Monday, May 31, 2010

കൊട്ടേഷൻ

   നാൽ‌പ്പതു വാട്ട് ബൾബിന്റെ മങ്ങിയവെളിച്ചത്തിൽ പലകയടിച്ച വാതിലിൽ ചാരിയിരിക്കുകയാണ് വേണു. മേശപ്പുറത്തിരിക്കുന്ന ചോരക്കറപുരണ്ട കത്തിയുടെ വായ്ത്തലയുടെ തിളക്കം അവന്റെ കണ്ണുകളിൽ തറച്ചു. അത് ഹൃദയത്തിലാഴ്ന്നിറങ്ങി ഒരായിരം മുറിവുകളാകുന്നതവനറിഞ്ഞു. തന്റെ കത്തിമുനയാൽ ജീവൻ പൊലിഞ്ഞ നിരപരാധികളുടെ പിടച്ചിലിനപ്പുറമാണ് തന്റെ ഹൃദയമിപ്പോൾ പിടയ്ക്കുന്നത്. ഒരുറുമ്പിനെപ്പോലും നോവിക്കാത്ത  പഴയ വേണു ഇന്നെത്ര മാറിയിരിക്കുന്നു. ആലോചിച്ചപ്പോൾ അവനു വല്ലാതെ കുറ്റബോധം തോന്നി. ഇതുകൊണ്ടെന്തു നേടി? തന്റെ തൊഴിലില്ലായ്മ പരിഹരിക്കാനെന്നപേരിൽ ഉറ്റ ചങ്ങാ‍തിയൊരുക്കിയ കുരുക്ക്.
 
     അടുത്ത സുഹൃത്തായ വിനോദ് ദുബായിൽനിന്നെത്തിയപ്പോൾ കാണാൻ പോയതാണ് തുടക്കം. അവിടെവെച്ചാണ് വിനോദിന്റെ സുഹൃത്തും ബന്ധുവുമായിരുന്ന ഭദ്രനെ പരിചയപ്പെട്ടതും. നഗരത്തിൽ നല്ല ബിസിനസ്സും രാഷ്ട്രീയമായി പിടിപാടുകളുമൊക്കെയുള്ളയാളെന്നാണ് വിനോദ് പരിചയപ്പെടുത്തിയത്. അവരുടെ നിർബന്ധത്തിനു വഴങ്ങി അല്പം മദ്യം കഴിച്ചു. പതിവില്ലാത്തതിനാലാവും പെട്ടെന്ന് ഫിറ്റായി. അപ്പോഴവർ തനിക്കറിയാത്ത പുതിയൊരു തൊഴിൽ പരിചയപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നിട്ടും ഒഴിവുകഴിവുകളെത്ര പറഞ്ഞുനോക്കി. സമൂഹത്തിലെ പലരും പണമുണ്ടാക്കാൻ ഇങ്ങനെയൊക്കെ ചെയ്യാറുണ്ടെന്ന് പറഞ്ഞത്  വിനോദാണ്. ലക്ഷം വീട്ടിൽ താമസിച്ചുകൊണ്ടിരുന്ന ഭദ്രന് ഇപ്പൊൾ ടൌണിൽ വലിയവീടും കാറുമൊക്കെയുണ്ടായത് ഇങ്ങിനെയത്രെ!
 
   ഗൾഫിൽ പോകുന്നതിനുമുമ്പ് വിനോദും ഭദ്രന്റെ സഹായിയായിരുന്നു. ചോരകണ്ട് ശീലിച്ചുകഴിഞ്ഞാൽ പിന്നെ കൈവിറക്കില്ലെന്നും ഇതൊന്നും ആരുമറിയാൻപോകില്ലെന്നും പറഞ്ഞ് വിനോദ് കൂടി നിർബന്ധിച്ചപ്പോൾ സമ്മതിച്ചുപോയി. അച്ഛന്റെ ചികിത്സക്കായി വാങ്ങിയ കടം പെരുകിക്കൊണ്ടിരുന്നു.  ബ്ലേഡുകാരെ നേരിടാൻ തനിക്കും ഒരു സഹായം ആ‍വശ്യമായിരുന്നു. ആ നശിച്ചനേരം ഭദ്രേട്ടന് വാക്കുകൊടുത്തു, കൂടെ നിൽക്കാമെന്ന്. ഇവിടെയെത്തിയപ്പോഴാണറിയുന്നത്  ഇത് മറ്റൊരു ലോകമാണെന്ന്.

      അകാല വൈധവ്യം തളർത്തിയ അമ്മ, വിവാഹപ്രായമെത്തിയ പെങ്ങൾ... എല്ലാവരുടെയും പ്രതീക്ഷയായിരുന്നു താൻ. ഉള്ളതെല്ലാം വിറ്റു തന്നെ പഠിപ്പിക്കുമ്പോൾ ഒരു ലക്ഷ്യമുണ്ടായിരുന്നു ഒരു കരയിലെത്തുമെന്ന്. അന്തസ്സുള്ളൊരു ജോലി കിട്ടുമെന്നും. എന്നിട്ട് എത്തിപ്പെട്ടതോ..? തന്റെ അനു ഇതറിഞ്ഞാൽ അന്തസ്സൊക്കെ അതോടെ തീരും!  ആരെ കൊന്നിട്ടാണെങ്കിലും കുറേ കാശുണ്ടാക്കണമെന്നു ഒരിക്കലവളോട് വീമ്പു പറഞ്ഞിട്ടുണ്ട്. പണ്ട് തന്റെ സൈക്കിളിൽനിന്നും വീണ് അവളുടെ കൈമുട്ടിൽ ചോരപൊടിഞ്ഞപ്പോൾ കണ്ട് തലചുറ്റിയതു തനിക്കാണെന്നു പറഞ്ഞ് ഇപ്പോഴും കളിയാക്കുന്നവൾ. അനുവിനെക്കുറിച്ചോർത്തപ്പോൾ ഓർമ്മകളിൽ പാദസരങ്ങളുടെ കിലുക്കം.

      പുറത്തെ ഒച്ചപ്പാടു കേട്ടാണ് ചിന്തയിൽനിന്നും ഞെട്ടിയുണർന്നത്. മുമ്പുകണ്ട ആ വയസ്സിത്തള്ള ഒരു ഓട്ടൊ ഡ്രൈവറുമായി തർക്കത്തിലാണ്. ചരക്കെത്തിച്ചുകൊടുക്കുന്നതിന്റെ കമ്മീഷൻ കുറഞ്ഞുപോയിക്കാണും! ഈ തള്ളയ്ക്കീ വയസ്സുകാലത്ത്...!

      അഴുക്കുചാലിനു മേലെ പലകയടിച്ച പഴയ ലൈൻ കെട്ടിടം. ഇവിടെ കാറ്റിനുപോലും മനം‌മടുപ്പിക്കുന്ന ഗന്ധം. ഈ ദുർഗന്ധക്കൂട്ടിലും ബിസിനസ് തകൃതി! അടുത്ത മുറിയിലും സമാനമായ ബിസിനസ്. മാന്യനായ ഭദ്രൻ കാശുണ്ടാക്കുന്ന വഴികൾ! നഗരത്തിന്റെ പിന്നാമ്പുറങ്ങളിൽ കൊഴുക്കുന്ന മാംസക്കച്ചവടം!  രാവേറെയാ‍യിട്ടും  ആരൊക്കെയൊ വരികയും പോവുകയും ചെയ്യുന്നുണ്ട്. ഓട്ടോക്കാർ, ചന്തയിലെ ചുമട്ടുതൊഴിലാളികൾ ടാക്സി ഡ്രൈവർമാർ എന്നിവരൊക്കെയാണ് പറ്റുപടിക്കാർ. പോലീസുകാരും രാഷ്ട്രീയക്കാരും ചിലപ്പോൾ നഗരത്തിലെ ചില്ലുകൊട്ടാരങ്ങളിലെ സമ്പന്നർ പോലും നേരിട്ട് വരാറുണ്ട്.  ജാതിമത വർണ്ണവ്യത്യാസമില്ലാത്തത് ഇവിടെയൊക്കെ മാത്രം!

     തൊട്ടടുത്ത മുറിയിൽ... അരണ്ടവെളിച്ചത്തിൽ കാണാമവരെ. നറുക്കുവീണവർ എത്തേണ്ടിടത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി ഏതാനും പേരെ ബാക്കിയുള്ളൂ. ചിലർ നിർവ്വികാരരായി ചടഞ്ഞിരിക്കുന്നു. മറ്റൊരുത്തി  ക്ഷീണിച്ചുറങ്ങുന്നു.  രണ്ടുപേർ തമ്മിലെന്തോ രഹസ്യം പങ്കുവെക്കുന്നു. അടുത്ത ഊഴം ആരുടേതെന്നാവും! ഏതുനിമിഷവും അപരിചിതരുടെയൊപ്പം യാത്രയാകണം. മനസ്സെന്ന കുപ്പായം എന്നേ അഴിച്ചെറിഞ്ഞ വെറും ഇരകൾ...  നല്ല കൊഴുത്ത ശരീരമുള്ളവർക്കാണ് ഡിമാന്റ്.  ആർക്കൊക്കെയൊ വിരുന്നൊരുക്കാനായി സ്വന്തം ശരീരം കാത്തുവെക്കുന്നവർ. നാളെ അവരെ കടിച്ചുകീറാൻ ആർത്തിമൂത്ത് ചാടിവീഴുന്ന മാന്യന്മാരെ മനസ്സിൽ കണ്ടു നോക്കി. അവരുടെ ശരീരം പിച്ചിച്ചീന്തും. മജ്ജയും മാംസവും നക്കിത്തുടക്കും. താനുമതിനു കൂട്ടുനിൽക്കുന്നു. ചിന്തകൾ കെട്ടുപിണഞ്ഞപ്പോൾ കണ്ണുകൾ ഇറുകെയടച്ചിരുന്നു. ഈ കുരുക്കിൽനിന്നും രക്ഷപെടുന്ന ചിന്ത മാത്രമാണ് മനസ്സിൽ. ഇന്നത്തോടെ താൻ വാങ്ങിയ പണത്തിനുള്ള കൊട്ടേഷൻ അവസാനിക്കുന്നു. പക്ഷെ ഭദ്രൻ വരാതെ പോകാനാവില്ല, അയാൾ സമ്മതിക്കില്ലെന്നുറപ്പാണെങ്കിലും. എന്തും നേരിടാൻ തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നു. കൊലക്കത്തിയുടെ മൂർച്ചവരുത്തിയ വായ്ത്തലയുടെ തിളക്കം അവന്റെ കണ്ണുകളിൽ മിന്നി.

        പ്രതീക്ഷിച്ചതിനുമപ്പുറത്തായിരുന്നു ഭദ്രന്റെ പ്രതികരണം. അത്യാവശ്യം വരുമ്പോൾ ഇനിയും വിളിക്കുമെന്നു പറഞ്ഞപ്പോൾ വേണ്ടെന്ന് തീർത്തു പറഞ്ഞു. വരുംവരായ്കകൾ നേരിട്ടുകൊള്ളണമെന്ന ഭീഷണി വകവെച്ചില്ല. രൌദ്രഭാവം കത്തിനിന്ന ഭദ്രന്റെ കണ്ണുകളിലേക്ക് നോക്കാതെ തിരിഞ്ഞുനടന്നു. നാട്ടിലേക്കുള്ള അവസാനത്തെ ബസ്സിൽ തണുത്ത കാറ്റേറ്റിരിക്കുമ്പോൾ ചോരപുരണ്ട ആ ഇരുണ്ട അദ്ധ്യായം കഴിഞ്ഞതായി വേണുവിനു തോന്നി.  മനസ്സിനു വളരെ ഭാരം കുറഞ്ഞിരിക്കുന്നു. ബസ്സിറങ്ങി  ഇടവഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ അവൻ ഒരുറച്ച തിരുമാനത്തിലെത്തിയിരുന്നു.
        
       എത്ര കഷ്ടപ്പെട്ടാലും ഇനിയൊരിക്കലും കോഴിക്കടയിലെ ജോലിക്ക് പോകില്ലെന്ന്!

72 comments:

Naushu said...

ഒരിക്കലും പ്രധീക്ഷിക്കാത്ത ക്ലൈമാക്സ് ....

വളരെ നന്നായിട്ടുണ്ട്

mukthaRionism said...

ന്റെ അലിയാരെ.
അന്നെ ഞാനുണ്ടല്ലോ..

കാരി സതീഷ്
ഓം പ്രകാശ്
പുത്തൻ പാലം രാജേഷ്...
എന്തെന്തൊക്കെ പ്രതീക്ഷകളായിരുന്നു..

പഹയാ..

നല്ല എഴുത്ത്.
ക്ലൈമാക്സ് കലക്കി.
ചിരിച്ചു ചിരിച്ച്...

ബഡുക്കൂസ്!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

- മനുഷ്യരെ ഇങ്ങനെ പൊട്ടന്മാരാക്കരുത് കേട്ടോ$#@
- എല്ലാവരും രണ്ടാവര്‍ത്തി വായിക്കേണ്ട വിധത്തില്‍ കഥയുടെ ഘടന (സൂപ്പര്‍)
- ജാതിമത വർണ്ണവ്യത്യാസമില്ലാത്തത് വേറെയും പല സ്ഥലങ്ങളില്‍ ഉണ്ട് .
- കഥയുടെ തലക്കെട്ട്‌ അനുയോജ്യമല്ല എന്ന് തോന്നുന്നു.
- വേറിട്ട കഥയെഴുത്തിന് ഒരായിരം അഭിനന്ദനങ്ങള്‍!

കൂതറHashimܓ said...

എടോ ഹംക്ക് അലീ.. പറഞ്ഞ് വന്ന് അവസാനം
അത്തഹിയാത്തില്‍(നമസ്കാരത്തിലെ അവസാന ഘട്ടം) വളി വിട്ടപോലെ ആയല്ലോ...

നല്ല തകര്‍പ്പന്‍ പോസ്റ്റ്.. :)

ഹംസ said...

ഹ ഹ ഹ ..കഥ വായിച്ച് എല്ലാവരും അലിയെ ചീത്ത വിളിക്കുന്നു നല്ല കഥ. എഴുതിയാലും ചീത്ത വിളി ഉറപ്പാ..! ന്നാലും പഹയാ ആളെ ഇങ്ങനെ കോഴി ആക്കരുത്.! ഹ ഹ ഹ.. സത്യത്തില്‍ ഒരു നെട്ടലോടെയാണ് കഥ വായിച്ചത് ക്ലൈമാകിസില്‍ ശരിക്കും നെട്ടി. ആ നെട്ടല്‍ പൊട്ടിച്ചിരിയായി..! ഒരു വരികൊണ്ട് ഒരു കഥ മുഴുവന്‍ മാറ്റിമറിച്ച മായാജാലം അലി നിന്‍റെ കയ്യില്‍ ഭദ്രമായിരിക്കുന്നു. തെരുവിലെ കൊലപാതകവും, മാംസക്കച്ചവടം നന്നായി പറഞ്ഞു.! സൂപ്പര്‍ . അടിപൊളി കഥ.!!

ശ്രീക്കുട്ടന്‍ said...

Ali,
Fantastic Story.

തകര്‍പ്പന്‍ ക്ലൈമാക്സ് ...അഭിനന്ദനങ്ങള്‍

ഒരു യാത്രികന്‍ said...

കൊള്ളാലോ മാഷേ ..കൂതറയുടെ കമന്റും കൊള്ളാം..ശരിയായ കൂതറ തന്നെ ഹ..ഹ......സസ്നേഹം

എറക്കാടൻ / Erakkadan said...

ഇതു ആളെ ഒരുമാതിരി ഊശി ആക്കിയല്ലോ ..ഹി..ഹി ....

jayanEvoor said...

കൊക്കരക്കോ.....കോ...!
കോഴിക്കഥയ്ക്ക് ആശംസകൾ!

kambarRm said...

ദേ..കെടക്കണു..
ആളെ വടിയാക്കിയല്ലോ..അലിക്കാ,
ഏതായാലും സൂപ്പർ കഥ, അവതരണവും ക്ലൈമാക്സും കിണ്ണം കാച്ചി..,

ജിപ്പൂസ് said...

കഥ പറയണം പറയേണ്ട പ്രായവുമാണ്.ബട്ട് ഇതൊരുമാതിരി കഥയായിപ്പോയി അലിക്കാ.ഹോ !!

നാണക്കേടായി.പോസ്റ്റ് വായിച്ച് തുടങ്ങിയപ്പോ ഒരു വമ്പന്‍ സെന്‍റി കമന്‍റിടണം എന്ന് നിനച്ച് ഇങ്ങനെ വരികയായിരുന്നു.അവസാന വരിയിലെത്തിയപ്പോഴാ...കൊലച്ചതി തന്നെ :)

'ക്ലൈമാആആസ്ക്' തകര്‍പ്പന്‍ തന്നെ അലിക്കാ.ഹി ഹീ

ശ്രീ said...

ഹ ഹ. കലക്കിയല്ലോ അലിഭായ്... ക്ലൈമാക്സിലെ ഇങ്ങനെയൊരു മാറ്റം തീരെ പ്രതീക്ഷിച്ചില്ല :)

അപ്പോ കഥയും വഴങ്ങും...

Echmukutty said...

ശ്വാസം പിടിച്ച് വായിച്ച് വരികയായിരുന്നു.
സാരമില്ല.
കോഴിയുടെ ജീവനും ജീവിതവും പ്രധാനം തന്നെ.
കണ്ണുകൾക്ക് കാണാത്തവനും കണ്ണുകളെ കാണുന്നവനുമായ അവൻ എല്ലായിടത്തും ഉള്ളപ്പോൾ........
നല്ല ക്ലൈമാക്സ്.
അഭിനന്ദനങ്ങൾ.

Jishad Cronic said...

തകര്‍പ്പന്‍ ക്ലൈമാക്സ് ...അഭിനന്ദനങ്ങള്‍

C.K.Samad said...

വളരെ ഇഷ്ടായി

Typist | എഴുത്തുകാരി said...

അതു ശരി, ഞങ്ങളെയൊക്കെ പറ്റിച്ചു ഇല്ലേ?

ഹരീഷ് തൊടുപുഴ said...

കൊള്ളാം കടത്തി വെട്ടിയിരിക്കുന്നു..

ഇതു പോലുള്ള കാമ്പുള്ള കഥകളാണു നമുക്കാവശ്യം..
അഭിനന്ദനങ്ങള്‍..

Unknown said...

പറഞ്ഞുവന്നപ്പോള്‍ എന്തോ ഭീകര ക്വട്ടെഷനാനെന്നാണ് കരുതിയത്‌, ഇതിപ്പോള്‍ വല്ലാത്ത ചതിയായിപ്പൊയി !

കഥ വ്യത്യസ്തമായി, അഭിനന്ദനങ്ങള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

നഗരത്തിന്റെ പിന്നാമ്പുറങ്ങളിൽ കൊഴുക്കുന്ന മാംസക്കച്ചവടം!

രാവേറെയാ‍യിട്ടും പോലീസുകാരും രാഷ്ട്രീയക്കാരും ചിലപ്പോൾ നഗരത്തിലെ ചില്ലുകൊട്ടാരങ്ങളിലെ സമ്പന്നർ പോലും നേരിട്ട് വരാറുണ്ട്.....

ഇതെന്നെ കഥ..
ഉഗ്രൻ കേട്ടൊ ഭായി.

പട്ടേപ്പാടം റാംജി said...

ക്ലൈമാക്സില്‍ പറ്റിക്കുകയും ചിരിപ്പിക്കുകയും ചെയ്ത കഥ ദ്വയാര്‍ത്ഥത്തിലൂടെ പറഞ്ഞ രീതി രസിച്ചു.

Anonymous said...

അയ്യോ എന്നാലും ഭയങ്കര ഉത്സാഹത്തിൽ വായിച്ചു വന്നിട്ട് അവസാനം ..നന്നായി ട്ടോ..സൂപ്പർ ഇങ്ങനെ വേണം കഥയായാൽ എയറു പിടിച്ച് വായിച്ചവരെല്ലാം അവസാനം കൊല്ലാനുള്ള ദേഷ്യത്തിലാകും അല്ലെ നിങ്ങളെയല്ല കോഴിയെ.. കലക്കി ആശംസകൾ

sm sadique said...

കഥ കൊഴിയുടെ ആണെങ്കിലും,
മനുഷ്യപുത്രന്മാർക്കും ...........;

Sulfikar Manalvayal said...

സത്യായിട്ടും ഈ പോസ്റ്റ്‌ കണ്ടില്ലായിരുന്നുട്ടോ. അതാ തൊട്ടു മുമ്പ് അങ്ങിനെയൊരു കമെന്റ് പോസ്ടില്ലയ്മയില്‍ ഇട്ടതു.

പിന്നെ ക്ലൈമാക്സ്. അതിനു ശേഷം ഒരിക്കലൂടെ വായിക്കേണ്ടി വന്നു. വല്ലാത്ത അവതരണം. ഇങ്ങിനെയും ഉണ്ടോ ആളെ വടിയാക്കല്‍.
വായിച്ചങ്ങു "കോള്‍മയിര്‍" കൊണ്ടിരിക്കുകയായിരുന്നു. (അല്ലെങ്കിലും ഇത്തരം "കഥകള്‍" നമ്മള്‍ക്ക് കോള്‍മയിര്‍ കൊള്ളാന്‍ ഉള്ളതല്ലേ)

ഇത്ര പെട്ടെന്ന് ഭംഗിയായി എവിടെയും ഒരു സംശയത്തിനും ഇട നല്‍കാതെ മാറ്റി മരിച്ച ക്ലൈമാക്സ്.
ഇങ്ങള് പുലിയാണെന്ന് ഒന്നുംകൂടെ തെളിയിച്ചിരിക്കുന്നു ട്ടോ.

അതൊക്കെ പോട്ടെ. ഗള്‍ഫില്‍ നിന്ന് തിരിച്ചു പോയിഇടു ഇത്രയും കാലം നാട്ടില്‍ ഇതായിരുന്നല്ലേ പണി. ഹമ്പട വീരാ....

Manoraj said...

അലീ,
നല്ല കാമ്പുള്ള , കാതലുള്ള കഥ.. വായനക്കാർ തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു. അതോ തെറ്റിദ്ധരിച്ചത് ഞാനാണോ? ആര് തെറ്റിധരിച്ചതാണേലും അവസാനവരിയിലെ കോഴികളായി തലയറക്കപ്പെട്ട, കുരുതി കൊടുക്കപ്പെട്ട, ചിറക് വെട്ടിമാറ്റപ്പെട്ട നിസ്സഹായരായ മനുഷ്യരെന്ന എന്റെ കാഴ്ചപാടിൽ കൂടെ തന്നെ ഞാൻ മുന്നോട്ട് പോകുന്നു. ആ ഒരു പ്രതീകത്തിന് കഥയെ മാറ്റിമറിക്കാൻ കഴിഞ്ഞപ്പോൾ താങ്കളിലെ രചയിതാവ് സൃഷ്ടിയുടെ ഉച്ചസ്ഥായിയിൽ എത്തി എന്ന് തറപ്പിച്ച് പറയാം.. ഭാവുകങ്ങൾ

അഭി said...

ഹായ് ,
നല്ല കഥ . ക്ലൈമാക്സ്‌ കലക്കി

അലി said...

ആദ്യമായാണൊരു കഥയെന്ന ലേബലിലൊരു സാധനം എഴുതുന്നത്. ഏറെ ആശങ്കയോടെയാണ് പോസ്റ്റ് ചെയ്തതെങ്കിലും ഇഷ്ടപ്പെട്ടെന്നറിഞ്ഞ്തിൽ സന്തോഷം!

Naushu
ആദ്യകമന്റിനു നന്ദി.

മുഖ്താർ,
കൊട്ടേഷനെന്നൊക്കെ കേൾക്കുമ്പോഴേക്കും ആവശ്യമില്ലാത്തവരെയൊക്കെ ഓർക്കുന്നതെന്തിനാ.
ചിരിപ്പിക്കാനൊന്നുമില്ലാതെ എഴുതിയിട്ടും ക്ലൈമാക്സിൽ ചിരിച്ചല്ലോ.

ഇസ്മയിൽ ഭായ്.
രണ്ടാവർത്തി വായിക്കേണ്ടി വരുമെന്നറിഞ്ഞുതന്നെയാണെഴുതിയത്.
ഒരാവർത്തി കൂടി വായിച്ചാൽ തലക്കെട്ട് മാറ്റണമെന്നു പറയില്ല. തലക്കെട്ട് അവസാ‍നവരി വരെ ഒരെ വായനയിൽ കൊണ്ടുപോകുമെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു
വിലയേറിയ അഭിപ്രായത്തിനും നിർദ്ദേശത്തിനും നന്ദി.

കൂതറ ഹാഷിം.
ങ്ങള് പറഞ്ഞപോലെതന്നെ കൂതറ പരിപാടിയായി.
നന്ദി.

ഹംസക്ക.,
എല്ലാരെം പേടിപ്പിക്കാൻ വേണ്ടിയെഴുതിയ ഭയങ്കരമായ ഒരു കൊട്ടേഷൻ കഥ വായിച്ച് ചിരിച്ചോ...
വായനക്കും അഭിപ്രായ്ത്തിനും നന്ദി.

ശ്രീക്കുട്ടൻ,
ആദ്യസന്ദർശനത്തിനും വായനക്കും നന്ദി!

യാത്രികാ..
നന്ദി. വായനക്കും ഈ വരവിനും.

എറക്കാടാ...
ഇനി ഊശിയാക്കാനെന്തിരിക്കുന്നു.
വന്നതിൽ ഒത്തിരി സന്തോഷം.

jayanEvoor,
സന്തോഷമായി.

അലി said...

കമ്പർ,
എല്ലാരും കൂടിയെന്നെ വടിയാക്കുമെന്നു കരുതിയെഴുതാണ്. ഇഷ്ടമായ്തിൽ പെരുത്തിഷ്ടം.

ജിപ്പൂസ്
ഇതൊരുമാതിരി കഥയായിപ്പോയില്ലേ.
ഈ കൊലച്ചതി സഹിച്ചേരെ..

ശ്രീ,
കഥയിലൊരു പരീക്ഷണം.
ഇഷ്ടമായതിൽ സന്തോഷം.

Echmukutty,
ശ്വാസം പിടിച്ചു വായിച്ചുവന്നിട്ട് അവസാനവരിയിൽ ശ്വാസം വിട്ടില്ലെ.
സന്ദർശനത്തിനും വായനക്കും നന്ദി.

Jishad Cronic
നന്ദി.

SAMAD IRUMBUZHI
വായനക്കും അഭിപ്രായത്തിനും നന്ദി.

എഴുത്തുകാരിചേച്ചി
ഞാനാരെം പറ്റിച്ചില്ല.
നിങ്ങളാണ് മറ്റെന്തൊക്കെയോ പ്രതീക്ഷിച്ചത്.

ഹരീഷ് തൊടുപുഴ,
ഇതെഴുതിയതിൽ ഏറ്റവും നന്ദി പറയേണ്ടത് നിങ്ങളോടാണ്. ഹരീഷേട്ടന്റെ ഒരു പാവം കൊട്ടേഷൻ‌കാരൻ എന്ന കഥ വായിച്ചപ്പോൾ ഒരു പാവമല്ലാത്ത കൊട്ടേഷൻ‌കാരന്റെ കഥയെഴുതണമെന്നെനിക്കും തോന്നി.
നന്ദി.

തെച്ചിക്കോടന്‍
നാലാളെ തട്ടിയാൽ ഉസ്സാറായേനെ.
സന്തോഷമായി ഇഷ്ടപ്പെട്ടതിൽ

ബിലാത്തിപ്പട്ടണം,
ഇങ്ങനെയുമെഴുതാമല്ലോന്ന് കരുതി
ഇഷ്ടായല്ലോ അതുമതി.

പട്ടേപ്പാടം റാംജി,
കഥ ഇഷ്ടപ്പെട്ടതിൽ ഏറെ സന്തോഷം.

ഉമ്മുഅമ്മാർ,
എന്തിനാ വായിക്കുന്നോര് ഇത്രേം എയറു പിടിക്കണത്. അതിനു ഞാനൊന്നും എഴുതിയില്ലല്ലോ.
വായനക്കും അഭിപ്രായത്തിനും നന്ദി.

sm sadique
കഥയാണെങ്കിലും നാട്ടുനടപ്പനുസരിച്ച് എല്ലാർക്കും ബാധകം.
വന്നതിൽ സന്തോഷം.

സുൽഫി
അതിനു നിങ്ങൾ വൈകിയിട്ടൊന്നുമില്ല
പോസ്റ്റ് ചെയ്ത് 12 മണിക്കൂറിനുള്ളിൽ കമന്റും കിട്ടിയില്ലേ...
എന്നാലും നാട്ടിലെ പണി കണ്ടെത്തിയല്ലോ
നന്ദി.

മനോരാജ്
താങ്കൾ തെറ്റിദ്ധരിച്ചതല്ല. അങ്ങിനെയും ഒരു ചിന്ത മനസ്സിലില്ലാതിരുന്നില്ല. പക്ഷെ അതുകൂടിചേർത്ത് എഴുതിപ്പതിപ്പിക്കാനുള്ള പ്രാഗൽഭ്യം കൂടി വേണ്ടേ.
നന്ദി വായനക്കും, അഭിപ്രായ്ത്തിനും.

അഭി,
സന്തോഷം നന്ദി.

വായിക്കുകയും പ്രോത്സാ‍ഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി. ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു

Nileenam said...

കൊട്ടേഷന്‍ കലക്കി

വീകെ said...

കഥ നന്നായിരിക്കുന്നു...
പക്ഷെ, അവസാനാഭാഗത്തോട് യോജിക്കാൻ കഴിയില്ല. കാരണം അവിടെ നിന്നൊരു തിരിച്ചു പോക്ക് അസാദ്ധ്യം തന്നെ...!?

ആശംസകൾ...

Renjith Kumar CR said...
This comment has been removed by the author.
Sidheek Thozhiyoor said...

ഹ ഹ ഹാഹ...ഒടുക്കത്തെ ഒരുകഥ ...
ഒടുവിലെ തീരുമാനം കലക്കി , ഒട്ടും പ്രതീക്ഷിക്കാത്ത കൊട്ടിക്കലാശം...നന്നായി അലി ഭായ് .

കുഞ്ഞാമിന said...

ബ്ലൊഗിലെ അഭിപ്രായത്തിനു നന്ദി. ഇവിടെ വന്ന് ആദ്യം വായിച്ച പോസ്റ്റാണിത്. അവസാനത്തെ ഒരൊറ്റ വരിയിൽ കഥയെ മൊത്തം മാറ്റി മറിച്ചു. എന്തായാലും കൊള്ളാം.

മാണിക്യം said...

പതിവ് പോലെ Buzz നോക്കി പോയപ്പോള്‍ ഹംസ വക ".മനുഷ്യമനസാക്ഷിയെ നെട്ടിക്കുന്ന ഭീകരമായ കൊലപാതകങ്ങളുടെയും ,മാംസക്കച്ചവടത്തിന്‍റെയും. ചോരപ്പാട് നിറഞ്ഞ കഥ.." അലിയില്‍ നിന്ന് ഇങ്ങനെ ഒരു കഥയോ എന്ന് ചിന്തിച്ചാണ് വായന തുടങ്ങിയത്.... എഴുതാനുള്ള അഭിപ്രായത്തിന് തൊങ്ങലുകള്‍ മനസ്സില്‍ നെയ്തു കൂട്ടി കഥ വായിച്ചു ഒടുക്കത്തെ ലൈന്‍ വന്നപ്പോള്‍ ചിരിച്ചു കൊണ്ട് എണീറ്റ് ഓടുന്നു ഏതോ കൊട്ടേഷന്‍ റ്റീം നിര്‍‌ദാക്ഷിണ്യം വക വരുത്തിയ കോഴി അടുപ്പിലാണ് വൈകിട്ടത്തെ ചപ്പാത്തിക്കുള്ള കറി!
അലീ അല്‍ഫ് മബ്‌റൂഖ്

Anil cheleri kumaran said...

കൊലപാതകം...! സൂപ്പര്‍ കഥ ബോസ്.

ഭായി said...

ഇങിനെ ഒരു അന്ത്യം പ്രതീക്ഷിച്ചില്ല! കൃത്യമായ വാക്കുകൾ കൊണ്ട് അവസാനം വരെ കഥ, ഒളിപ്പിച്ച വിഷയത്തിൽ നിന്നും പുറത്തുചാടാതെ നോക്കി! അതിന് 100 മാർക്ക്! നന്നായി, നല്ല എഴുത്ത്!

Rajeev said...

haha,, climax super,, language also super,,, mothathil Super.. :)

ഹംസ said...

അലി കഥ ഇന്ന് ഭാര്യക്ക് വായിച്ചുകൊടുത്തു അവളുടെ വക ഒരു കമന്‍റ് തരാന്‍ പറഞ്ഞു “ചിരിച്ച് ചിരിച്ച് ശ്വാസം പോവുന്നു.നല്ല കഥയാന്നു പറയൂ” എന്ന്

നൗഷാദ് അകമ്പാടം said...

അപ്രതീക്ഷിത ക്ലൈമാക്സ് തന്ത്രം വിദഗ്ധമായി ഉപയോഗിച്ചിരിക്കുന്നു..
സെലെക്‍റ്റ് ചെയ്ത വിഷയവും തികച്ചും അനുയോജ്യം !
അലീ..അടിപൊളി !!

അലി said...

Nileenam
സന്തോഷായി.

വി.കെ,
അവസാനഭാഗം വായിച്ചിട്ട അവസാന വരി വായിച്ചില്ല അല്ലേ?
നന്ദി

രഞ്ജിത്,
നന്ദി.

സിദ്ധീക്ക് തൊഴിയൂര്‍
വായിച്ചതിനും അഭിപ്രായത്തിനും നന്ദി.

കുഞ്ഞാമിന,
ആദ്യ സന്ദർശനത്തിനും വായനയ്ക്കും നന്ദി.
ഇനിയും പ്രതീക്ഷിക്കുന്നു.

മാണിക്യം,
ഞെട്ടി ഞെട്ടി വായിച്ചിട്ട് അവസാനം സന്തോഷാ‍യില്ലെ അതുമതി.

അലി said...

കുമാരൻ,
മൃഗീയവും പൈശാചികവുമായ കൊലപാതകം!
ആദ്യായിട്ടാ കൊട്ടേഷൻ കഴിഞ്ഞവർ സന്തോഷായിട്ട് തിരിച്ചുപോകുന്നത്.

ഭായി.
ഭായിയുടെ മാർക്ക് സ്വീകരിക്കുന്നു.
സന്ദർശനത്തിനും വായനയ്ക്കും നന്ദി.

Muhammed Shan,
:) :) :)
സന്തോഷം!

Rajeev,
കൊട്ടേഷനിൽ പങ്കെടുത്തതിൽ നന്ദി.
ഇനിയും വരിക.

ഹംസാക്കാ..
ഇത്താത്താന്റെ കമന്റു സ്വീകരിക്കുന്നു,സന്തോഷപൂർവ്വം.
ഒരു വരി കോമഡിയെഴുതാഞ്ഞിട്ടും ചിരിച്ചല്ലോ.

നൗഷാദ് അകമ്പാടം,
ഒരു പരീക്ഷണമായിരുന്നു ഈ കഥ.
ഒരുപാട് നന്ദി, ഈ വായനയ്ക്കും അഭിപ്രായത്തിനും.

വായിക്കുകയും പ്രോത്സാ‍ഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി. ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു

വഴിപോക്കന്‍ | YK said...

ഒരു ഒന്നൊന്നര ക്ലൈമാക്സ് ആയി,
അലിയോടുള്ള പോലെ തന്നെ ഈ കഥക്ക് ഹംസക്കയോടും കടപ്പാടുണ്ട്
ഗൂഗിളില്‍ വന്നു ഒച്ച വച്ചു ഞങ്ങളെയൊക്കെ കൂട്ടി ഈ തകര്‍പ്പന്‍ കഥ കാട്ടിത്തന്നതിന്
താങ്ക്സ് അലി, ഇനിയും ഇത്തരം ഇടിവെട്ട് കഥകള്‍ പ്രതീക്ഷിക്കുന്നു...

Wash'Allan JK | വഷളന്‍ ജേക്കെ said...

കലക്കന്‍ കട്ടിലൊടിയന്‍....
ആകെ പിരിമുറുകി ഇരിക്കുമ്പോള്‍ അന്‍റെ ഒരു കോഴിക്കച്ചോടം.... :)

മന്‍സുര്‍ said...

അലിക്കാ.....കോഴിക്കാ....
എന്താ പറയ്യാ...എനിക്ക്‌ വയ്യാ
കഥ പറയുബോല്‍ ഇങ്ങിനെ പറയണം...
രാത്രിയുടെ യാമങ്ങളില്‍ ശബ്ദമുണ്ടാക്കാതെ മെല്ലെയിരുന്നു ബ്ലോഗ്ഗ്‌ തുറന്ന്‌ കഥ വായിക്കുകയായിരുന്നു...ഒരു പാട്‌ പ്രതീക്ഷകളോടെ..എല്ലാം വെള്ളത്തിലായിക്കാ....

അടിപൊളി...നന്‍മകള്‍ നേരുന്നു

സസ്നേഹം
മന്‍സൂര്‍ നിലംബൂര്‍

മരഞ്ചാടി said...

ഹഹഹ അലിഭായ് ... കൊല്ല് ... അങ്ങട് കൊല്ല് ... ആശംസകള്‍

Faisal Alimuth said...
This comment has been removed by the author.
Faisal Alimuth said...

വളരെ ഗൌരവത്തോടെയാണ് വയിച്ചുവന്നത്...!
ഓഫീസില്‍ ആയതിനാല്‍ കുലുങ്ങി ചിരിക്കാന്‍ പറ്റിയില്ല.
അലി ഭായ്..കഥ കൈയ്യില്‍ ഒതുങ്ങും...!!
ആസ്വദിച്ചു..!! really good.

K@nn(())raan*خلي ولي said...

ഭയങ്കര കഥ. ഭയങ്കര ക്ലൈമാക്സ്‌. ഭയങ്കര ശൈലി. നന്നായി മകനെ..നനായി.

അലി said...

വഴിപോക്കൻ,
ഈവഴി പോയപ്പോൾ കയറിയതിൽ സന്തോഷം.
നന്ദി... ഹംസാക്കാക്കും.

വഷളൻ,
ജീവിക്കാനൊരു തൊഴിൽ!

മൻസൂർഭായ്...
നിങ്ങളെയൊക്കെ ബൂലോകത്ത് കണ്ടിട്ട് ഒത്തിരിയായല്ലോ...സന്തോഷായി.
നന്മകൾ നേരാൻ ആളില്ലാതിരിക്കുവാ വേഗം വാ. നിങ്ങളെ കാണാനില്ലാന്ന് പോസ്റ്റും ഇട്ടു.

മരഞ്ചാടീ...
കയ്യിൽ കിട്ടട്ടെ!

ഫൈസൽ
നന്ദി

കണ്ണൂരാൻ,
ഭയങ്കര സന്തോഷം!

Vayady said...

നല്ല കഥ. ശ്വാസം പിടിച്ചത് മിച്ചം. ക്ലൈമാക്സ് ആണ്‌ കലക്കിയത്. കണ്ണ് തള്ളിപ്പോയിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.:)
അഭിനന്ദനങ്ങള്‍..

Vayady said...

ഇതിനു മുന്‍പ്‌ ഇവിടെ വന്ന് "പോസ്റ്റില്ലായ്മ"എന്ന പോസ്റ്റ് വായിച്ചിരുന്നു. എന്റെ ബ്ലോഗില്‍ വന്നതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം

ഒഴാക്കന്‍. said...

അലിയിക്ക, അവസാനം ആളെ വടിയാക്കി അല്ലെ?.. എങ്കിലും നല്ല രസമായിരുന്നു വായിക്കാന്‍

ഒഴാക്കാശംസകള്‍

lekshmi. lachu said...

ക്ലൈമാക്സ്‌ കലക്കിയല്ലോ..

സിനു said...

അയ്യോ..ഇത്രയും നല്ലൊരു കഥ വായിക്കാന്‍ വരാന്‍ വൈകി
സൂപ്പര്‍ കഥയും ക്ലൈമാക്സും......
ആദ്യമൊക്കെ സീരിയസ്സായി വായിച്ചു പക്ഷെ ലാസ്റ്റ് വരി കണ്ടു ശരിക്കും ചിരിച്ചുട്ടോ..
ഏതായാലും കലക്കിയിട്ടുണ്ട്.

റഫീഖ് നടുവട്ടം said...

കഷ്ടപ്പാടുകളില്‍ നിന്ന് കരകയറാന്‍ ഇഷ്ടക്കേടുള്ള ജോലികളിലേക്ക് ജീവിതം തിരിച്ചു വിട്ട അനേകം പേരുടെ പ്രതിനിധിയാണ് കഥയിലെ വേണു. ചിന്ത കൊണ്ട് നിര്‍മലനായ ഇദ്ദേഹത്തിന്‍റെ കഥക്ക് ആധുനിക കാലത്തിന്‍റെ ഒരു രാക്ഷസീയ പദം തന്നെ ശീര്‍ഷകമായി നല്‍കരുതായിരുന്നു.

rafeeQ നടുവട്ടം said...

കഷ്ടപ്പാടുകളില്‍ നിന്ന് കരകയറാന്‍ ഇഷ്ടക്കേടുള്ള ജോലികളിലേക്ക് ജീവിതം തിരിച്ചു വിട്ട അനേകം പേരുടെ പ്രതിനിധിയാണ് കഥയിലെ വേണു. ചിന്ത കൊണ്ട് നിര്‍മലനായ ഇദ്ദേഹത്തിന്‍റെ കഥക്ക് ആധുനിക കാലത്തിന്‍റെ ഒരു രാക്ഷസീയ പദം തന്നെ ശീര്‍ഷകമായി നല്‍കരുതായിരുന്നു.

എന്‍.ബി.സുരേഷ് said...

അലി നന്നായി പറയാവുന്ന ഒരു ആത്മഭാഷണമായിരുന്നു. പക്ഷെ ഒരു വെറും സാധാരണ ചിന്ത ആയിപ്പോയി. ചിതറിപ്പോയി. കേശ്യാവൃത്തിയുമൊക്കെ അതിൽ കയറി വന്നിട്ട്. ചുമ്മാ ഒരു നാട്ടിൻ പുറത്തെ കൂലിത്തല്ലുകാരന്റെ സങ്കടം പോലെ ആയി. ഗ്രാമപ്രദേശങ്ങളിലെ ചട്ടമ്പികൾ പോലും മാനസ്സികകമായി ഇതിലേറെ ക്രൂരമനസ്കരായി കഴിഞു.

ചിന്തകൾ സമകാലില ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലാവട്ടെ. ലിസിയുടെ ഒരു കഥ കലാകൌമുദിയിൽ വായിച്ചതോർക്കുന്നു. ആനന്ദൻ എന്ന ഗുണ്ട. നല്ല വിഷയമായിരുന്നു. മലയാളത്തിൽ അധികം വരാത്ത ഒന്ന്. സില്ലി ആയി എഴുതി അതിനെ വല്ലാതെ ലളിതമാക്കി. ഇനിയെഴുതുമ്പോൾ ശ്രദ്ധിക്കുക.

രഘുനാഥന്‍ said...

ഹോ ശ്വാസം അടക്കിയാണ് വായിച്ചത്...ഒരു കൊലപാതകം പ്രതീക്ഷിച്ചിരുന്നതാണ് .അവസാനം വന്നപ്പോള്‍ ഞെട്ടിപ്പോയി...
(ഞെട്ടിയത് കോഴിയെ വെട്ടുന്ന ആളാണല്ലോ എന്നറിഞ്ഞപ്പോള്‍)...ഹ ഹ ഹ

Anees Hassan said...

o.henry ആണോ

Sulfikar Manalvayal said...

പതിനഞ്ചു ദിവസമായി ട്ടോ. പുതിയതിന് സമയമായി?

അതോ പഴയ മടി പുറത്തു വന്നു തുടങ്ങിയോ?

വിജയലക്ഷ്മി said...

nalla katha...ezhutthinte shaili ishtappettu.

ഏ.ആര്‍. നജീം said...

ഹോ...
വായിച്ചു വന്ന കഥയെ മുഴുവന്‍ ഒരൊറ്റ വരിയില്‍ മലക്കം മരിച്ചു കളഞ്ഞല്ലോ...

ആ ട്വിസ്റ്റ്‌ അതിന്റെ ഒരു ചെറിയ സൂചന പോലും വരുതത്തെ അവസാന വരി വരെ കാത്തു വച്ച രീതി അഭിനന്ദനമര്‍ഹിക്കുന്നു :)

അലി said...

വായാടിതത്തമ്മ,
സന്തോഷമായി വന്നതിനും വായിച്ചതിനും.

ഒഴാക്കൻ,
തിരിച്ചും ആശംസകൾ ഓഫ് ഒഴാക്ക്!

ലച്ചു,
ആദ്യവരവിനും അഭിപ്രായത്തിനും നന്ദി.
ഇനിയും വരിക.

സിനു
സന്തോഷം
ഒരു വരിപോലും നർമ്മം എഴുതാഞ്ഞിട്ടും ചിരിച്ചല്ലോ.

റഫീഖ നടുവട്ടം.
സന്ദർശനത്തിനു നന്ദി
കോഴിക്കടക്കാരൻ കൊടുത്ത കൊട്ടേഷൻ എടുത്ത ജോലിക്കാരൻ മാത്രമാണു വേണു.
ഇപ്പഴത്തെ കാലത്തെ അർത്ഥം കാണാതിരുന്നാൽ മതി.

അലി said...

എന്‍.ബി.സുരേഷ്,
സ്വാഗതം എന്റെ ബ്ലോഗിലേക്ക്.
വാ‍യനക്കും അഭിപ്രായത്തിനും നന്ദി.
വാക്കുകൾ ശരിയായ അർത്ഥത്തിൽ പ്രയോഗിച്ചപ്പോൾ വായനക്കാർ ഈ കലികാലത്തിലെ ചില ദ്വയാർത്ഥം മനസ്സിൽ കണ്ടത് എന്റെ കുറ്റമല്ല. വേശ്യാവൃത്തിയോ മനുഷ്യനെ കൊല്ലുന്നതോ ഒന്നും ഞാൻ എന്റെ എഴുത്തിലൂടെ പറഞ്ഞില്ല. മാംസക്കച്ചവടമെന്നാൽ വേശ്യാവൃത്തിയെന്നു തന്നെ കരുതണമോ. ഒരിക്കൽ കൂടി വായിച്ചാൽ അഭിപ്രായം മാറുമായിരുന്നു.

അലി said...

രഘുനാഥന്‍,
പട്ടാളത്തെ ഞെട്ടിച്ച കോഴിവെട്ട്.
നന്ദി സന്ദർശനത്തിന്.

ആയിരത്തിയൊന്നാംരാവ്,
സ്വാഗതം.
o.henry ആവണോ?

സുൽഫി
ക്ഷെമി....

വിജയലക്ഷ്മി ചേച്ചി.
സ്വാഗതം...
വായനക്കും അഭിപ്രായത്തിനും നന്ദി.


നജീമിക്കാ..
ആ അവസാന വരിക്കു വേണ്ടിയാണിത്രയും എഴുതിയത്.. ഇഷ്ടമായതിൽ പെരുത്തിഷ്ടം.

SUMESH KUMAR .K.S said...

ശരിക്കും താല്പര്യത്തോടെ അല്ല വായിച്ചു തുടങ്ങിയത്... പിന്നെ കേട്ടു മടുത്ത ജല്പനങ്ങള്‍... ആത്മഗദങ്ങള്‍... വായന മുന്‍പോട്ടു പോയപ്പോഴും ഒരു തരം നിര്‍വികാരത മാത്രമായിരുന്നു എന്റെ മനസ്സില്‍...
അവസാനം... എല്ലാം തകര്ന്നുടഞ്ഞു... >>"എത്ര കഷ്ടപ്പെട്ടാലും ഇനിയൊരിക്കലും കോഴിക്കടയിലെ ജോലിക്ക് പോകില്ലെന്ന്<< ഈ ആറു വാക്കുകള്‍ കൊണ്ട് നിങ്ങള്‍ ഒരുക്കിയ മാജിക് ....എന്താ പറയ്ക... എല്ലാരേം പോലെ എനിക്കും രണ്ടു വട്ടം വായിക്കേണ്ടി വന്നു ട്ടോ...
ഒറ്റ വാക്കില്‍ അഭിപ്രായം നിര്‍ത്താം... കിക്കിടിലന്‍.."

അലി said...

റോക്കിംഗ് സ്റ്റാര്‍,
നന്ദി... വായനയ്ക്കും അഭിപ്രായത്തിനും.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹൊ..എന്തൊക്കെയായിരുന്നു പുകില്
കൊണ്ടോട്ടി മൂസ... മലപ്പുറം കത്തി..
എനിക്കു വയ്യ ഇതൊന്നും കാണാന്‍
ഞാന്‍ പോവാ..പിന്നെ വരാം

ഹാപ്പി ബാച്ചിലേഴ്സ് said...

അലി ഇക്കാ,
പലതവണ ഇവിടെ വന്നു പോയിടുണ്ട്. പല കഥകളും വായിചിടുണ്ട്.
കമന്റുന്നത് ആദ്യമായാണ്. കഥയിലെ പരിണാമ ഗുസ്തി ഇഷ്ടപ്പെട്ടു.
സമയം കിട്ടുകയാണെങ്കില്‍ ആ വഴി വരൂ
കാണാം.

Akbar said...

ഈ കഥയിലേക്ക്‌ ലിങ്ക് തന്നതിനു നന്ദി.അല്ലതിരുന്നെങ്കില്‍ എനിക്ക് മനസ്സറിഞ്ഞു ചിരിക്കാനുള്ള ഒരവസരം നഷ്ടമായേനെ.. തകര്‍പ്പന്‍ കഥ. ഒരു മാജിക് കണ്ണാടി പോലെ. ക്ലൈമാക്സ് അറിയാതെ വായിക്കുമ്പോള്‍ അതൊരു തരം മാംസക്കച്ചവടവും കൊട്ടെഷനും. ക്ലൈമാക്സ് അറിഞ്ഞതിനു വായിച്ചപ്പോ അപ്പോഴും മാംസക്കച്ചവടം തന്നെ പക്ഷെ.. .ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കഥ സൂപര്‍ അലി.

ഐക്കരപ്പടിയന്‍ said...

ആളെ ഒരു 'കോഴി' ആക്കുന്ന കഥയായിപ്പോയെങ്കിലും അവതരണ മികവു കൊണ്ട് വായന വിരസമായില്ല. നല്ല രസികന്‍ വായന !

ബഷീർ said...

ചതിയിൽ വഞ്ചന പാടില്ല അലീ,
നിങ്ങൾ അത് രണ്ടും ചെയ്തിരിക്കുന്നു :)

അഭിനന്ദനങ്ങൾ ഈ ചതിയ്ക്കും വഞ്ചനയ്ക്കും പരിക്കൽ‌സിനും :)


@ഹംസ
>അലി കഥ ഇന്ന് ഭാര്യക്ക് വായിച്ചുകൊടുത്തു <

എന്താ പഹയാ ഓൾക്ക് ബാ‍യിക്കാൻ അറിഞ്ഞൂടെ ?

Unknown said...

ഓരോ ബ്ലോഗില്‍ കയറി ഇവിടേയും എത്തിപ്പെട്ടു .... അലിയുടെ കഥ ഇസ്ട്ടമായി. :)