Sunday, May 8, 2011

ബൂലോകത്തെ അമൂൽ പുത്രന്മാർ...!


     നാളേറെയായി എന്തെങ്കിലും എഴുതണമെന്ന് കരുതുന്നു. പലതും കുറെയൊക്കെ എഴുതി തുടങ്ങുകയും ചെയ്തതാ... പക്ഷെ ദിവസവും രാവിലെ മെയിൽ തുറക്കുമ്പോൾ നിറഞ്ഞുതുളുമ്പുന്ന മെയിലുകൾ. ഒരു ദിവസം വൈകിയാൽ പെറ്റു പെരുകി ഇരട്ടിയായിട്ടുണ്ടാവും. ഭൂരിഭാഗവും ഒരു പുതിയ പോസ്റ്റിട്ടിട്ടുണ്ട്. വായിച്ച് അഭിപ്രായം പറയണേ എന്ന അഭ്യർത്ഥനകൾ... ഇത് വായിക്കാതിരിക്കരുതേ എന്ന വിലാപങ്ങൾ. ദിവസവും അതിന്റെ എണ്ണം കൂടിക്കൂടി വരുന്നു. എന്തെങ്കിലും എഴുതി കരച്ചിലടക്കിയില്ലെങ്കിൽ വീണ്ടും വീണ്ടും ലിങ്കുകൾ... ലിങ്കുകളുടെ ലിങ്കുകൾ. കവിതയും കഥയും ചാലിച്ചെഴുതിയ പോസ്റ്റുകൾ!

     പത്രവാർത്തകൾ പേസ്റ്റ് ചെയ്ത് വരികൾ മുറിച്ചെഴുതിയത് കവിതയണെന്നറിയാതെ കുന്തം വിഴുങ്ങി നിന്നു. ഉത്തരാധുനിക കവിതക്ക് കവിപുംഗവൻ ഉദ്ദേശിച്ച അർത്ഥം തപ്പിയെടുക്കാൻ ഏറെനേരം നോക്കിയിരിക്കാനും നിർവ്വാഹമില്ല. അപ്പോഴേക്കും കവിയുടെ അടുത്ത കവിതയും മെയിലും തലയിൽ പതിക്കും. താങ്കളുടെ വിലപ്പെട്ട 916 അഭിപ്രായം അറിയിക്കണേ എന്ന് തന്നെ. അതിനെഴുതിത്തീരുമ്പോഴേക്കും അടുത്തത്... ആരെയും സ്പാമെന്ന കരിമ്പട്ടികയിൽ പെടുത്തിയില്ല. ഉദാരമനസ്കനും വിശാല ഹൃദയനും ആയിപ്പോയതുകൊണ്ട് ഞാൻ പോയി കമന്റെഴുതിവരും. എന്നിട്ടും ഞാൻ ഫോളൊ ചെയ്തിരുന്ന എനിക്കിഷ്ടമുള്ള ബ്ലോഗിലെ പോസ്റ്റുകളൊന്നും ഒന്ന് നോക്കാൻ പോലും നേരം കിട്ടിയില്ല. തിരഞ്ഞെടുപ്പ് ദിനം ബൂത്തുകൾ തോറും ഓടിനടക്കുന്ന സ്ഥാനാർത്ഥിയെപ്പോലെ ഓടിക്കിതച്ചു ഞാൻ. എന്നിട്ടും എന്റെ ദിവ്യകമന്റുകളുടെ വിഭൂതി ചാർത്തപ്പെടാതെ നിരവധി പോസ്റ്റുകൾ ബൂലോകത്ത് ചത്തുമലച്ച് കിടന്നു.

      ബ്ലോഗില്‍ പോസ്റ്റ്‌ ഇട്ടാല്‍ അനേകം മെയിലുകള്‍ അയച്ചു വായിക്കാന്‍ ക്ഷണിക്കുന്ന സ്വഭാവം കൂടുതൽ ജനകീയമാക്കിയത് കണ്ണൂരാന്‍ ആണെന്ന് തോന്നുന്നു. ഇപ്പോള്‍ പലരും കണ്ണൂരാന്റെ പിമ്പേ ഗമിക്കുന്നു. അതിനാല്‍ ഈ സംഗതി കൊണ്ട് വന്ന കണ്ണൂരാനെ വേണം ആദ്യം കുത്തിമലർത്താന്‍.. കയ്യിൽ കിട്ടിയാൽ മൂപ്പരുടെ കൂമ്പ് കലക്കണം. പക്ഷെ അനോണി ആയിക്കഴിയുന്ന കണ്ണൂരാനെ പിടിക്കാന്‍ ഒബാമയുടെ സൈന്യത്തിന്റെ സഹായം വേണ്ടിവരും!.

     വർഷത്തിൽ തന്നെ ഒന്നോരണ്ടൊ പോസ്റ്റിടുന്ന എന്റെ ബ്ലോഗ് കാണാത്തവരും ഒരു ദിവസം തന്നെ രണ്ടും മൂന്നും കവിതകൾ പോസ്റ്റ് ചെയ്തിട്ട് ഒന്നു വായിക്കണേയെന്ന് മെയിലയക്കുന്നു. ഒരു കവി മൂന്നു കവിതകൾ ഒരു ദിവസം പോസ്റ്റാക്കിയപ്പോൾ ഞാനൊന്നു കണ്ണുരുട്ടി. കവിയുടെ പ്രതിഭ മനസ്സിലാക്കിയ മറ്റു ചിലരും അഭിനന്ദിച്ചു. അതോടെ എനിക്ക് ലിങ്ക് അയക്കൽ നിറുത്തി. പിന്നെ മെയിലിൽ കവിത തന്നെ ദിവസവും അയക്കാൻ തുടങ്ങി. കവിശാപം എത്ര ഭയാനകമാണെന്ന് തിരിച്ചറിവുണ്ടായത് അങ്ങിനെയാണ്.  വായിച്ച് വായിച്ച് അങ്ങിനെ ഞാൻ ഒരു ബ്ലോഗ് വായനക്കാരൻ മാത്രമായി രൂപാന്തരം പ്രാപിച്ചു.

     ഇതിനിടെ ബൂലോകത്ത് ഞാനില്ലാത്തതിന്റെ വിടവും കുഴികളുമൊക്കെ നികത്താൻ നന്നായി എഴുതുന്ന ചങ്ങാതിയെ ബ്ലോഗനാക്കാൻ നടത്തിയ ശ്രമവും വ്യർത്ഥമായി. ഒരാൾ കൂടി വന്നാൽ ഒരു കമന്‍റു കൂടുതൽ കിട്ടുമെന്ന ദുരാഗ്രഹത്തിനു പുറമേ  അവൻ സ്വകാര്യ സന്തോഷങ്ങൾക്കായി എഴുതിവെക്കുന്ന നിരവധി കഥകളും കവിതകളും  വെളിച്ചം കാണട്ടെയെന്നും കരുതി. ഇനി എപ്പോഴെങ്കിലും ബൂലോകത്തേക്ക് വഴിതെറ്റി വന്നാലോ എന്നു കരുതി ആ പേര് പരസ്യമാക്കുന്നില്ല.

     പ്രവാസത്തിന്റെ ഏകാന്തതകളിൽ ചാനലുകൾ മസ്തിഷ്കം തിന്നു തുടങ്ങുന്നതിനു മുമ്പേ ആരംഭിച്ചതാണ് ഞങ്ങളുടെ സൊഹൃദവും വാരാന്ത്യങ്ങളിലെ ചർച്ചകളും. ഇന്നും തുടരുന്ന ആ ചർച്ചകളിൽ കലയും സാഹിത്യവും വിഷയമാകുമ്പോൾ അജണ്ടയിൽ ഞാൻ ബ്ലോഗും എടുത്ത് പയറ്റും. പോസ്റ്റും കമന്റും ഫോളൊവറും കഥകളും കവിതകളും തിരിച്ചറിയാത്ത ശരീരഭാഗങ്ങൾ കവിതക്ക് പ്രചോദനമാക്കുന്ന കവികളും വിഷയമാകും. ബൂലോകത്തിലൂടെ അപ്പൂപ്പൻ താടി പോലെ പറന്നു നടക്കുന്ന ബ്ലോഗർമാരുടെ കഥപറഞ്ഞുകൊടുക്കും. എഡിറ്റിംഗും വെട്ടലും തിരുത്തലുമില്ലാതെ വെട്ടിത്തിളങ്ങാവുന്ന ബ്ലോഗെന്ന മീഡിയയെ കുറിച്ച് ഞാൻ വാതോരാതെ സംസാരിക്കും. നല്ലതെന്ന് തോന്നിയ ഏതാനും പോസ്റ്റുകള്‍ പ്രിന്‍റ് ചെയ്തു കൊടുത്ത് വശീകരിച്ചു. ഒപ്പം അവന്‍റെ മെയിലിലേക്ക് നല്ല പോസ്റ്റുകളുടെ ലിങ്ക് അയച്ചുകൊടുത്തും ബൂലോകത്തേക്ക് ക്ഷണിക്കും. പോസ്റ്റിടുമ്പോഴുള്ള പരമാനന്ദവും കമന്റുകിട്ടുമ്പോഴുള്ള നിർവൃതിയുമൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചു. എന്റെ ക്ഷണം ഒഴിയാബാധയായപ്പോൾ ബ്ലോഗ് നോക്കാമെന്ന് സമ്മതിച്ചു. ഒരാൾ കൂടി കൊണ്ട് ബൂലോകവലയിൽ വീണതിൽ ഞാൻ ഗൂഢമായി ആനന്ദിച്ചു.

      പിറ്റെ ആഴ്ച അവനെ കണ്ടപ്പോൾ പറഞ്ഞ വാക്കുകൾ പ്രതീക്ഷ തെറ്റിച്ചു. ഞാൻ കൊടുത്ത ലിങ്കിൽ നിന്നും വഴിതെറ്റി ഏതൊക്കെയോ വഴികളിലൂടെയൊക്കെ അപഥ സഞ്ചാരം നടത്തി.  "കുറെ നല്ല രചനകൾ വായിച്ചു. പക്ഷെ ചില പോസ്റ്റുകളും ഉള്ളടക്കവുമൊക്കെ വളരെ വിഷമമുണ്ടാക്കി. ചില കഥകളുടെയൊക്കെ ആശയം മനസ്സിലാക്കിയെന്നല്ലാതെ പലതും വായനയുടെ ഒരു സുഖം നല്‍കിയില്ല. വേണ്ട ചങ്ങാതി.. ആദ്യമായി അക്ഷരം കൂട്ടി വായിക്കുന്ന നിന്നെപ്പോലുള്ളവർക്ക് ബ്ലോഗ് ഒരു സംഭവമായേക്കും. നമ്മുടെ സൌഹൃദം കളയാതിരിക്കാൻ ഈ ചർച്ച ഇനി വേണ്ട."

     ബൂലോകം മുഴുവൻ എന്റെ സുഹൃത്തുക്കളും ആരാധകരുമാണെന്ന് കരുതിയാവും ആരുടെ ഏതൊക്കെ ബ്ലോഗാണ് നോക്കിയതെന്ന് പറഞ്ഞില്ല. പുറമെ നിന്നൊരാൾ ബ്ലോഗിനെ എങ്ങിനെ നോക്കിക്കാണുന്നുവെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. എഡിറ്ററുടെ ജോലി ചെറുതല്ല എന്നറിയുക. അതില്ലാത്തതൊരു സൗകര്യമാണെങ്കിലും അതൊരു മേന്മയല്ല. ഒരു രചന എഡിറ്ററുള്ള മാധ്യമത്തിലേക്ക് അയച്ചുകൊടുക്കുമ്പോൾ തന്നെ അതിനുള്ള യോഗ്യതയുണ്ട് എന്നൊരു തോന്നലുണ്ടാവും. മടക്കത്തപാലിൽ തിരിച്ചെത്തിയാലും ഒരുപക്ഷെ പ്രസിദ്ധീകരിച്ചേക്കും എന്നൊരു ആത്മവിശ്വാസമുണ്ടാവും. ആ ആത്മവിശ്വാസമാണ് അവന്‍റെ എഴുത്തിനുള്ള അംഗീകാരം. അവന്റെ ഈ വാക്കുകൾ ചില ബ്ലോഗുകളുടെ കാര്യത്തിലെങ്കിലും പ്രസക്തമായി തോന്നി.

        കഴിഞ്ഞ അവധിക്കാലത്തെ ഒരനുഭവം. മകൾ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇംഗ്ലീഷ് നന്നായി പഠിക്കുന്നുണ്ടെങ്കിലും സ്പെല്ലിംഗ് തെറ്റിയാൽ പത്തുപ്രാവശ്യം വീതം  എഴുതി കൊണ്ടു ചെല്ലണം. വീണ്ടും തെറ്റിയാൽ ഇരുപത്തിയഞ്ച്. പിന്നെ 100.... സമയം കളയുന്ന പരിപാടിയെങ്കിലും എനിക്കതിൽ പരാതിയില്ല. അവളെക്കുറിച്ച് ഇംഗ്ലീഷ് ടീച്ചർക്ക് നല്ല മതിപ്പാണ്. മറ്റു വിഷയങ്ങൾക്കും അധ്യാപകർക്ക് ഓരോ പരാതികൾ.  മലയാളം അധ്യാപികക്കു മാത്രം കുട്ടികൾ പഠിക്കുന്നില്ലെന്ന യാതൊരു പരാതിയുമില്ല. മലയാളത്തിലെ അക്ഷരത്തെറ്റുകൾക്ക് താഴെ ചുവന്ന വരയില്ല. മലയാളത്തിന്റെ അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കാത്തതെന്തെന്ന ചോദ്യത്തിന് ഒരു പരിഹസച്ചിരി ചിരിച്ചതല്ലാതെ അവർ മറുപടി പറഞ്ഞില്ല. ആദ്യമായിട്ടാവും ഒരു രക്ഷിതാവ് ഇങ്ങനെ ആവശ്യപ്പെടുന്നത്.

     തൊട്ടടുത്ത വീട്ടിലെ കുട്ടിയാണ് അവളുടെ ക്ലാസ്സിലെ പഠിപ്പിസ്റ്റ്. സ്വന്തം കുട്ടികളെ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യരുതെന്നാണ് പ്രമാണം. ഞാനും അതനുസരിക്കുന്ന ഒരു പ്രമാണിയാണെങ്കിലും തൽക്കാലത്തേക്ക് അതൊന്നു മറന്ന് മകളറിയാതെ ആ കുട്ടിയുടെ ബുക്ക് വാങ്ങി നോക്കി. ‘മലയാളം അർത്തം’ എന്നെഴുതി നല്ല ഡിസൈനൊക്കെ വരച്ചുവെച്ചിരിക്കുന്നു. മലയാളത്തിന്‌ 90  ശതമാനം മാര്‍ക്കുള്ള എഴുത്താണിത്. തുറന്നപ്പോൾ അദ്ദ്യപകൻ വിധ്യാര്‍ത്തി എന്നൊക്കെ വടിവില്‍ എഴുതിയിരിക്കുന്നത് കണ്ട് ഞാനും “അല്‍ഫുതസ്ഥ്ഭ്ദനായി”. സത്യത്തിൽ എനിക്ക് സഹതാപം തോന്നി, മലയാളം അറിയാത്ത കുട്ടിയെ ഓര്‍ത്തല്ല. ഇങ്ങിനെ എഴുതിയിട്ടും മുഴുവന്‍ മാര്‍ക്കും കൊടുക്കുന്ന ആ മലയാളം അധ്യാപികയെ ഓര്‍ത്ത്. ഇവരാണ് പുതിയ ജനറേഷന്‍ ബ്ലോഗര്‍മാരും കവികളും.

    മിക്കവരും ബ്ലോഗുകളിൽ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ തിരുത്താറുണ്ടെങ്കിലും ചിലർ അതൊരു അലങ്കാരമായി കൊണ്ടു നടക്കും. കമന്റ് വായിക്കാതെ എണ്ണം കൂടിയതിൽ മാത്രം സന്തോഷിക്കും. അച്ചടിമഷി പുരട്ടിയ ചില രചനകൾ സ്കാൻ ചെയ്ത സാക്ഷ്യപത്രത്തോടൊപ്പം അതേ പോസ്റ്റ് ടൈപ്പ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന പല പോസ്റ്റുകളിലും അക്ഷരതെറ്റുകളുടെ കൂമ്പാരമാണ്. ഇതെക്കുറിച്ച് സംസാരിച്ചപ്പോൾ എഴുതിക്കഴിഞ്ഞാൽ വായിച്ചു നോക്കുന്ന ശീലമില്ലെന്ന അഭിമാനത്തോടെയുള്ള മറുപടിയാണ് പലരിൽ നിന്നും കിട്ടിയത്. ഈ ദുരഭിമാനമാണ് കൂടുതലാളുകളെയും ബൂലോകത്തേക്ക് ആകർഷിക്കാത്തതും.

     ‘ഞ്ഞ’ ‘ങ്ങ’ അക്ഷരങ്ങള്‍ മലയാളബ്ലോഗുകളിൽ നിർബന്ധമില്ല. ഈ അക്ഷരങ്ങൾ എഴുതാനറിയാത്ത ബ്ലോഗര്‍മാർക്കും നൂറും നൂറ്റമ്പതും കമന്റുകൾ കിട്ടുന്നുണ്ട്. “അങിനെ കുഞുങൾ പറഞു” എന്നൊക്കെയാണ് എഴുതുക. ഈ നൂറ്റമ്പതിൽ ഒന്നു പോലും അതിലെ അക്ഷരത്തെറ്റുകളെ ഓർമ്മിപ്പിച്ചിട്ടില്ല എന്നത് എഡിറ്ററില്ലാത്ത മാധ്യമത്തിന്റെ ശക്തി തെളിയിക്കുന്നു.

    ഒരു മലയാളം അധ്യാപികയുടെ ബ്ലോഗിൽ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചിട്ടും മാസങ്ങളായി അതു മാറ്റമില്ലാതെ നീണ്ടുനിവർന്നു കിടക്കുന്നു. മറ്റൊരു അധ്യാപഹയിയുടെ പ്രൊഫൈലിൽ തന്നെ അക്ഷരത്തെറ്റുകളുടെ ഘോഷയാത്ര...  സ്കൂളുകളിൽ ബ്ലോഗിംഗും ഈയെഴുത്തും ആരംഭിക്കാനെന്ന പേരിൽ നടത്തിയ മലയാളം ബ്ലോഗേഴ്സ് മീറ്റിന്റെ അഞ്ചാറു വരികളിലൊതുങ്ങുന്ന പോസ്റ്റിലും മലയാളത്തെ വികലമായി എഴുതുന്നതു കണ്ടപ്പോൾ തിരുത്താൻ ആവശ്യപ്പെട്ട എന്റെ കമന്റു പോലും വെറും വാക്കായി. ആശാനു തന്നെ അമ്പത്തൊന്നക്ഷരവും പിഴച്ചാൽ ശിഷ്യന്മാർക്ക് പിഴയ്ക്കാൻ അക്ഷരമെവിടെ? ഇവരെങ്ങിനെ വിദ്യാലയങ്ങളിൽ മലയാളം ബ്ലോഗിംഗ് പഠിപ്പിക്കും?!

     ഒരിക്കൽ ‘വേതനക്കുള്ള’ മരുന്ന് എന്ന് ഒരു ബിരുദാനന്തരവിരുതൻ എഴുതുന്നത് കണ്ട് വേദന എന്നല്ലെ എഴുതേണ്ടതെന്ന് ചോദിച്ചപ്പോൾ എങ്ങിനെ എഴുതിയാലെന്താ കാര്യം മനസ്സിലായാൽ പോരെ എന്ന മറു ചോദ്യമാണ് കിട്ടിയത്. കാര്യം മാത്രം മനസ്സിലായാൽ മതി എന്ന നിലയിലേക്ക് ചിലരുടെ ബ്ലോഗെഴുത്തും നീങ്ങുമ്പോൾ എന്റെ ‘ഈയെഴുത്തും’ പാഴ്വേലയാണെന്നറിയാം.

     ഞാനെഴുതുന്നതു തന്നെ ശരി. എന്തുവന്നാലും തിരുത്താനില്ലെന്ന ധാർഷ്ട്യം കാണുമ്പോൾ ഇത്രയെങ്കിലും പറയാതെ വയ്യ. എനിക്ക് ഇങ്ങനെ എഴുതുന്നതിൽ തീരെ ഭയമില്ല. കാരണം നിങ്ങളാണെന്നെ ഒരു വെറും വായനക്കാരനാക്കിയത്. നാലാം ക്ലാസ്സ് വരെ മാത്രം മലയാള ഭാഷ പഠിച്ച എന്റെയെഴുത്തും തെറ്റുകളിൽ നിന്ന് മുക്തമല്ല. കണ്ടതും കാണിച്ചുതന്നതുമൊക്കെ തിരുത്താനും ശ്രമിച്ചിട്ടുണ്ട്. അതിനിയും തുടരും. മലയാള ഭാഷയുടെ വളർച്ചയ്ക്ക് എന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് യാതൊരു വിശ്വാസവുമില്ല. ഭാഷയെ വികൃതമാക്കാതിരിക്കാനെങ്കിലും നമുക്ക് ശ്രമിക്കാം. മാന്യബ്ലോഗർമാരുടെ മുമ്പിൽ ഇതൊരു അഹങ്കാരം പറച്ചിലാവുമെന്നും തോന്നുന്നില്ല, മൂന്നാം ക്ലാസ് വരെ പഠിച്ചവർക്ക് മുമ്പിലല്ലാതെ.

     മംഗ്ലീഷിൽ ടൈപ്പ് ചെയ്യുമ്പോൾ തെറ്റുകൾ വരിക സ്വാഭാവികമാണ്. അതു തിരുത്താനും അതിലേറെ എളുപ്പമാണ്. തെറ്റ് ചൂണ്ടിക്കാണിച്ചാൽ പോലും തിരുത്താനോ മുതിരാത്തവരെ മാത്രം ഇവിടെ ഉദ്ദേശിച്ചിട്ടുള്ളു. എല്ലാവരും സാഹിത്യഭാഷ മാത്രം എഴുതണമെന്നല്ല. അങ്ങിനെയെഴുതാൻ എനിക്കുമറിയില്ല. മെയിലയച്ചു വിളിച്ചു വരുത്തുമ്പോൾ പറയുന്ന അഭിപ്രായത്തിനു തരിമ്പും വിലവെക്കാതെ വീണ്ടും വീണ്ടും ക്ഷണിക്കുന്നവരോട് പറയാനുള്ളത് ഇതാണ്.  മാസത്തിൽ ഒരു പോസ്റ്റ് വീതം ഇടുന്നവർക്ക് ഒരു ദിവസം കൂടി വൈകിയാലും താനെന്താണ് എഴുതിയതെന്ന് നോക്കാൻ ശ്രമിക്കാം. ആഴ്ചയിൽ ഓരോ പോസ്റ്റുന്നവർക്ക് ഒരു മണിക്കൂറെങ്കിലും ഒന്നു കൂടി റിവ്യൂ നടത്തുവാൻ നീക്കി വെക്കാം. ദിവസേന ഒന്നും രണ്ടും കവിതകളും കഥകളും ലേഖനങ്ങളും പോസ്റ്റ് ചെയ്യുന്നവർക്ക് ഒന്നു കൂടി വായിച്ച് എഡിറ്റു ചെയ്യുക എന്നത് പ്രായോഗികമല്ല എന്നറിയാം. അത് പോസ്റ്റിന്റെ എണ്ണത്തിൽ റെക്കോഡ് ഇടാനുള്ള ശ്രമത്തിന് അത് വിഘാതമായേക്കും.

     അക്ഷരജ്ഞാനം അധികമില്ലാത്ത തലമുറയാണ് നമുക്ക് മുമ്പ് കടന്നുപോയത്. അവർക്ക് ശേഷം അക്ഷരം പഠിക്കാൻ ഭാഗ്യമുണ്ടായതിൽ സന്തോഷിക്കുമ്പോഴും മാതൃഭാഷയുടെ കാര്യത്തിൽ വീണ്ടും ആ പഴയ കാലത്തേക്ക് തിരിച്ചു നടക്കുന്നതുപോലെ തോന്നുന്നു. വായനയിലൂടെയാണ് അറിവിന്റെ ലോകം വികസിക്കുന്നത്. അതിനു പ്രിന്‍റ് ചെയ്ത പുസ്തകങ്ങള്‍ തന്നെ വായിക്കണമെന്നും നിര്‍ബന്ധമില്ല. ആയെഴുത്തോ ഈയെഴുത്തോ ആയാലും മതി. കുഞ്ഞുണ്ണിമാഷുടെ വാക്കുകള്‍ പോലെ വായിച്ചാല്‍ വളരും. പക്ഷെ നല്ല വായനയിലൂടെയേ നല്ല വളര്‍ച്ചയുണ്ടാവൂ.

129 comments:

അലി said...

ആശാനു തന്നെ അമ്പത്തൊന്നക്ഷരവും പിഴച്ചാൽ ശിഷ്യന്മാർക്ക് പിഴക്കാൻ അക്ഷരമെവിടെ?

നാലുമാസത്തെ ബ്ലോഗ് വായനക്കു ശേഷം ഒരു പോസ്റ്റ്.

അനോണികളുടെ ഒളിപ്പോര് ഭയന്ന് ഇത്തവണ ആരുടെയും ലിങ്കുകളും കൊടുക്കുന്നില്ല.

Naushu said...

പോസ്റ്റ്‌ ഇല്ലെങ്കിലും കമന്റ് കിട്ടിയാല്‍ മതി...
പിന്നല്ലേ അക്ഷരത്തെറ്റു .....

ഈ പോസ്റ്റ്‌ എനിക്കിഷ്ട്ടായി...

ആളവന്‍താന്‍ said...

കാര്യം.... പേര് കണ്ടപ്പോ ഞാന്‍ കരുതിയത്‌ വിഷയം വേറെ ഒന്നായിരിക്കും എന്നാ.
അല്ല അപ്പൊ നാലാം ക്ലാസ്‌ എന്ന് പറഞ്ഞത് വിശ്വസിക്കണം എന്നാണോ...?
ഞാന്‍ ഇത്തിരി ട്രൈ ചെയ്തു ഒരു അക്ഷരത്തെറ്റ് കണ്ടു പിടിക്കാന്‍.! ബട്ട്‌ ഒന്നും തടഞ്ഞില്ല. സൊ... വെറുതെ വിട്ടിരിക്കുന്നു.

മൻസൂർ അബ്ദു ചെറുവാടി said...

ഈ തുറന്നെഴുത്തിനെ സ്വാഗതം ചെയ്യുന്നു.
പോസ്റ്റ്‌ ഇട്ടു എന്നറിയിക്കാന്‍ ന്യൂസ്‌ ലെറ്ററിന്റെ സഹായം മാത്രം ഉപയോഗിക്കുന്ന ആളാണ് ഞാനും. അത് പ്രയാസം ആവുന്നവര്‍ക്ക് അണ്‍സബ്സ്ക്രൈബ് ചെയ്യാം എന്ന ഓപ്ഷന്‍ ഉള്ളതുകൊണ്ട് മാത്രം.
ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട് ഈ പോസ്റ്റില്‍.
ഇഷ്ടപ്പെട്ടു.

Akbar said...

വിശദമായ വായന ആവശ്യമുള്ള ഒരു പോസ്റ്റാണ് ഇത്. ഒരു പാട് യാഥാര്‍ത്ഥ്യങ്ങള്‍ നര്‍മ്മം കലര്‍ത്തി മര്‍മ്മത്തില്‍ കൊള്ളുന്ന തരത്തില്‍ തന്നെ പറഞ്ഞിരിക്കുന്നു. ബൂലോക സാഹിത്യകാരന്മാരുടെ ചില അസഭ്യ പോസ്റ്റുകള്‍ വായിച്ചു താങ്കള്‍ വൈക്കം മുഹമ്മദ്‌ ബഷീറിനെപ്പോലെ, ഓ വി, വിജയനെപ്പോലെ, കമലാ സുരയ്യയെപ്പോലെ, എം മുകുന്ദന്നെപ്പോലെ എഴുതുന്നു എന്നൊക്കെ പറഞ്ഞു പുറം ചൊറിഞ്ഞു കൊടുത്ത് അതിനേക്കാള്‍ വഷളായ അടുത്ത സാഹിത്യം എഴുതാന്‍ പ്രേരിപ്പിക്കുന്ന സ്തുതിപാടകരുടെ ലോകത്ത് നിന്നും ഇനി വലുതായൊന്നും പ്രതീക്ഷിക്കാനില്ല.

"ഇങ്ങള് ഞങ്ങളെ സുല്‍ത്താനാണ്, സുല്‍ത്താനയാണ്" എന്നൊക്കെ പറഞ്ഞു "അടിപൊളി, കിടിലന്‍, സൂപര്‍" കമന്റുകള്‍ വന്നത് കണ്ടു പോസ്റ്റ് എഴുതിയ അശ്ലീലസാഹിത്യകാരന്മാര്‍പോലും ഇതേതു ദുനിയാവാണ് എന്ന് കരുതി ഒരു വേള ചിരിച്ചു പോയിട്ടുണ്ടാകും. പലരും കമന്റുവായ്പക്കാരാണ്. അങ്ങോട്ട്‌ ഒരു കമന്റിടുക. തിരിച്ചു ഇങ്ങോട്ട് ഒന്ന് വാങ്ങുക. ആയിക്കോളൂ. കഴിവില്‍ ആത്മ വിശ്വാസം ഇല്ലാത്തവര്‍ക്ക് വേറെ നിവൃത്തിയില്ല. എന്നാല്‍ ഉടായിപ്പ് പോസ്റ്റുകളില്‍ പോയി മലയാള സാഹിത്യത്തിനു ഉദാത്തമായ സംഭാവനകള്‍ ചെയ്താ ആദരണീയരായ എഴുത്തുകാരെ ഈ മണ്ണുണ്ണികളോട് താരതമ്മ്യം ചെയ്യുന്നത് കഷ്ടമാണ് കൂട്ടരേ.

Akbar said...

"ഞാന്‍ ബ്ലോഗ്‌ നിര്‍ത്തുന്നു" എന്ന് പറഞ്ഞാണ് ഈയിടെ എനിക്ക് ഒരു മെയില്‍ വന്നത്. ആ തീരുമാനത്തെ ഒന്ന് അഭിനന്ദിക്കാന്‍ ചെന്നപ്പോള്‍ അവിടെ അതാ കിടക്കുന്നു നല്ല അസ്സല്‍ രണ്ടു ഫോട്ടോ. ഒന്ന് ചെറുതും ഒന്ന് വലുതും. ഇങ്ങിനെ വേണം വായനക്കാരെ ക്ഷണിച്ചു വരുത്തി അപമാനിക്കാന്‍. അത് നോക്കി കമന്റാന്‍ അവിടെ ബ്ലോഗിണിമാരുടെ അടക്കം ഫയങ്കര തിരക്ക്..ഇതാണ് ബൂലോകം.

ഈയിടെ ഒരു ബ്ലോഗിനിയുടെ "ഗവിത" വായിച്ചു തലതിരിഞ്ഞുപോയ ഞാന്‍ ആ ബ്ലോഗിന്റെ വാതില്‍പടിയില്‍ ഒട്ടിച്ചുവെച്ച വാള്‍പോസ്റ്റ് കണ്ടു ശരിക്കും ബോധംകെട്ടുപോയി. ഭാഗ്യത്തിന് അവരെ സുഗതകുമാരിയോടു താരതമ്മ്യപ്പെടുത്താന്‍ കമന്റു വായ്പ്പക്കാരായ പാപ്പരാസികള്‍ ആരും എത്തിയില്ല. ഇനി എന്തൊക്കെ കാണണമാവോ....!!

Manoraj said...

വളരെ സത്യസന്ധമായ കാര്യമാണ് അലി പറഞ്ഞത്.

കൂതറHashimܓ said...

>>>മംഗ്ലീഷിൽ ടൈപ്പ് ചെയ്യുമ്പോൾ തെറ്റുകൾ വരിക സ്വാഭാവികമാണ്. അതു തിരുത്താനും അതിലേറെ എളുപ്പമാണ്.<<<

എഴുതിക്കഴിഞ്ഞ് എത്ര വായിച്ചാലും മനസ്സിലുള്ളതേ വായിക്കപ്പെടൂ എന്നറിയാം എന്നാലും വായനക്കാരന്‍ കാണുന്ന/എടുത്ത് കാണിക്കുന്ന തെറ്റുകള്‍ തിരുത്തുക തന്നെ വേണം.

കമന്റുകള്‍ക്കായി എഴുത്തപെടുന്ന പോസ്റ്റുകളെ എഴുത്തായി കാണാതെ കുത്തിവരയായി കാണാന്‍ ബൂലോകര്‍ക്ക് കഴിയട്ടെ..!!

നമ്മുടെ ഓരോ കമന്റും നെഞ്ചില്‍ കൈവെച്ചാവട്ടെ എന്റെര്‍ ചെയ്യപ്പെടുന്നത്.
സൌഹൃദങ്ങളും ഉടക്കുകളും കമന്റുകളെ വക്രീകരിക്കാതിരിക്കട്ടെ

Unknown said...

മലയാള ഭാഷയുടെ വളർച്ചയ്ക്ക് എന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് യാതൊരു വിശ്വാസവുമില്ല. ഭാഷയെ വികൃതമാക്കാതിരിക്കാനെങ്കിലും നമുക്ക് ശ്രമിക്കാം

ബെഞ്ചാലി said...

ഓഫീസിൽ കിട്ടുന്ന ഒഴിവു സമയങ്ങളാണ് എന്തെങ്കിലും എഴുതിയുണ്ടാക്കാനുപയോഗിക്കുന്നത്. ബ്ലോഗിൽ കമന്റുന്നവരുടെ എണ്ണം കൂടി, ഫോളോവേർസ് കൂടി.. ഇപ്പോ ബ്ലോഗെഴുത്തിന് സമയം കിട്ടുന്നില്ല. ബ്ലോഗ് സന്ദർശനത്തിനാണ് സമയം. കാലിക വിഷയങ്ങളെ ബന്ധപെടുത്തി എന്തെങ്കിലുമൊക്കെ എഴുതികുറിക്കണമെന്ന് ഉദ്ദേശിച്ച എനിക്ക് വിഷയം പൂർത്തിയാക്കാൻ സമയം കിട്ടാതെ പാതിവഴിയിലെത്തിയ രണ്ടെണ്ണം ഉപേക്ഷിച്ചു. സമയം നീളുന്നതോടെ വിഷയത്തിന് പ്രസക്തിയില്ലാതെയാകുന്നു.

ബ്ലോഗ് ലോകത്ത് നടക്കുന്ന കൊടുക്കൽ വാങ്ങൽ കലാപരിപാടിയോട് എനിക്ക് താല്പര്യമില്ലായിരുന്നു. എന്നാൽ ചില സുഹൃത്തുക്കൾ പറഞ്ഞു, പോസ്റ്റ് തരക്കേടില്ല, ആളുകൾ വായിക്കേണ്ടത് തന്നെ.. പ്ക്ഷെ അവർ ഇതൊക്കെ ശ്രദ്ധിക്കണമെങ്കിൽ നിങ്ങൾ അവരുടെയൊക്കെ പോസ്റ്റിനു കമന്റിടണം എന്ന്. അങ്ങിനെ ചില പോസ്റ്റുകൾ സന്ദർശിച്ചു എനിക്കു കാണാൻ കഴിഞ്ഞത് അനർഹമായ പ്രോത്സാഹനങ്ങളാണ്. ആശയങ്ങളില്ലാത്ത, ജീവനില്ലാത്ത രചനകൾക്ക് ലഭിച്ച കമന്റുകളിൽ മനം മടുത്താണ് ബ്ലോഗിങ്ങിനെ കുറിച്ച് എഴുതിയത്.

അക്‌ബർ എഴുതിയ കമന്റിനടിവരയിടുന്നു.

TPShukooR said...

ഇങ്ങനെയൊരു പോസ്റ്റിന്റെ ആവശ്യം വളരെക്കാലം മുമ്പേ ഉള്ളതാണ് ബൂലോകത്ത്. അക്ഷരത്തെറ്റുകളും അക്ഷരം അറിയായ്മയും വളരെ അധികമാണ്. അതെങ്ങനെയാ... ആധുനിക മലയാള ഭാഷയുടെ മാതാവ് രഞ്ജിനി ഹരിദാസ് ആണല്ലോ. വളരെ പ്രസക്തമായ പോസ്റ്റ്.
പിന്നെ എനിക്ക് എത്ര മെയില്‍ വേണമെങ്കിലും അയച്ചോളൂ കുഴപ്പമില്ല കേട്ടൊ...

Hashiq said...

പേര് കണ്ടപ്പോള്‍ ബ്ലോഗ്‌ വിവാദങ്ങളിലേക്ക് ഒന്ന് കൂടി എന്നാണ് കരുതിയത്‌.

കമെന്റ്റ്‌ എഴുതാന്‍ യൂണികോഡ്‌ കൈവശം ഇല്ലാതിരുന്ന, ബ്ലോഗ്‌ എന്നാല്‍ ഒരു വെബ്‌സൈറ്റ് എന്നു മാത്രംകരുതിയിരുന്ന കാലത്ത് വായന തുടങ്ങിയതാണ്. ഇപ്പോള്‍, വായിക്കാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ നാം ഫോളോ ചെയ്യുന്ന ബ്ലോഗ്ഗുകള്‍ മെയില്‍ അറിയിപ്പുകള്‍ ഇല്ലാതെ തന്നെ വായിക്കാറുണ്ട്. എഴുതിയ ആള്‍ക്കാര്‍ക്ക് പോലും മനസിലാകാത്ത, വായിച്ചാല്‍ വട്ട് പിടിക്കുന്ന വാക്കുകള്‍ കൊണ്ടുണ്ടാക്കിയ കവിതകള്‍ ഒഴിവാക്കി ഒട്ടുമിക്ക എല്ലാ പോസ്റ്റുകള്‍ക്കും കമെന്റ്റ്‌ അടിക്കാറുമുണ്ട്. ഒരു പോസ്റ്റിന് ഒരു അറിയിപ്പ് എന്ന കണക്കില്‍ മെയില്‍ അയക്കുന്നത് കൊണ്ടോ സ്വീകരിക്കുന്നത് കൊണ്ടോ എന്തെങ്കിലും കുഴപ്പം ഉണ്ടെന്നു തോന്നുന്നില്ല. ജോലിത്തിരക്കിനിടയില്‍ ഡാഷ് ബോര്‍ഡിലും അഗ്രിഗേറ്ററുകളിലും കാണാതെ പോകുന്നത് വായിക്കാതെ നഷ്ടമാകില്ലല്ലോ? പക്ഷെ മെയില്‍ അറിയിപ്പുകള്‍ ഹോമിയോ ഗുളിക പോലെ മണിക്കൂര്‍ ഇടവിട്ട്‌ വരുമ്പോഴാണ് അത് അരോചകം ആകുന്നത്‌.
ഏതായാലും ശീലിക്കുകയും ചെയ്തിരുന്നതുമായ കാര്യങ്ങള്‍ ഒന്ന് പുനരവലോകനം ചെയ്യാന്‍ ഈ പോസ്റ്റ്‌ കാരണമാകും.

ഓലപ്പടക്കം said...

ബ്ലോഗിലേയ്ക്ക് പുതുമുഖങ്ങളായി വരുന്നവര്‍ ആദ്യത്തെ കുറച്ച് പോസ്റ്റുകള്‍ക്ക് ഇങ്ങനെ മെയിലയക്കുന്നതില്‍ തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്,അത് അവര്‍ ശ്രദ്ധ അര്‍ഹിക്കുന്നവരെങ്കില്‍ അത് അവര്‍ക്ക് നേടിക്കൊടുക്കാന്‍ സഹായിക്കും. പക്ഷെ ദിവസവും കവിതയെന്നും പറഞ്ഞ് അതുമിതും കുറിച്ച് ,അതിന്റെ പരസ്യം മെയിലയക്കുന്നവര്‍ ശ്രദ്ധിക്കുക തന്നെ വേണം.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അലിക്കാ...
ഒത്തിരി ഇഷ്ടായി ഈ പോസ്റ്റ്..

SUNIL V S സുനിൽ വി എസ്‌ said...

പറഞ്ഞതിലൊട്ടും പതിരില്ല.
പ്രസക്തമായ പോസ്റ്റ്.

MOIDEEN ANGADIMUGAR said...

അലിയുടെ അഭിപ്രായങ്ങളോട് നൂറു ശതമാനവും യോജിക്കുന്നു.
‘’എങ്ങിനെ എഴുതിയാലെന്താ കാര്യം മനസ്സിലായാൽ പോരെ‘’ എന്ന ഒരു ധാർഷ്ട്യം പലർക്കുമുണ്ടെന്നതും സത്യമാണ്..

വഴിപോക്കന്‍ | YK said...

പറയേണ്ടത് പറയേണ്ട പോലെ പറഞ്ഞിരിക്കുന്നു...പെരുത്തിഷ്ടായി!

ബ്ലോഗ് ലോകത്തു ആളോഹരി സാഹിത്യമൂല്യം അന്നന്നു കുറഞ്ഞു വരുന്നു എന്നതു ഒരു യാഥാര്‍ത്യം മാത്രം, പക്ഷെ ആളോഹരി കമന്റുകളുടെ എണ്ണം വല്ലാതെ ഉയരുന്നുമുണ്ട് താനും.

ഈ വിഷയത്തില്‍ കുറെ നാല്‍ മുമ്പ് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു, ആ വകയില്‍ കുറച്ചു ശത്രുക്കള്‍ കൂടി എന്നല്ലാതെ മെയിലുകള്‍ക്ക് ഒരു കുറവുമില്ല. മറ്റു ബ്ലോഗര്‍മാരെ സുഖിപ്പിച്ചു നിര്‍ത്തുകയും കമന്റുകയും ചെയ്യുന്നില്ലെങ്കില്‍ നാം ബ്ലോഗുന്നതില്‍ കാര്യമില്ലെന്നു മനസ്സിലാക്കാന്‍ വലിയ പണിയൊന്നുമില്ല. കഷ്ടപ്പെട്ട് മലയാളത്തില്‍ റ്റൈപ് ചെയ്ത് പോസ്റ്റി ആകെ മൊത്തം ഏഴു പേര്‍ വായിക്കുന്നത് കൊണ്ട് എന്തു പ്രയോജനം എന്ന ചിന്തയാകാം ഇത്തരം മെയിലുകള്‍ക്ക് പ്രചോദനം.

അക്ഷരതെറ്റ്, പ്രധാന കാരണം മടി തന്നെയാണെന്നു തോന്നുന്നു. അല്ലാതെ അറിഞ്ഞു കൊണ്ട് ആരെങ്കിലും അക്ഷരതെറ്റ് വരുത്തുമോ?

സസ്നേഹം
വഴിപോക്കന്‍

കൊമ്പന്‍ said...

കാര്യങ്ങള്‍ വളരെ വെക്തമായി പറഞ്ഞിരിക്കുന്നു കുറിക്കു കൊള്ളുന്ന രൂപത്തില്‍ .
പിന്നെ അക്ഷര തെറ്റിന്റെ കാര്യം അത് ഒരു പരിധി വരെ ബ്ലോഗരെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടെന്നു തോന്നില്ല കാരണം മലയാളം എയുതാന്‍ ഉള്ള സൂത്രം പലര്‍ക്കും വിപുലമായ രീതിയില്‍ അറിയില്ല എന്നതാണ്
"അക്ഷരങ്ങള്‍ തെറ്റിയാലും ആശയങ്ങള്‍ തെറ്റരുത്" എന്നുള്ളതല്ലേ പ്രമാണം
ഒരു കാര്യം കൂടി പറയട്ടെ ഒരു ലിങ്കില്‍ ക്ലിക്കി വായിക്കുന്നതിനു മുന്‍ബ് തന്നെ ഞാന്‍ വായിക്കാന്‍ പോകുന്നത് ഒരു ബ്ലോഗ്‌ ആണ് എന്നും ഇന്ന് ഖസാക്കിന്റെ ഇതിഹാസം അല്ല എന്നും വായനക്കാരന് ഉത്തമ ബോധ്യം ഉണ്ടായിരിക്കണം
കാരണം ബ്ലോഗ്‌ ചട്ടനും പൊട്ടനും അടക്കം ഏതു കൊമ്പന്‍ മൂസക്കും തുടങ്ങാന്‍ പറ്റുന്നത് ആണ്

കൊമ്പന്‍ said...
This comment has been removed by the author.
Unknown said...

പ്രസക്തമായ വിഷയം.
അലി പറഞ്ഞപോലെ അന്നന്ന് നോക്കിയില്ലെങ്കില്‍ മെയില്‍ ബോക്സ് നിറഞ്ഞു കവിഴും! വായനയൊഴിഞ്ഞിട്ടു പോസ്റ്റിനു സമായം കിട്ടുന്നില്ല എന്ന അവസ്ഥയാണിപ്പോള്‍!

പക്ഷെ ചില നല്ല രചനകളും ഇങ്ങനെ വായിക്കാന്‍ പറ്റി എന്നത് ഒരു സത്യമാണ്.
നല്ല രചനകളെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുവാനും, അവ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുവാനും ഇങ്ങനെ മെയില്‍ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല എന്നാണു എന്റെ അഭിപ്രായം. ദിനംതോറും പോസ്റ്റും മെയിലും വീണ്ടും അതിനൊരു റിമൈന്ററും ശരിക്കും ശല്യം തന്നെയാണ്.

അക്ഷരത്തെറ്റ് ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവരെയും കാണാം!

നല്ല ലേഖനത്തിനു നന്ദി.

Sabu Hariharan said...

നല്ല പോസ്റ്റ്‌. സരസമായി അവതരിപ്പിച്ചു.

kambarRm said...

വളരെ പ്രസക്തമായ പോസ്റ്റ്..അഭിനന്ദനങ്ങൾ ഇക്കാ ഈ തുറന്നെഴുത്തിനു..
കിടപ്പറയുടെ നാലു ചുമരുകൾ വിട്ട് പുറത്ത് പോവാൻ പാടില്ലെന്ന പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ ദാമ്പത്യരഹസ്യങ്ങൾ പോലും പോസ്റ്റാക്കുന്ന തെമ്മാടികളുടെ എണ്ണം കൂടി വരുന്നു എന്നതും ഒരു പ്രവണതയാണിപ്പോൾ...
വീട്ടിലിരിക്കുന്ന സ്വന്തം കുടുംബാംഗങ്ങളെ അപഹസിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന രീതിയിൽ നർമ്മ പോസ്റ്റുകൾ ഇടുന്നവരാണു വേറൊരു കൂട്ടർ..

കേവലം കമന്റുകളുടെ എണ്ണം കൂട്ടുക, അത് വ്ഴി കിട്ടുന്ന നൈമിഷകമായ മനോനിർവ്രതിക്ക് വേണ്ടി ചെയ്യുന്ന ഭ്രന്തൻ വിനോദം..,ഇതൊരു മനോരോഗമാണു എന്നാണു എന്റെ അഭിപ്രായം.
കുഴച്ചക്ക പരുവത്തിൽ എന്തെഴുതിയാലും അത് ഫ്രൂട്ട് സലാഡാണു..കൊള്ളാം ഉഗ്രൻ, എന്നൊക്കെ കമന്റിടുന്നവരാണു അത്തരക്കാരെ വളർത്തുന്നത്,
പോസ്റ്റ് ഇഷ്ടപ്പെട്ടില്ല എന്ന് കമന്റിട്ട ഒരാളെ ഇ.മെയിൽ വഴി തെറി വിളിക്കുകയും മുട്ട്കാൽ തല്ലിയൊടിക്കും എന്ന് വരെ പറഞ്ഞവരും ഉണ്ട് എന്നറിയുക...

വെറുതയല്ല, പല നല്ല എഴുത്തുകാരും ബൂലോകത്തിൽ വന്ന് ഒന്ന് എത്തി നോക്കിയിട്ട് പിൻ വലിഞ്ഞു കളഞ്ഞത്.

jayanEvoor said...

നല്ല പോസ്റ്റ്!
നമ്മൾ എല്ലാവരും മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പതാകാവാഹകരാണ് എന്ന ഉത്തരവാദിത്തത്തോടെ എഴുതാൻ തയ്യാറാകണം.

ഒപ്പം, മക്കൾ മാതൃഭാഷ തെറ്റില്ലാതെ എഴുതുന്നു, വായിക്കുന്നു, സംസാരിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യണം.

(പോസ്റ്റിട്ടാൽ മെയിൽ അയയ്ക്കുന്ന സ്വഭാവം അടുത്തിടെയായി എനിക്കുമുണ്ട്! ചില സുഹൃത്തുക്കൾ ഇങ്ങോട്ടാവശ്യപ്പെട്ടാണ് അതു തുടങ്ങിയത്. അതു തുടരും!)

Basheer Vallikkunnu said...

ബ്ലോഗുകളെ സൂചിപ്പിക്കാന്‍ 'ബൂലോകം' എന്ന് പറയുന്നിടത്ത് തന്നെ ഒരു തരം കല്ലുകടിയുണ്ട്. അക്ഷരത്തെറ്റാണ് എന്ന് കരുതി പത്രങ്ങളൊക്കെ അത് തിരുത്തിയിട്ടാണ് കൊടുക്കാറുള്ളത്. അത് അക്ഷരത്തെറ്റല്ല എന്നും ബ്ലോഗര്‍മാര്‍ക്കിടയില്‍ അങ്ങനെയാണ് പ്രയോഗിക്കാറുള്ളത് എന്നും ഒരു എഡിറ്ററോട് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. സംഗതി ശരിയായിരിക്കാം. പക്ഷെ തിരുത്താതെ കൊടുത്താല്‍ പുകിലാകും എന്ന്. (ഏതായാലും ബൂലോകം എന്നാക്കിയത് നന്നായി. 'ബ്ലൂലോകം' എന്നാക്കിയിരുന്നെങ്കില്‍ അതിലേറെ വഷളായേനെ)

വളരെ പ്രസക്തമാണ് ഈ പോസ്റ്റ്‌.. well said.

prasanna raghavan said...

ഈ മലയാളികള്‍ക്കൊരു സ്വഭാവമുണ്ട്, കൂട്ട സംജ്ഞ ഉപയോഗിച്ചത് നല്ല അര്‍ഥത്തോടെയാണ് കേട്ടോ, തങ്ങള്‍ക്കിഷ്ടമില്ലാത്ത ഒരു കാര്യം മറ്റുള്ളവര്‍ ചെയ്താല്‍, ആവശ്യപ്പെട്ടാല്‍ അതെനിക്കിഷ്ടമല്ല/അല്ലെങ്കില്‍ എനിക്കതില്‍ താല്പര്യമില്ല എന്നു പറയുന്നത് ആകാശം ഇടിഞ്ഞുവീഴുന്നതിനു തുല്യമാണ് എന്നാണാവരുടെ രീതി. ഇതൊരു സാഹോദര ഭാവത്തോടു തന്നെ ചെയ്യുന്നതാണ് എങ്കിലും അവസാനം പാരയാകും. (ഉദ്.നാട്ടില്‍ അവധിക്കു വരുമ്പോള്‍ ഇന്‍ഷുറന്‍സുകാരെ നേരിടുന്നത്)

അങ്ങനെയല്ലാ‍തെ ചെയ്യുന്നവര്‍ക്കു ബ്ലോഗില്‍ എന്നു തന്നെയല്ല, സാധാ ജീവിതത്തിലും പൊതുവെ വലിയ സ്ഥാനമൊന്നുമില്ല, എങ്കിലും ഞാന്‍ രണ്ടാമത്തെ രീതിയാണ് ഇഷ്ടപ്പെയ്യുന്നത്. നല്ല രീതിയില്‍ പറഞ്ഞു കാര്യങ്ങള്‍ തീര്‍പ്പാക്കുക.

അതുകോണ്ടെന്താ ഞാനെന്നൊരു ബ്ലോഗര്‍ ഈ ബൂലോകത്തുണ്ടോ എന്നു പോലും പലര്‍ക്കും അറിഞ്ഞു കൂടാ, സന്തോഷം.

ഞാനെഴുതുന്നത് കമന്റിനുവേണ്ടിയല്ല. എഴുതുന്നത് ഒരു താല്പര്യമാണ് അതുകൊണ്ട് എഴുതുന്നു.

എന്റെ പോസ്റ്റുകള്‍ ഞാന്‍ ഇതു വരെ ഒരു ബ്ലോഗറുടെ മെയിലിലേക്ക് അയച്ച് ആരെയും ശല്യപ്പെടുത്തിയിട്ടില്ല, എന്റെ മെയിലേക്ക് പോസ്റ്റു വിവരങ്ങള്‍ അറിയിച്ചിട്ടുള്ളത് ഞാന്‍ അംഗീകരിക്കാറുമില്ല. അതു ബ്ലോഗിന്റെ ഭാവിയെ പ്രതികൂലമായേ ബാധിക്കു എന്നൊരു ബോധവുമുണ്ടായിരുന്നു.

നോക്കു അലിയെ ആദ്ദേഹം എന്തുമാത്രം കഷ്ടപ്പെടുന്നു എന്ന്, സ്വന്തമായി ഒരു ബ്ലോഗെഴുതുവാനും കഴിയുന്നില്ല.

പിന്നെ അക്ഷരത്തെറ്റിനെ കുറിച്ചു പറഞ്ഞാല്‍, ഈ ഈ ട്രാന്‍സ്ലിറ്റരേറ്റര്‍ ഉപയോഗിച്ച്, മലയാളം എഴുതുന്നത് പൊതുവെ ഇത്തിരി ബുദ്ധിമുട്ടാണ്. അതിനു തെറ്റു ത്രിരുത്താന്‍ കൂടുതല്‍ സമയം ആവശ്യമാണ്. അതുകൊണ്ട് ധൃതിവച്ചു മലയാളം എഴുതിയാല്‍ മലയാളമൊന്നുമായിരിക്കില്ല പുറത്തു വരുന്നത്. ഞാന്‍ പരയുന്ന്ത് ഈ ബ്ലോഗെഴുത്തു നോക്കി മലയാളം നിലവാരം നിശ്ചയിക്കുന്നത് എത്രമാത്രം ശരിയാകുമെന്നാണ്.

അലീ, ബ്ലോഗെഴുതാന്‍ സമയം ഇനിയെങ്കിലും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. :)

ശ്രീ said...

നല്ല പോസ്റ്റ്, മാഷേ.

"മലയാള ഭാഷയുടെ വളർച്ചയ്ക്ക് എന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് യാതൊരു വിശ്വാസവുമില്ല. ഭാഷയെ വികൃതമാക്കാതിരിക്കാനെങ്കിലും നമുക്ക് ശ്രമിക്കാം. "

ഈ പറഞ്ഞത് 100% ഞാനും എന്റെ കാര്യത്തില്‍ ശരി വയ്ക്കുന്നു

krish | കൃഷ് said...

"പത്രവാർത്തകൾ പേസ്റ്റ് ചെയ്ത് വരികൾ മുറിച്ചെഴുതിയത് കവിതയണെന്നറിയാതെ കുന്തം വിഴുങ്ങി നിന്നു. ഉത്തരധുനിക കവിതക്ക് കവിപുംഗവൻ ഉദ്ദേശിച്ച അർത്ഥം തപ്പിയെടുക്കാൻ ഏറെനേരം നോക്കിയിരിക്കാനും നിർവ്വാഹമില്ല. അപ്പോഴേക്കും കവിയുടെ അടുത്ത കവിതയും മെയിലും തലയിൽ പതിക്കും."

ഹഹഹ... അത് ശരിയാ.

രമേശ്‌ അരൂര്‍ said...

അലീ കൊടുകൈ ...:)
ഞാന്‍ പല ബ്ലോഗുകളിലും പോയി പലപ്പോഴായി പറഞ്ഞ കാര്യങ്ങള്‍ തന്നെ ..വളരെ ഗൌരവം ഉള്ള ഈ അക്ഷരത്തെറ്റുകള്‍ അധ്യാപകരുടെ ബ്ലോഗുകളില്‍ പോലും കുമിഞ്ഞു കൂടുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്..ഈ യിടെ ബ്ലോഗെഴുതുന്ന ബഹുമാന്യയായ ഒരദ്ധ്യാപികയുമായി ഞാന്‍ അവരുടെ അക്ഷര ത്തെറ്റിന്റെ പേരില്‍ നീരസപ്പെടെണ്ട സാഹചര്യം വരെ ഉണ്ടായി ..തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയോ ഉത്തമ ബോധ്യം ഉള്ള കാര്യങ്ങള്‍ നിരത്തി തിരുത്തല്‍ ആവശ്യ പ്പെടുകയോ ചെയ്‌താല്‍ അത് ന്യായീകരിക്കുകയും അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ ഉല്‍സാഹക്കമ്മറ്റിക്കാര്‍ വരി വരിയായി വന്നു മത്സരിക്കുകയും ചെയ്യും ..
ഈയിടെ ഒരു ബ്ലോഗില്‍ കണ്ട കവിതയിലെ ഒരു വാക്ക് മലയാള ഭാഷയില്‍ പരിചിതം അല്ലെന്നും ആരും പ്രയോഗിച്ചു കണ്ടിട്ടില്ലെന്നും ചൂണ്ടി ക്കാണിച്ചപ്പോള്‍ അവര്‍ എന്നെ കൊന്നില്ല എന്നേയുള്ളൂ ..ഒടുവില്‍ താന്‍ കണ്ടു പിടിച്ചു മലയാള കവിതാ ശാഖയ്ക്ക് സംഭാവന ചെയ്ത വാക്കാണ്‌ അതെന്നും സമര്‍ത്ഥിച്ച് അവര്‍ ആളായി ...നമ്മള്‍ ശശിയും ആയി ..:)
ആഴ്ചതോറും പറ്റുമെങ്കില്‍ ദിവസം തോറും കഥയും കവിതയും ഒക്കെ പോസ്റ്റുന്നവരോട്
എനിക്ക് വലിയ ബഹുമാനമാണ് ..ഫാക്റ്ററിയില്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നത്‌ പോലെ എഴുതാന്‍ ചില്ലറ സാമര്‍ത്ഥ്യം പോര ..അതിനു മാത്രം വായനയും അറിവും ചിന്താ ശക്തിയും ഉള്ളവര്‍ക്കെ അതൊക്കെ ചെയ്യാന്‍ കഴിയൂ എന്നാണു എന്റെ വിചാരം ..അതുള്ളവര്‍ എഴുതുന്നു . ആ ഉല്പന്നങ്ങളുടെ രുചി നോക്കണേ നോക്കണേ എന്ന് പറഞ്ഞു മുടങ്ങാതെ അറിയിപ്പ് വരുന്നതിനാല്‍ പോയി വായിക്കാന്‍ ശ്രമിക്കാറും ഉണ്ട് ..പക്ഷെ ചിലപ്പോള്‍ മടുക്കും ...മാസത്തില്‍ ഒന്ന് എന്ന കണക്കില്‍ ഞാന്‍ മുക്കി അമുക്കി എഴുതുന്ന എന്റെ പാവം ബ്ലോഗിലേക്ക് ഇവര്‍ വരുമെന്നുള്ള അതി മോഹം ഇല്ലാത്തത് കൊണ്ട് അക്കാര്യത്തില്‍ മനസ്താപം തീരെ ഇല്ല :)

രമേശ്‌ അരൂര്‍ said...
This comment has been removed by the author.
രമേശ്‌ അരൂര്‍ said...

അക്ഷരത്തെറ്റുകള്‍ക്ക് ഗൂഗിളിനെയും കമ്പ്യുട്ടറി നെയും കുറ്റം പറയുന്നവര്‍ മറ്റുള്ള വരെ വിഡ്ഢികള്‍ ആക്കാന്‍ ശ്രമിക്കുകയോ സ്വയം വിഡ്ഢിആവുകയോ ആണ് ചെയ്യുന്നത് !! ഇതേ ഗൂഗിളും കമ്പ്യൂട്ടറും ഉപയോഗിച്ചാണ് നല്ല മലയാളം പലരും ടൈപ്പ് ചെയ്യുന്നത് ,,,അവനവന്റെ അറിവില്ലായ്മയെ ആഘോഷിച്ചോളൂ ..പക്ഷെ മറ്റുള്ളവരെ കുറ്റം പറയുകയോ സ്വയം ന്യായീകരിക്കുകയോ ചെയ്യുന്നത് ഒഴിവാക്കൂ ...
വാഴ യെ വായ യും ,കുഴപ്പത്തെ കൊയപ്പവും
വ്യത്യാസത്തെ വിത്യാസവും ..ആക്കുന്നത് കണ്ടു മടുത്തു ..ഒരു കഥാ പാത്രത്തിനു വേണമെങ്കില്‍ അക്ഷരത്തെറ്റോടെ സംസാരിക്കാം ..പക്ഷെ എഴുതുന്നയാളുടെ നിരീക്ഷണങ്ങളും പ്രസ്താവനകളും നല്ല മലയാളത്തില്‍ തന്നെ എഴുതണം ,,ബ്ലോഗു ആണെന്ന് കരുതി എന്തും ആകാം എന്ന് കരുതരുത് ..അത് ഉത്തരവാദിത്വം ഇല്ലായ്മയാണ് ..പുസ്തകം ആയാലും നെറ്റ് ആയാലും ബ്ലോഗ് ആയാലും എഴുതുന്നതും വായിക്കുന്നതും അമ്മയെ പോലെ പരിശുദ്ധയും പൂജിക്കപ്പെടേണ്ടവളും ആയ മാതൃ ഭാഷയാണ്‌ ..ഇതൊക്കെ വായിച്ചാണ് നമ്മുടെ കുഞ്ഞു മക്കള്‍ അക്ഷരം പഠിക്കേണ്ടത് എന്നോര്‍ക്കണം .

rafeeQ നടുവട്ടം said...

ബ്ലോഗുകളുടെ ആഗമനത്തോടും വ്യാപനത്തോടും കൂടി എല്ലാവരും 'എഴുത്തുകാ'രായപ്പോള്‍ ഒരു ഭാഗത്ത് വികൃതമായത് ഭാഷ തന്നെയാണ്.
മാതൃഭാഷയെ അനുഭവിക്കാനും കൂടുതല്‍ അറിയാനുമല്ല ഇളം എഴുത്തുകാരുടെ ശ്രമം; അലി പറഞ്ഞതുപോലെ എന്തെങ്കിലുമൊക്കെ ഏതെങ്കിലും രൂപത്തില്‍ കുത്തിക്കുറിച്ച്/ ടെയ്പ്പ് ചെയ്ത് 'റെക്കോര്‍ഡ്‌'ഇടാനാണ്!
ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുന്നതാണ് എഴുത്തിന്‍റെ കാര്യത്തിലും അഭിലഷണീയം. കേള്‍ക്കാത്തവരെ അവരുടെ പാട്ടിനു വിടുക. നമുക്കെന്തെല്ലാം ജോലികള്‍!

Anonymous said...

കുറേ പന്നന്മാരുണ്ട് വാല്‍മീകി വാലും പൊഴിച്ച് അവതരിച്ചതാണെന്നാണ് വിചാരം.കുക്കൂതറപറ എന്ന് കുറേ വാരിവലിച്ചെഴുതി കമന്‍റിടൂ എന്നും പറഞ്ഞ് മെയിലിടുന്നവര്‍. ദൈവം സഹായിച്ച് അത്തരം സ്ഥിരംകുറ്റികള്‍ക്ക് എന്‍റെ സ്പാമിലാണ് സ്ഥാനം ഒരു തവണ പോലും ഞാന്‍ ക്ലിക്കുചെയ്യാറില്ല ആ പോസ്റ്റുകളില്‍.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കുറച്ചു മുന്‍പ് ഒരു ബ്ലോഗര്‍ എന്നോട് ചോദിച്ചു 'എന്തിനാ വിമര്‍ശനം ഇരന്നുവാങ്ങുന്നത്' എന്ന്..
ഞാന്‍ പറഞ്ഞു - നമ്മെ സ്നേഹിക്കുന്നവരാണ് നമ്മുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക. അമിതപ്രശംസകള്‍ നമ്മുടെ കഴിവ് നശിപ്പിക്കുകയെ ഉള്ളൂ.
അഥവാ, പ്രശംസകള്‍ വായിക്കുമ്പോള്‍ അരോചകമായി അനുഭവപ്പെടുന്നു.
ആരോഗ്യപരമായ വിമര്‍ശങ്ങള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ചെറിയ അറിവില്‍,എന്നാല്‍ കഴിയുന്ന സത്യസന്ധമായ കമന്റുകള്‍ ഇടാനും ശ്രമിക്കുന്നു. അതിഷ്ടപ്പെടാത്തവര്‍ക്ക് തുറന്നു പറയാം.വീണ്ടുമവിടെ പോകാതിരിക്കാന്‍ ശ്രമിക്കാമല്ലോ.
സ്നേഹ ബന്ധങ്ങളും മറ്റും ഒരിക്കലും ഉള്ളുതുറന്ന അഭിപ്രായപ്രകടനത്തിന് തടസ്സം ആയിക്കൂടാ.

ഏ.ആര്‍. നജീം said...

ഹോ... അലിഭായ്..സമ്മതിച്ചിരിക്കുന്നു..
ഇങ്ങനെ ഒരു ദയയുമില്ലാതെ എടുത്തിട്ട് കുടഞ്ഞുകളഞ്ഞല്ലോ.

പലരും പറയാനാഗ്രഹിച്ച നഗ്ന സത്യം താങ്കൾ തുറന്നെഴുതി അഭിനന്ദനങ്ങൾ..!!

(കൊലുസ്) said...

ബ്ലോഗില്‍ വന്നിട്ട് ഒരു വര്ഷം കഴിഞ്ഞു. ചില ബ്ലോഗേര്‍സ് പറഞ്ഞിട്ട്, പോസ്റ്റ്‌ ഇട്ടാല്‍ മെയില്‍ വഴി അറിയിക്കാറുണ്ട്.ആരും ഇതുവരെ അങ്ങനെ ചെയ്യരുത് എന്നും പറഞ്ഞിട്ടില്ല. എനിക്ക് മെയില്‍ വഴി പോസ്റ്റ്‌ ഇടുന്നവര്‍ അറിയിക്കാരും ഉണ്ട്. അതില്‍ എതിര്‍പ്പുംമില്ല.
ഭാഷാ ശുദ്ധി ഉണ്ടാവാന്‍ കൂടുതല്‍ വായിക്കുന്നു. ഈ പോസ്റ്റിനു ആശംസകള്‍

ajith said...

ശരിയായ ഒരു സ്കാനിംഗ് റിപ്പോര്‍ട്ട്.

ishaqh ഇസ്‌ഹാക് said...

അറിവും അക്ഷരങ്ങളും ഇതുപോലുള്ള നല്ല പ്രതികരണങ്ങളിലൂടെയും ആരോഗ്യകരമായ അഭിപ്രായ പ്രകടനങ്ങളിലൂടെയും വളരട്ടെ,
മീറ്റും,ചീറ്റും അരങ്ങ്‌വാഴുന്ന ബ്ലോഗുലകത്തിന് വെളിച്ചംപകരാനുതകുന്ന നല്ലപോസ്റ്റ്!! അഭിനന്ദിക്കുന്നു ആത്മാര്‍ത്ഥമായി.

lekshmi. lachu said...

വളരെ നല്ലപോസ്റ്റ് .എന്നെപോലെ അക്ഷര തെറ്റുകള്‍
കൂടെ കൊണ്ടുനടക്കുന്നവര്‍ വായിച്ചു മനസ്സിലാക്കിയാല്‍
നല്ലത്..

പട്ടേപ്പാടം റാംജി said...

മെയില്‍ ചെയ്യുന്നതിനെക്കുറിച്ച് പലരും പലപ്പോഴായി പോസ്റ്റുകള്‍ ഇടുന്നുവേന്കിലും മെയില്‍ വരവ് കൂടിക്കൊണ്ടിരിക്കയാണ്. ഒരു പോസ്റ്റിനു തന്നെ നാലോ അഞ്ചോ തവണ മെയിലുകള്‍ എത്താറുണ്ട്. അതൊക്കെ ഒഴിവാക്കേണ്ടത് തന്നെയാണെന്നാണ് എന്റെ പക്ഷം. ഇങ്ങോട്ട് അയക്കുന്നവര്‍ക്കും ആവശ്യപ്പെടുന്നവര്‍ക്കും മാത്രം മെയില്‍ ചെയ്‌താല്‍ പ്രശ്നം ഒഴിവാക്കാം എന്ന് തോന്നുന്നു.
എന്തായാലും മെയിലയപ്പ്‌ ഓരോരുത്തരും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലത് തന്നെ.

A said...

:)
വളരെ രസകരമായി, നല്ല നര്‍മ്മത്തില്‍ അവതിരിപ്പിച്ചു. ഓരോ വരിയും ആസ്വദിച്ചു വായിച്ചു. പോസ്റ്റില്‍ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കുന്നു. ടീച്ചര്‍മാര്‍പോലും ബ്ലോഗുകളില്‍ അക്ഷരത്തെറ്റുകള്‍ വരുത്തി വെക്കുന്നത് പൊറുപ്പിക്കരുതാത്തതാണ്.

എന്നാലും ഇത്രയും കൂടി: ഈ ബ്ലോഗ്‌ലോകത്ത് അക്ഷരജ്ഞാനം കമ്മിയായവരെയും കൂടി പൊറുപ്പിക്കാന്‍ ജ്ഞാനം കൂടിയവര്‍ വിശാല മനസ്കത കാണിക്കണം എന്നാണു എനിക്ക് പറയാനുള്ളത്. എന്തായാലും അവരില്‍ ചിലരെങ്കിലും ഈ പ്രോസസ്സില്‍ ചിലതൊക്കെ പഠിച്ചു മെച്ചപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്. ഒരു literate v/s illiterate ജാതി തിരിക്കലിനോട് അനുഭാവം തോന്നുന്നില്ല.

മെയില്‍ ശല്യപ്രശ്നം priority inbox and spam folder വഴി ഈസിയായി പരിഹരിക്കാവുന്നതേയുള്ളൂ.

Muralee Mukundan , ബിലാത്തിപട്ടണം said...

‘ആരെയും സ്പാമെന്ന കരിമ്പട്ടികയിൽ പെടുത്തിയില്ല. ഉദാരമനസ്കനും വിശാല ഹൃദയനും ആയിപ്പോയതുകൊണ്ട് ഞാൻ പോയി കമന്റെഴുതിവരും. എന്നിട്ടും ഞാൻ ഫോളൊ ചെയ്തിരുന്ന എനിക്കിഷ്ടമുള്ള ബ്ലോഗിലെ പോസ്റ്റുകളൊന്നും ഒന്ന് നോക്കാൻ പോലും നേരം കിട്ടിയില്ല. തിരഞ്ഞെടുപ്പ് ദിനം ബൂത്തുകൾ തോറും ഓടിനടക്കുന്ന സ്ഥാനാർത്ഥിയെപ്പോലെ ഓടിക്കിതച്ചു ഞാൻ. എന്നിട്ടും എന്റെ ദിവ്യകമന്റുകളുടെ വിഭൂതി ചാർത്തപ്പെടാതെ നിരവധി പോസ്റ്റുകൾ ബൂലോകത്ത് ചത്തുമലച്ച് കിടന്നു.‘


മെയിലയപ്പുകളെ കുറിച്ച് മുന്നുള്ള പോസ്റ്റിൽ ഞാനൊന്ന് സൂചിപ്പിച്ചപ്പോൾ എന്തായിരുന്നു മെയിലയച്ച് ‘അഭിപ്രായം മാത്രം‘ സ്വീകരിക്കുന്ന ബൂലോഗരുടെ പുകില്...!

ബൂലോകത്തെ നന്നായിട്ട് തന്നെ ഒരു സ്കാനിങ്ങ് നടത്തിയിരിക്കുന്നു കേട്ടൊ ഭായ്.


അഭിനന്ദനങ്ങൾ...!

Ismail Chemmad said...

വളരെ ശ്രെദ്ധേയമായ പോസ്റ്റ്‌. പറഞ്ഞതല്ലാം കാര്യം.
തീര്‍ച്ചയായും വളരെ ഏറെ അക്ഷരത്തെറ്റുകള്‍ വരുത്തുന്ന ഒരാളാണ് ഞാനും. പലപ്പോഴും മടി. എഴുതിക്കഴിഞ്ഞു ഒന്ന് പോസ്റ്റ്‌ ചെയ്യാനുള്ള ആക്രാന്തം . അക്ബര്‍ക്കയുടെയും, രമേഷ്ജിയുടെയും പലപ്പോഴുമുള്ള കമെന്റുകള്‍ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിട്ടുണ്ട്.
ഇനിയും അത്തരം കമെന്റുകളും തെറ്റുകള്‍ ചൂണ്ടിക്കാനിക്കപ്പെടുന്നതും സ്വാഗതം ചെയ്യുന്നു.
നല്ല പോസ്റ്റിനു സല്യൂട്ട് .........

Anonymous said...

അലി, വിഷയ ദാരിദ്ര്യമാണോ? കമന്റ് കിട്ടാത്തവരുടെ വെപ്രാളങ്ങള്‍ ഇവിടെ കമന്റുകളായി കാണുന്നു !

ശ്രീനാഥന്‍ said...

താങ്കൾ എഴുതിയത് ശരി തന്നെ. പല ബ്ല്ലോഗുകളും അക്ഷരത്തെറ്റിന്റെ കൂമ്പാരങ്ങളാണെന്നു തോന്നിയിട്ടുണ്ട്. കുറച്ചുകൂടി ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നവ. മാഷന്മാരുടെ (ദു)സ്വാതന്ത്ര്യം എടുത്ത് ഞാൻ ചിലപ്പോൾ ചൂണ്ടിക്കാണിക്കാറുണ്ട്. ഏതായാലും അലിയുടെ പോസ്റ്റ് ഉചിതം.

Unknown said...

പറയേണ്ടത് രസകരമായി പറഞ്ഞു!!
ആശംസകള്‍!

ശ്രീക്കുട്ടന്‍ said...

പ്രസക്തമായ കാര്യങ്ങളാണ് താങ്കള്‍ പറഞ്ഞത്.എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നു.തെറ്റു ചൂണ്ടിക്കാണിച്ചിട്ടും അത് തിരുത്താന്‍ മടികാണിക്കുന്നവരെക്കുറിച്ചെന്തു പറയാന്‍..തങ്ങളാണ് സര്‍വ്വം എന്നു കരുതുന്ന പുലികള്‍...വേണമെങ്കില്‍ വായിച്ചാ മതി എന്നുള്ള ചിന്താഗതി മാറണം..

Unknown said...

well said ali...

Jishad Cronic said...

അലിക്കാ...ഇങ്ങള് കേട്ടിട്ടില്ലേ ? മുസ്ലിയാര്‍ക്ക് നിന്നും മൂത്രം ഒഴിക്കാം... പിള്ളേര്‍ക്ക് ഇരുന്നും ഒഴിക്കാന്‍ പാടില്ല എന്ന് !
എന്നെ തല്ലണ്ട ഞാന്‍ നന്നാകില്ല...

Anonymous said...

എന്റമ്മോ ഒരുകാര്യം ആദ്യമെ പറയട്ടെ ഈ പോസ്റ്റ് ഞാൻ അദ്യം വായിച്ചു എന്നിട്ട് ഇവിടുന്നു നേരെ എന്റെ ബ്ലോഗിലേക്കോടി അവിടെ പോയി സ്കാൻ ചെയ്തിട്ടതും പോസ്റ്റുകളും എല്ലാം ഒരിക്കൽ കൂടി ഒന്നു കണ്ണോടിച്ചു അറ്റ്ലീസ്റ്റ് ചില അക്ഷരപിശാചിനെ എങ്കിലും ആട്ടി ഓടിക്കൻ എനിക്കു കഴിഞ്ഞാലോ, നമ്മുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനിൽ ഒരു സൂക്തമുണ്ട് നിങ്ങൾ പ്രവർത്തിക്കാത്തത് നിങ്ങൾ പറയരുതെന്നു ഈ പോസ്റ്റ് വായിച്ചപ്പോൾ അതാണ് എനിക്കു പെട്ടെന്നോർമ്മ വന്നത്.. ഈ അമൂൽ പുത്രന്മാരെ അടുത്തറിഞ്ഞപ്പോൾ എനിക്കിട്ടു തന്നെ താങ്ങിയതാണൊ എന്നെനിക്കു തോന്നാൻ കാരണം ഇതിൽ ഞാനടക്കം പലരുടേയും സ്വഭാവഗുണങ്ങൾ എണ്ണിപറഞ്ഞിരിക്കുന്നു. അക്ഷരതെറ്റുകൾ ചൂണ്ടി കാണിച്ചിട്ടും അതു മാറ്റി എഴുതാതെ അതിനു ന്യായം കണ്ടെത്തുന്നവർ ധാരാളം അതു ചില അക്ഷരത്തിലല്ലെ അതിലെ കാര്യം നിങ്ങൾക്കു മനസ്സിലായാൽ പോരെ എന്നൊക്കെ പറഞ്ഞായിരിക്കും പിന്നെ അവരുടെ ഒളിയമ്പുകൾ .. അക്ഷരതെറ്റുകൾ ആരുടെ പോസ്റ്റിലായാലും ഞാനും ചൂണ്ടി കാണിക്കാറുണ്ട് അതു അവർ മാറ്റുന്നുണ്ടോ ഇല്ലയോ എന്നത് മറ്റെ കാര്യം .. അല്ല ഒരു കാര്യം ചോദിക്കട്ടെ ഇനി എന്നെ പോലുള്ളവർ എന്തെങ്കിലും പോസ്റ്റാകാമോ ആക്കിയാൽ തന്നെ മെയിൽ അയക്കാമോ അയച്ചാൽ തന്നെ വായിക്കുമോ എന്തുവാ ചെയ്യേണ്ടെ ... വളരെ നല്ലൊരു പോസ്റ്റ് നർമ്മത്തിൽ തന്നെ എഴുതി.. (പിന്നെ സലാം സർ പറഞ്ഞപോലെ വളർന്നു വരുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് ചെറിയൊരു ഇളവ് തന്നൂടെ .) ഒത്തിരി പഠിക്കാനുണ്ട് ഈ പോസ്റ്റിൽ വായനക്കാർക്ക്. ബ്ലോഗർമാർക്ക് ചിന്തിക്കാനുതകുന്ന ഒരു പോസ്റ്റു സമ്മാനിച്ചതിനു നന്ദി......ഭാവുകങ്ങൾ..

Satheesh Haripad said...

ഇതു വായിച്ചിട്ട് ഞാൻ “അല്‍ഫുതസ്ഥ്ഭ്ദനായി” പോകാഞ്ഞതിനു കാരണം ഇതുപോലെയുള്ള മെയിലുകളും അക്ഷരപിശാചുക്കളെയുമൊക്കെ ഞാനും എന്നും കാണുന്നതുകൊണ്ടാണ്‌.
എന്തെഴുതിയാലും വേണ്ടീല, കമന്റ്സ് കിട്ടിയാൽ മതി എന്നാണ്‌ പലരുടേയും ഭാവം.

എനിക്ക് ഇങ്ങനെ സ്ഥിരം മെയിൽ അയയ്ക്കാറുള്ള ഒരു സഹോദരിയുടെ ബ്ളോഗിൽ ഒരിക്കൽ എന്തോ ബ്രൗസ്രർ പ്രോബ്ളം കൊണ്ട് കമന്റിടാൻ പറ്റാഞ്ഞതിനാൽ മെയിലിൽ തന്നെ അഭിപ്രായം അറിയിച്ചു. ഉടനെ വന്നു മറുപടി ' ഇത് ഒരു കമന്റായി ഇട്ടുകൂടെ? താങ്കളുടെ കമ്പ്യൂട്ടർ ശരിയല്ലെങ്കിൽ മറ്റൊരെണ്ണത്തിൽ പോയിരുന്ന് ചെയ്യാമല്ലോ?" - ഇത് വായിച്ച് ഞാൻ ഞെട്ടി. ഇവിടെ ഇല്ലാത്ത സമയം കണ്ടെത്തിയാണ്‌ ദിവസവും ഒരു ബ്ളോഗെങ്കിലും വായിക്കുന്നത്.

ദിവസവും രണ്ടും മൂന്നുമൊക്കെ പോസ്റ്റുന്നവരെ പൂവിട്ട് പൂജിക്കണമെന്ന് ചിലപ്പോൾ തോന്നിയിട്ടുണ്ട്. ഇവിടെ ഞാൻ ഒറ്റക്കാലിൽ മാസങ്ങളോളം തപസ്സിരുന്നിട്ടാണ്‌ വല്ലപ്പോഴും ഒരു പോസ്റ്റിടാൻ പറ്റുന്നത്.തെറ്റുകുറ്റങ്ങളൊക്കെ ഉണ്ടെങ്കിലും മറ്റുള്ളവരെ കാണിക്കാൻ പറ്റുമെന്ന് കുറച്ചെങ്കിലും ഒരു ധൈര്യം തോന്നുന്നതുമാത്രമേ വെളിച്ചം കാണിക്കാറുള്ളൂ.

(പിന്നെ അലിമാഷിനൊരു തിരുത്ത്: 'പിഴക്കാൻ' അല്ല 'പിഴയ്ക്കാൻ' ആണ്‌ :) )

satheeshharipad.blogspot.com

ഹാപ്പി ബാച്ചിലേഴ്സ് said...

അലി ഇക്കാ, നല്ല ലേഖനം/പ്രതികരണം.
മൈഡ്രീംസ് പറഞ്ഞ കമന്റ് ന്റെ കൂടെ ഒരു ഒപ്പ്.

അലി said...

ഇവിടെയെത്തി വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും അനോണികൾക്കും നന്ദി... ഈ പോസ്റ്റിലും മെയിലിലൂടെയും കമന്റിലൂടെയും പറഞ്ഞ പിഴവുകൾ തിരുത്തിയിട്ടുണ്ട്... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ വിലയിരുത്താൻ വീണ്ടും വരാം.

Jefu Jailaf said...

എനികിഷ്ടപ്പെട്ടു.കാരണം ഇതെന്നെ കുറിച്ചാണ് .. നവജാതനായ എന്നെ നോക്കിക്കാണുവാന്‍ എനിക്ക് കഴിയുന്നു ഈ നോട്ടില്‍ .. അഭിനന്ദനങ്ങള്‍..

Unknown said...

പറഞ്ഞതെല്ലാം ശരി തന്നെ. ചിലപ്പോള്‍ ചില വാക്കുകള്‍ മനസ്സിലാക്കാന്‍ തന്നെ പറ്റില്ല.

K.P.Sukumaran said...

ബ്ലോഗുകളെ സൂചിപ്പിക്കാന്‍ 'ബൂലോഗം’ എന്നായിരുന്നു ആദ്യമൊക്കെ പറഞ്ഞിരുന്നത്. അന്നത്തെ ‘ബൂലോഗക്ലബ്ബ്’ ഇന്ന് എല്ലാവരും മറന്നുപോയി എന്നു തോന്നുന്നു. പിന്നെയെപ്പോഴോ ബൂലോഗം ബൂലോകമായി. ബൂലോഗം എന്ന പേര് ഞാനാണ് നിര്‍ദ്ദേശിച്ചിരുന്നത് എന്ന് വിശ്വപ്രഭ ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു. ബഷീറിന്റെ കമന്റ് വായിച്ചപ്പോഴാണ് ഇത്രയും പറയാന്‍ തോന്നിയത്.

പോസ്റ്റ് നന്നായിട്ടുണ്ട്.ആശംസകള്‍!

Faizal Kondotty said...

അലി കുറെ കാര്യങ്ങള്‍ നന്നായി തന്നെ പറഞ്ഞു ... പലതും ഗൗരവമായി ചിന്തിക്കേണ്ട വിഷയങ്ങള്‍ !

ചില ആളുകള്‍ സ്വന്തം രചനകള്‍ മെയില്‍ ചെയ്തു അറിയിക്കുന്നതോടൊപ്പം ഇടയ്ക്കു മറ്റു ചില ബ്ലോഗ്‌ ലിങ്കുകളും തരുന്നതായി കാണാം ..അത്ഭുതം ...അവിടെ പോയി നോക്കൂ എന്നൊക്കെ പറഞ്ഞു ... .. എല്ലാവരുടെയും ആസ്വാദന നിലവാരം ഇത്തരം 'ലിങ്ക് മാഫിയ'കളുടെ നിലവാരത്തിന് സമാനമാണ് എന്ന ധാരണ ആകാം നിലവാരം കുറഞ്ഞ പോസ്റ്റിനു വരെ ഇങ്ങിനെ ആളെ കൂട്ടി കൊടുക്കുന്നത് , അല്ലെങ്കില്‍ തങ്ങള്‍ സ്വന്തം ലിങ്ക് മാത്രമല്ല തരുന്നത് എന്ന് ന്യായീകരിക്കാനുള്ള ഒരു തന്ത്രവുമാകം ...

നിലവാരം കുറഞ്ഞ പോസ്റ്റുകളിലെക്കുള്ള ലിങ്ക് മാഫിയ പ്രവര്‍ത്തനം ഇനിയും വ്യാപകമായാല്‍ ബ്ലോഗ്‌ വായന പതിയെ അസ്തമിച്ചു പോകും എന്നാണു എനിക്ക് തോന്നുന്നത് ..സമയം വെറുതെ കളയുന്നതാണ് കൊലപാതകത്തിന് നിന്ന് കൊടുക്കുന്നതിനേക്കാള്‍ നല്ലത് എന്ന് തോന്നിയാല്‍ തെറ്റ് പറയുന്നതെങ്ങിനെ ?

ബ്ലോഗ്‌ എഴുത്ത് ആത്മാവിഷ്കാരം ആണെങ്കില്‍ അത് എഴുതുന്നതോടെ തന്നെ മാനസിക സംതൃപ്തി നേടിക്കഴിഞ്ഞു , പിന്നെ കമ്മെന്റ് ഉണ്ടെകിലും ഇല്ലെങ്കിലും അതിനു വലിയ പ്രസക്തി ഇല്ല .. വേറിട്ട ,സവിശേഷ രചനകള്‍ ആണെങ്കില്‍ വൈകി ആണെങ്കിലും അംഗീകരിക്കപ്പെടുകയും ചെയ്യും...

ഒരു ദിവസം കൊണ്ട് വിശ്വ സാഹിത്യകാരന്‍ ആവില്ല എന്നെങ്കിലും ചുരുങ്ങിയ പക്ഷം ഓര്‍ക്കേണ്ടതല്ലേ ..!

K@nn(())raan*خلي ولي said...

>> ബ്ലോഗില്‍ പോസ്റ്റ്‌ ഇട്ടാല്‍ അനേകം മെയിലുകള്‍ അയച്ചു വായിക്കാന്‍ ക്ഷണിക്കുന്ന സ്വഭാവം കൂടുതൽ ജനകീയമാക്കിയത് കണ്ണൂരാന്‍ ആണെന്ന് തോന്നുന്നു. ഇപ്പോള്‍ പലരും കണ്ണൂരാന്റെ പിമ്പേ ഗമിക്കുന്നു. അതിനാല്‍ ഈ സംഗതി കൊണ്ട് വന്ന കണ്ണൂരാനെ വേണം ആദ്യം കുത്തിമലർത്താന്‍.. കയ്യിൽ കിട്ടിയാൽ മൂപ്പരുടെ കൂമ്പ് കലക്കണം. പക്ഷെ അനോണി ആയിക്കഴിയുന്ന കണ്ണൂരാനെ പിടിക്കാന്‍ ഒബാമയുടെ സൈന്യത്തിന്റെ സഹായം വേണ്ടിവരും!. >>


@
അലിഭായ്‌, അതോണ്ടല്ലേ കണ്ണൂരാന്‍ പുറംതോട് പൊട്ടിച്ചു പുറത്തുവരാത്തത്! കൂടുതല്‍ മെയില്‍ ഐഡി കിട്ടിയിട്ടുണ്ട്. അടുത്ത പോസ്റ്റ്‌ ഇട്ടാല്‍ ഒരു നാല് തവണയെങ്കിലും ബ്ലോഗേഴ്സിനെ ക്ഷണിച്ചുകൊണ്ട് മെയില്‍ അയക്കണം.
ഹഹഹാ!


@@@
ഔദ്ധത്യത്തിനു കീഴില്‍ ഔചിത്യം മുളക്കില്ല. അപ്പോള്‍ വിവരക്കേട് കൂടിവരും. വിവരക്കേട് കമന്റില്‍ ചാര്‍ത്തിയ ചില സിംഹവാലന്‍ ഫ്ലോഗര്‍മ്മാരോട് അഥവാ, അപ്പ്രമാദിത്തം നെറ്റിക്ക് ഒട്ടിച്ചുവെച്ച കപട ബുജികളോട് കണ്ണൂരാന്‍ ഉവാച:

കല്ലിവല്ലി!
എന്നുവെച്ചാ ബൂലോകം ആരുടേം തറവാട്ടു സ്വത്തല്ലെന്ന്!

****

Sidheek Thozhiyoor said...

ഇതിപ്പോ എന്താ കഥ !ഇതൊക്കെകൂടി വായിച്ചപ്പോള്‍ ഇനി പോസ്റ്റും വേണ്ട മെയിലും വേണ്ട എന്ന് വെച്ച് എല്ലാംകൂടി കെട്ടിപ്പൂട്ടി നമ്മളീ വഴിക്കില്ലെന്ന് വെച്ചാലോ എന്ന് തോന്നിപ്പോവുന്നു..മൊത്തത്തില്‍ പറഞ്ഞാല്‍ എല്ലാം പ്രശ്നമയം,മെയില്‍ പ്രശനം, പോസ്റ്റ്‌ പ്രശ്നം,കഥയും കവിതയും പ്രശ്നം,കമന്ടിയാല്‍ പ്രശനം ഇല്ലെങ്കില്‍ പ്രശനം മൊത്തത്തില്‍ ബൂലോകം തന്നെ ആകെ കൊളമായോന്നൊരു തോന്നല്‍ , മെയില്‍ അയക്കുന്നവര്‍ അയക്കട്ടെന്നെ.അതു അയക്കുന്നവരുടെ അത്ര സമയം എടുക്കില്ലല്ലോ അതൊന്നു ഡിലിറ്റ്‌ ചെയ്യാന്‍! പോസ്റ്റുകള്‍ മുഴുവന്‍ വാരിക്കോരി വായിക്കാന്‍ ആരും നമ്മളെ നിര്‍ബന്ധിക്കുന്നോന്നും ഇല്ലല്ലോ ഇഷ്ടമുള്ളത് നോക്കാം അല്ലാത്തത് തട്ടുക അത്ര തന്നെ,കണ്ണൂരാന്‍ പറഞ്ഞപോലെ ബൂലോകം ആരുടേയും തറവാട്ടു വകയൊന്നും അല്ലല്ലോ,എല്ലാവരും ഇവിടെ ഒരുപോലെ തന്നെ ,വമ്പനെന്നും കൊബനെന്നുമൊക്കെ സ്വയം ഓരോരുത്തര്‍ വിലയിരുതുന്നതല്ലേ?
(തുടരുന്നു)

Sidheek Thozhiyoor said...

നമുക്ക് ലോട്ടറി അടിചെന്നും പറഞ്ഞു നിത്യവും എത്രയോ മെയിലുകള്‍ വരുന്നു അതിലും വല്യൊരു പ്രശനമോന്നും ഈ മെയിലുകള്‍ കൊണ്ടുണ്ടെന്നു എനിക്ക് തോനുന്നില്ല.പിന്നെ എഡിറ്ററും എഴുത്തുകാരനും ബ്ലോഗ്ഗര്‍ തന്നെയാവുമ്പോള്‍ അക്ഷരതെറ്റുകള്‍ സ്വാഭാവികം , അത് ചൂണ്ടിക്കാണിക്കുമ്പോള്‍ തിരുത്തണം എന്നുമാത്രം..പിന്നെ കമ്മന്റുകള്‍ ഓരോരുത്തരും അവരവരുടെ അപ്പോഴത്തെ മാനസികാവസ്ഥക്കൊതായിരിക്കും എഴുതുന്നത്‌..ചിലര്‍ക്ക് തേനെന്നു തോന്നുന്നത് മറ്റുചിലര്‍ക്ക് കാഞ്ഞിരക്കുരു ആകുന്നു, അതൊക്കെ അതിന്റെ പാട്ടിനു പോകട്ടെ..
ജോലികഴിഞ്ഞു ഒരല്‍പം ആശ്വാസത്തിനും മനസ്സുഖത്തിനും വേണ്ടി ഇവിടെ കേറുമ്പോള്‍ ഇവിടെ ഈ തമ്മിലടിയും വിഴുപ്പലക്കും കണ്ടു മനസ്സ് വിക്ഷുപ്തമാകുന്നു..ഞാന്‍ വിവാദങ്ങള്‍ക്ക് തീരെ താല്പര്യമില്ലാത്ത കൂട്ടത്തിലാണ്, പരമാവധി ഒഴിഞ്ഞു പോക്കാണ് പതിവ് ഇത് ഞാന്‍ ഏറെ ഇഷ്ടപ്പെടുണ്ണ്‍ അലിഭായിയുടെ പോസ്റ്റ്‌ ആയതുകൊണ്ട് മനസ്സിലുള്ളത് പറയണം എന്ന് തോന്നി തുറന്നു പറഞ്ഞതാണ് ,നീരസം ഒന്നും തോന്നരുത്..സ്നേഹത്തോടെ ..

mayflowers said...

അക്ഷരത്തെറ്റുകളുടെ കൂമ്പാരമായ പോസ്റ്റുകള്‍ കണ്ടു വേദനിച്ചിട്ടുണ്ട്.പക്ഷെ,അത് തുറന്ന് പറയാന്‍ മാത്രം ധൈര്യവുമില്ല.കാരണം അതിന്റെ പേരില്‍ നടന്ന ചില അടികള്‍ ബൂലോകത്ത് കാണുകയുണ്ടായി.വെറുതെയെന്തിനാ ഒരു സീനുണ്ടാക്കുന്നത്?
"മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുമ്പോള്‍ തെറ്റുകള്‍ വരിക സ്വാഭാവികമാണ്. അതു തിരുത്താനും അതിലേറെ എളുപ്പമാണ്."
ഇതാണ് വാസ്തവം.
ഏതായാലും ഈ പോസ്റ്റിലൂടെ പല അപ്രിയ സത്യങ്ങളും തുറന്ന് പറഞ്ഞതില്‍ അഭിനന്ദനങ്ങള്‍.

ശ്രീജിത് കൊണ്ടോട്ടി. said...

അലി ഭായ്.. പ്രസക്തമായ പോസ്റ്റ്‌. ഞാനും താങ്കള്‍ പറഞ്ഞ അഭിപ്രായങ്ങളോട് യോജിക്കുന്നു. മിക്ക പോസ്റ്റുകളിലും താങ്കളുടെ കമന്റുകള്‍ ഞാന്‍ കാണാറുണ്ട്. എന്നാല്‍ പോസ്റ്റുകള്‍ അധികം കാണാറുമില്ല. കമന്റ് എഴുതി തീര്‍ന്നിട്ട് പോസ്റ്റ്‌ എഴുതാന്‍ എവിടെയാണ് നേരം അല്ലെ. ഞാനും ഏകദേശം ഇതേ അവസ്ഥയില്‍ തന്നെ. ഒരുപാട് ബ്ലോഗുകളെ ഫോളോ ചെയ്യുന്നുണ്ട്. ദിവസവും മെയില്‍ ബോക്സില്‍ ഒരു പത്തു പതിനഞ്ചു മെയില്‍ ആവഴി വരും. പിന്നെ ഫേസ്ബുക്കില്‍ കയറിയാല്‍ ലിങ്കുകള്‍ മെസ്സേജ് ആയി വരും. കമന്റ് ഇട്ടില്ലെങ്കില്‍ അത് അങ്ങനെ ആവര്‍ത്തിക്കും. ആ പോസ്റ്റ്‌ എല്ലാം വായിച്ചു അഭിപ്രായം എഴുതി കഴിഞ്ഞു മറ്റൊന്നിന്നും സമയവും അധികം കിട്ടില്ല. ദിവസവും രാവിലെ ഉറക്കം എണീറ്റാല്‍ തന്നെ ഇന്ന് ഏതു പോസ്റ്റ്‌ ഇടണം, അത് എങ്ങനെ നിര്‍ബന്ധിച്ച് വായിപ്പിക്കണം, എങ്ങനെ നൂറ് കമന്റു എങ്കിലും നേടണം എന്നൊക്കെ ചിന്തിക്കുന്നവര്‍ ആണ് പല ബ്ലോഗ്ഗര്‍മാരും എന്ന് തോന്നിയിട്ടുണ്ട്. തങ്ങള്‍ എഴുതാന്‍ മാത്രമയിട്ടുള്ളവരും, ബാക്കി എല്ലാവരും ആ പോസ്റ്റ്‌, അത് എത്ര ചവര്‍ ആയാലും വായിച്ച് "ആശംസകള്‍" അര്‍പ്പിക്കാന്‍ വിധിക്കപ്പെട്ടവരും ആണ് എന്ന രീതിയില്‍ ആണ് കാര്യങ്ങള്‍. വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ മാത്രം കാണുന്നവര്‍ ആണ് ഇത്തരക്കാരില്‍ ഭൂരിപക്ഷം പേരും. ദിവസവും രണ്ടും മൂന്നും പോസ്റ്റുകള്‍ ഇടുന്ന സാഹിത്യ പ്രതിഭകള്‍ ആ നേരത്ത് നാലു നല്ല പുത്കങ്ങള്‍ വായിച്ചാല്‍ നന്നായിരിക്കും എന്ന് തോന്നിയിട്ട് പല സൃഷ്ടികളും കാണുമ്പോള്‍. വിമര്‍ശങ്ങള്‍ ആണ് ഓരോ എഴുത്തുകാരനെയും മുന്നോട്ട് നയിക്കുന്നത്. അതിനുനേരെ സഹിഷ്ണുതയോടെ നോക്കാന്‍ മിക്കവാറും ശമിക്കുന്നില്ല എന്നതും ഖേദകരം.

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

അലിഭായ് നല്ല വശങ്ങള്‍ പറഞ്ഞുകൊണ്ടുള്ള പോസ്റ്റ്. എനിക്കിഷ്ടമായി. അക്ഷരങ്ങള്‍ തെറ്റാനുള്ളതല്ല. മറിച്ച് അവയെ ഭംഗിയായി വിന്യസിച്ച് മനോഹര ലോകം തീര്‍ക്കാനുള്ളതാണ്.....

ആശംസകള്‍
സ്‌നേഹത്തോടെ
പാമ്പള്ളി

അലി said...

പ്രിയരെ...
എന്റെ പോസ്റ്റ് ആരെയും പരിഹസിക്കാനല്ല.
നൂറ് ഉദാഹരണങ്ങളും ലിങ്കുകളും ഉണ്ടായിരുന്നിട്ടും ഒന്നും ഇവിടെ കൊടുക്കാത്തത് വ്യക്തിപരമായി ആരെയും പരാമർശിക്കേണ്ട എന്നു കരുതിയാണ്. ഞാനെഴുതിയ വിഷയത്തിൽ തന്നെ ധാരാളം ചർച്ചക്ക് സാധ്യതയുള്ളപ്പോൾ പോസ്റ്റിലെ വിഷയത്തെക്കുറിച്ചല്ലാതെ കമന്റുകൾ വരുന്നു. അനോണികളും കലക്കവെള്ളത്തിൽ മീൻ തിരയുന്നു. തൽക്കാലം അനോണികൾ കയറിവരുന്ന പൊത്തുകൾ അടക്കുകയാണ്. തുറന്ന സം‍വാദത്തിനു ഏവർക്കും സ്വാഗതം.

അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി.
തിരിച്ചുവരാം...

ഷമീര്‍ തളിക്കുളം said...

അലിക്ക, നന്നായിപറഞ്ഞു. എന്നെപോലെയുള്ള നവാഗതര്‍ക്ക് നല്ലൊരു മുതല്‍ക്കൂട്ടായിരിക്കും ഈ പോസ്റ്റ്‌.

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

ഇവിടെ രണ്ടു കാര്യങ്ങളാണ് അലി ചൂണ്ടിക്കാണിച്ചിരിക്കുന്നത് .

1. ഈ-മെയില്‍ അയച്ച് പോസ്റ്റ് വായിക്കാന്‍ ക്ഷണിക്കുന്നതിനെക്കുറിച്ച്.

2. ബ്ലോഗുകളിലെ അക്ഷരത്തെറ്റുകളും അവ തിരുത്താന്‍ ശ്രമിക്കുന്ന ജോലിയെക്കുറിച്ചും

രണ്ടാമത്തെ കാര്യത്തെക്കുറിച്ച് ആദ്യം പറയാം. അലി പറഞ്ഞതിനോട് 100 ശതമാനം യോജിക്കുന്നു. എന്തെങ്കിലുമൊക്കെ ഒക്കെ എഴുതിക്കൂട്ടി പെട്ടെന്ന് കുറെ കമന്റുകള്‍ പ്രതീക്ഷിക്കുന്ന ചിലരുടെ ബ്ലോഗുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. വിഷമം തോന്നിയിട്ടുമുണ്ട്. ഏതായാലും ഒരു ബ്ലോഗര്‍ എന്ന നിലയില്‍ ആ കാര്യത്തില്‍ എന്റെ പങ്ക് ഞാന്‍ വിശദീകരിക്കാം 1988 ല്‍ കഥകള്‍ എഴുതി സാഹിത്യ ലോകത്തേയ്ക്ക് വന്ന ഒരാളാണ് ഞാന്‍. മലയാളത്തോടുള്ള ഇഷ്ടം കൊണ്ട് ഡിഗ്രി രണ്ടാം വര്‍ഷം വരെ മലയാളം പഠിച്ചിട്ടുമുണ്ട്. മലയാളത്തോടുള്ള ആ അഭിനിവേശം കാരണം ഈ പറഞ്ഞ തെറ്റ് ഒരിയ്ക്കലും ചെയ്യാന്‍ എനിക്കു കഴിയില്ല.

ഇനി ഒന്നാമത്തെ കാര്യത്തെക്കുറിച്ച്.

ബ്ലോഗിങ്ങില്‍ ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ഒരു പോസ്റ്റ് ഇടുമ്പോള്‍ എന്റെ ഏതെങ്കിലും ഒരു പോസ്റ്റിനെങ്കിലും പ്രതികരണം അയച്ചവര്‍ക്ക് ഞാന്‍ മെയില്‍ ചെയ്യാറുണ്ട്. അവരെല്ലാം കൂടി പ്രതികരണവുമായി വന്ന് എന്റെ പോസ്റ്റിലേയ്ക്ക് പ്രതികരണ പ്രവാഹം തുറന്നുവിടുമെന്ന പ്രതീക്ഷ കൊണ്ടൊന്നുമല്ല. പ്രതികരണം കിട്ടുന്നത് വളരെ സന്തോഷമുള്ള കാരണം തന്നെ. പക്ഷേ, അതിലും ഉപരി, എന്റെ വാക്കുകള്‍ ഒരിക്കല്‍ വായിക്കാന്‍ മനസ്സ് കാണിച്ച ആ വ്യക്തിയെ ഒരിക്കല്‍ക്കൂടി അറിയിക്കുക എന്ന ഉദ്ദേശം മാത്രം. അത് ഇഷ്ടമല്ലാത്തവര്‍ ഒരു മെയില്‍ തിരിച്ച് അയക്കണം എന്നപേക്ഷിക്കുന്നു. ആ നിമിഷം തന്നെ ആ വ്യക്തിയെ മെയില്‍ ഗ്രൂപ്പില്‍ നിന്നു ഞാന്‍ മാറ്റിക്കൊള്ളാം. കാരണം, എനിക്കറിയാന്‍ കഴിയില്ലല്ലോ, ഞാന്‍ മെയില്‍ അയക്കാന്‍ പോകുന്ന വ്യക്തി, ആയിരമായിരം പുതുമുഖ ബ്ലോഗറുമാര്‍ മല്‍സരിച്ച് മെയില്‍ അയക്കാന്‍ കൊതിക്കുന്ന ഒരു വ്യക്തിയാണെന്നും അവരുടെ പതിനായിരക്കണക്കിന് മെയില്‍ കാരണം മെയില്‍ ബോക്സ് തകര്‍ന്നു പോയ ഒരു ഹതഭാഗ്യനാണെന്നും. അതുകൊണ്ടു, ഒരു വാക്ക് പറഞ്ഞാല്‍ മതി.

ഇങ്ങനെ ചെയ്യുന്നത് ഒരു വലിയ അപരാധമാണെന്ന് എനിക്കു തോന്നുന്നില്ല. കാരണം, ഒരുപാട് അനുയായികള്‍ ഉള്ള കായംകുളം സൂപ്പര്‍ ഫാസ്റ്റിന്റെ ഡ്രൈവര്‍, എന്റെ നാടുകാരന്‍ അരുണ്‍ അവിടെയോ പറഞ്ഞ് വായിച്ചിട്ടുണ്ട്, ആദ്യകാലങ്ങളില്‍ അയാള്‍ അയാളുടെ പോസ്റ്റിലേയ്ക്ക് ആളുകളെ കൂട്ടിയിരുന്നത് ഇങ്ങനെ ആയിരുന്നുവെന്ന്. അതിപ്പോള്‍ ഇഷ്ടം അല്ലാത്തവര്‍ തുറന്നുപറയുക, അലിയെപ്പോലെ.

വാല്‍ക്കഷണം: ഒരു പോസ്റ്റിനെക്കുറിച്ച് മറ്റൊരാള്‍ എന്നെ അറിയിക്കുന്നത് എനിക്കിഷ്ടമാണ്.

Echmukutty said...

അക്ഷരപ്പിശകുകൾ ഒഴിവാക്കേണ്ടത് തന്നെയാണെങ്കിലും അറിവില്ലായ്മയെ ഒരു തെറ്റായി കരുതാൻ വയ്യ. എന്നാൽ തെറ്റുകൾ ചൂണ്ടിക്കാണിയ്ക്കുമ്പോൾ കോപിഷ്ഠരാകുന്നത് നല്ല രീതിയല്ല.
പിന്നെ പോസ്റ്റിനെക്കുറിച്ച് മെയിലയയ്ക്കുന്നത് നമ്മൾ അവരുടെ മനസ്സിലുള്ളതുകൊണ്ടല്ലേ അലി ഭായ്? നാളെ ഞാനങ്ങ് മരിച്ചു പോയാൽ പിന്നെ ഞാനും ഒരു പോസ്റ്റിടില്ല. മെയിലയക്കില്ല, ആരുടെ പോസ്റ്റും ഞാൻ വായിയ്ക്കില്ല, ആരുടെ മെയിലും ഞാൻ തുറക്കില്ല്ല്ല.

എന്നുവെച്ച് കാലത്തും ഉച്ചയ്ക്കും വൈകീട്ടും രാത്രീലും മെയിലയയ്ക്കാം, ശല്യപ്പെടുത്തി അക്ഷരവിരോധിയാക്കാം എന്നർഥമില്ല.ഔചിത്യം അത്യന്താപേക്ഷിതമാണ്.

പോസ്റ്റ് നന്നായിട്ടുണ്ട്, ഇടയ്ക്ക് ഒരു ഓർമ്മപ്പെടുത്തൽ ആവാം.

നൗഷാദ് അകമ്പാടം said...

(കുറച്ച് ദിവസം മുമ്പാണല്ലോ ഞാന്‍ ഇവിടെ വന്ന് ഒരു ഭീഷണി മുഴക്കിയത്..
പുതിയ പോസ്റ്റിട്ടില്ലെങ്കില്‍ വിവരമറിയും എന്ന് പറഞ്ഞ്....
ഹോ! സമാധാനം..എന്റെ മാനം കാത്തു!)

നമ്മള്‍ മലയാളികള്‍ നമ്മുടെ ഭാഷയോട് കാണിക്കുന്ന അതേ ഉദാസീനത
അക്ഷരത്തെറ്റുകള്‍ വരാതിരിക്കാനുള്ള ശ്രദ്ധയിലും കാണിക്കുന്നുണ്ട്..
ഇംഗ്ലീഷില്‍ ലേഖനങ്ങളില്‍ / എഴുത്തില്‍ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് വലിയ ഒരു സംഭവമായി നമുക്ക് അനുഭവപ്പെടുമ്പോള്‍ മലയാളത്തില്‍ അതൊരു പ്രശ്നമേ അല്ല എന്ന മട്ടിലാണു കാര്യങ്ങലുടെ പോക്ക്.
ഒപ്പം പല ദേശങ്ങളിലെ ഭാഷാ സ്ലാംഗ് അതിനു കൂടുതല്‍ വഴിയൊരുക്കുന്നു എന്ന് തോന്നുന്നു.
എന്തായാലും മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പ് ഈ ഒരു പോരായ്മ മുന്നില്‍ കണ്ട് "അക്ഷരാശ്രമം" എന്ന ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
അതിന്റെ ശൈശവ ഘട്ടമാണെങ്കില്‍ പോലും അത് കൂടുതല്‍ ശക്തമായ രീതിയില്‍
പുതുമകളോടെ ഞങ്ങള്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണു.

പിന്നെ ഫോര്‍‌വേഡ് മെയിലിന്റെ കാര്യം.
കഷ്ടപ്പെട്ട് എഴുതിയുണ്ടാക്കുന്നവന്‍ അത് നാലാളെ അറിയിക്കേണ്ട ജോലി കൂടി ഒപ്പമുണ്ട്.
ലക്ഷങ്ങള്‍ വില്പനയുള്ള കോള്‍ഗേറ്റും സിഗറേറ്റും ഇപ്പോഴും ദിനവും പരസ്യം നല്‍കുന്നില്ലേ..
ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ലിങ്ക് ഇടുക, മെയിലയക്കുക,അഗ്രിഗേറ്ററില്‍ രജിസ്റ്റര്‍ ചെയ്യുക തുടങ്ങിയ ഏതാനും വഴികളേ ഇപ്പോള്‍ ബ്ലോഗ്ഗര്‍ക്ക് മുന്‍പില്‍ ഒള്ളൂ.
അത് അവരുപയോഗിക്കട്ടെ.

ഒരാള്‍ എഴുതിയത് എന്നെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ.
വേണമെങ്കില്‍ വായിച്ചാല്‍ മതിയല്ലോ. പരസ്യങ്ങള്‍ കുത്തി നിറച്ച്
സൗജന്യമായി നമുക്ക് തന്ന ഈ മെയില്‍ ബോക്സിനു അകത്ത് കിടക്കുന്നത് അത്ര വലിയ ഒരു പാപമായി,ഭാരമായി എനിക്ക് തോന്നിയിട്ടുമില്ല.

ഇത്തരം ശ്രദ്ധേയമായ വിഷയം ചര്‍ച്ചക്കിട്ടതിനു നന്ദി...!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുമ്പോള്‍ തെറ്റുകള്‍ വരിക സ്വാഭാവികമാണ്. അതു തിരുത്താനും അതിലേറെ എളുപ്പമാണ്."

ഇതിനോട്‌ ഒരു വിയോജിപ്പ്‌. കമന്റെഴുത്ത്‌ സ്വയം മലയാളമാക്കുന്ന വിന്‍ഡൊകളില്‍ എനിക്കു ശരിയായി എഴുതാന്‍ സാധിക്കുന്നില്ല. കുറ്റം എന്റേതായിരിക്കും ചില അക്ഷരങ്ങള്‍ റ്റൈപ്‌ ചെയ്തു കഴിയുമ്പോല്‍ അതിനിഷ്ടമുള്ള ചില വാക്കുകള്‍ കാണിക്കും അതില്‍ ഏതെങ്കിലും ഒന്നെടുത്തോണം അല്ലാതെ നമുക്കു വേണ്ട വാക്ക്‌ ഇല്ല അങ്ങനെ വരുമ്പോല്‍ എന്തു ചെയ്യും?

പിന്നെ വരമൊഴിയോ മറ്റൊ ഉപയോഗിച്ച്‌ റ്റൈപ്‌ ചെയ്തെടുക്കും പലപ്പൊഴും ജോലിയ്ക്കിടയില്‍ കിട്ടുന്ന ഇടവേളകളില്‍ കഷണം കഷണമായി റ്റൈപ്‌ ചെയ്യും അവസാനം മുഴിമിക്കുമ്പോള്‍ ഒന്നിച്ചൊരടി.

പിന്നെ ബ്ലോഗ്‌ ഒരു വെറും തമാശയായെടുക്കുന്ന എന്നെ പോലെ ഉള്ളവരെ അല്ല ഉദ്ദേശിച്ചതെന്നറിയാം എന്നാലും പറഞ്ഞെന്നെ ഉള്ളു അക്ഷരതെറ്റുകളുടെ ഒരു കൂമ്പാരമാണ്‌ എന്റെ ബ്ലോഗുകള്‍ അല്ലെ?

ശ്രദ്ധേയന്‍ | shradheyan said...

മുമ്പ് ഞാനും ഇതുപോലെ ചിലത് പറഞ്ഞിരുന്നു. ഈ വിഷയം ഇടയ്ക്ക് ആരെങ്കിലും ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നത് നല്ലത് തന്നെയാണ്. തോന്നുന്നതല്ലാം എഴുതി പ്രസിദ്ധീകരിച്ച്, അപ്പോള്‍ തന്നെ കമന്റിനു വേണ്ടി അപേക്ഷകള്‍ അയക്കുന്നതിനു മുമ്പ് എഴുതിയത് പലതവണ വായിച്ചു നോക്കുന്ന ശീലം ബ്ലോഗര്‍മാര്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. അതുവഴി അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ കഴിയും എന്നതിന് പുറമേ ആദ്യ എഴുത്തിലെ നെല്ലും പതിരും വേര്‍തിരിക്കാനും സാധിക്കും. വാക്കുകളുടെ ആവര്‍ത്തനം, ആശയങ്ങളിലെ അവ്യക്തത, പ്രമേയത്തിലെ പോരായ്മ എന്നിവ സ്വയം വിമര്‍ശനത്തിനു വിധേയമാക്കി വേണം മറ്റുള്ളവര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍. വായനക്കാരുടെ സമയത്തിനു അര്‍ഹമായ വില കല്‍പിക്കണം എന്ന് സാരം. എല്ലാവര്ക്കും നന്മകള്‍ നേരുന്നു. അലി ഭായിക്ക് അഭിനന്ദനങ്ങളും. :)

ജീവി കരിവെള്ളൂർ said...

ലിങ്കുകളും എഴുത്തുകളും ഇ-മെയിലിൽ വരുന്നത് ഇന്നൊരു നിത്യ സംഭവമായിക്കഴിഞ്ഞല്ലോ . തോന്നുന്നവൻ വായിക്കും അല്ലാത്തവർ സ്പാമിലിടും . ചിലർ മറുപടി എഴുതും . അങ്ങനെ ഒരു വായനക്കാരൻ വക അയച്ച മറുപടി എനിക്കും കിട്ടി . മെയിൽ അയച്ച ആൾ‌ക്ക് പോരെ മറുപടിയെന്ന് അറിയാതെ ഒരു മെയിൽ അയച്ചു പോയി . എനിക്ക് മറുപടി വന്നു ,“ എനിക്ക് തോന്നിയത് ചെയ്യും .താൻ തന്റെ പണി നോക്കി പോകാൻ “ . എനിക്ക് വേറേയും പണിയുള്ളതുകൊണ്ട് മൌനം മന്ദനും ഭൂഷണമെന്ന് വച്ചു !

വി.എ || V.A said...

എഴുത്തിൽ, നമ്മൾ ഇഷ്ടപ്പെടുന്നവരും നമ്മളെ നിരൂപണം നടത്തുന്നവരുമുണ്ട്. അവയൊക്കെ യഥാസമയത്ത് വന്നിട്ടുണ്ടെന്നറിയാൻ മെയിൽ വഴി സഹായകവുമാകും. സമയം കിട്ടുമ്പോൾ വേണ്ടുന്നതുകൾ മാത്രം വായിച്ചാൽ മതിയെന്നുവയ്ക്കാം,വേണ്ടെന്നു തോന്നുന്നത് അസാധുവാക്കാം. അക്ഷരത്തെറ്റുകൾ - അതു നിർബ്ബന്ധമായും ചൂണ്ടിക്കാണിക്കേണ്ടതുതന്നെ. കാരണം, ഒരക്ഷരം തെറ്റിയാൽ ആ പദത്തിന്റെയെന്നല്ല, വാചകത്തിന്റെപോലും ആശയം നഷ്ടപ്പെടും. അതു മനസ്സിലാക്കാൻ തയ്യാറുള്ളവർ സ്വയം തിരുത്തണം,അല്ലെങ്കിൽ എടുത്തുകാട്ടിയാലെങ്കിലും ശരിയാക്കണം. അങ്ങനെ ചെയ്യാത്തവരുടെ സൃഷ്ടി അടുത്ത തവണ വിട്ടേയ്ക്കുക, ഞാൻ കാണുന്ന ഒരു പോംവഴി ഇത്രമാത്രം. (അക്ഷരത്തെറ്റിനെക്കുറിച്ച് ഞാനും മുമ്പ് ഉദാഹരണസഹിതം സൂചിപ്പിച്ചിട്ടുണ്ട്.) എന്തായാലും ഇതൊക്കെ എടുത്തുകാട്ടി എല്ലാവരേയും ഒന്നുകൂടി ഓർമ്മപ്പെടുത്തിയത് നന്നായി.

Sulfikar Manalvayal said...

അലി ഭായി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാനും അനുഭവിച്ച് വരുന്ന ഒരു പ്രശ്നമാണ് ഇത്.
മെയില്‍ വഴി വന്ന പോസ്റ്റുകള്‍ വായിച്ചു തീര്ക്കാന്‍ സമയം കിട്ടുന്നില്ല. ഞാന്‍ പോസ്റ്റ് ഇടുന്നത് പോട്ടെ, ഞാന്‍ വായിക്കണം എന്ന് കരുതുന്ന പല പോസ്റ്റുകളും കാണാതെയോ വായിക്കപ്പെടാതെയോ പോവുന്നു.
എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ നല്ല രീതിയില്‍ തന്നെ പറഞ്ഞു.
ഞാനും ഒരുപാട് ചെയ്ത തെറ്റുകള്‍ അത് തെറ്റായിരുന്നു എന്ന് തോന്നിപ്പിച്ച പോസ്റ്റ്.
ഇതിനൊരു പരിഹാര മാര്ഗം കൂടെ നിര്ദേശിക്കാമായിരുന്നു.
ഇത്തരം തുറന്നെഴുത്ത് എന്നെ പോലെയുള്ളവരുടെ കണ്ണ് തുറപ്പിക്കും, തുറപ്പിച്ചു എന്ന് നിസംശയം പറയാം.
ഇപ്പോള്‍ എനിക്ക് തോന്നുന്നു ഇങ്ങിനെ മെയില്‍ കണ്ടു പോസ്റ്റ് എഴുതാതെ ആവാം പല പ്രശസ്തരായ എഴുത്തുകാരും നിറുത്തി പോവാന്‍ കാരണം.
അലി ഭായിയുടെ എന്നത്തെയും പോലെ കാര്യങ്ങള്‍ തുറന്നു പറഞ്ഞു കൊണ്ടുള്ള നല്ലൊരു പോസ്റ്റ്.
കുറെ കാത്തിരുന്നെങ്കിലും ഒരു നല്ല പോസ്റ്റുമായി വന്നതിനാല്‍ കാലതാമസം വരുത്തിയതില്‍ ക്ഷമിക്കുന്നു. ആശംസകള്‍.

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

ഇവിടെ ബൂലോകം തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ടിരിക്കുന്ന ഏത് ബ്ലോഗറിനോട് ചോദിച്ചാലും അവര്‍ പറയും, ആരംഭകാലത്ത് വരിക്കാരെ കൂട്ടാന്‍ അവര്‍ പ്രയോഗിച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെക്കുറിച്ച്. കുറഞ്ഞത് അടുത്ത സുഹൃത്തുക്കള്‍ക്കെങ്കിലും സ്വന്തം ബ്ലോഗിനെക്കുറിച്ച് മെയില്‍ അയച്ചിട്ടുണ്ടാവും അവര്‍. അല്ലാതെ, ഏതേലും ഒരു പോസ്റ്റ്, അതിന്റെ മാന്ത്രികശക്തി ടെലിപ്പതി രൂപത്തില്‍ ഭൂമിയില്‍ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്ന ബ്ലോഗറുമാരുടെ മനസ്സില്‍ പതിഞ്ഞതുകൊണ്ടു മാത്രമാണ് പ്രസിദ്ധമാകുന്നതെന്ന് പറയാന്‍ കഴിയുമോ? നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിനപ്പുറം മെയിലുകള്‍ വരികയാണെങ്കില്‍ തല്‍ക്കാലം അവഗണിച്ചിട്ട് പിന്നീട് എപ്പോഴെങ്കിലും സമയം കിട്ടുന്നെങ്കില്‍ നോക്കുക. അല്ലാതെ, ഓട്ടോഗ്രാഫ് എഴുതിപ്പിക്കാന്‍ ചുറ്റും കൂടുന്ന മൂന്നാല് പീക്കിരി പിള്ളാരെ പ്രാകി, അവരുടെ മുന്നില്‍ ജാഡ കാണിക്കുന്ന രഞ്ജി ക്രിക്കറ്റ് കളിക്കാരന്റെ മനോഭാവം കാണിച്ചിട്ട് കാര്യമില്ല. എന്റെ ഏതെങ്കിലും പോസ്റ്റില്‍ ഒരിക്കലെങ്കിലും പ്രതികരണം എഴുതിയവര്‍ക്കാണ് ഞാന്‍ മെയില്‍ അയക്കാറുള്ളത്. നിരത്തിപ്പിടിച്ച് എല്ലാ ബ്ലോഗേര്‍സിനും മെയില്‍ അയക്കുന്നവര്‍ ഈ ഒരു വിദ്യ ഉപയോഗിക്കുന്നതിനെപ്പറ്റി ഗൌരവമായി ആലോചിക്കുക്ക. പിന്നെ, അലിയും ഒന്നാമത്തെ കാര്യത്തിന് അലിയെ പിന്തുണച്ചവരും ഒരു കാര്യം ഓര്‍ക്കണം. നിങ്ങളും എപ്പഴോ ബൂലോകത്തിലെ അമുല്‍ പുത്രന്മാരായിരുന്നു.

ഷബീര്‍ - തിരിച്ചിലാന്‍ said...

രണ്ട് ദിവസമായി ഓപണ്‍ ചെയ്ത് ഇട്ട് വായിക്കാന്‍ പറ്റാതെ പോയ ഒരു പോസ്റ്റാണിത്. ഒരു പോസ്റ്റ് വായിക്കുംബോള്‍ അതിന് വന്ന കമന്റുകളും മുഴുവന്‍ വായിച്ചിട്ടേ അഭിപ്രായമെഴുതു. അതും ആരോഗ്യപരമായ രീതിയില്‍. വിവാദങ്ങള്‍ ഇഷ്ടമല്ലാത്തത്കൊണ്ട് തന്നെ. ഇപ്പഴാണ് വായിച്ച് തീര്‍ന്നത്.

അക്ഷര തെറ്റുകള്‍ മാറ്റാന്‍ കൂട്ടാക്കാത്തവരോട് 'നീ ചെയ്ത തെറ്റ് അംഗീകരിക്കാത്തിടത്തോളം കാലം നിന്റെ ഉയര്‍ച്ചയെ നീ തടഞ്ഞ് നിര്‍ത്തുകയാണ്.' എവിടെയോ കേട്ടതാണ്.

അക്ഷരതെറ്റുകള്‍ അറിയുന്നവര്‍ പറഞ്ഞ്കൊടുക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. തിരുത്തുന്നവര്‍ തിരുത്തട്ടെ. മലയാള ഭാഷയോട് ആ നീതി നമ്മള്‍ പുലര്‍ത്തേണ്ടതുണ്ട്.

മെയില്‍ അയക്കുന്നവര്‍ അയക്കട്ടെ. താല്‍പര്യമില്ലെങ്കില്‍ സ്പാം ചെയ്താല്‍ പോരെ? പിന്നെ ബ്ലോഗിലെ ഹിറ്റ്സ് കൂട്ടാന്‍ എന്നും ചവറുകള്‍ എഴുതുന്നവരോട് താല്‍പര്യം ഇല്ല. ഞാന്‍ ഒരാളെ ഫോളോ ചെയ്യുനത് അയാളുടെ രചനകള്‍ എനിക്കിഷ്ടമുള്ളത്കൊണ്ടാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ മെയില്‍ വഴി ലഭിക്കുന്നത് എനിക്ക് സന്തോഷം നല്‍കുന്നു. ആ ഒരു വ്യക്തിയുടെ ഏതൊരു പോസ്റ്റും നഷ്ടമായി പോകരുത് എന്നതുകൊണ്ട്.

ഇപ്പോള്‍ തന്നെ കുറച്ച് ദിവസം ബ്ലോഗ് വായനയില്‍ നിന്നും വിട്ട് നിന്നപ്പോള്‍ ഒരുപാട് നല്ല പോസ്റ്റുകല്‍ മിസ്സ് ആയി. ഈ പോസ്റ്റ് ഹാഷിക് ലിങ്ക് തന്നപ്പോള്‍ ലിങ്ക് ഡ്രാഫ്റ്റില്‍ സേവ് ചെയ്ത് വച്ചത്കൊണ്ട് മിസ്സായില്ല. അതുകൊണ്ട് താങ്കളെ ഫോളോ ചെയ്യുന്നവര്‍ക്ക് തീര്‍ച്ചയായും ന്യൂസ് ലെറ്റര്‍ വഴി മെയില്‍ അയക്കുക.

ആശംസകള്‍

Haneefa Mohammed said...

ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ചമ്മിയ അവസ്ഥയിലാണ്. എന്റെ ബ്ലോഗില്‍ ഒരു പാട് അക്ഷരതെറ്റുകള്‍ ഉണ്ട്, എന്നത് തന്നെ കാരണം.മംഗ്ലീഷ് ചതിക്കുന്നു.കുറെ തെറ്റുകള്‍ എന്റെ ബ്ലോഗ്‌ ഗുരു അക്ബറും പിന്നെ ശബീരുമൊക്കെ ചൂണ്ടി കാണിച്ചു തരുന്നുണ്ട് തുടക്കക്കാരാനാണേ.ഇനിയിപ്പം കുറച്ചു കൂടി സൂക്ഷിക്കേണ്ടിയിരിക്കുന്നു. നന്നായിട്ടുണ്ട് അലി സാബ്

Lipi Ranju said...

ഇത്ര നല്ല ഒരു പോസ്റ്റിനു നന്ദി ഭായി ....
ഒരുപാടു അക്ഷര തെറ്റുകള്‍ വരുത്താറുള്ള ഒരാളാണ് ഞാനും കമന്റുകള്‍ കാണുമ്പോള്‍ തിരുത്താറുണ്ട്. ഉമ്മു അമ്മാര്‍ പറഞ്ഞ പോലെ ഇനി എന്‍റെ
ബ്ലോഗില്‍ പോയി എല്ലാം
ഒന്നുകൂടെ നോക്കട്ടെ... :)

Noushad Vadakkel said...

പോസ്റ്റ്‌ മാത്രമല്ല ,കമന്റ്‌ കളും വായിച്ചു ..വളരെ ഗൗരവത്തോടെ വിഷയത്തെ സമീപിച്ചു ചര്‍ച്ച ചെയ്തിരിക്കുന്നു ...അക്ഷര പിശക് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തും. (അത്ര നല്ല പോസ്റ്റ്‌ ആണെങ്കില്‍ മാത്രം ) എന്നാല്‍ ആശയം വ്യക്തമാകുന്ന അക്ഷര പിശകുകളും മലയാളികളുടെ സാഹിത്യത്തില്‍ പ്രശംസ നേടിയിട്ടുണ്ട് . ബോധപൂര്‍വ്വമല്ലാത്ത അക്ഷര തെറ്റുകള്‍ തിരക്കേറിയ ഈ ആധുനിക യുഗത്തില്‍ അത്ര കാര്യമാക്കണോ ..? ...എങ്കിലും ഒരു വാക്കില്‍ എന്തിരിക്കുന്നു എന്ന് നിസ്സാരമായി ചോദിക്കാനാവില്ലല്ലോ .... :)

K@nn(())raan*خلي ولي said...

""
(ഓട്ടംതുള്ളല്‍ ശൈലിയില്‍ )

പുലിയല്ലിവനൊരു പൂച്ചയുമല്ല
എലിയോ പല്ലിയും കൂറയുമല്ല
ആണായാല്‍ ഇവനെപ്പോല്‍ പറയണം
ആണത്തം ഇവനാനച്ചന്തം!

ആരാ, അക്ഷരമറിയില്ലെന്നോ?
അലിയാര്‍ എന്നൊരു ഹെഡ്‌മാഷുണ്ടേ
ഓടിയോളിച്ചോ ഇവനൊരു നരിയാ
അടവും തടയും പതിനെട്ടടവും..

ആളൊരു വിരുതന്‍ അലിയാര്‍ ബ്ലോഗര്‍
ആരുടെ ബ്ലോഗിലും കയറിക്കൂടും
അക്ഷരത്തെറ്റു വരുത്തും കൂതറ
കോപ്പേ, പോകൂ ക്ലാസ്സില്‍ പോടാ..

ഇല്ലിവന്‍ നിങ്ങളെ വെറുതെ വിടില്ല
അല്ലേല്‍ നിര്‍ത്തുക അക്ഷരത്തറ്റുകള്‍
എണ്ണിയെടുക്കും എല്ലുകളെല്ലാം
കണ്ണൂരാനും അലിയുടെ പക്ഷം

വല്ലാതങ്ങനെ നെഗളിക്കല്ലേ
ഇല്ലേല്‍ മെയിലുകള്‍ സ്പാമില്‍ കേറ്റും
അതുകൊണ്ടിനിമേല്‍ മെയിലുകള്‍ വേണ്ടാ
അലിയാര്‍ ചൂരലെടുക്കും ചുമ്മാ..!


**
(അലിഭായ്‌, അതന്നെ. നമ്മുടെ ആ പഴയ തുള്ളല്‍)

നീലാഭം said...

മുദ്രാ വാക്യം സ്റ്റൈലില്‍ ഞാനും ഒന്നു കമ്മന്റിയെക്കാം.
അക്ഷര തെറ്റ് വരുത്തിയാലും, ഉദേശിച്ചത് ഒന്നല്ലേ ?
അക്ഷര വിരോധികളെ തൊട്ടു കളിച്ചാല്‍ അക്കളി'
തീക്കളി സൂക്ഷിച്ചോ..
കണ്ണൂരാന്നെ കട്ടായം.
കേരളമാണിത് സൂക്ഷിച്ചോ,
സൌദി അറേബിയ അല്ലിത്, അലീ ഭായീ.

മഹേഷ്‌ വിജയന്‍ said...

"ആശാനു തന്നെ അമ്പത്തൊന്നക്ഷരവും പിഴച്ചാൽ ശിഷ്യന്മാർക്ക് പിഴക്കാൻ അക്ഷരമെവിടെ? "
അലി പറഞ്ഞത് പച്ചപ്പരമാര്ത്തങ്ങള്‍....


എഴുതുന്നവര്‍ തന്നെ സ്വന്തം സൃഷ്ടികള്‍ വില്‍ക്കുന്ന അവസ്ഥയാണ് ഇന്ന് ബൂലോകത്ത്...
നമ്മുടെ നാട്ടില്‍ ബസിലും മറ്റും നാരങ്ങ, ഇഞ്ചി മുട്ടായി തുടങ്ങിയവ വിട്ടു നടക്കുന്ന പാവങ്ങളെക്കാള്‍ കഷ്ടതിലാണ് ഇന്ന് ബൂലോകത്തെ മിക്കവാറും ബ്ലോഗ്ഗര്മാരും. അലി ഭായി അതെന്തേ മനസിലാക്കാത്തത്‌..?

ബ്ലോഗേത്രയുണ്ടായലെന്താ കമന്ടില്ലേല്‍ എന്തര്‍ത്ഥം ?
അപ്പോള്‍ പാവം ബ്ലോഗ്ഗര്‍മാര്‍ മെയിലുകള്‍ വഴിയും ഫെയ്സ് ബുക്ക്‌ ഗ്രൂപ്പുകള്‍ വഴിയും അഭ്യര്തനയാണ്..."ഞാന്‍ ഒന്ന് തുമ്മിയിട്ടുണ്ട്. ഒന്ന് വന്നു നോക്കണേ..." . ചെന്ന് നോക്കി ഒന്നും മിണ്ടാതെ പോന്നാലും പ്രശ്നമാണ്..."തുമ്മിയതിനെ കുറിച്ച് താങ്കള്‍ ഒന്നും പറഞ്ഞില്ല."
അപ്പൊ കമന്റു ഇടേണ്ടിവരും "നല്ല തുമ്മല്‍ ആയിരുന്നു. ശരിക്കും ദേഹത്ത് തെറിച്ചു..."
ഈ പാവങ്ങളെ ആര് മനസിലാക്കുന്നു....

സഹികെട്ട്, പരിചയം ഇല്ലാത്ത ആരുടെ മെയില്‍ വന്നാലും ഡിലീറ്റ് ചെയ്യുന്നത് ഒരു ഹോബി ആക്കി ഞാന്‍ മാറ്റി. ഓരോരുത്തര്‍ ഇടുന്ന കമന്റുകള്‍ വായിച്ചു ആ വഴിയും അഗ്ഗ്രിഗേറ്റര്‍ വഴിയും ആണ് ഞാന്‍ പുതിയ നല്ല ബ്ലോഗുകള്‍ കണ്ടെത്തുന്നത്..

ഫോളോ ചെയ്തിരിക്കുന്ന ബ്ലോഗുകള്‍ ഡാഷ് ബോര്‍ഡിലെ അപ്ഡേറ്റ് വഴി കഴിവതും സന്ദര്‍ശിക്കാറുണ്ട്...

പാവപ്പെട്ടവൻ said...

രണ്ടുകാലിൽ മന്തുള്ളവൻ ഒരുകാലിൽ മന്തുള്ളവനെ കളിയാക്കുന്നപോലാണ് ഈ പോസ്റ്റിലെ “അക്ഷരതെറ്റിന്റെ ഭാഗംപറഞ്ഞ ലോജിക്.

അലി said...

@പാവപ്പെട്ടവൻ,
ആദ്യമായി എന്റെ ബ്ലോഗിലെത്തിയതിനു നന്ദി. സ്വന്തമായെഴുതിയ പോസ്റ്റുകളും കമന്റുകളും വല്ലപ്പോഴും വായിച്ചുനോക്കിയാലറിയാം ആർക്കൊക്കെ എവിടെയൊക്കെ മന്തുണ്ടെന്ന്. ആര് ആരെ കുറ്റം പറയുന്നെന്ന്. കാടടച്ച് വെടിവെക്കാതെ തെറ്റുകൾ ചൂണ്ടിക്കാണിക്കൂ... അതു ചെയ്യാത്തവരുടെ ധാർഷ്ട്യം ഞാനും ഉദാഹരണസഹിതം തുറന്നുകാണിക്കാം.

അലി said...

പ്രിയപ്പെട്ടവരെ... ആരെയും അപമാനിക്കാനോ പരിഹസിക്കാനോ അല്ല, ഇങ്ങിനെയൊരു പോസ്റ്റിട്ടത്. ബ്ലോഗിലെ ചില ദുഷ്‍പ്രവണതകൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. വായിക്കുകയും അനുകൂലമായും പ്രതികൂലമായും വിശദമായ അഭിപ്രായങ്ങൾക്ക് നന്ദി.

@ Naushu, സ്വാഗതം.
ആദ്യകമന്റിനും പോസ്റ്റ് ഇഷ്ടമായതിനും പെരുത്ത് നന്ദി.

@ആളവന്‍താന്‍,
മറ്റെന്തോ പ്രതീക്ഷിച്ച് വന്നിട്ട് നിരാശനായോ? വെറുതെ വിട്ടതിൽ സന്തോഷം!

@ചെറുവാടി, ഞാനും ഗൂഗിൾ കണക്ട് വഴി പല പോസ്റ്റുകളും വായിക്കുന്നു. തീരെ മോശമായത് ഒഴിവാക്കുകയും ചെയ്യുന്നു. നന്ദി.

@ അൿബർ, വായനക്കും വിശദമായ കമന്റിനും നന്ദി. എംടിയും പദ്മനാഭനും കമലാ സുരയ്യയും ബഷീറും തകഴിയുമൊക്കെ ബ്ലോഗിൽ പുനർജ്ജനിക്കുന്നു. കമന്റുകളിലൂടെ നാം അവരെ കനകസിംഹാസനങ്ങളിൽ കയറ്റിയിരുത്തുന്നു. “അയ്യോ അച്ഛാ പോകല്ലേ” എന്ന് കേൾക്കാൻ മാത്രം ഇടക്കിടെ ബ്ലോഗ് നിറുത്തുന്നവർ ഈ പോസ്റ്റിനും പ്രചോദനമായി. വളരെ നന്ദി.

@മനോരാജ്, വായനക്കും അഭിപ്രായത്തിനും നന്ദി.

@ഹാഷിം, രണ്ട് വർഷമായി അക്ഷരത്തെറ്റു തിരുത്താൻ ആവശ്യപ്പെട്ടിട്ടും അത് കാണാതെ എരിവും ചൂടുമുള്ള കമന്റിനുമാത്രം ഇപ്പോഴും മറുപടി പറയുന്ന സാമൂഹ്യപ്രവർത്തകരുടെ ബ്ലോഗും കണ്ടിട്ടുണ്ട്. ഇതിനൊക്കെ ധാർഷ്ട്യം എന്നല്ലാതെ മറ്റെന്തൊരു വാക്ക് പറയും?

@MyDreams, വളരെ നന്ദി.

@ബെഞ്ചാലി, സ്വാഗതം.
അനർഹമായ പ്രോത്സാഹനങ്ങൾക്ക് ചിലപ്പോഴെങ്കിലും കൂട്ടുനിൽക്കാത്തതിനാൽ ചിലർക്ക് ഞാനും ഇഷ്ടമല്ലാത്തവരുടെ കൂടെ തന്നെയാണ്. താങ്കളുടെ ബ്ലോഗിംഗിനെകുറിച്ചെഴുതിയ ലേഖനം എന്നും പ്രസക്തമാണ്.

@Shukoor, രഞ്ജിനി ഹരിദാസിന്റെ മലയാളം നമുക്ക് കിട്ടിയ ദുര്യോഗം തന്നെ. മെയിലയച്ചു വരുത്തി പറയുന്ന അഭിപ്രായത്തിനു വിലവെക്കാത്ത ആളുകളെമാത്രം ആണ് ഉദ്ദേശിച്ചത്. നന്ദി.

@ ഹാഷിക്ക്, വിവാദത്തിനൊന്നും ഞാനില്ല. ഇപ്പോൾ ബ്ലോഗിലൂടെയാണ് എനിക്ക് ചുറ്റുമുള്ള ലോകത്തെ കൂടുതലും കാണുന്നത്. മെയിൽ അയക്കുന്നത് ഹോമിയോ ഗുളിക പോലെ വേണ്ട എന്നുമാത്രം.

@ ഓലപ്പടക്കം, മെയിൽ അയക്കുന്നവർക്കും ഔചിത്യം വേണം. ഒരു ദിവസം പോസ്റ്റിയ മൂന്ന് കവിതകൾക്കും ഒരാൾ തന്നെ തുടർച്ചയായി മെയിലയക്കുമ്പോൾ എന്തുചെയ്യും?

അലി said...

@റിയാസ്, നന്ദി.

@ സുനിൽ പണിക്കർ, സ്വാഗതം എന്റെ ബ്ലോഗിലേക്കും.
പതിരില്ലാത്ത കമന്റിനു നന്ദി.

@moideen angadimugar,
തുറന്ന അഭിപ്രായത്തിനു നന്ദി.

@ വഴിപോക്കൻ,
നന്ദി, വായനയ്ക്കും അഭിപ്രായത്തിനും.
മടിയൊക്കെ മാറ്റി എല്ലാവരും എഴുതട്ടെ.

@കൊമ്പൻ,
കൊമ്പന്റെ അഭിപ്രായം വളരെ ഇഷ്ടപ്പെട്ടു. എല്ലാവരും സാഹിത്യം എഴുതണമെന്നോ അത് മാത്രം ബ്ലോഗിൽ വായിക്കണമെന്നോ ഞാൻ പറയുന്നില്ല. അവരവർക്കറിയുന്നവിധം എഴുതുക. വെറും തമാശക്കളി മാത്രമാകുമ്പോഴാണിങ്ങനെ പ്രതികരിക്കാൻ തോന്നുന്നത്. മലയാളം എഴുതാനും വായിക്കാനുമുള്ള സൂത്രമൊക്കെ ആദ്യാക്ഷരി പോലുള്ള ബ്ലോഗുകളിൽ സവിസ്തരം പറഞ്ഞിട്ടുണ്ട്. അത് എല്ലാവർക്കും പ്രയോജനപ്പെടട്ടെ.

@തെച്ചിക്കോടൻ,
വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.

@Sabu M H, വളരെ നന്ദി.

@കമ്പർ,
ബൂലോകത്തെ ഇന്നത്തെ അവസ്ഥയെ നന്നായി നിരീക്ഷിച്ചിട്ടുണ്ടല്ലോ. ഒരാളെ ബ്ലോഗിലേക്ക ആകർഷിക്കാൻ കഴിഞ്ഞില്ലെങ്കിലും ആരെയും പറഞ്ഞയക്കാതിരിക്കാനെങ്കിലും എല്ലാവരും ശ്രദ്ധവെയ്ക്കട്ടെ.

@jayanEvoor , വന്നുകണ്ടതിൽ സന്തോഷം.
വിലയേറിയ അഭിപ്രായത്തിനു നന്ദി.

@ബഷീര്‍ Vallikkunnu,
ഒരുപാട് സന്തോഷമുണ്ട് ഇവിടെയെത്തി അഭിപ്രായമറിയിച്ചതിന്.

@prasanna raghavan, സ്വാഗതം. ബ്ലൊഗിലേക്ക് മെയിൽ അയച്ച് ആളെ കൂട്ടുന്ന പരിപാടിക്ക് അത്ര വലിയ പ്രായമൊന്നുമില്ല. മെയിലയക്കാതെ തന്നെ അത്ര മെച്ചമൊന്നുമില്ലാത്ത എന്റെ എഴുത്തും കുറെപ്പേരൊക്കെ വായിച്ചിട്ടുണ്ട്. പിന്നെ മലയാളമെഴുതാൻ തുടക്കക്കാർക്ക് ട്രാന്‍സ്ലിറ്റരേറ്റര്‍ പ്രയോജനപ്പെടും. വരമൊഴി, കീമാൻ പോലുള്ള സം‍വിധാനങ്ങൾ ഇപ്പോൾ വളരെ എളുപ്പത്തിൽ പരിശീലിക്കാവുന്നവയാണ്. നന്ദി.

അലി said...

@ശ്രീ, വളരെ സന്തോഷം.

@കൃഷ്, വളരെ നന്ദി.

@ രമേശ് അരൂർ...
വായനയ്ക്കും വിശദമായ അഭിപ്രായത്തിനും നന്ദി. നിങ്ങൾ പറഞ്ഞ മാന്യദേഹവുമായി തർക്കിച്ചു സമയം കളയരുത്. ചിലപ്പോൾ അവർ പുതിയൊരു മലയാളം തന്നെ ഉണ്ടാക്കിക്കളയും. ഗൂഗിളിനെയും മറ്റും കുറ്റം പറയുന്നതിൽ കാര്യമില്ല. മലയാളം വികൃതമാക്കുന്ന ഒരു ബ്ലോഗർ പറഞ്ഞത് ഗൂഗിൾ ക്രോം ഉപയോഗിച്ച് വായിച്ചാൽ മതിയെന്ന്. ചിരിക്കാതെന്തുചെയ്യും.

@rafeeQ നടുവട്ടം, പറഞ്ഞാൽ മനസ്സിലാവുന്നവരോട് ഒരുവട്ടം പറയും. മൈൻഡ് ചെയ്യാത്തവർ പാട്ടിനോ മിമിക്രിക്കോ പോകട്ടെ.
‌@ അനോണി, സ്പാമിലിടാത്തത് കൊണ്ട് ഒരു പോസ്റ്റെഴുതാൻ പറ്റി!

@ഇസ്മയിൽ കുറുമ്പടി. ചില പോസ്റ്റുകൾക്ക് സത്യസന്ധമായ കമന്റിട്ടപ്പോൾ ഞാനും വെറുക്കപ്പെട്ടവനായി മാറി. നന്ദി അഭിപ്രായത്തിന്.

@ഏ.ആര്‍. നജീം,
ധൈര്യമുണ്ടായിട്ടല്ല. ചില പോസ്റ്റുകൾ വായിച്ചപ്പോൾ ഇത്രയുമെങ്കിലും പറയണമെന്നു തോന്നി.

അലി said...

@ കൊലുസ്,
ഭാഷശുദ്ധിവരാൻ വായിക്കുക എന്നത് തന്നെ നല്ല തീരുമാനമാണ്. സ്വന്തം പോസ്റ്റിനു കിട്ടിയ കമന്റുകൾ പോലും വായിക്കാത്ത ബ്ലോഗർമാരാണധികവും.

@ അജിത്, സ്വാഗതം
അഭിപ്രായത്തിനു നന്ദി.

@ ഇസ്‍ഹാഖ്, സ്വാഗതം. മീറ്റും ഈറ്റും തീറ്റയുമായി കൂടുന്ന ബ്ലോഗർമാർക്ക് സ്വന്തം ബ്ലോഗ് സ്വയം വായിക്കുന്ന പതിവുണ്ടാക്കാനുള്ള പദ്ധതികളും ചെയ്യാം.

@ lekshmi. lachu, നന്ദി.

@ പട്ടേപ്പാടം റാംജി, സന്തോഷം.

@ സലാം, നന്ദി വായനക്കും അഭിപ്രായത്തിനും നന്ദി. ദിവസം രണ്ടും മൂന്നും പോസ്റ്റിടുന്നവർക്ക് തെറ്റുതിരുത്താനെവിടെ സമയം? അതിനെയാണ് എതിർക്കുന്നുള്ളു.

@ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം,
പലരും പറഞ്ഞ വിഷയം തന്നെ. വളരെ നന്ദി.

@ ismail chemmad, വളരെ നന്ദി.

@അനോണീ... വിഷയദാരിദ്ര്യമായതുകൊണ്ടല്ലെ തന്റെ കാര്യം പോസ്റ്റാക്കിയത്.

@ശ്രീനാഥൻ, വളരെ നന്ദി മാഷെ.

@ഗന്ധർവ്വൻ, സന്തോഷം.

@ശ്രീക്കുട്ടൻ, പ്രസക്തമായ അഭിപ്രായത്തിനു നന്ദി.

അലി said...

@ Jimmy, നന്ദി.

@ Jishad Cronic, നീ നന്നാവില്ല... :)

@ ഉമ്മുഅമ്മാർ, വളരെ സന്തോഷം... ചിലർക്കെങ്കിലും ഒരു വിചിന്തനത്തിനു കാരണമായെങ്കിൽ. പോസ്റ്റുകളുടെ നിലവാരത്തേക്കാൾ മെയിലയക്കുന്നതിൽ മാത്രം ശ്രമിക്കുന്നവരോട് സമരം തന്നെ.

@ Satheesh Haripad, സ്വാഗതം എന്റെ ബ്ലോഗിലേക്കും. അക്ഷരത്തെറ്റ് തിരുത്തിയിട്ടുണ്ട്.. നന്ദി.

@ ഹാപ്പി ബാച്ചിലേഴ്സ്... നന്ദി.

@ Jefu Jailaf, വളരെ സന്തോഷം.

@ mottamanoj, നന്ദി.

@ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി, സ്വാഗതം.
ബൂലോഗ ക്ലബ്ബ് എന്നത് 2006ല് ഇട്ട പേരാണല്ലേ... കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ബൂലോകം എന്ന വാക്ക് ഞാനും എടുത്തു എന്നുമാത്രം. വളരെ നന്ദി മാഷെ.

@Faizal Kondotty, സ്വാഗതം.
മെയിൽ വഴി കുറെ നല്ല പോസ്റ്റുകൾ വായിച്ചിട്ടുണ്ട്. പുറത്ത് നിന്നുള്ളവർ അയക്കുന്ന ലിങ്ക് വഴിയും. ആരും മെയിലയച്ചില്ലെങ്കിലും അഗ്രിഗേറ്റർ വഴി വായിക്കാതിരിക്കില്ല.

@ കണ്ണൂരാൻ, ഒരിക്കൽ എന്റെ കയ്യിൽ കിട്ടും.
കല്ലിവല്ലി.

അലി said...

@ സിദ്ധീക്ക, മെയിൽ അയക്കുന്നവർ അയക്കട്ടെ വായിക്കേണ്ടവർ വായിക്കട്ടെ! അതേ നടക്കൂ..
തുറന്ന അഭിപ്രായത്തിനു വളരെ സന്തോഷം.

@ mayflowers, വായനക്കും അഭിപ്രായത്തിനും നന്ദി.

@ ശ്രീജിത് കൊണ്ടോട്ടി, സ്വാഗതം. എന്റെ അഭിപ്രായത്തോട് ചേർന്നു നിന്നതിൽ സന്തോഷം.

@ സന്ദീപ് പാമ്പള്ളി.
തെറ്റാത്ത അക്ഷരങ്ങൾ കൊണ്ട് നല്ലൊരു ലോകം തീർക്കാം. നന്ദി.

@ ഷമീർ തളിക്കുളം , നന്ദി.

@ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു, വന്നു പരിചയപ്പെടുത്തിയതിൽ സന്തോഷം.
ഭാഷ കൂടുതൽ പഠിച്ചിട്ടില്ലെങ്കിലും നിങ്ങളുടെ മലയാളത്തോടുള്ള അതേ ഇഷ്ടം എനിക്കുമുണ്ട്. മെയിൽ അയച്ചു വരുത്തുന്നതിനെ മുഴുവനായി എതിർക്കുകയല്ല ചെയ്തത്. വിളിച്ചുവരുത്തിയ നമ്മുടെ വാക്കുകൾക്ക് പഴഞ്ചാക്കിന്റെ വില പോലും തരാത്ത ബ്ലോഗർമാരോട് മാത്രമാണ് എന്റെ പ്രതിഷേധം, നന്നായി വായിച്ച് അഭിപ്രായമെഴുതിയതിൽ സന്തോഷം.

@Echmukutty, അഭിപ്രായമറിയിച്ചതിൽ സന്തോഷം.

@ നൗഷാദ് അകമ്പാടം, "അക്ഷരാശ്രമം" വിജയിക്കട്ടെ. വിശദമായ അഭിപ്രായത്തിനു നന്ദി.

@ ഇൻഡ്യ ഹെറിറ്റേജ്, സ്വാഗതം. മലയാളം ബ്ലോഗിംഗിലൂടെയല്ലെ നമ്മൾ പരിചയപ്പെടുന്നത്. അപ്പോൾ മലയാളം എഴുതാനും വായിക്കാനും കഴിയുന്ന ധാരാളം എളുപ്പവഴികളുണ്ട്. അതൊക്കെ പരിശീലിക്കാം.

@ശ്രദ്ധേയൻ. സ്വാഗതം. സ്വന്തം സൃഷ്ടികൾ ഒരിക്കലെങ്കിലും വായിച്ച് പോസ്റ്റാൻ എങ്കിലും ബ്ലോഗർമാർ ശ്രദ്ധിക്കാത്തതാണ് പ്രശ്നം. വളരെ നന്ദി.

@ ചെകുത്താൻ, :)

അലി said...

@ ജീവി കരിവെള്ളൂർ, സ്വന്തം ഇഷ്ടമുള്ളതു കാണിക്കുന്ന ബ്ലോഗിലേക്ക് എന്തിനു ക്ഷണിച്ചുവരുത്തുന്നു. നന്ദി.

@ വി എ, ചില പോസ്റ്റുകളിൽ അക്ഷരവും ആശയവും മനസ്സിലാകാതെ നിൽക്കേണ്ടി വരുന്നത് വളരെ സങ്കടകരമാണ്. നന്ദി.

@ സുൽഫി, സിമ്പിളായ പരിഹാരവും ഞാൻ പറഞ്ഞു. പോസ്റ്റുകൾ സ്വയം ഒന്ന് വായിച്ചു നോക്കുക. കമന്റുകളും.

@ഷാബു. സ്വപ്നലോകം തുറന്നിട്ട് വീണ്ടും വന്നതിനു നന്ദി. ഞാൻ ബ്ലോഗിലെത്തിയിട്ട് നാലുവർഷം ആകുന്നു. ഇതുവരെ പുതിയ പോസ്റ്റിനു മെയിൽ വിടണമെന്ന് പറഞ്ഞവർക്കൊഴികെ അയക്കുന്ന ശീലവുമില്ല. വിരലിലെണ്ണാവുന്ന പോസ്റ്റുകളെ എന്റെ പേരിലുള്ളു. അതിനും എത്രയോ ഇരട്ടി കമന്റുകൾ ഞാൻ എഴുതുന്നു. ഈ പോസ്റ്റിനു ശേഷവും എത്രയോ ബ്ലോഗുകളിൽ അഭിപ്രായം എഴുതിയിട്ടുണ്ട്. ജാഡയാണെങ്കിൽ ഞാൻ എന്റെ പോസ്റ്റുമായി ഇരുന്നാൽ മതിയായിരുന്നു.

@ഷബീർ, വായിച്ചതിലും അഭിപ്രായമറിയിച്ചതിലും വളരെ നന്ദി.

@Haneefa Mohammed, സ്വാഗതം. കണ്ട തെറ്റുകൾ തിരുത്താൻ കഴിയുന്നത് തന്നെ നല്ല മനസ്സ്. എന്റെ ബ്ലോഗ് എന്റെ എഴുത്ത് എന്നു പറയുന്നവരോട് ഒന്നും പറയാനില്ല.

@ലിപി രഞ്ജു. ആദ്യസന്ദർശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി.

@ നൌഷാദ് വടക്കേൽ. സ്വാഗതം എന്റെ ബ്ലോഗിലേക്കും.
അക്ഷരത്തെറ്റുകൾ എന്നെ സംബന്ധിച്ചിടത്തോളം കല്ലുകടിയാണ്. തെറ്റില്ലാത്ത മലയാളം അറിയാത്ത ബ്ലോഗർമാരുണ്ടെന്ന് തോന്നുന്നില്ല. ഇതൊക്കെ ഇങ്ങിനെ മതി എന്ന് കരുതുന്നവരല്ലാതെ.

@കണ്ണൂരാനെ...
തുള്ളൽ തുടരട്ടെ.. ഇനിയും നമുക്ക് തുള്ളേണ്ടി വരും. പെൺ‍വേഷം കെട്ടി തുള്ളുന്നവരുടെ കൂടെ തുള്ളുന്നവർക്കായി.

@Rajasree Narayanan, നമുക്കൊരുമിച്ച് മുദ്രാവാക്യം വിളിക്കാം.

@ മഹേഷ്‌ വിജയന്‍, വായനക്കും വിശദമായ അഭിപ്രായത്തിനും ഏറെ നന്ദി.

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

കൊടികുത്തി said...

kollalo........

Unknown said...

അലീ,
അക്ഷരത്തെറ്റുകള്‍ ഇന്നൊരു ഫാഷനാണ്.
മൂക്കു വളഞ്ഞിരുന്നാലും, ശ്വാസം പോകുന്നതു തന്നെയാണ് വലിയ കാര്യം!
അക്ബറിന്റെ കമന്റ് ആണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്, എന്നു പറഞ്ഞാല്‍ എന്നെ തൊഴിക്കരുത്!
എഴുത്ത് മോശമായി, എന്ന് അതിനര്‍ഥമില്ല കേട്ടോ?
-------------------------------------
എന്റെ ചെറുപ്പത്തില്‍, ആശാന്‍ കളരി(എഴുത്ത് കളരി) എന്നൊരു സെറ്റ്‌ അപ് ഉണ്ടായിരുന്നു!!

മുകിൽ said...

നന്നായി അലി. ഇടയ്ക്കിങ്ങനെ ആരെങ്കിലും ഓർമ്മപ്പെടുത്തുന്നതു നല്ലതാണ്. ഒരു തിരിച്ചറിവുണ്ടായാൽ, ഒരു തെറ്റു കുറഞ്ഞാൽ അത്രയുമായി.

.. said...

..
ഇ-മെയില്‍ നോട്ടിഫിക്കേഷനില്‍ തുടങ്ങി അക്ഷരത്തെറ്റുകള്‍ മുതല്‍ ബ്ലോഗ് പൂട്ടുന്നത് വരെയുള്ള കാര്യങ്ങള്‍ വളരെ താല്‍പ്പര്യപൂര്‍വ്വം വായിച്ചു.

ലേഖനത്തിന്റെ ഘടനയും, ചിലയിടങ്ങളിലെ ശക്തമായ ഭാഷയ്ക്കും ആഭിനന്ദനങ്ങള്‍.
--
മെയില്‍ നോട്ടിഫിക്കേഷന്‍
ഇ-മെയില്‍ നോട്ടിഫിക്കേഷന്‍ എനിക്കാദ്യം കിട്ടിത്തുടങ്ങിയത് വേറൊരാള്‍ വഴിയാണ്. എന്തായാലും അലിക്ക് ഈ ഗതി(?) വന്നതില്‍ അതിശയമൊന്നും ഇല്ലാ. ഇത്തിരി എഴുതിയിരുന്ന കാലത്ത് ഞാനെവിടെ കമന്റ് ഇടാന്‍ പോയാലും പലയിടത്തും പലരുടെയും ((((O)))) തേങ്ങാ കാണാമായിരുന്നു. (അതില്‍ അലിയും ഉണ്ടായിരുന്നോ എന്നൊരു ഓര്‍മ്മക്കുറവ്). അപ്പൊപ്പിന്നെ അമൂല്‍പ്പുത്രന്മാര്‍ക്ക് ഇത്തിരി അത്യാഗ്രഹം, ഒരു തേങ്ങാ കിട്ടാനേയ്, ഉണ്ടായാല്‍ അതില്‍ അവരെ കുറ്റം പറയാന്‍ വകുപ്പ് കാണുന്നില്ല.

തേങ്ങാ ഉടക്കാത്തതിനാലാണെന്ന് തോന്നുന്നു, മാസം 5-6 വരെ മാത്രമേ ഇ-മെയില്‍ നോട്ടിഫിക്കേഷന്‍ എനിക്ക് കിട്ടാറുള്ളു. (ഇതും പറഞ്ഞ് നീ നെഗളിക്കല്ലേ, കാണിച്ച് തരാംന്ന് അമൂല്‍ പുത്രന്മാര്‍ ചിരിക്കുന്നുണ്ടാവും. ഹ് മം)

ബ്ലോഗ് ആള്‍ക്കാരിലേക്ക് എത്തിക്കാന്‍ ഈയൊരു എളുപ്പവഴിയേ ഇപ്പോള്‍ ഉള്ളൂ. (അഗ്രിഗേറ്റര്‍ മറന്നിട്ടില്ല). പിന്നെ ദിവസം ഒന്നില്‍ക്കുടുതല്‍ കവിത, കഥ-പത്രറിപ്പോര്‍ട്ട് വെട്ടി കവിതയാക്കുന്ന ജാതികളെ മെരുക്കാന്‍ ഒരു വഴീം ഇല്ലാന്നെ പറയാനുള്ളൂ.

ചില വഴികള്‍ (എല്ലാര്‍ക്കും അറിയാവുന്നത് തന്നെ)
01. പ്രൊഫൈലില്‍ ഇ-മെയില്‍ ലിങ്ക് ഹൈഡ് ചെയ്ക
02. അയക്കുന്ന ഇ-മെയിലുകളിലെ മെയില്‍ ലിസ്റ്റ് bcc യില്‍ മാത്രം ചേര്‍ക്കുക. (cc ലിസ്റ്റിലിട്ട് അയക്കുന്നയാളെ ആദ്യം പറഞ്ഞ് മനസ്സിലാക്കിക്കുക, എന്നിട്ടും മനസ്സിലായില്ലേല്‍ വേറെ വഴിയുണ്ട്..)
03. ഇ-മെയില്‍ അയക്കരുതെന്ന് നോട്ടിഫൈ ചെയ്ക.
04. സ്പാം, അല്ലെങ്കില്‍ സിലക്റ്റ് ഓള്‍ & ഡിലീറ്റ് (lol)
05. ഇഷ്ടബ്ലോഗുകള്‍ക്ക് പ്രിഫറന്‍സ് കൊടുക്കുക
06. ചിലര്‍ വായിച്ച് നന്നായെന്നും പറഞ്ഞ് അയക്കുന്ന നോട്ടിഫിക്കേഷന് വേണമെങ്കില്‍ പ്രാധാന്യം കല്‍പ്പിക്കുക..
നോട്ട്:‌-വഴികള്‍ അറിയാവുന്നവര്‍ക്ക് ഇനീം ചേര്‍ക്കാം.
--
അക്ഷരത്തെറ്റ്, വാക്യഘടന, തുടങ്ങിയവ, പദങ്ങളിലെ പൊരുത്തക്കേട് ആദി ആയവ.
ന്റെ പൊന്നേ, ഇതിന് കുറേ x-( ഇഞ്ചാദി കണ്ണുരുട്ടല്‍, ഇ-മെയില്‍ വഴി വാഗ്വാദങ്ങള്‍ കിട്ടിയവനാണെ ഞാന്‍. ആശാനു തന്നെ അമ്പത്തൊന്നക്ഷരവും പിഴച്ചാൽ.. ചിലപ്പോള്‍ ചില അഭിപ്രായത്തിന് (തെറ്റ് ഹൈ ലൈറ്റ് ചെയ്തതിനും മറ്റു കമന്റേര്‍സ് ഹൈ ലൈറ്റ് ചെയ്തത് ബ്ലോഗര്‍ കണ്ണടച്ചത് ഓര്‍മ്മിപ്പിച്ചാലും മറ്റും) അവരുടെ മറുപടികള്‍ “താനൊന്നും ഈ പടി ഇനി കേറിപ്പോകരുതെന്ന തരത്തിലാണ്..” മിണ്ടാണ്ടെ തിരിച്ച് പോരുക തന്നെ, “ബെല്ല്യ ബെല്ല്യ എയ്ത്താര് പറയ്ന്നദ് കേട്ടില്ലേല് മോശല്ലേ കോയാ” ന്ന് ഒരിക്കല്‍ എന്റെ ഹാജ്യാര്‍ എന്നോടെന്നെ ചോദിച്ചതാ, ഹാജ്യാരെ ഞാന്‍ മാനിക്കുന്നു. പിന്ന്യാ വഴിക്ക് പോക്കില്ലാ, അത്രേ ഉള്ളൂ. എലാര്‍ക്കും തന്തോയം..
..

അപ്പോ, ഒരിക്കല്‍ക്കൂടി
അഭിനന്ദനംസ്..
..

ചെറുത്* said...

ബ്ലോഗെഴുത്തിന്‍‌റെ ലോകത്ത് വെറും ദിവസങ്ങളുടെ പ്രായമേ അമൂല്‍ബേബിയാണ് ചെറുത്*. അതുകൊണ്ട് വലിയൊരഭിപ്രായം പറയുക വയ്യ. എന്തായാലും ഇതില്‍ പറഞ്ഞ പോലെ മെയില്‍ വഴി ശല്യം ചെയ്യാനുള്ള വകുപ്പൊന്നും ആരും പഠിപ്പിച്ച് തന്നിട്ടില്ല. ക്ഷണിച്ച് വരുത്തിച്ച് വായിപ്പിക്കാന്‍പോന്ന പോസ്റ്റുകള്‍ എഴുതാനും അറിഞ്ഞൂട. ഭഗോതി കാത്ത്.

ഇവ്ടെ കാണുന്ന ചില കവിതകളോട് അല്പമൊരു വിയോജനം ഉണ്ട്. ആധുനിക കവിതകള്‍ അങ്ങനെയാണത്രെ. അത്തരം കവിതകള്‍ വായിച്ചാല്‍ ഇഷ്ടപെട്ടില്ലെങ്കില്‍ പറയാറും ഉണ്ട്. അലിഭായ് പറഞ്ഞപോലെ ഒരു കവിതക്ക് മറുപടിയായി ഞാനും കൊടുത്തു ഒരു അപകടത്തിന്‍‌റെ പത്രവാര്‍ത്ത. ഇതുപോലായി കവിത എന്ന അര്‍ത്ഥത്തില്‍....... പക്ഷേ ആ ശുദ്ധമനസ്സ് അത് ഞാനെഴുതിയ കവിതയാണെന്ന് കരുതി. കവികള്‍ക്ക് അങ്ങനൊരു ദോഷമുണ്ട് എന്ത് കണ്ടാലും കവിതയിലൂടെമാത്രേ കാണൂ. സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ ഇച്ചിരി ബുദ്ധിമുട്ടും. ആ.....എല്ലാം ശരിയാവുമായിരിക്കും.

(ഇച്ചിരി വലുതായോ.....??) ഏയ്

സീത* said...

എന്നെക്കൊണ്ടാവുന്നത് ഭാഷയെ കൂടുതൽ വികൃതമാക്കാതെ നോക്കുക എന്നതാണ്...അത് ഞാൻ ചെയ്യും ട്ടോ അലിഭായ്
ഹിഹി
നല്ല പോസ്റ്റ്...ആശംസകൾ

അനശ്വര said...

നല്ല പോസ്റ്റും..വളരെ നല്ല കമന്റുകളും..

Viswaprabha said...

മാസാവസാനം സ്വന്തം പേരും കൊടുത്തു് ഗൂഗിളിനെ ഒരശ്വമേധത്തിനു പറഞ്ഞയക്കുന്ന പതിവുണ്ടു്. അങ്ങനെ ഗൂഗിൾ തപ്പിക്കൊണ്ടുവന്ന വഴിയിലാണു് ഇവിടെ എത്തിയതു്.
മലയാളത്തിലെഴുതുമ്പോൾ രണ്ടക്ഷരത്തെറ്റുണ്ടായാലും ‘കൊയപ്പല്യാ’ എന്ന മനോഭാവം നമ്മുടെയൊക്കെ നിഷേധം മുറ്റിനിൽക്കുന്ന ജീവിതശൈലിയുടെത്തന്നെ പ്രതിഫലനമാണു്. ഒരൊറ്റ നിമിഷത്തെ അശ്രദ്ധ മൂലം മാത്രം വന്നുചേരുന്ന ഒരു തെറ്റുപോലും എത്ര അക്ഷന്തവ്യമാണെന്നു നാം തിരിച്ചറിയുന്ന കാലം വരുമ്പൊഴേ ബ്ലോഗിൽ മാത്രമല്ല, ജീവിതത്തിലും നമുക്കൊക്കെ, പാശ്ചാത്യരടക്കം മറ്റുള്ളവർക്കൊക്കെയുണ്ടെന്നു നാം കരുതുന്ന, നിലവാരം എത്തിപ്പിടിക്കാനാവൂ.

മലയാളിയെ അനുനിമിഷം നശിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്കുകളാണു് അവൻ എപ്പോഴും പ്രയോഗിക്കുന്ന ‘കൊയപ്പല്ല്യാ’യയും ‘സാരല്ല്യാ’യയും.

തന്റെ രണ്ടുവരി എഴുത്തുകൊണ്ടു് മലയാളഭാഷയ്ക്കു് നന്നായോ മോശമായോ ഒന്നും വരാനില്ലെന്നു് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരുടെ അജ്ഞതയിൽ സഹതാപമാണു തോന്നേണ്ടതു്. :(

Unknown said...

ഉത്തരധുനിക കവിതക്ക് കവിപുംഗവൻ ഉദ്ദേശിച്ച അർത്ഥം തപ്പിയെടുക്കാൻ ഏറെനേരം നോക്കിയിരിക്കാനും നിർവ്വാഹമില്ല.

ഈ വരിയില്‍ ഒരക്ഷരത്തെറ്റുണ്ട്. തിരുത്തുമല്ലോ

Unknown said...

ഇ-മെയില്‍ വഴി പോസ്റ്റുകള്‍ കിട്ടുന്നത് അധികമായാല്‍ വിഷമമാവും എന്ന് തോന്നുന്നു. എന്തായാലും വേണ്ടപ്പെട്ട ബ്ലോഗൊക്കെ ഞാന്‍ റീഡര്‍ വഴി വായിക്കും. വല്ലതും പറയാനുണ്ടെങ്കില്‍ കമന്റ് ചെയ്യാന്‍ മാത്രം ബ്ലോഗില്‍ പോവും. അതാണ് പതിവ്.

ബ്ലോഗെഴുതി എന്ന് വിളിച്ചുപറയുന്ന്വരുടെ ഉദ്ദേശം കമന്റാണ്. എന്തൊക്കെ പറഞ്ഞാലും കമന്റ് കിട്ടിയില്ലെങ്കില്‍ തുടക്കക്കാരായ ബ്ലോഗര്‍മാര്‍ നിരാശരാവും. എന്തെങ്കിലും വായിച്ചാല്‍ അതിലൊരു സ്മൈലിയെങ്കിലും ഇടണമെന്ന് പല ബ്ലോഗ്പുലികളും തുടക്കക്കാരോട് പരഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെയാണ് മെയിലയച്ച് പറഞ്ഞ അഭിപ്രായം പോര, കമന്റില്‍ നാലാള്‍ കേള്‍ക്കെത്തന്നെ പറയണം അഭിപ്രായം എന്ന് ആള്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത്. ഇങ്ങനെ കമന്റ് കിട്ടാന്‍ വേണ്ടിയാണ് പുറംചൊറിയല്‍ ഗ്രൂപുകള്‍ ഉണ്ടാക്കുന്നത്. ആ ഗ്രൂപ്പുകള്‍ പരസ്പരം പുകഴ്ത്തിയെഴുതി കമന്റ് ബോക്സ് നിറയ്കുന്നത്. ബ്ലോഗ് പോസ്റ്റിന്റെ നിലവാരവും കിട്ടുന്ന കമന്റുകളുടെ എണ്ണവും തമ്മില്‍ ഇന്നത്തെ നിലയില്‍ കടലും കറ്റലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലെന്ന് നിസ്സംശയം പറയാം

Ashly said...

അക്ഷരതെറ്റിനെ പറ്റി പറഞ്ഞത് പോയന്റ്! പക്ഷെ ഏറ്റവും കൂടുതല്‍ അക്ഷരതെറ്റ് വരുതുന്നവരില്‍ ഒരാള്‍ ആണ് ഞാന്‍. :( ബ്ലോഗ്‌/ബസ്സ്‌ എഴുതുംമ്പോള്‍, ആ ഒരു ഓളത്തില്‍ അങ്ങ് ടൈപ്പ് ചെയ്തു പോകും. പിന്നെ വായിച്ചു തിരുത്താന്‍ നോക്കുമ്പോ, പലപ്പോഴും ഫസ്റ്റ് മനസ്സില്‍ ഉണ്ടായതില്‍ നിന്ന് വേലാതെ മാറി പോകുന്നു. പിന്നെ, കമന്റ്‌/ബസ്സിലെ തല്ലുപിടിയ്ക്കുമ്പോ, പ്രൂഫ്‌ വായിക്കാന്‍ ടൈം ഉണ്ടാവില്ല.

എന്തായാലും, അക്ഷരതെറ്റ് ഒരു നല്ല കാര്യം അല്ല, തീര്‍ച്ച.

അണ്ണാറക്കണ്ണന്‍ said...

അലി ഭായ്..
ഇവിടെ ഇന്നലെ ഞാനൊരു കമന്റ് ഇട്ടിരുന്നു...
അതിപ്പോ അവിടെ കാണുന്നില്ല.
സ്പാമിലൊന്നു നോക്കണേ....

MT Manaf said...

ഇതൊരു അനിവാര്യ പറച്ചില്‍
നന്നായി

RK said...

നന്നായി പറഞ്ഞു ......

Yasmin NK said...

പ്രസക്തമായ പോസ്റ്റ്. ഇനി ഈ ലേഖനം കാരണമാണോന്നറിയില്ല ഈയിടെയായ് പലപോസ്റ്റുകളിലും അക്ഷരത്തെറ്റുകള്‍ തുലോം കുറവാണു. നന്നായി.

ആശംസകള്‍...

Prabhan Krishnan said...

അലിഭായ്..!
പെരുത്തിഷ്ട്ടായി..!
കണ്ടില്ലേ അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ ഇവിടെ നടക്കുന്ന അടിപിടി..!
തെറ്റുകള്‍ സ്വാഭാവികം,അത് തിരുത്തുന്നതിനു പകരം’അമ്പടഞാനേ’ എന്ന ബലം പിടുത്തം ചില’മൂപ്പ‘ന്മാര്‍ക്കെങ്കിലും ഉണ്ട്.
ഉറപ്പ്. ഈ പോസ്റ്റ് ചിലര്‍ക്കെങ്കിലും വഴികാട്ടിയാവും..!
ആശംസകള്‍..!

ശങ്കരനാരായണന്‍ മലപ്പുറം said...

മെയില്‍ ബോക്‌സിലേക്ക് കമന്റ് എത്താതിരിക്കാനുള്ള പണി ബ്‌ളോഗില്‍ ചെയ്യാമല്ലോ. അങ്ങനെ ചെയ്താല്‍ ആ ശല്യം തീരും. പിന്നെന്തിന് ഇക്കാര്യത്തില്‍ വേവലാതി കൊള്ളണം? പ്രസക്തമായ പോസ്റ്റുകള്‍ക്കു മാത്രം കമന്റിടുക. അല്ലാത്തവയെ തള്ളിക്കളഞ്ഞാല്‍ പ്രശ്‌നം തീരുമല്ലോ. ബഹുജനം പലവിധമല്ലേ? ഇഷ്ടമുള്ളവരെ സ്വീകരിക്കുക. ഇഷ്ടമില്ലാത്തവരെ അവഗണിക്കുക. (എങ്കിലും ഒരു കാര്യം മറക്കരുത്. അക്ഷര-ആശയത്തെറ്റുകളോടെ എഴുതുന്ന ചില പാവങ്ങളുണ്ട്. അവരെ ബ്‌ളോഗ് കുട്ടികള്‍ എന്ന നിലയില്‍ പരിഗണിച്ച് അവര്‍ക്ക് നല്ല നിര്‍ദ്ദേശങ്ങളോടൊപ്പം സ്‌നേഹവും നല്‍ക്‌ണ്ടേതുണ്ട്).
ഇനി, എന്റെയൊരനുഭവം പറയട്ടെ. ഇഷ്ടപ്പെട്ട വിഷയമെന്ന നിലയില്‍ ചില പോസ്റ്റുകള്‍ താല്പര്യത്തോടെ വായിക്കും. പക്ഷേ, ഒന്നും മനസ്സിലാകില്ല. ചിലപ്പോള്‍ അനുകൂലമായോ പ്രതികൂലമായോ എഴുതാന്‍ കഴിയില്ല. അപ്പോള്‍ കമന്റ് എഴുതാതിരിക്കുകയോ 'വായിച്ചു' എന്നു എഴുതുകയോ ചെയ്യും. 'വായിച്ചു'എന്നെഴുതുന്നത് തന്‍പ്രമാണിത്തമാണെന്ന തോന്നലില്‍ നിന്ന് ചിലര്‍ ഞാനെഴുതിയ ഒരു പോസ്റ്റില്‍ പരിഹാസപൂര്‍വ്വം 'വായിച്ചു'എന്നു കമന്റിട്ടു. അവരങ്ങനെ തൃപ്തിയടഞ്ഞോട്ടെ എന്നു കരുതി ഞാന്‍ മൗനം പാലിച്ചു. ഇത്തരം കാര്യങ്ങളില്‍ ഇങ്ങനെയൊക്കെ ചെയ്താല്‍ മതി എന്നാണെന്റെ അഭിപ്രായം.
എങ്കിലും പറയട്ടെ, താങ്കളുടെ പോസ്റ്റ് പ്രസ്‌കതം തന്നെ.

ഫൈസല്‍ ബാബു said...

ബ്ലോഗില്‍ ഈ അടുത്ത കാലത്ത് മാത്രം വന്ന എനിക്ക് ഈ പോസ്റ്റ്‌ തികച്ചും വലിയൊരു നിര്‍ദേശമാണ് തന്നത് ..ഉപദേശം ഉപകാരപ്രദമാണെങ്കില്‍ എന്ത് കൊണ്ട്‌ സ്വീകരിച്ചു കൂടാ ..നന്ദി അലി ഭായ്‌.

കോമൺ സെൻസ് said...

പോസ്റ്റുംകമന്റ്‌കളും വായിച്ചു .
പ്രസക്തമായ പോസ്റ്റ്.

ajith said...

അലിയെ ബ്ലോഗില്‍ കണ്ടിട്ട് കുറെനാളായല്ലോ എന്ന് വച്ച് വന്നതാണ്. സുഖം തന്നെയല്ലേ

Anonymous said...
This comment has been removed by the author.
Anonymous said...

അലിയുടെ പോസ്റ്റിന്റെ "അന്ദസത്ത" ഉൾക്കൊണ്ട് തന്നെ, സീരിയസ് വിഷയം കൈകാര്യം ചെയ്യുന്നൊരു പോസ്റ്റിലെ രാവി"ലെ" എന്നതിൽ "ലേ" എന്നതായിപ്പോയതിൽ, എന്നൊരു കമന്റിട്ട് അതിനു തിരുത്ത് വരുന്നത് നോക്കിയിരിക്കുന്നതും, ടെക്നിക്കലി എല്ലാവരും അക്ഷരത്തെറ്റില്ലാതെ എഴുതണം എന്നു ശ"ഡി"ക്കുന്നതും ഒരു തരം ധാർഷ്ട്യം തന്നെ.

മലയാളം ബ്ലോഗ് കൈകാര്യം ചെയ്യുന്നവരെല്ലാം കേരളീയരല്ല, ഒരു പക്ഷെ നല്ലൊരു വിഭാഗം 'വെറും' മലയാളികൾ മാത്രമാണ്. കേരളത്തിന്റെ വെളിയിൽ ജീവിച്ച് മലയാളം കഷ്ടപ്പെട്ട് പഠിച്ചെടുത്തവർ! അവർ എഴുതുന്നതിൽ തെറ്റുണ്ടാവാം, സദയം ക്ഷമിക്കുകയേ നിർവ്വാഹമുള്ളൂ. അല്ലാത്തവനു അവരെയൊക്കെ അമൂൽ ബേബിയെന്നും, സെറിലാക്ക് ചരക്കെന്നും അവഹേളിച്ച് പോസ്റ്റിട്ട് നാലുമാസത്തെ ഫ്രസ്റ്റേഷൻ ചൊറിഞ്ഞ് കളയാം!!

Unknown said...

നന്മ നിറഞ്ഞ ഓണാശംസകള്‍

അലി said...

എല്ലാ സ്നേഹിതർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!

ബഷീർ said...

വളരെ പ്രസക്തമായ പോസ്റ്റ് .. അലി ഭായ്. അഭിനന്ദനങ്ങള്‍...

തെറ്റുകള്‍ മനസിലായാല്‍, ചൂണ്ടിക്കാട്ടിയാല്‍ തിരുത്താന്‍ മനസുള്ളവര്‍ക്ക് ഉപകാരപ്രദം

വേണുഗോപാല്‍ said...

ശ്രീ അലി...ഞാന്‍ ഒരു ബ്ലോഗ്‌ തുടങ്ങിയത് ജൂണില്‍ ... രണ്ടു മൂന്ന് പോസ്റ്റെ ഇട്ടിട്ടുള്ളൂ . ഇത് വായിച്ചപ്പോള്‍ ബ്ലോഗിനെ കുറിച്ച് ആധികാരികമായി ഒന്നും അറിയാതിരുന്ന എനിക്ക് ഒരു ഇരുപതു ശതമാനം വിവരം കിട്ടി. ആദ്യം പോയി പോസ്റ്റ്‌ എഡിറ്റ്‌ ചെയ്തു അക്ഷര തെറ്റ് നോക്കട്ടെ. എന്നിട്ട് അലിയുടെ ബാക്കി രചനകള്‍ വായിക്കാന്‍ വരാം . ആശംസകള്‍

Feroze said...

വായിച്ചു, നന്നയിട്ടുണ്ട്. ഇനിയും എഴുതുക. കൂട്ടത്തില്‍ പറയട്ടെ. ഞാനും ഒരു ബ്ലോഗ്‌ പിരാന്തന്‍ ! ഇങ്ങു നാട്ടില്‍ ഇപ്പോള്‍., www.malabarislam.blogspot.com എന്റെ മറ്റുള് ബ്ലോഗുകളെ പടി ലിങ്കുകള്‍ ചേര്‍ത്തിട്ടുണ്ട്. വായിക്കാന്‍ ശ്രമിക്കുക.

ഇസ്മയില്‍ അത്തോളി said...

അലി ഭായ്....നമ്മള്‍ ഈ വഴി ആദ്യമായാണ്‌....വഴി തെറ്റി താങ്കളുടെ പോസ്റ്റില്‍ വന്നു കയറിയതാണ്.....
ഇതാണ് ശരിയായ വഴിയെന്നു ഇപ്പോള്‍ മനസ്സിലാകുന്നു.....
ബ്ലോഗില്‍ പിച്ച വെച്ച് തുടങ്ങിയിട്ടേയുള്ളൂ ....അതിന്‍റെ പരിചയക്കുറവുകള്‍ പരിഹരിക്കാന്‍ താങ്കളുടെ വരികള്‍ എന്നെ സഹായിച്ചു.....നന്ദി.....സമയമുള്ളപ്പോള്‍ എന്‍റെ മുറ്റത്തു വരുമെന്ന് കരുതട്ടെ....എന്നെയും കൂടെ കൂട്ടുമല്ലോ.

Vinayan Idea said...

വളരെ ഇഷ്ടപ്പെട്ടു ആശംസകള്‍ ..........

Mohiyudheen MP said...

അഭിപ്രായങ്ങളോട് നൂറു ശതമാനവും യോജിക്കുന്നു

ഗൗരിനാഥന്‍ said...

എനിക്കങ്ങനെ ഒരുപാട് ആള്‍ക്കാരുടെ മെയിലുകള്‍ വരാറില്ല, വരുന്നത് ഞാന്‍ സ്ഥിരം വായിക്കുന്ന ചിലരുടേതാണ്..അതുകൊണ്ട് ഇപ്പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ അറിയില്ല..സഹിക്കാന്‍ കഴിയുന്നില്ലേല്‍ സ്പാം ആക്കി കള, വായനക്കാരില്ലാത്തവരാണ്‍ ഇവരില്‍ അധികവും തോന്നുന്നു,പോരാത്തതിനു കമന്റ് കേട്ട് സന്തോഷിക്കാനും വേണ്ടി യുള്ള യുദ്ധത്തിലാണവര്‍..ഇടക്ക് അങ്ങോട്ടും ഇങ്ങോട്ടും പുറം ചൊറിയും പോലെ കമന്റിടുന്നത് കാണാറുണ്ട്..അവരോട് സഹതാപമുണ്ട് എന്ന് മാത്രം..

Rashid said...

ന്‍റ എന്നത് ന്റ എന്നാണു 99.99% ബ്ലോഗര്‍മാരും എഴുതുന്നത്. ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ന്‍ റ എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഒഴിവാക്കിയാല്‍ മതി.

Viswaprabha said...

റഷീദ് സൂചിപ്പിക്കുന്ന പ്രശ്നം ഒരുപക്ഷേ മറ്റുള്ളവരുടേതാകണമെന്നില്ല, റഷീദിന്റെ തന്നെ പീ.സി.യിലെ ഫോണ്ട് കോൺ‌ഫിഗറേഷന്റെ പ്രശ്നമാകാം. ന്റ,ൻ‌റ,ന്‌റ, ന്ര (nta, n_Ra, n[ZWNJ]ra,n~Ra) ഇവ നാലും അവിടെ എങ്ങനെയാണു കാണുന്നതു്? യഥാർത്ഥത്തിൽ നാലും നാലുവിധത്തിലാണു കാണേണ്ടതു്. വ്യത്യസ്ത വേർഷൻ ഫോണ്ടുകളിൽ ഈ അക്ഷരം വ്യത്യസ്തമായി ചേർത്തിട്ടുള്ളതുകൊണ്ടാണു് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവുന്നതു്.

വിൻഡോസ് ആണു് ഉപയോഗിക്കുന്നതെങ്കിൽ, വരമൊഴി സൈറ്റിൽ നിന്നും ഏറ്റവും ഒടുവിലെ അഞ്ജലി ഫോണ്ട് ഡൌൺ‌ലോഡ് ചെയ്തു് നോക്കൂ.

Rashid said...

എന്‍റെ സിസ്റ്റത്തില്‍ അഞ്ജലി പഴയ ലിപിയില്‍ ബ്ലോഗ്‌ എന്നത് ബ് ലോഗ് എന്നാണു കാണിക്കുന്നത്.. അത് പോലെ പല അക്ഷരങ്ങള്‍ക്കും ആ പ്രശ്നം ഉണ്ട്.. അതുകൊണ്ടാണ് ആ ഫോണ്ട് ഉപയോഗിക്കാത്തത്. ആ ഫോണ്ടില്‍ ന്റ എന്നത് ന്‍റ എന്നാണ് കാണിക്കുക.

Satheesan OP said...

നല്ല പോസ്റ്റ്‌ ..ആശംസകള്‍ ..

anamika said...

വൈകിയ വായന
സത്യത്തില്‍ എന്നെ പോലുള്ളവര്‍ ഇത് നേരത്തെ വായിക്കേണ്ടിയിരുന്നു
ഞാന്‍ പഠിച്ച സ്കൂളില്‍ മലയാളത്തിനു വല്ല്യ പ്രാധാന്യം തന്നില്ല എന്നത് സത്യം തന്നെയാണ്
ബി.ടെക് ആയിരുന്നത് കൊണ്ട് കോളേജിലും പഠിച്ചിട്ടില്ല
എന്റെ സ്വന്തം താല്പര്യം കൊണ്ടാണ് എഴുതുന്നതും വായിക്കുന്നതും
തെറ്റ് വരാറുണ്ട്... ആരെങ്കിലും പറഞ്ഞാല്‍ തിരുത്താറുണ്ട്..
എന്തായാലും ഇനി കൂടുതല്‍ ശ്രദ്ധിക്കും

ഒരു കുഞ്ഞുമയിൽപീലി said...

choodan post :)

ആഷിക്ക് തിരൂര്‍ said...

കുഞ്ഞുണ്ണിമാഷുടെ വാക്കുകള്‍ പോലെ വായിച്ചാല്‍ വളരും. പക്ഷെ നല്ല വായനയിലൂടെയേ നല്ല വളര്‍ച്ചയുണ്ടാവൂ.
നല്ല പ്രതികരണം ... ഇഷ്ട്ടപ്പെട്ടു .. പ്രതേകിച്ചു ആദ്യത്തെ വരികൾ ... കവിശാപം എത്ര ഭയാനകമാണെന്ന് തിരിച്ചറിവുണ്ടായത് അങ്ങിനെയാണ്. വായിച്ച് വായിച്ച് അങ്ങിനെ ഞാൻ ഒരു ബ്ലോഗ് വായനക്കാരൻ മാത്രമായി രൂപാന്തരം പ്രാപിച്ചു.

സസ്നേഹം
ആഷിക്ക് തിരൂർ

Mukesh M said...

എക്കാലവും പ്രസക്തമാണ് ഈ പോസ്റ്റ്‌. ബ്ലോഗ്ഗര്‍മാര്‍ക്കിടയിലെ അസഹ്യമായ ചില പ്രവണതകളെ ചൂണ്ടിക്കാണിക്കാനുള്ള ധൈര്യം കാണിച്ച അലി ഭായിക്ക് അഭിനന്ദനങ്ങള്‍. ഇതില്‍ പറയുന്നത് പോലെ, ഒരിക്കല്‍ പോലും വായിച്ചു നോക്കാതെയുള്ള ധൃതിപിടിച്ചുള്ള പോസ്റ്റിംഗ് ആണ് അക്ഷരതെറ്റുകള്‍ക്ക് വഴിവെക്കുന്നത്.

ഈ അടുത്ത കാലത്ത് പോസ്റ്റുകള്‍ ഒന്നും തന്നെ കാണുന്നില്ല എന്ന പരിഭവം കൂടി ഇവിടെ പങ്കുവെക്കട്ടെ.

Pradeep Kumar said...

ഈ പോസ്റ്റിലൂടെയും , കമന്റുകളിലൂടെയും കടന്ന് പോവുകയായിരുന്നു. രണ്ടായിരത്തി പതിനൊന്നിന് ശേഷം ബൂലോകവും, ബ്ളോഗർമാരും ഒരുപാട് മാറിയിരിക്കുന്നു. എങ്കിലും അക്ഷരത്തെറ്റ്, സഹിഷ്ണതയുടെ കുറവ് ഇവയൊക്കെ ബ്ളോഗ് ലോകത്ത് കറുത്ത പുള്ളികളായി ഇപ്പോഴും തുടരുന്നു....