പ്രിന്റിംഗ് ആവശ്യത്തിന് ലിത്ത് ഫിലിം വാങ്ങാനായി ആശാൻ ആദ്യമായി അബ്ദുവിനെ അയക്കുമ്പോൾ മറക്കാതെ കറുത്ത പോളിത്തീൻ കവർ കൊടുത്തുവിട്ടിരുന്നു. വെളിച്ചം തട്ടി എക്സ്പോസ് ആകാതെ ശ്രദ്ധിക്കണമെന്നും ഡാർക്ക് റൂമിലെത്താതെ തുറക്കരുതെന്നും ഫിലിം ഭദ്രമായി പൊതിഞ്ഞു നൽകുമ്പോൾ കടക്കാരനും ഓർമ്മിപ്പിച്ചു. പിന്നീടത് ഒരു സ്ഥിരം ജോലിയായപ്പോൾ ഫിലിം വാങ്ങാൻ പോകുമ്പോൾ അവൻ മറക്കാതെ കറുത്ത കവർ കരുതുമായിരുന്നു.
പിന്നീട് സൌദിയിലെത്തിയ അബ്ദു അത്തറുകടയിലെ ജോലിക്കാരനായതോടെ ലിത്ത് ഫിലിമും കറുത്ത പേപ്പറും ഡാർക് റൂമും എല്ലാം മറന്നു. വർഷങ്ങൾക്കു ശേഷം ഇന്നലെ ഒരിക്കൽ കൂടി പഴയ ജോലിയുടെ തനിയാവർത്തനമുണ്ടായി. പക്ഷെ കറുത്ത പോളിത്തീൻ പേപ്പറിനു പകരം ഇന്നലെ അവന്റെ കൈവശമുണ്ടായിരുന്നത് ഒരു പർദ്ദയായിരുന്നു. അതിൽ പൊതിഞ്ഞു കൊണ്ടുവന്നത് ഫിലിമിനു പകരം റിയാദ് എയർപോർട്ടിൽ വന്നിറങ്ങിയ അവന്റെ ഭാര്യയെ ആയിരുന്നു!
(ഒരു വിശദീകരണം എന്റെ കമന്റായി ചേർത്തിട്ടുണ്ട്)
(ഒരു വിശദീകരണം എന്റെ കമന്റായി ചേർത്തിട്ടുണ്ട്)