Saturday, October 20, 2007

പുതിയ രണ്ട് തമാശകള്‍...(മന്ത്രിമാര്‍ വക)

ഇതൊരു തമാശയായാണെഴുതുന്നത്. നമ്മളെയെല്ലാം വിഡ്ഢികളാക്കുന്ന തമാശ...
അനാവശ്യമെങ്കിലും കേരളത്തെ ഇളക്കിമറിച്ച കൂദാശ വിവാദത്തില്‍ പിണറായി നടത്തിയ നികൃഷ്ട ജീവി പ്രയോഗത്തെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ ഇതുവരെ അങ്ങനെ ഒരു വാര്‍ത്ത കണ്ടിട്ടേയില്ലെന്നഅയിരുന്നു നമ്മുടെ മുഖ്യമന്ത്രിയുടെ മറുപടി..
(എതിര്‍ ചേരിയില്‍‌പെട്ട ആരെങ്കിലുമാണതു പറഞ്ഞെങ്കില്‍ പറയുന്നതിനു മുന്‍പേ കേള്‍ക്കുകയില്ലായിരുന്നോ സഖാവേ...)
അടുത്തത് നമ്മുടെ വാ പോയ കോടാലി, സഹകരണ വകുപ്പു മന്ത്രി വക...
പരിയാരം മെഡിക്കല്‍ കോളേജ്‌ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പിന്തുണക്കുന്ന കക്ഷി വ്യാപകമായ കള്ളവോട്ടും വെട്ടിപ്പും നടത്തിയതായി ഹൈക്കോടതി നിരീക്ഷിച്ച്‌ ശക്തമായി വിമര്‍ശിച്ചപ്പോള്‍ കോടതി വിധി തങ്ങള്‍ക്കനുകൂലമാണെന്നുള്ള പ്രസ്താവനയെ അതെങ്ങനെയെന്ന ആലോചിച്ച്‌ തലപുണ്ണാക്കുന്ന പാവം ജനം...
(ഇരുണ്ട ഹാസ്യം എന്നു പറയുന്നത് ഇതൊക്കെയാവും അല്ലേ?)
നമ്മുടെ നേതാക്കള്‍(?) ..കണ്ണും കാതും ഇറുകിയടക്കും മുമ്പേ.... അന്ധമായ രാഷ്ട്രീയം തലക്കുപിടിക്കാത്തവരെക്കൂടി ഓര്‍ത്തിരുന്നെങ്കില്‍....

7 comments:

ഫസല്‍ ബിനാലി.. said...

chila chevikal kaanaanullathum
chila kannukal kealkkanullathumaanu
chilarkkokke

സാജന്‍| SAJAN said...

ഇതു രണ്ടും അതി ഗംഭീരമായ തമാശകളായി പോയി, എന്നത് വളരെ സത്യം..
ആകെ 375 പേര്‍ക്ക് മാത്രം ഐഡിന്റിറ്റി കാര്‍ഡുള്ള പരിയാരം സൊസൈറ്റിയില്‍ 206 പേര്‍ അവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ല എന്ന് സത്യ വാങ് മൂലം കൊടുത്തിട്ടും അതിലെ ജനാധിപത്യം എനിക്കങ്ങട് മനസ്സിലാവുന്നുമില്ല , ഒരു ഈച്ച ചത്താലും മുട്ടിനു മുട്ടിനു വാര്‍ത്തകളും വിമര്‍ശനവും ഇറ്ക്കിക്കൊണ്ടിരിക്കുന്ന ബ്ലോഗിലെ ബുദ്ധിജീവികള്‍ ഇതിനെ പറ്റി ഒന്നും മിണ്ടുന്നുമില്ല , അതല്ലേ യഥാര്‍‌ത്ഥ തമാശ:)

അലി said...

അരാഷ്ട്രീയവാദം അപകടകരമായ അരാജകത്വവാദത്തിലേക്ക് നയിക്കുമെന്ന് വാദിക്കുന്നവര്‍ക്കു പോലും അനുകരണീയമായ ഒരു ഒരു മാതൃക ചൂണ്ടികാണിക്കാനില്ലത്തവിധം നമ്മുടെ രാഷ്ട്രീയ നേതൃത്വം അധപതിച്ചിരിക്കുന്നു. നമ്മുടെ ഭാവി തീരുമാനിക്കുന്ന ഭരണകര്‍ത്താക്കളാകാന്‍ ഇറങ്ങിപുറപ്പെടുന്നവരെക്കുറിച്ച് നമ്മള്‍ അറിയാതെ പോകരുത്.
അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി...

പ്രയാസി said...

കൊള്ളാം അലീ..
നന്നായിരിക്കുന്നു..

മന്‍സുര്‍ said...

അലി ഭായ്‌...

നല്ല ചിന്ത....രാഷ്ട്രത്തിന്‌ വേണ്ടിയായിരുന്നു രാഷ്ട്രീയമെന്ന്‌ കരുതിയിരുന്ന കാലം രാഷ്ട്രീയക്കാരെ ഭയങ്കര ബഹുമാനത്തോടെയായിരുന്നു കണ്ടിരുന്നത്‌...പക്ഷേ..ഇന്നു കോമഡി പ്രോഗ്രാമുകളെക്കാല്‍ ഇഷ്ടമാണെന്നികീ രാഷ്ട്രീയ കോമഡികള്‍...

ഇവിടെ ഞാന്‍ പറഞതൊന്നും ഞാന്‍ പറഞതല്ല ട്ടോ...ഞാന്‍ ഒന്നും പറഞിട്ടുമില്ല...ഞാനൊന്നും കണ്ടിട്ടുമില്ല....

തുടര്‍ന്നും ഇത്തരം ശക്തിയുള്ള കൊച്ചു കൊച്ചു വെടിയുണ്ടകള്‍ പോന്നോട്ടെ അലിഭായ്‌...

നന്‍മകള്‍ നേരുന്നു

പ്രയാസി said...

അലീ.. ബ്ലോഗിന്റെ ബാനര്‍ ബാക്ക്ഗ്രൌണ്ട് കളറും ബോഡി കളറും ഒന്നു തന്നെ കൊടുക്കൂ..

പ്രവാസഭൂമി കൂടുതല്‍ മനോഹരമാകും..:)

ഷാനവാസ്‌ ഇലിപ്പക്കുളം said...

അലീ, അച്ചുതാനന്ദന്‍ സഖാവ്‌ ചിലയവസരത്തിലെങ്കിലും താനൊരു പൊട്ടനാണെന്ന് സമ്മതിച്ചതായും, സുധാകരന്‍ സഖാവിന്‌ ജനാധിപത്യത്തെക്കുറിച്ച്‌ ഉന്നതമായ 'വൈരുധ്യാത്മക ഭൗതികവാദ'ത്തിലധിസ്ടിതമായ ഒരു കാഴ്ചപ്പാടുണ്ടെന്നും(ചൈനയിലെ മാറ്റത്തിനെക്കുറിച്ചുചോദിച്ചാല്‍ ആര്‍ക്കുമൊന്നും മനസ്സിലാകാത്ത തരത്തില്‍ മറുപടി പറയുന്ന കെ.എ.എന്നിനെപ്പോലെ) കരുതിയാല്‍പോരേ?

സാജാ, പിന്നെ 375ല്‍ 206 എന്നത്‌, പോളിംഗ്‌ ഓഫീസര്‍മാര്‍ സര്‍ക്കാരിനുവേണ്ടി വോട്ടുചെയ്തിട്ടും 45 ശതമാനത്തില്‍ താഴെ പോളിംഗ്‌ നടന്നിട്ട്‌ ത്രികോണമത്സരത്തില്‍ ആകെജനങ്ങളുടെ 15 ശതമാനത്തില്‍ താഴെയാളുകളുടെ സമ്മദിദാനം മാത്രമുള്ള ധാരാളം എം.എല്‍.ഏമാരും എം.പി മാരും ഉള്ള, ഒരു ശതമാനത്തിന്റെ പോലും സമ്മതിയില്ലാതെ പാര്‍ലമെനില്‍ തോറ്റ, കുറുക്കുവഴിയിലൂടെ രാജ്യസഭാംഗമെന്ന ലേബലില്‍ കേന്ദ്ര മന്ത്രിമാര്‍ വെരെയായ ഉന്നതമായ ജനാധിപത്യബോധമുള്ള നമ്മുടെ രാജ്യത്ത്‌ ഇതില്‍ വലിയ പുതുമയൊന്നുമില്ല. പിന്നെ ബൂലോകത്തെ 'ബുദ്ധിജീവിപ്പുലികള്‍' ഇത്തരം ചീളു കേസുകള്‍ക്ക്‌ പ്രതികരിക്കണമെന്നൊക്കെപ്പറഞ്ഞാല്‍?