Tuesday, January 8, 2008

ഒരു പറക്കല്‍ വീരഗാഥ!

     മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ ഞാന്‍ ആദ്യമായി പറന്നത്‌. രാവണന്റെ പുഷ്പകവിമാനത്തെക്കുറിച്ച്‌ മൈതീന്‍ സാറ്‌ ക്ലാസ്സില്‍ കഥ പറഞ്ഞുതന്ന അതേ വര്‍ഷം തന്നെ.

     വേനലവധിക്കാലമായാല്‍ സ്കൂള്‍ മൈതാനത്ത്‌ സര്‍ക്കസ്‌ കമ്പനികള്‍ വരും. മിക്കവാറും എല്ലാ വര്‍ഷവും ദേശാടനക്കിളികളെപ്പോലെ അവര്‍ മുറതെറ്റാതെയെത്തും. സര്‍ക്കസുകാര്‍ ഗ്രാമത്തിലെത്തിയാല്‍ എന്നും ന്യൂസ്‌അവര്‍ ചര്‍ച്ച അതുതന്നെ.

     മാനേജര്‍ കം മെയിന്‍ അഭ്യാസി, ഒരു ഫയല്‍മാന്‍ പിന്നൊരു സൈക്കിള്‍ സവാരിക്കാരന്‍. ഒരു ജോക്കര്‍ ഒന്നു രണ്ടു സഹായികള്‍, രണ്ടോമൂന്നോ സ്‌ത്രീകള്‍ വേണമെങ്കില്‍ ഒന്നോരണ്ടോ കുട്ടികള്‍ ഇത്രയുമായാല്‍ പത്തുദിവസം അഭ്യാസം നടത്താനുള്ള സര്‍ക്കസ്‌ കമ്പനി റെഡി. തുണികള്‍ വലിച്ചുകെട്ടിയ ഒരു ടെന്റിലാണു സര്‍ക്കസ്‌ കമ്പനിയുടെ ഓഫീസ്‌ കം അക്കോമഡേഷന്‍. ആണുപോയി പെണ്ണായി വേഷം മാറാനുള്ള പച്ചമുറിയും അതില്‍തന്നെ.

     സുലൈമാന്‍ സര്‍ക്കസ്‌, സത്യന്‍ സര്‍ക്കസ്‌ എന്നിങ്ങനെ നായകന്മാരുടെ പേരില്‍ത്തന്നെയായിരുന്നു അറിയപ്പെട്ടുകൊണ്ടിരുന്നത്‌.

     "പ്രിയപ്പെട്ട ഗലാസ്നേഹികളെ നാട്ടുകാരെ...നിങ്ങളിതുവരെ കാണാത്ത അഭ്യാസപ്രകടങ്ങളുമായി ഞങ്ങളുടെ സര്‍ക്കസ്‌ സംഘം നിങ്ങളുടെ ഗ്രാമത്തിലെത്തിയിരിക്കുകയാണ്‌. ഞങ്ങളുടെ കമ്പനിയുടെ അഭിമാനമായ കുട്ടപ്പന്‍ പത്തുദിവസം നീളുന്ന സൈക്കിള്‍ സവാരി ആരംഭിക്കുകയാണ്‌..."

     പുല്ലു ചെത്തിമിനുക്കി വെടിപ്പാക്കിയ നിലത്ത്‌ കുമ്മായം കൊണ്ട്‌ വരച്ചുണ്ടാക്കിയ വൃത്താകൃതിയിലുള്ള വേദിക്കുനടുവില്‍ നട്ട കൊടിമരത്തില്‍ കെട്ടിയ മൈക്കില്‍ നിന്നും വിളംബരം കേള്‍ക്കുന്നതിനുമുമ്പേ നാടും നാട്ടാരും എല്ലാം അറിഞ്ഞുകഴിഞ്ഞിട്ടുണ്ടാവും.

     സന്ധ്യയാവുന്നതോടെ റെക്കൊര്‍ഡ്‌ പ്ലെയറില്‍നിന്നും മൈക്കിലൂടൊഴുകുന്ന സിനിമാപ്പാട്ടിന്റെ മാസ്മരികതയിലേക്ക്‌ ചൂട്ടുകറ്റയും റാന്തല്‍ വിളക്കുമായി ജനം വെളിച്ചം കണ്ട ഈയാമ്പാറ്റകളെപ്പോലെ എത്തിത്തുടങ്ങും.

ആദ്യദിവസം കൊടിയുയര്‍ത്തുന്നതോടെ മുഴുവന്‍സമയ അഭ്യാസിയായ സൈക്കിള്‍ സവാരിക്കാരന്‍ സൈക്കിള്‍ യജ്ഞത്തിനാരംഭംകുറിക്കുകയാണ്‌. പത്താം നാള്‍ കളിതീരുന്ന ദിവസമാണ്‌ പിന്നെ നിലത്തിറങ്ങാവൂ. അതാണ്‌ നിയമം. അതുവരെയും എപ്പോഴും സൈക്കിളില്‍ വട്ടം കറങ്ങണം. പകല്‍സമയത്ത്‌ എന്തുചെയ്യുകയാണെന്നറിയാന്‍ ചിലദിവസങ്ങളില്‍ ഉച്ചക്കു വീട്ടുകാരുടെ കണ്ണുവെട്ടിച്ച്‌ കൂട്ടുകാരുമൊന്നിച്ച്‌ വിഷ്ണുലോകത്ത്‌ പോയിനോക്കും. ഒരുദിവസം ഉച്ചക്ക്‌ മറ്റൊരു സൈക്കിളോടുകൂടി തെങ്ങില്‍കെട്ടി അതിനുമുകളില്‍ വെച്ച പലകയില്‍കിടന്ന് നമ്മുടെ സവാരിഗിരിഗിരി സുഖമായുറങ്ങുന്നു. ഭക്ഷണവും തന്റെ വാഹനത്തില്‍ വെച്ചുതന്നെ. കുളിയും മറ്റു പ്രഭാത ക്രൂരകൃത്യങ്ങളൊക്കെ എങ്ങിനെയാണാവോ?

     പ്രവേശനം മിക്കവാറും സൗജന്യമാണ്‌. പരിപാടികള്‍ക്കിടയില്‍ പാട്ടകിലുക്കിയെത്തുന്നയാളുടെ ബക്കറ്റിലിട്ടുകൊടുക്കുന്ന എസ്സെമ്മെസ്സുകളാണു പ്രധാന വരുമാനം. കൂടെ മര്‍മ്മാണിതൈലവില്‍പ്പനയും, തിരുമ്മുചികില്‍സ നടത്തുമ്പോള്‍ കിട്ടുന്ന ദക്ഷിണയും. ഉളുക്കും ചതവുമായി അടുത്തതവണ സര്‍ക്കസുകാരുവന്നിട്ടു തിരുമ്മിക്കാന്‍ കാത്തിരിക്കുന്ന ഭയങ്കര അഭ്യുദയകാംക്ഷികളുമുണ്ടായിരുന്നു!

     സിനിമാറ്റിക്‌ ഡാന്‍സെന്ന വാക്ക്‌ കണ്ടുപിടിക്കുന്നതിനുമുമ്പുള്ള കാലമായതിനാല്‍ സിനിമാപ്പാട്ടു വെച്ച്‌ ഡാന്‍സ്‌ ചെയ്യുന്നതിന്‌ റിക്കാര്‍ഡ്‌ ഡാന്‍സ്‌ എന്നാണു പറഞ്ഞിരുന്നത്‌. ഇന്നു ചാനല്‍ സ്റ്റേജുകളില്‍ കാണുന്നില്ലേ... അതന്നെ. പത്തുനാള്‍ ധാരാളം സംഗതികളും വ്യത്യസ്ഥമായ നമ്പറുകളുമായി ആകൊച്ചുസംഘം നാടിന്റെ രോമാഞ്ചമായി നിലനില്‍ക്കും..

     ഡാന്‍സുകള്‍.. നാടകം.. മിമിക്രി..പിന്നെ സവാരിക്കാരന്റെ വക കൈവിട്ട്‌ സൈക്കിളോടിക്കല്‍ .. ഒറ്റചക്രത്തില്‍ സൈക്കിള്‍ സവാരി മുതലായ എമണ്ടന്‍ നമ്പറുകളുമുണ്ടാവും. ഇടക്ക്‌ ഗുസ്തിമല്‍സരം. ഇന്ദ്രന്‍സിന്റെ ശരീരസൗന്ദര്യത്തെ വെല്ലുന്ന കമ്പനിഫയല്‍മാന്‍ എന്നെ മലര്‍ത്തിയടിക്കാന്‍ കഴിവുള്ളവനുണ്ടൊയെന്ന് നാട്ടുകാരെ വെല്ലുവിളിക്കുന്നു. വെള്ളമടിച്ച്‌ പാമ്പായ ആരെങ്കിലും ഞാനുണ്ടെടാ എന്നു പറഞ്ഞാല്‍ നിശ്ചയിച്ചുറപ്പിച്ച സമയത്ത്‌ മണ്ണു കിളച്ചിളക്കിയുണ്ടാക്കിയ ഗോദായില്‍ ഗുസ്തിമല്‍സരവുമുണ്ടാകും. എത്ര മല്ലനാണെങ്കിലും പാര്‍ട്ടിസമ്മേളനത്തിന്റെ ബാനര്‍ വെട്ടിത്തയ്ച്ചുണ്ടാക്കിയ കളസവും കീറി സര്‍ക്കസ്‌ ഗുസ്തിക്കാരന്‍ തന്നെ വിജയശ്രീലാല്‍ ആകുന്നു.

     അഭ്യാസി നമ്പര്‍ വണ്‍ വക ട്യൂബ്‌ ശരീരത്തും തലയിലും തല്ലിയുടക്കല്‍, തലമുടിയില്‍ ജീപ്പ്‌ കെട്ടി വലിക്കല്‍. നെഞ്ചിലൂടെ ജീപ്പ്‌ കയറ്റിയിറക്കല്‍ മുതലായ പരിപാടികള്‍ കണ്ട്‌ ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചിരിക്കും.. ഫയല്‍മാന്റെ നെഞ്ചില്‍ വലിയൊരാട്ടുകല്ലു കയറ്റിവെച്ച്‌ നെല്ലുകുത്തി അവിലു വാരിത്തിന്നുന്ന അതിക്രൂരമായകാഴ്ച കണ്ട്‌ ഞങ്ങള്‍ അവിലുതീറ്റക്കാരെ ഒടുക്കത്തെ പ്‌രാക്കു പ്‌രാകും.

     അവസാന ദിവസം നായകനെ വലിയൊരു കുഴികുഴിച്ച്‌ അതിലിട്ടുമൂടി മുകളില്‍ ചിരട്ട നിറച്ച്‌ മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചു. നീണ്ട കാത്തിരിപ്പിനൊടുവില്‍ മണ്ണുമാന്തി പുറത്തെടുക്കുന്ന നായകന്‍ കൈവീശി വിഷ്ചെയ്ത്‌ വരുന്നതുകാണുമ്പോഴാണു ശ്വാസം നേരെ വീഴുക.

     സത്യന്‍ സര്‍ക്കസിലാണു എനിക്കും ബിനോയിക്കും പെര്‍ഫോം ചെയ്യന്‍ ഒരു വേദികിട്ടുന്നത്‌. അത്‌ എനിക്ക്‌ ശരിക്കും ഒരു ബ്രേക്ക്‌ ആയിരുന്നു. അക്കാലത്തെ സര്‍ക്കസ്‌കാര്‍ക്കിടയിലെ സ്റ്റാര്‍ ആയിരുന്നു സത്യന്‍. തോളറ്റം മുടിയുള്ള ഒത്തശരീരവുമുള്ള അയാള്‍ നല്ലൊരു നടന്‍ കൂടിയായിരുന്നു. ഒരിക്കല്‍ കണ്ണില്ലാത്ത ഒരു കുഷ്ഠരോഗിയുടെ വേഷം പാടി അഭിനയിച്ചപ്പോള്‍ നാട്ടുകാര്‍ എത്ര നോട്ടുമാലകളാണെന്നോ അണിയിച്ചത്‌.

     എന്റെ ക്ലാസ്സ്‌മേറ്റാണു ബിനോയി, ബഞ്ച്‌മേറ്റും. വീടും തൊട്ടടുത്ത്‌. എന്നും സര്‍ക്കസ്‌ കാണാന്‍പോകുന്നതും ഇരിക്കുന്നതും ഒരുമിച്ച്‌. ഒരിക്കല്‍ സത്യന്‍ സര്‍ക്കസ്‌ കാണ്ട്‌ ഞങ്ങള്‍ കാറ്റാടിത്തണലും തണലൊത്തൊരു മതിലും... പാടിയിരിക്കുകയാണ്‌.
ആദ്യം സത്യന്‍ മാഷ്‌ തന്റെ തോളറ്റമെത്തുന്ന നീണ്ടുചുരുണ്ട മുടിയില്‍ കയറുകൂട്ടിപ്പിരിച്ചു. അതില്‍ രണ്ടുസൈക്കിളുകള്‍ കെട്ടി. സൈക്കിളുകള്‍ ഇരുകൈകള്‍കൊണ്ടുയര്‍ത്തി വട്ടം കറങ്ങി.കറക്കത്തിന്റെ വേഗത കൂടിയപ്പോള്‍ കൈകള്‍ വിട്ടു. കറക്കം തുടരുന്നു... ഇപ്പോള്‍ സത്യനില്ല, സൈക്കിളുകളും... കണ്ണുകളില്‍ ഒരുപമ്പരം മാത്രം. പിന്നെ വേഗത കുറച്ചു..നിറുത്തി സൈക്കിളുകള്‍ രണ്ടും സേഫായി ലാന്‍ഡ്‌ ചെയ്തു.
പിന്നെ ഏതാനും നമ്പറുകള്‍...

     "നാന്‍ ആണയിട്ടാല്‍...."

     "അടി എന്നടീ റാക്കമ്മാ... "

     സിനിമാറ്റിക്‌ ഡാന്‍സിന്റെ അപ്പൂപ്പന്‍ അരങ്ങുതകര്‍ക്കുന്നു.

     സൈക്കിള്‍സവാരിക്കാരന്റെ അഭ്യാസങ്ങള്‍.. ഞാനും ബിനോയിയും ഇരിക്കുന്ന കല്ലിനടുത്തേക്കുവന്നു. സൂക്ഷിച്ചുനോക്കി പിന്നെ എഴുന്നേല്‍പ്പിച്ചുനിറുത്തി. ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി ഇഷ്ടപ്പെട്ടതുകൊണ്ടാവണം നിന്നപ്പോള്‍ വേദിക്കു നടുവിലേക്കു ക്ഷണിച്ചു.

     മുടിയൊപ്പം പിരിച്ച കയറില്‍ പിടിക്കാന്‍ പറഞ്ഞു.

     "ബലമായി പിടിച്ചോണേ... വിടരുത്‌.."

     സത്യന്‍ ഞങ്ങളെയെടുത്തുയര്‍ത്തി...പിന്നെ സൈക്കിളുകറക്കിയപോലെ ചൂണ്ടയില്‍ കൊരുക്കിയ മീന്‍ പോലെ മുടിയില്‍ തൂങ്ങിക്കിടന്ന ഞങ്ങളെയും കറക്കാന്‍ തുടങ്ങി... കൈകള്‍ മുറിഞ്ഞുപോകുന്ന വേദന... എനിക്കും ചുറ്റും പമ്പരം കറങ്ങുന്ന എന്റെനാട്‌.

     ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു...പറക്കാതെ തരമില്ല. അറിയാതെതന്നെ കൈകള്‍ അയഞ്ഞു. “ഹെന്റുമ്മോ.... ഞാനിതാ പോണേ...“

     ഞാനൊരു പറക്കും സ്വാമിയായി...

     ക്യാച്ച്‌ ..

     പറന്നു ബൗണ്ടറി കടക്കുന്നതിനുമുമ്പ്‌ ഒരു ഫയല്‍മാന്‍ എന്നെ പിടിച്ചു.

     നിലത്തിറങ്ങിയിട്ടും കണ്ണിനുമുമ്പില്‍ ലോകം കറങ്ങുന്നു. കയ്യുംകാലും ഒന്നുതിരുമ്മി കുടഞ്ഞ്‌ പഴയ സീറ്റില്‍ കൊണ്ടിരുത്തി.. ഭൂമിയില്‍ തിരിച്ചെത്തിയെന്നു വിശ്വസിക്കാനാവാതെ പേടിച്ച് കരഞ്ഞിരിക്കുമ്പോള്‍ നല്ലൊരു പെര്‍ഫോമെന്‍സ്‌ കളഞ്ഞതിന്റെ ഈര്‍ഷ്യതയോടെ ചിലരെന്നെ നോക്കി.

     ഞാന്‍ പറന്നതോടെ സത്യന്മാഷിന്റെ ബാലന്‍സുതെറ്റി. ബിനോയി എമര്‍ജെന്‍സി ലാന്‍ഡിംഗ്‌ നടത്തി. പിന്നെ നടന്ന ഐറ്റംസൊന്നും ശരിക്ക്‌ കാണാനും പറ്റിയില്ല. എന്റെ കണ്ണും തലയുമപ്പോഴും പമ്പരം കറങ്ങുകയായിരുന്നു.

     പാതിരായോടടുത്ത്‌ പരിപാടികള്‍ കഴിഞ്ഞ്‌ ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ ഇടവഴിയിലൂടെ വീട്ടിലേക്കു നടക്കുമ്പോള്‍ കൂട്ടത്തിലാരോ സംസാരിക്കുന്നതു കേട്ടു.

     "ആപിള്ളേരു കൈവിടാതിരുന്നെങ്കില്‍.... നല്ലരസമുണ്ടായിരുന്നു പമ്പരം കറങ്ങുന്നതുകാണാന്‍."

     അടുത്താഴ്ച വീണ്ടും ജന്മനാട്ടിലൊക്കൊരു പറക്കലിനു തയ്യാറെടുക്കുമ്പോള്‍ കുഞ്ഞുന്നാളിലെ ഓര്‍മ്മ ഒരിക്കല്‍കൂടി ചിറകുവീശി പറന്നുവന്നു.

36 comments:

മന്‍സുര്‍ said...

ഒരു പറക്കും തളിക ഇതാ വരുന്നേ.........

മാറികോ....ഒരു അമിട്ട്‌ ഇപ്പോ പൊട്ടും...

ഠോ ഠോ...ഠോ.....ട്ടും....ശ്‌ശ്‌ശ്‌ശ്‌ശ്‌ശീശീ......ഡമാമാമാമാര്‍ര്‍ര്‍ര്‍

ബാക്കി....വായിച്ചിട്ട്‌ പറയാം

നന്‍മകള്‍ നേരുന്നു

ശ്രീ said...

അലി ഭായ്...

അപ്പോള്‍‌ അദ്യ പറക്കല്‍‌ വര്‍‌ഷങ്ങള്‍‌ക്കു മുന്‍‌പേ നടത്തിയിരുന്നു, അല്ലേ?

നല്ല ഓര്‍‌മ്മക്കുറിപ്പ്.
:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ശ്ശേടാ ഒരു തേങ്ങ ഉടയ്ക്കാന്‍ വന്നതാ അതു മന്‍സൂര്‍ഭായ് ഒടച്ചൂ..
ഗൃഹാതുരതയുടെ വിങ്ങുന്ന ചീളുകള്‍ കൊണ്ട് മനസിനെ തഴുതിതലോടീയകന്ന ആ നല്ലകാലത്തിലേയ്ക്കൊരു തിരിച്ചുപോക്കും ഇതോടോപ്പം.എന്തായാലും അലി ഭായ് നാട്ടിലേയ്യ്ക്കൊരു തിരിച്ചുപോക്കിനയി മനസ്സും ശരീരവും തയാറാകുന്നു അല്ലെ..?
ആ മധുരമാം കാലം വീണ്ടും ഒന്നു നുകരാന്‍ തിരിച്ചുചെല്ലുമ്പോള്‍ അവിടെ കുന്നിന്‍ ചെരുവുകളും,മൈതാനവും നെല്‍ ചെടികളുമുണ്ടാകുമൊ..?
എന്നാലും അലിഭായ് മണ്ണിന്റെ ഗന്ധം വല്ലാതെ മാടിവിളിക്കുന്നു അല്ലെ..?നന്നായിരിക്കുന്നു ഒരു ശുഭയാത്രയും നേരുന്നൂ.!!

ഹരിശ്രീ said...

അലിഭായ്,

നല്ല ഓര്‍മ്മക്കുറിപ്പ്,

കൊള്ളാട്ടോ ഈ പറക്കല്‍ വിദ്യ....

നല്ലൊരു അവധിക്കാലം ആശംസിക്കുന്നു...

ശുഭയാത്രയും നേരുന്നു....

ഹരിശ്രീ.

നജൂസ്‌ said...

ഓര്‍മ്മകള്‍ ഉണ്ടായിരുന്നുവെങ്കില്‍...

ആശംസകള്‍

ഉപാസന || Upasana said...

പണ്ട് സിമി എഴുതി “മന്‍സൂര്‍ എന മാന്ത്രികന്‍”...
ഇനി ആരെങ്കിലും എഴുതും “അലിഭായ് എന്ന സര്‍ക്കസ് പിള്ളൈ”

എന്റെ നാട്ടിലും ചെറുപ്പകാലത്ത് സര്‍ക്കസുകാര്‍ വരാറുണ്ടായിരുന്നു. വിഷ്ണുലോകത്തിലെ പാട്ടൊക്കെ വച്ച് കളിക്കും. രസമായിരുന്നു അതൊക്കെ.
പക്ഷേ ഒരു ഐറ്റം മമ്പര്‍ ഇറക്കാന്‍ ഭായിയെപ്പോലെ ചാന്‍സ് ഒരാള്‍ക്കേ ഞങ്ങടെ ഗ്രാമത്തില്‍ കിട്ടിയിട്ടുള്ളൂ.
അത് അശോകന്‍ എന്ന പേരുള്ള അഴകന് ആയിരുന്നു.

നന്ദി വീണ്ടും ഓര്‍മയുടെ ഏടുകളിലേക്ക് കൂട്ടിക്കൊണ്ട് പോയതിന്.

ശുഭയാത്ര ആശംസിക്കുന്നു.
:)
എന്നും സ്നേഹത്തോടെ
ഉപാസന

മന്‍സുര്‍ said...

ഇന്നത്തെ ആദ്യ പ്രദര്‍ശനം ആരംഭിക്കുന്നു...

പറക്കും സ്വാമി....ദാ വരുന്നു

അലിഭായ്‌ കലക്കി...ഈ പറ പറ സര്‍ക്കസ്സ്‌

ശരിക്കും തലകറങ്ങി പോവും അല്ലേ..പണ്ട്‌ ഞാനും മോശമല്ലായിരുന്നു...
എന്തായാലും ആ പഴയകാലം...റിക്കാര്‍ഡ്‌ ഡന്‍സ്‌
നല്ലൊരു ഓര്‍മ്മ...വീണ്ടും മനസ്സില്‍ മടങ്ങിയെത്തി....

സംഭാവനകള്‍ കൂമ്പാരമാവുബോല്‍
പരിപ്പാടികള്‍ ഗംഭീരമാവും...

നല്ല രസമായിരുന്നു ആ കാലം

ഈ പഴയ സ്‌മരണകളുയര്‍ത്തിയ വിവരണത്തിന്‌ അഭിനന്ദനങ്ങള്‍

ശുഭയാത്ര നേരുന്നു ഒപ്പം പ്രാര്‍ത്ഥനകളും



നന്‍മകള്‍ നേരുന്നു

കുഞ്ഞായി | kunjai said...

" ആപിള്ളേരു കൈവിടാതിരുന്നെങ്കില്‍.... നല്ലരസമുണ്ടായിരുന്നു പമ്പരം കറങ്ങുന്നതുകാണാന്‍."
ആ കമെന്റ് കലക്കി
നന്നായി അവതരിപ്പിച്ചു കേട്ടൊ
ഒപ്പം
യാത്രാ മംഗളം നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പറക്കല്‍ക്കുറിപ്പ് നന്നായി.

ദിലീപ് വിശ്വനാഥ് said...

ശെ.. കളഞ്ഞു... ഒരു സിക്സര്‍ മിസ്സ് ആയി. ആ ഫയല്‍മാനു അതു പിടിക്കേണ്ട വല്ല കാര്യം ഉണ്ടായിരുന്നോ?
എന്തരായാലും അലിയണ്ണാ... നാട്ടിലൊക്കെ പോയിട്ടു പെട്ടെന്നിങ്ങു വാ... കേട്ടാ ചെല്ലാ...

പ്രയാസി said...

അന്നു വീണിരുന്നെങ്കില്‍..

ഒരു വികലാംഗനെ നാടിനു നഷ്ടമായി..ച്ഛെ!

യാത്രാമംഗളങ്ങള്‍..

ഞാന്‍ പിറകെയുണ്ട്..:)

ഏ.ആര്‍. നജീം said...

ഹ ഹാ... അവമ്മാര്‍ക്ക് നല്ല അടികൊടുക്കേണ്ടതായിരുന്നു എട്ടും പൊട്ടും തിരിച്ചറിയാത്ത പിള്ളേരെ പിടിച്ചു കറക്കിയാണൊ സര്‍ക്കസ്.. എന്തായാലും ആ ഫയല്‍മാന്‍ ബെസ്റ്റ് ക്യാച്ച് എടുത്തത് കൊണ്ട് രക്ഷപെട്ടു അല്ലെ...

അല്ല, പിന്നൊരു സംശയം..
ചെറുപ്പത്തിലെ ഓര്‍മ്മയാണെന്ന് പറഞ്ഞു. പക്ഷേ സര്‍ക്കസ് കണ്ടോണ്ടിരിക്കുമ്പോള്‍ "കാറ്റാടി തണലും തണലത്തൊരു മറയും" എന്ന് പാടി എന്നും പയുന്നു. ക്ലാസ് മേറ്റ് എന്ന ചിത്രം ഇറങ്ങിയിട്ട് എത്ര കാലമായി, ഈ രണ്ട് വര്‍ഷം കൊണ്ട് നിങ്ങള്‍ വലുതായതാണൊ അതോ നിങ്ങള്‍ പണ്ട് പാടിയ പാട്ട് ലാല്‍‌ജോസ് സാറ് അടിച്ചു മാറ്റിയതാണോ...

നിലാവര്‍ നിസ said...

നല്ല വായന..
നാട്ടില്‍ ഇനിയും ഒരുപാട് സന്തോഷങ്ങള്‍.. അനുഭവങ്ങള്‍ ഒക്കെ കാത്തിരിക്കട്ടേ..

ഗിരീഷ്‌ എ എസ്‌ said...

നല്ലൊരു അവധിക്കാലം ആശംസിക്കുന്നു...

പൈങ്ങോടന്‍ said...

ചെറുപ്പത്തിലേ പറക്കല്‍ പരിപാടി തുടങ്ങിയല്ലേ...ഹി ഹി ഹി.
നല്ല കുറിപ്പ്..നല്ലൊരു അവധിക്കാലം ആശംസിച്ചുകൊണ്ട്...പൈങ്ങോടന്‍

Vish..| ആലപ്പുഴക്കാരന്‍ said...

ഈ കറുപ്പും വെളുപ്പും കളറുമ്ം ബ്ലാക്ക് ആന്‍ഡ് വൈറ്റും എന്നൊരു ബ്ലോഗ് ഉണ്ടാക്കിയിട്ടിട്ട്? എന്നാ പരിപാടി? അല്ലാ.. ലോഞ്ചിങ്?

അലി said...

നാട്ടില്‍പോക്കിനുമുമ്പുള്ള ചെറിയൊരു പറക്കല്‍...വരാന്‍ അല്‍പ്പം വൈകി. എല്ലാരും ക്ഷമിക്കുക.

മന്‍സൂര്‍ക്കാ... തേങ്ങ പൊട്ടിക്കാതെ നമ്മള്‍ നേരിട്ടു കണ്ടപ്പോള്‍ തന്നാല്‍ മതിയായിരുന്നു. നാട്ടില്‍ കൊണ്ടുപോകാന്‍. എങ്കിലും ആദ്യ തേങ്ങക്കു നന്ദി.

പ്രിയപ്പെട്ട്‌ ശ്രീ.
ആദ്യ പറക്കല്‍ കാണാനെത്തിയതിനു നന്ദി.
ഹരിശ്രീ..
ഒരുപാട്‌ നന്ദി..

നജൂസ്‌...
ഓര്‍മ്മകളുണ്ടല്ലോ.

സജി.
ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍ക്കു കൂട്ടുവന്നതിനു നന്ദി.

ഉപാസന...
നമ്മുടെ കുഞ്ഞുന്നാളുകളില്‍ വിരുന്നെത്തിയിരുന്ന വിഷ്ണുലോകങ്ങളിലെ ഓര്‍മ്മകള്‍ വരികളിലാക്കിയപ്പോള്‍ കാണനെത്തിയതുനു നന്ദി.

മന്‍സൂര്‍ക്കാ... നമുക്ക് നേരില്‍ കാണാനായല്ലോ.. ഒരായിരം കമന്റുകളേക്കാല്‍ പ്രിയതരമായി ആ കൂടിക്കാഴ്ച!

നന്ദി.

കുഞ്ഞായി...
കൈവിടാതിരുന്നെങ്കില്‍...?

പ്രിയ...
വന്നു കണ്ടതിനു ഒരുപാട്‌ നന്ദി.

വല്മീകി.
പറന്നു പറന്നു പോകാതിരുന്നതുകൊണ്ട്‌ ഇതെഴുതാന്‍ പറ്റി.

ടാ.. പ്രയാസീ..
നിന്റെയൊരു മോഹം...
നമുക്കു നാട്ടില്‍വെച്ചു കാണണം.

നജീംക്കാ..
വന്നു കണ്ട്‌ അഭിപ്രായമറിയിച്ചതിനു നന്ദി.
ബിനോയ്‌ എന്ന മൂന്നാം ക്ലാസ്സിലെ ക്ലാസ്സ്‌മേറ്റിനെ ഓര്‍ത്തപ്പോള്‍ ലാല്‍ജോസിന്റെ ക്ലാസ്‌മേറ്റിലെ പാട്ടുകൂടി ചേര്‍ത്തു എന്നു മാത്രം. എന്റെ കൂട്ടുപറവയിന്നു പാലക്കാട്ട്‌ സ്കൂള്‍ അധ്യാപകനായി ജോലിചെയ്യുന്നു.

നിലാവേ...
വന്നുകണ്ടതിനു വളരെ നന്ദി.

ദ്രൗപദി ...
വളരെ നന്ദി

പൈങ്ങോടന്‍
ആഫ്രിക്കായില്‍ നിന്നും പറക്കല്‍ കാണാനെത്തിയതിനു നന്ദി.

പ്രിയപ്പെട്ട ബൂലോഗ കൂടപ്പിറപ്പുകളെ...
ഈ വരുന്ന വെള്ളിയാഴ്ച ഞാന്‍ നാട്ടിലേക്കു പറക്കുകയാണു..
ഇത്രനാളും എനിക്കു തന്ന സ്നേഹത്തിനും സഹകരണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി.. ഇനി ഒരു പക്ഷെ പഴയതുപോലെ പോസ്റ്റുകളൊ കമന്റുകളോ ഇടാന്‍ പറ്റിയെന്നു വരില്ല..

മ്മടെ ബീയെസ്സെന്നെല്ലുകാരു സമ്മതിക്കുവാണേല്‍ വല്ലപ്പോഴും കാണാം. നാട്ടില്‍ മുമ്പെടുത്തതും ഇനിയെടുക്കാനുള്ളതുമായ ചിത്രങ്ങള്‍ക്കായി നിറവും നിഴലുംഎന്ന പേരില്‍ ഒരു ബ്ലോഗ്‌ തുടങ്ങിവെക്കുകയാണു.. ആ വഴിയും സ്വാഗതം ചെയ്യുന്നു...

എല്ലാവര്‍ക്കും നന്ദി.
നന്മകള്‍ നേരുന്നു.

ഗീത said...

ഇതൊക്കെ ഒരനുഭവം തന്നെയല്ലേ അലീ, മറ്റാര്‍ക്കും ലഭിക്കാന്‍ ഭാഗ്യമില്ലാത്തത്?

സന്തോഷകരമായൊരു നാട്ടുവാസം ആശംസിച്ചുകൊള്ളുന്നു.

Typist | എഴുത്തുകാരി said...

ഇതു വായിച്ചു ഞാനും പറന്നു പോയി പഴയ കാലത്തിലേക്കു്, സൈക്കിള്‍ യജ്നം, അതാ, ഞങ്ങള്‍ പറയുന്ന പേരു്. ബാക്കിയെല്ലാം ഒന്നു തന്നെ.

Mubarak Merchant said...

അലിഭായ്,
കൊള്ളാം.. 25 പൈസകൊടുത്ത് ഒരു സേമിയ ഐസ് ഫ്രൂട്ട് മേറ്റിച്ച് കഴിച്ച സുഖം :)

ബാജി ഓടംവേലി said...

നല്ല വിവരണം.....
തുടരുക.......

മരമാക്രി said...

താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.

മരമാക്രി said...

മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html

ശ്രീ said...

അലി ഭായ്...
കുറേ നാളായല്ലോ കണ്ടിട്ട്... ഇവിടെങ്ങുമില്ലേ?

Jishad Cronic said...

കൊള്ളാം.... ട്ടോ

ഹംസ said...

പല പറക്കലുകളുടെയും മുന്നോടിയായിട്ടുള്ള ആ പറക്കല്‍ നല്ല രസകരമായി വായിച്ചു. !!

അലി said...

ശ്രീ,
ഞാൻ തിരിച്ചെത്തി.. ബ്ലോഗാം ഉടനെ.

ജിഷാദ്,
നന്ദി.

ഹംസാക്ക,
വന്നു കണ്ടതിൽ നന്ദി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"ആപിള്ളേരു കൈവിടാതിരുന്നെങ്കില്‍.... നല്ലരസമുണ്ടായിരുന്നു പമ്പരം കറങ്ങുന്നതുകാണാന്‍"
ആരാന്‍റെ അമ്മക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല രസം അല്ലേ..
( ആ കറക്കം ഇപ്പോഴും നിന്നിട്ടില്ല ഭായ്..അന്ന് സര്‍ക്കസ്സുകാര്‍, ഇന്ന് അറബികള്‍..അത്രയെ വ്യത്യാസം ഉള്ളൂ.)

Sidheek Thozhiyoor said...

കാണാന്‍ അല്പം വൈകിയോന്നൊരു ഡൌട്ട്...
സംഗതി കൊള്ളാം.. നന്നായി കാര്യം പറഞ്ഞു അലിഭായ്...

Anil cheleri kumaran said...

ഇപ്പോഴാ ഈ ബ്ലോഗ് കണ്ടത്. നല്ല എഴുത്താണ്.

Sulthan | സുൽത്താൻ said...

അലിഭായ്‌,

ഒരു നാടൻ ഗ്രമത്തിന്റെ അസ്സൽ വിവരണം. ഉഗ്രൻ.

അല്ല, ഇനി അടുത്ത പറക്കൽ എപ്പോഴാണാവോ?.

Sulthan | സുൽത്താൻ
.

kambarRm said...

ഏതായാലും ചെറുപ്പത്തിലേ പറക്കാൻ ഭാഗ്യം സിദ്ധിച്ചല്ലോ.,അതും പറഞ്ഞ് എത്രകാലം മറ്റു കൂട്ടുകാർക്കിടയിൽ ഷൈൻ ചെയ്തു..,ഹ..ഹ..ഹ
നല്ല അവതരണം..
കീപ്പിറ്റപ്പ്

സാബിബാവ said...

വിവരണംനന്നായിരിക്കുന്നു.
ശുഭയാത്രയും നേരുന്നു.

അലി said...

ഇസ്മയിൽ ഭായ്
അപ്പറഞ്ഞത് സത്യം!
വന്നതിൽ നന്ദി.

സിദ്ധിഖ് ഇക്കാ..
ഇനിയും വരണം

കുമാരൻ
നിങ്ങളൊക്കെ വരുന്നതിലും വല്യ സന്തോഷമുണ്ടോ
നന്ദി.

സുൽത്താൻ
ദാ പറന്നു കഴിഞ്ഞു.

കമ്പർ
ഒരുപാട് നന്ദി.

സാബിറ സിദീഖ്
പുതിയ പോസ്റ്റിനല്ലല്ലോ കമന്റിയത്.
വന്നതിൽ നന്ദി.

എല്ലാവർക്കും ഇനിയും സുസ്വാഗതം.

Sulfikar Manalvayal said...

അലി ഭായി. എന്നാല്‍ പിന്നെ തുടങ്ങുകയല്ലേ.
എല്ലാവരും അലി ഭായി എന്ന് വിളിക്കുന്നത്‌ കണ്ടു ഞാനും വിളിക്കുന്നു. അല്ലെങ്കില്‍ ഒരു ചേഞ്ച്‌ ആയിക്കൊട്ടോ. ഞാനൊന്ന് മാറ്റിയാലോ? "അലിയെട്ടാ" എന്നോ മറ്റോ?
ഏതായാലും പഴയ താളുകളിലേക്കുള്ള എന്റെ ജൈത്ര യാത്ര ഞാന്‍ തുടങ്ങിക്കഴിഞ്ഞു. തുടക്കം തന്നെ ഇഷ്ട്ടായി. എന്റെ നാട്ടിലുമുണ്ടായിരുന്നു വയലില്‍, കൂടാരവും, സ്റ്റേജ് ഉം ഒക്കെ കെട്ടിയുള്ള റെക്കോര്‍ഡ്‌ ഡാന്‍സ്. അവര്‍ വന്നാല്‍ പിന്നെ ഞങ്ങള്‍ കുട്ടികള്‍ക്ക് അവരായിരുന്നു ഹീറോ. അവര്‍ പോയിക്കഴിഞ്ഞാല്‍ ഞങ്ങളും തുടങ്ങുകയായി കരിങ്കല്ല് അടിച്ചു പൊട്ടിക്കുക, റെക്കോര്‍ഡ്‌ ഡാന്‍സ് എന്നിങ്ങനെ എല്ലാം... ഒരിക്കലൂടെ ആ കാലത്തേക്ക് കൊണ്ട് പോയതിനു നന്ദി.
അതിനു പുറമേ... മനസ്സില്‍ കൊണ്ട് നടക്കാവുന്ന അവതരണം... ഇഷ്ട്ടായിട്ടോ ഒരുപാട്.... (എന്നാല്‍ പിന്നെ കല്യാണം കഴിച്ചൂടെ എന്ന് ചോദിക്കരുത്... നമ്മുടെ അഗ്നി സാക്ഷിനിയോടു ഒരിക്കല്‍ ചോതിച്ചതിന്റെ പാട് ഇപ്പോഴും തലയില്‍ നിന്ന് മാറിയിട്ടില്ല. അല്ലെങ്കിലും ഈ ചിരവക്കു ഒക്കെ എന്താ ഒരു ഭാരം അല്ലെ. ഹി ഹി ഹി)
ഇനിയും തുടരും ഈ ശല്യം..

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോ...പണ്ടത്തെ പുലിയാണ് അല്ലേ
കൊള്ളാം