Friday, December 31, 2010

ഒരു ഇല കൂടി കൊഴിയുന്നു...!



       ഇന്ന് 2010 വിടപറയുകയാണ്... ആയുസ്സിന്‍റെ വൃക്ഷത്തിലെ ഒരില കൂടി കൊഴിഞ്ഞുവീഴുന്നു. ജന്മദിനങ്ങളും വാർഷികങ്ങളും ആഘോഷിക്കുന്ന പതിവില്ലാത്തതിനാല്‍ എന്നത്തേയും പോലെ ഇന്നും ഒരു സാധാരണ ദിവസം മാത്രം. ബ്ലോഗ് പൊടിപിടിച്ചുകിടക്കുന്നത് കണ്ട് അന്വേഷിക്കുന്നവരോട് ഈ ഡിസംബറില്‍ തന്നെ പോസ്റ്റുമെന്ന് വീമ്പുപറഞ്ഞിരുന്നു. പറയുന്നതെല്ലാം നടപ്പിലാവില്ലെന്ന് ഓര്‍മ്മിപ്പിക്കാനായി ഒരു കുഞ്ഞുപോസ്റ്റ്.  എഴുതിയതൊന്നും പൂര്‍ത്തിയാക്കാനായില്ല. പൂര്‍ത്തിയാക്കാന്‍ പറ്റുന്നതൊന്നും എഴുതിതുടങ്ങിയുമില്ല.

       നാട്ടില്‍ തേരാ പ്യാരാ നടന്ന എന്നെ കാശുമുടക്കി വീണ്ടും കൊണ്ടുവന്ന കമ്പനിയോടുള്ള പ്രതികാരമായി ബ്ലോഗാൻ തുടങ്ങി. ഓഫീസ് ടൈമിലിരുന്ന് ബ്ലോഗ് പോസ്റ്റുകള്‍ പടച്ചുവിട്ടതിന്‌ കമ്പനി വക സമ്മാനം കിട്ടി. പുതിയ ബ്രാഞ്ചിലേക്ക് (പണിഷ്മെന്‍റ്) ട്രാന്‍സ്ഫര്‍! ഇറാഖ് അതിര്‍ത്തിയില്‍ അറാര്‍ എന്ന സ്ഥലത്ത് ബ്രാഞ്ച് തുറക്കുന്നു. അവിടേക്കുള്ള ലിസ്റ്റില്‍ ഞാനുമുണ്ട്. വർഷങ്ങളോളം ജോലി ചെയ്ത ബുറൈദയെ വിട്ട് തണുപ്പുകാലത്ത് മഞ്ഞുപെയ്യുന്ന മരുഭൂമിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രവാസത്തിൽ നിന്നും മറ്റൊരു പ്രവാസത്തിലേക്കുള്ള യാത്ര. ഇനി അവിടെ ഓഫീസിലിരുന്ന് ബ്ലോഗാം. അപരിചിതമായ പുതിയ ഇടത്തിലേക്ക് യാത്രയാവാനുള്ള തയ്യാറെടുപ്പുകള്‍. പോകാനായി ഭാണ്ഡം മുറുക്കിയപ്പോഴേയ്ക്കും കമ്പനി തീരുമാനം മാറ്റി. എനിക്കു പകരം മറ്റൊരാളെ വിടുന്നു. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത നിരവധി കൌതുകവ്സ്തുക്കൾക്കിടയിൽ ഈ പുലി കൂടി ഇരിക്കട്ടെ. പിന്നെ മെയിന്‍ ഓഫീസിലെ അടിപൊളി സീറ്റിലിരിക്കാനുള്ള ക്ഷണവും. ഇതാണ് പണിഷ്മെന്‍റിനേക്കാള്‍ വലിയ പണിയായത്.

       പുതിയ ഇരിപ്പിടം ബഹുരസമാണ്‌. ഹാളിലുള്ള മുഴുവന്‍ പേര്‍ക്കും കാണുന്ന വിധമാണ്‌ മോണിട്ടര്‍. ബോസിന് എത്രപേര്‍ ഓണ്‍ലൈനിലുണ്ടെന്ന് കാണാം. മാനേജര്‍ക്ക് ചില്ലുകൂട്ടിലിരുന്ന് ഏതു പോസ്റ്റിനാണ് കമന്‍റെഴുതുന്നതെന്ന് വായിക്കാം.  റോഡിലൂടെ പോകുന്നവര്‍ക്ക് കണ്ണാടിയിലൂടെ ഏതു ബ്ലോഗാണ് നോക്കുന്നതെന്ന് കാണാം. ഇരിപ്പുവശം ഗംഭീരമായതോടെ ബ്ലോഗ് കറക്കം കുറച്ചു. ഓഫീസ് ആവശ്യത്തിനുള്ള മെയിലുകള്‍ മാത്രം നോക്കിയിരിപ്പായി.

       ഫോട്ടോഷോപ്പിന്‍റെ ലെയറുകള്‍ക്കിടയിൽ നിന്നും വല്ലപ്പോഴും പുറത്തുകടന്നു ജിമെയിൽ തുറക്കുമ്പോൾ ഈ പോസ്റ്റുകൂടി വായിക്കണേ എന്ന അഭ്യര്‍ത്ഥനയുമായി മെയിലുകള്‍.  "ഇനി മേലാല്‍ കവിത എഴുതില്ല ഈ കവിത (ഈ കവിതയോടെ രംഗം വിട്ടോളാം) കൂടിവായിക്കണം പച്ചവെളിച്ചം കണ്ടു സലാം പറയുന്ന ചങ്ങാതിമാര്‍ക്ക് സലാം മടക്കാൻ കഴിയുന്നില്ല. കണ്ണൂരാന്‍റെ പോസ്റ്റ് കണ്ട് ചിരിക്കുമ്പോള്‍ പിന്നില്‍ "ആരെടാ ഈ കല്ലിവല്ലി.." എന്ന മട്ടില്‍ ബോസിന്‍റെ താടിതടവിക്കൊണ്ടുള്ള പാൽ‍പുഞ്ചിരി. ഹംസക്കായുടെ പോസ്റ്റ്‌ വായിച്ചു കണ്ണ് നിറയുമ്പോള്‍ ആശ്വസിപ്പിക്കുന്ന സ്നേഹിതര്‍. തണലിന്‍റെ യോഗ പ്രാക്ടീസ് ചിത്രം കണ്ട് കണ്ണുതള്ളിയ സൌദികള്‍. ഫോട്ടോക്ലബ്ബില്‍ നിന്നും നല്ലൊരു ചിത്രം ക്ലിക്കി തുറക്കുമ്പോഴേയ്ക്കും പിന്നില്‍ നിന്നും മാനേജരായ അബു തുര്‍ക്കിയെന്ന യുവതുർക്കിയുടെ ഇതാണല്ലെ ജോലി തീരാത്തത് എന്ന നോട്ടം. പിച്ചക്കാരന്‍റെ പടമുള്ള ഫോട്ടോ ബ്ലോഗ് തുറക്കുമ്പോള്‍ ഇവന്‍റെ കുടുംബക്കാരനായിരിക്കും എന്ന് അടക്കം പറയുന്ന മസ്‍രികള്‍. ബ്ലോഗ് വായിക്കാതെ, വായിച്ച പോസ്റ്റുകള്‍ക്ക് കമന്‍റിടാതെ ഞാന്‍ എരിപിരികൊള്ളുകയാണ്.

       പക്ഷെ അടുത്ത കസേരകളിയിൽ ബ്ലോഗാൻ പറ്റിയ ഒരു സീറ്റ് തരപ്പെടുത്താം. ഈ തിരക്കിനിടയിലും എഴുതിവെച്ചൊരു പോസ്റ്റുണ്ട്. അത് പുതുവത്സര പോസ്റ്റുകളുടെ മലവെള്ളപ്പാച്ചിലിനു ശേഷം പോസ്റ്റാം.

       പ്രിയ ബൂലോക സ്നേഹിതരെ... പഴയതുപോലെ ബൂലോകത്ത് സജീവമാകാൻ കഴിയാത്തതിലും നിങ്ങളുടെ എല്ലാ പോസ്റ്റുകൾക്കും അഭിപ്രായമറിയിക്കാൻ കഴിയാത്തതിലും ഖേദമുണ്ട്. നിങ്ങൾ തന്ന സ്നേഹത്തിനും സഹകരണത്തിനും വിമർശനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ആയിരം ആയിരം നന്ദി. ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു. നിങ്ങൾക്കും കുടുബത്തിനും ഐശ്വര്യ പൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു.

ബൂലോകത്തേയും ഭൂലോകത്തെയും എല്ലാ ജീവജാലങ്ങൾക്കും നന്മകൾ നിറഞ്ഞ പുതുവത്സരാശംസകൾ.

44 comments:

അലി said...

2010 ലെ അവസാന പോസ്റ്റ്.
ബൂലോകത്തേയും ഭൂലോകത്തെയും എല്ലാ ജീവജാലങ്ങൾക്കും നന്മകൾ നിറഞ്ഞ പുതുവത്സരാശംസകൾ.

ശ്രീ said...

സാരല്യെന്നേ...

പുതുവത്സരാശംസകൾ!
:)

സാബിബാവ said...
This comment has been removed by the author.
സാബിബാവ said...

നമ്മുടെ ബ്ലോകുലകത്തെ കുറിച്ച് മിസ്രികള്‍ക്കും സൌദികള്‍ക്കും അറിയില്ലല്ലോ....?
എന്തായാലും ഇവിടെ ബലദിലൂടെ യാത്ര ചെയ്യുമ്പോള്‍ ചില്ല് ബില്‍ഡിങ്ങുകളില്‍ ജോലിചെയ്യുന്ന ജോലിക്കാരുടെ മോണിറ്റര്‍
സ്ക്രീന്‍ പുറത്തേക്ക് തെളിഞ്ഞു കാണാറുണ്ട്‌ അതെല്ലാം പോസ്റ്റ്‌ വായിച്ചപോള്‍ കണ്ണില്‍ കണ്ടു എന്തായാലും ബ്ലോഗില്‍ കമന്ടിയില്ലെങ്കിലും
കാശ് കിട്ടുന്നത് കളയണ്ട സാരല്ല്യ ഇനിയും ഉയരങ്ങളിലേക്കുള്ള സീറ്റുകള്‍ പുതുവര്‍ഷങ്ങളില്‍ ലഭിക്കട്ടെ ....ആശംസകള്‍

Naushu said...

പുതുവത്സരാശംസകൾ

മൻസൂർ അബ്ദു ചെറുവാടി said...

പുതുവര്‍ഷാശംസകള്‍ ആദ്യം ഫോട്ടോ ബ്ലോഗ്ഗില്‍ പറഞ്ഞു.
ഓഫീസില്‍ നിന്നും ബ്ലോഗ്‌ നോക്കാന്‍ വല്ല്യ പാട് തന്നെ.
രസകരമായി അവതരിപ്പിച്ചു ആ പൊല്ലാപ്പ്.
ബുറൈദയില്‍ ഇരുന്നു തന്നെ ഇനി കാര്യങ്ങള്‍ പോരട്ടെ.
ആശംസകള്‍

ഹാപ്പി ബാച്ചിലേഴ്സ് said...

മലവെള്ളപ്പാച്ചിൽ കഴിഞ്ഞാൽ സീറ്റൊക്കെ തരപ്പെടുത്തി വരൂ. കാണാം. നന്മ നിറഞ്ഞ നവവത്സരം ആശംസിക്കുന്നു.

faisu madeena said...

അലിക്കാ ..സൌദികളെ പറ്റി പറയരുത് ...!!

ഹിഹിഹി

നിങ്ങള്‍ക്കും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകള്‍….!!!!

Sidheek Thozhiyoor said...

ഇലകള്‍ പൊഴിയും തോറും കൂടുതല്‍ പച്ചപ്പോടെ കൂടുതല്‍ ഇലകള്‍ കിളിര്‍ക്കട്ടെ ...നന്മനിറഞ്ഞ പുതുവത്സരാശംസകള്‍ ..

പട്ടേപ്പാടം റാംജി said...

ഇപ്പോഴും ഒരുപോലെ ആകില്ലല്ലോ.
സരമില്ലെന്റെ അലി.
നമ്മുടെ സമയം ഇനിയും വരും.
നാട്ടില്‍ ഇപ്പോള്‍ 2011 ആയതുകൊണ്ട് നമുക്ക്‌ ഈ വര്‍ഷത്തില്‍ എല്ലാം നന്നാവും എന്നാശിക്കാം.

ഹംസ said...

സാരമില്ല അലിഭായ്... എന്‍റെയും അവ്സ്ഥ ഏകദേശം ഈ രൂപത്തിലേക്ക് മാറാന്‍ പോവുകയാണ്...
കിട്ടുന്ന ഒഴിവുകളില്‍ ബൂലോകത്ത് കൂടെ കറങ്ങൂ.... ഇവിടന്ന് കിട്ടുന്ന സൌഹൃദം ഇതുപോലെ ഒക്കെ അങ്ങ് തുടര്‍ന്ന് കൊണ്ട് പോവാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ....

പുതുവത്സരാശംസകള്‍ :)

ശ്രീനാഥന്‍ said...

ഇനിയും ഓഫീസിലിരുന്നു ബ്ലോഗുമ്പോൾ ഒന്നു ശ്രദ്ധിക്കുമല്ലോ! താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ നേരുന്നു!

വഴിപോക്കന്‍ | YK said...

കുറെ കാലമായി പ്രവാസഭൂമി ഒരു മരുഭൂമിയായി കിടന്നതു അങനെയാണല്ലെ..
ഒരു നെറ്റ് ബുക്കും ചെറിയൊരു നെറ്റ് കണക്ഷനും വീട്ടില്‍ എടുത്താല്‍ നമുക്കു ഈ പ്രശ്നം പരിഹരിച്ചൂടെ?
അലിയുടെ ആ മൂര്‍ചയുള്ള നര്‍മ്മം ഒരു സഉദിയും മിസ്രിയും വിചാരിചാല്‍ തടയാന്‍ പറ്റുന്നതാണൊ?
കമന്റ് ഇടുന്ന സമയം കൂടി ഉപയോഹഗപ്പെടുത്തി പുതിയ പോസ്റ്റ് ഇടു അലിഭായ്

ആയിരം കമന്റ് കൂടിയാല്‍ ഒരു പോസ്റ്റ് ആവില്ലല്ലോ..

==
പുതുവത്സരാശംസകള്‍

സസ്നേഹം
വഴിപോക്കന്‍

Anonymous said...

ഓരോരുത്തരുടെയും അവസ്ഥ ഇങ്ങനെയൊക്കെ ആവും അല്ലെ .. നമ്മള്‍ അതറിയുന്നില്ല എന്നു മാത്രം താങ്കളുടെ ജോലിയുടെ അവസ്ഥ മനസിലാക്കി തന്ന രീതി നന്നായിട്ടുണ്ട് !!! (പിച്ചക്കാരന്‍റെ പടമുള്ള ഫോട്ടോ ബ്ലോഗ് തുറക്കുമ്പോള്‍ ഇവന്‍റെ കുടുംബക്കാരനായിരിക്കും എന്ന് അടക്കം പറയുന്ന മസ്‍രികള്‍)(മിസിരികള്‍ക്ക് ബുദ്ധിയില്ല എന്നു പറയുന്നത് വെറുതെയാ അല്ലെ!!) . ഇനിയും ധാരാളം നല്ല രചനകള്‍ ഉണ്ടാകാന്‍ സമയവും സാഹചര്യവും ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു ..നവവത്സരാശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആ 'യുവതുര്‍ക്കിയെ'എത്രയും പെട്ടെന്ന് നാടുകടത്താനും കമ്പനി കുത്തുപാളയെടുക്കാനും നമുക്ക് പ്രാര്‍ഥിക്കാം.
സ്വസ്ഥമായി ബ്ലോഗു വായിക്കാന്‍ അനുവദിക്കാത്ത കമ്പനികള്‍ മുര്‍ദ്ദാബാദ.

Echmukutty said...

അതാണല്ലേ കാരണം.
നല്ല കാലം വരാൻ ആശംസിച്ചുകൊണ്ട്......
എല്ലാ നന്മകളും ഉണ്ടാവട്ടെ എന്നാഗ്രഹിച്ചുകൊണ്ട്........

Jishad Cronic said...

ചുമ്മാ പോസ്റ്റ്‌ മാറി ഇരുന്നിട്ട് കാര്യം ഇല്ല, ബ്ലോഗിങ്ങും ഒപ്പം ചുളയും കൂടണം...

എന്‍.പി മുനീര്‍ said...

നന്മ നിറഞ്ഞ പുതുവത്സരാശംസ്കള്‍.. തിരക്കിനിടയില്‍ അല്പം സമയം കണ്ടെത്തി പുതിയ പോസ്റ്റുകള്‍ എഴുതാന്‍ അവസരമുണ്ടാ‍കട്ടെ എന്നു ആശംസിക്കുന്നു.

Jazmikkutty said...

ഇങ്ങനെ സജീവമായിരിക്കണം,നന്ദി..പുതുവത്സരാശംസകള്‍..

K@nn(())raan*خلي ولي said...

@@
"കല്ലിവല്ലി" അറിയാത്ത അറബികളോ!
ഷെയിം ഷെയിം!

(വല്ലപ്പോഴും കണ്ണൂരാന്‍റെ പോസ്റ്റുകള്‍ അദ്ദേഹത്തിനു തര്‍ജ്ജമ ചെയ്തു കൊടുക്കൂ. അപ്പോള്‍ അയാള്‍ക്ക്‌ മനസിലാകും ബ്ലോഗെന്തെന്ന്, ബ്ലോഗിണി എന്തെന്ന്, ബ്ലോഗര്മാരുടെ അദ്ധ്വാനമെന്തെന്ന്..!)

അലിക്കാ, കണ്ണൂരാന്‍ ഇടപെടണോ? സൌദിയിലേക്ക് പുറപ്പെടണോ?

**

വേണുഗോപാല്‍ ജീ said...

നന്മ നിറഞ്ഞ നവവത്സരം ആശംസിക്കുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

ചാറ്റാൻ പോയിട്ട് തൂറ്റാൻ പോലും നേരമില്ലാത്ത ഈ മണ്ടൻ പോലും ഇത്രയൊക്കെ ചെയ്തുകൂട്ടുന്നൂ..
നാന്നായിട്ടുണ്ട് ഈ എത്തിനോട്ടം
ഒപ്പം
എന്റെ അലിഭായ് താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകന്ദൻ

mayflowers said...

പുതിയ പോസ്റ്റ്‌ കണ്ടപ്പോള്‍ സന്തോഷവും വായിച്ചപ്പോള്‍ വിഷമവും തോന്നി..
അടിക്കുന്നവന്റെ കൈയ്യില്‍ വടി കൊടുക്കില്ല എന്ന് കേട്ടിട്ടില്ലേ?
എല്ലാം കലങ്ങിത്തെളിയും.ശുഭാപ്തിവിശ്വാസിയായിരിക്കൂ..

Unknown said...

പുതുവര്‍ഷത്തില്‍ സാമ്പത്തികവും ബ്ലോഗ്‌പരവും സുരക്ഷിതമായ ഒരു സീറ്റ് തരപ്പെടട്ടെ എന്നാശംസിക്കുന്നു.

ജോലിക്കിടയിലുള്ള ബ്ലോഗിങ്ങിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഒരു ചെരുബ്ലോഗര്‍.

താങ്കള്‍ക്കും കുടുംബത്തിനും പുതുവല്‍സരാശംസകള്‍, ഒപ്പം എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും.

എന്‍.ബി.സുരേഷ് said...

ഈ ബൂലോകത്തിന്റെ ഒരു കാര്യം, മനുഷ്യരെ പണിയെടുത്ത് ജീവിക്കാൻ പറ്റാത്ത തരത്തിൽ അഡിക്റ്റ് ആക്കിക്കളഞ്ഞില്ലേ..

എന്നാലും റിസ്ക് എടുക്കണ്ട കേട്ടോ
ബ്ലോഗാൻ വേണ്ടി ഇനി ഒരു പണിഷ്മെന്റ് ട്രാൻസ്ഫർ വാങ്ങിക്കൂട്ടണ്ട.

ജീവിതത്തിൽ നന്മകൾ നേരുന്നു.

Unknown said...

കൊള്ളാം എന്തൊരു ധര്‍മ സങ്കടം അല്ലെ .....

Wash'Allan JK | വഷളന്‍ ജേക്കെ said...

പുതുവത്സരാശംസകള്‍
റിസ്ക്‌ എടുക്കണ്ട. വയറ്റിപ്പിഴപ്പാണല്ലോ മുഖ്യം.. ചെയ്യുന്ന ജോലിയുടെ ഗുണ നിലവാരം കുറഞ്ഞത്‌ മനസ്സിലാക്കി ഞാനും ഇപ്പൊ കുറെ പിന്‍വലിഞ്ഞിട്ടുണ്ട്.

അലി said...

ഒരു സന്തോഷവാർത്ത...
കസേര കളി കഴിഞ്ഞു.
വീണ്ടും പഴയ ക്യാബിനിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുന്നു. ഈ പോസ്റ്റ് ബോസ് വായിച്ചോ എന്തോ?

ശ്രീ..
നന്ദി

സാബി
നിങ്ങളുടെയൊക്കെ ആഗ്രഹം പോലെ ഒരു വിജയമുണ്ടായിരിക്കുന്നു ജോലിക്കാര്യത്തിലൂം.
നന്ദി.

നൌഷു,
സന്തോഷം.

ചെറുവാടി,
ഓഫീസിലിരുന്നു തന്നെയാണ് ബ്ലോഗ് തുടങ്ങിയതും തുടർന്നു കൊണ്ടുപോകുന്നതും.
ഇനിയും അതുതന്നെ തുടരാം

ഹാപ്പി ബാച്ചിലേഴ്സ്,
പുതുവത്സരത്തിൽ തന്നെ പോസ്റ്റ് പ്രതീക്ഷിക്കാം
നന്ദി.

അലി said...

ഫൈസു,
സൌദികളെക്കുറിച്ച് തന്നെ അടുത്ത പോസ്റ്റ്.
നന്ദി.

സിദ്ധീക്ക,
വന്നു കണ്ടതിൽ സന്തോഷം.

റാജി ഭായ്,
പുതുവർഷം മോശമാവില്ലെന്നാണ് തോന്നുന്നത്.

റ്റോംസ്,
നന്ദി.

ഹംസക്കാ..
ജോലിതിരക്കുകൾ മുഴുവൻ തീർത്തിട്ട് തന്നെയാണ് നെറ്റിൽ കയറുക. അന്നേരത്തെ ഓരോ ബുദ്ധിമുട്ടുകൾ..

ശ്രീനാഥൻ മാഷെ
സന്തോഷമായി.

വഴിപോക്കൻ
പ്രവാസഭൂമി മരുഭൂമിയാകാതെ നോക്കാം.
പോസ്റ്റുമായി ഉടനെയെത്താം.

ഉമ്മു അമ്മാർ,
മസ്‍രികൾക്കെന്നെ അറിയാം.
ഇനി പോസ്റ്റ് ഇട്ടിട്ടു തന്നെ നമുക്ക് കാണാം.

ഇസ്മയിൽ ഭായ്.
നന്ദി. പ്രാർത്ഥനകൾക്ക്.

എച്മുകുട്ടി
സന്ദർശനത്തിനു നന്ദി.

ജിഷാദ്
മാറി ഇരിക്കുന്നില്ല.
ശക്തമായി തിരിച്ചുവരുന്നു.

മുനീർ
സന്ദർശനത്തിനു നന്ദി
സന്തോഷമായി.

അലി said...

ജാസ്മികുട്ടി,
നന്ദി.

കണ്ണൂരാൻ,
കല്ലിവല്ലി വായിച്ച് സൌദികൾ പൊട്ടിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്.

വേണുഗോപാൽജി,
തിരിച്ചും എന്റെ ആശംസകൾ.

ബിലാത്തിപട്ടണം,
എനിക്ക് സന്തോഷമായി.


mayflowers,
പ്രതീക്ഷകൾ കൈവിടുന്നില്ല.

തെച്ചിക്കോടൻ,
എല്ലാവിധ ആശംസകൾക്കും നന്ദി.

ജയൻ ഏവുർ,
കഴിയുമ്പോലെ ഈ ബൂലോകത്തിന്റെ ചുറ്റുവട്ടങ്ങളിലൊക്കെയുണ്ടാവും.
2011 വിജയവർഷമാകട്ടെ.

എൻ ബി സുരേഷ്,
റിസ്ക് എടുത്തൊന്നും ബ്ലോഗിംഗിനില്ല.
ജീവിതത്തിലെ ഒരുപാട് വ്യഥകൾ മറക്കാൻ ഈ ബ്ലോഗിംഗ് സഹായിക്കാറുണ്ട്.

MyDreams
വളരെ നന്ദി.

വഷളൻ,
വയറ്റിപിഴപ്പിന്റെ കൂടെ ഇടവിളയായി ബ്ലോഗും കൃഷി ചെയ്യുന്നു...

അഭിപ്രായമറിയിക്കാനും പുതുവത്സരാശംസകൾ നേരാനുമെത്തിയ എല്ലാവർക്കും നന്ദി.
നിങ്ങൾക്കും കുടുംബത്തിനും സന്തോഷകരമായ ഒരു ഭാവികാലം ആശംസിക്കുന്നു.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഞാന്‍ വരുമ്പോഴേക്കും ഇവിടെ
കസേര കളിയൊക്കെ കഴിഞ്ഞു
അലിഭായ് വിജയശ്രീലാളിത കോമളനായി ഇരിക്കുന്നു...എന്തായാലും പുതു വര്‍ഷമായിട്ട് ശുഭവാര്‍ത്തയാണല്ലോ...നന്നായി
തുടര്‍ന്നും ബ്ലോഗിങ്ങും അതിനിടയില്‍ സമയം കിട്ടുവാണേല്‍ ജോലിയും ചെയ്യാനും പുതു വര്‍ഷം ഉപകരിക്കട്ടെ എന്നാശംസിക്കുന്നു

റാണിപ്രിയ said...

Aasamsakal..............

മഹേഷ്‌ വിജയന്‍ said...

പുതിയ സീറ്റിലേക്ക് തിരിച്ചെത്തി എന്നറിഞ്ഞതില്‍ വളരെ സന്തോഷം...
ഇനി അതില്‍ മുറുകെ പിടിച്ചിരുന്നോ.. സുനാമി വന്നാലും സീറ്റ് വിട്ടു കളയരുത്...
അലി ഭായി ഇല്ലാതെ എന്ത് ബ്ലോഗ്‌..? എന്ത് പോസ്റ്റ്..?
ആ പഴയ CBI അന്വേഷണങ്ങള്‍ ഒന്നും ഇപ്പോഴില്ലേ..?
നവവത്സരാശംസകള്‍..

lekshmi. lachu said...

അപ്പൊ പഴയ തട്ടകത്തില്‍ തിരിച്ചെത്തി അല്ലെ..
അപ്പൊ ഇനി പഴയപോലെ സജീവം ആകും എന്ന്
പ്രതീക്ഷിക്കാം.പക്ഷെ ശ്രദ്ധിച്ചോളൂ..
കഞ്ഞികുടി മുട്ടണ്ട..പോസ്ടൊക്കെ ഇനിയും വായിക്കാം,
ഇടാം..വഴിപോക്കന്‍ പറഞ്ഞപോലെ റൂമില്‍ നെട്ടുന്ടെങ്കില്‍
പിന്നെ റിസ്ക്ക് വേണ്ടല്ലോ.
അപ്പൊ എന്റെയും പുതുവത്സരാശംസകള്‍..

Sulfikar Manalvayal said...

അലി ഭായ് : ഈ വഴിക്ക് വരാന്‍ സമയം കിട്ടാഞ്ഞിട്ടായിരുന്നു കേട്ടോ. ക്ഷമിക്കണേ.
താങ്കളുടെ കയ്യോപ്പോടെ, നര്‍മത്തില്‍ ചാലിച്ച നല്ല ഒരു പോസ്റ്റ്‌. പുതു വര്ഷം ഒരുപാട് പോസ്റ്റും, നല്ല "ശമ്പളവും" ഒക്കെ ആയി നല്ല രീതിയില്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

ഗൗരിനാഥന്‍ said...

പുതുവര്‍ഷാശംസകള്‍ , നടക്കട്ടെ ആപ്പീസുകാരെ പറ്റിച്ച് ബ്ലൊഗിംങ്ങ്...കൂടുതല്‍ പോസ്റ്റുകള്‍ പ്രതിക്ഷിച്ച് കൊണ്ട് സ്നേഹപൂര്‍വ്വം

MOIDEEN ANGADIMUGAR said...

ക്ഷമിക്കണം, വരാൻ അല്പം വൈകിപ്പോയി.
ആശംസകൾ നേരുന്നു.

Unknown said...

:)

A said...

നല്ല പോസ്റ്റുകള്‍ വരട്ടെ

Kadalass said...

ഇവിടെ ആദ്യായിട്ടാ വരുന്നത്
സമയമില്ലാത്തതില്‍ ദു:ഖിക്കേണ്ട..... പിന്നെ ജോലിയാണല്ലൊ പ്രധാനം...... അതിനുവേണ്ടിയാണല്ലൊ നാം പ്രവാസികളായത്.......

എല്ലാ നന്മകളും നേരുന്നു

ജയരാജ്‌മുരുക്കുംപുഴ said...

hridayam niranja puthu valsara aashamsakal......

Akbar said...

ഒരു പാട് വൈകി.
എങ്കിലും സസ്നേഹം...
ആശംസകള്‍.

ishaqh ഇസ്‌ഹാക് said...

പ്രവാസം!
ഒരുകണക്കിനതൊരു പരവേശമാണു സ്നേഹിതാ..
വിറ്റും പെറുക്കിയും അത്താണിതേടിയുള്ള പലായനം!
ഖുറൂജ് കാട്ടിപ്പേടിപ്പിച്ചിരുന്നൊരു ഭൂതകാലമുണ്ടായിരുന്നതിനു!ആട്ടുംതുപ്പും വെഞ്ചാമരംവീശിത്തന്ന പ്രവാസം
-------------
ബ്ലോഗായ ബ്ലോഗൊക്കെ അലഞ്ഞ്
ഫോട്ടോകോപ്പിന്റെ അടുക്കിനിപ്പുറം
ആരോടെങ്കിലും മലയാളത്തിലൊന്നു കൂട്ട്കൂടാന്‍
ഇറങ്ങിയതാണു
നന്മഏറെയുള്ളൊരു നല്ലവര്‍ഷമാവട്ടേ പുതുവര്‍ഷം എന്ന് ആത്മാര്‍ത്ഃമായി ആശംസിക്കുന്നു

ജോയ്‌ പാലക്കല്‍ - Joy Palakkal said...

നല്ല ആഖ്യാനരീതി..
വൈകിയാണെങ്കിലും,പുതു വത്സരാശംസകളും..എല്ലാഭാവുകങ്ങളും!!