Monday, October 22, 2007

മലയാളത്തിന് ഒരു മഹാനടനെ നഷ്ടമാകുമോ?




ഇനി കളിയില്‍ മാത്രം ശ്രദ്ധ: ശ്രീശാന്ത്‌ (ഇതുവരെ എവിടെയായിരുന്നു ശ്രദ്ധ?)
വിമര്‍ശനങ്ങളെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്നുവെന്നും ഇനി കളിയില്‍ മാത്രമായിരിക്കും തന്‍റെ ശ്രദ്ധയെന്നും ഇന്ത്യന്‍ പേസ് ബൌളര്‍ ശ്രീശാന്ത്‌. ഓസ്ട്രേലിയക്കെതിരെ നടന്ന ഫ്യൂച്ചര്‍ കപ്പ് ഏകദിന പരമ്പരയില്‍ മൈതാനത്തെ മോശം പെരുമാറ്റം കൊണ്ട് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മോശം പെരുമാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രീശാന്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന ഇയാന്‍ ചാപ്പല്‍ പറഞ്ഞിരുന്നു. കളിക്കളത്തിലെ മികച്ച ഭാവാഭിനയം കണ്ട് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ ഭരത്‌ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. ഉദയനാണ് താരം എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം നവരസങ്ങള്‍ക്കുപുറമെ താന്‍ തന്നെ കണ്ടുപിടിച്ച ഏതാനും ഭാവങ്ങള്‍ കൂടി കാണിക്കുന്നുണ്ട്. അതിനപ്പുറമുള്ള ഭാവങ്ങള്‍ നമ്മുടെ ഇഷ്ടതാരം കളിക്കളത്തില്‍ കാഴ്ചവെച്ചപ്പോള്‍ ലോകം അതുകണ്ട് ഞെട്ടി. മുമ്പ് ആല്‍‌ബത്തിനു പാട്ടെഴുതിയും അഭിനയിച്ചും കഴിവുതെളിയിച്ച പ്രിയതാരത്തിന്റെ സിനിമ കാത്തിരിക്കുന്ന മലയാളിപ്രേക്ഷകരെ പുതിയ തീരുമാനം നിരാശയിലാക്കുകയില്ലെന്ന് പ്രത്യാശിക്കാം.

12 comments:

സക്കീര്‍ കൈപ്പുറം said...

ചതിക്കല്ലെ ശ്രീശാന്തേ.....
പഴയ താരങ്ങളെ കണ്ടു മടുത്തു
കളിയുടെ കൂടെ സിനിമയും ശ്രദ്ധിക്കണേ...

സാജന്‍| SAJAN said...

അയാളെ അങ്ങ് വെറുതെ വിട്ടൂടെ?

ഷാനവാസ്‌ ഇലിപ്പക്കുളം said...

പ്രശസ്തരുടെ പെരുമാറ്റവൈകൃതങ്ങള്‍ എന്നും വിമര്‍ശനവിധേയമായിട്ടുണ്ട്‌. ശ്രീശാന്തും പ്രശസ്തനായതുകൊണ്ടുമാത്രമാണ്‌ അയാളുടെ ചേഷ്ടകള്‍ക്കിത്ര പ്രാധാന്യം കിട്ടുന്നത്‌. അയാള്‍ വിജയിക്കുമ്പോള്‍ അതിലഭിമാനംകൊള്ളുന്നതുപോലെതന്നെ മാന്യമായ ഒരു ഗെയിമെന്ന് പേരുകേട്ട ക്രികറ്റിന്റെ മാന്യതയ്ക്ക്‌ ചേരാത്ത കോമാളിത്തരങ്ങ്ങ്ങളുണ്ടാകുമ്പോള്‍ അതുതീര്‍ച്ചയായും വിമര്‍ശിക്കപ്പെടണം. ഇത്തരം കോമാളിത്തരങ്ങള്‍ അത്‌ ക്രിക്കറ്റ്‌എന്ന ഗെയിമിനെ സ്നേഹിക്കുന്നവര്‍ അംഗീകരിക്കാനിടയില്ല. തനിയ്ക്ക്‌ സ്വയം ഔട്ടെന്ന് തോന്നുമ്പോള്‍ അമ്പയറുടെ തീരുമാനത്തിന്‌ കാത്തുനില്‍ക്കാതെ പവലിയനിലേക്കു മടങ്ങുന്ന ഗില്‍ക്രിസ്റ്റിന്റേയും,കൂട്ടിയിടിച്ച്‌ മറിഞ്ഞുവീണ എതിര്‍ടീമംഗത്തെ റണ്ണൗട്ടാക്കാമായിരുന്നിട്ടും അതുചെയ്യാഞ്ഞ വാള്‍ഷിന്റേയും, 331ല്‍ സ്വന്തംസ്കോര്‍ നില്‍ക്കുമ്പോള്‍ ഇന്നിംഗ്സ്‌ ഡിക്ലയര്‍ചെയ്ത മാര്‍ക്ക്‌ ടെയ്‌ലറുടേയും അങ്ങനെ ക്രിക്കറ്റിലെ മാന്യതയ്ക്ക്‌ പേരുകേട്ട ഒട്ടനവധി പേരുടേയും ഗെയിമാണെന്ന് ഓര്‍ക്കുക നന്നായിരിക്കും. അഗ്രസീവ്‌ എന്നതിന്റെ അര്‍ത്ഥം ശ്രീ 'അശാന്ത്‌' കാട്ടുന്ന പ്രകടനം എന്നല്ല! ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ടല്ല മാടപ്രാവെന്ന് വാഴ്തപ്പെട്ട മഗ്രാത്തും,അക്രവും,വാള്‍ഷും,മുരളിയും, വോണും, അംബ്രോസുമൊന്നും ആയിരത്തിനടുത്ത്‌(ടെസ്റ്റ്‌,ഏകദിനങ്ങളില്‍) വിക്കറ്റുകളെടുത്തത്‌. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!

ഏ.ആര്‍. നജീം said...

ഇതുവരെയുള്ള അനുഭവത്തില്‍ നിന്നും ശ്രീ ശരിക്കും പഠിച്ചിട്ടുണ്ടാകും എന്ന് വിശ്വസിക്കാം

അലി said...

ആരെയും താഴ്‌ത്തിക്കാണിക്കാനല്ല ഈ കുറിപ്പെഴുതിയത്‌. മറ്റിതര കായിക ഇനങ്ങളെ അവഗണിച്ചുകൊണ്ടുപോലും സര്‍ക്കാരുകള്‍ ക്രിക്കറ്റിനെ പ്രോല്‍സാഹിപ്പിക്കുകയും താരങ്ങള്‍ക്ക്‌ നമ്മുടെ നികുതിപ്പണം കൊണ്ട്‌ അര്‍ഹിക്കുന്നതിനേക്കാള്‍ പ്രതിഫലം കൊടുക്കുമ്പോഴും അവര്‍ അവരുടെ ശ്രദ്ധ എവിടെയൊക്കെയാണ്‌ എന്ന് നാം അറിയണമെന്നുമാത്രം. എന്റെ നാട്ടുകാരനായ ശ്രീശാന്തിനെ ഒരു മാധ്യമങ്ങളും വെറുതെ വിട്ടിട്ടുമില്ല. അഭിപ്രായമറിയിച്ച എല്ല സുഹൃത്തുക്കള്‍ക്കും നന്ദി...

മന്‍സുര്‍ said...

അലിഭായ്‌.........

കളിയരങ്ങില്‍...ആവേശത്തിന്റെ കൊടുമുടിയിലായിരിക്കും കളിക്കാരന്‍...ഏതൊരു കളിക്കാരനും ആഗ്രഹിക്കുന്നതും അതല്ലേ...
പലകളിക്കാരും ഇതിന്‌ മുന്‍പ്പ്‌ കളിക്കളങ്ങളില്‍ പല രീതികളില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടു....അന്നൊന്നും ഇന്ത്യന്‍ മീഡിയകളില്‍ ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്ന്‌ കണ്ടില്ല.
ഒരു പക്ഷേ ഇവിടെയും മലയാളിയായി എന്ന ഒറ്റകാരണമായിരിക്കം ശ്രീശാന്ത്‌...ഈ അനുഭവിക്കുന്നത്‌.
പിന്നെ കൊച്ചു പയ്യനല്ലേ...അറിഞു വരുബോല്‍ സമയമെടുക്കും...
അനുഭവങ്ങളിലൂടെയല്ലേ മനുഷ്യര്‍ തെറ്റുകള്‍ തിരുത്തുന്നത്‌.

അഭിനന്ദനങ്ങള്‍..

നന്‍മകള്‍ നേരുന്നു

പ്രയാസി said...

"മലയാളത്തിന് ഒരു മഹാനടനെ നഷ്ടമാകുമോ?"

മമ്മുക്കായും ലാലേട്ടനും കഴിഞ്ഞാല്‍ പിന്നെ ആരാ..!?

ഗോപുട്ടന്‍ ചതിക്കൊ..!?

പ്രയാസി said...

അലി ബായി ബാനര്‍ മനോഹരം..
അതിലെ ചെറിയ അക്ഷരങ്ങള്‍ വ്യക്തമല്ല..
ഒന്നു വ്യക്തമാക്കൂ..
അഭിനന്ദനങ്ങള്‍..:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നന്നായി എഴുതി.

അലി said...

മന്‍സൂര്‍, പ്രയാസി, സുനില്‍.. നന്ദി.
മന്‍സൂര്‍... ശ്രീ മലയാളിയായതുകൊണ്ടുമാത്രമാണൊ വിമര്‍ശിക്കപ്പെട്ടത്??? അതു നമ്മള്‍ സ്വയം പിടിച്ചുനില്‍ക്കാന്‍ കണ്ടെത്തിയ മുടന്തന്‍ ന്യായം മാത്രം. പണ്ട് അസറുദ്ദീനെതിരെ കോഴ വിവാദമുയര്‍ന്നപ്പോള്‍ താന്‍ ന്യൂനപക്ഷ സമുദായത്തില്‍‌പെട്ടതുകൊണ്ടാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നതെന്ന് പ്രതികരിച്ചപോലെ..
അഭിപ്രായമറിയിച്ചതിന് അഭിനന്ദനങ്ങള്‍.

പ്രയാസി...നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി. താങ്കളുടെ നിര്‍ദ്ദേശപ്രകാരം ബ്ലോഗിന്റെ നിറങ്ങള്‍ അല്‍പ്പം മാറ്റി. നന്ദി..
നന്മകള്‍ നേരുന്നു.

ഹരിശ്രീ said...

ശ്രീശാന്തിനെ കുറിച്ചുള്ള ലേഖനം നന്നായി.
അടുത്ത ടൂര്‍ണമെന്റില്‍ അയാള്‍ ശരിയാകുമെന്ന് ആശ്വസിക്കാം.

വലിയവരക്കാരന്‍ said...

തമാശ അസ്സലായി. എങ്കിലും ശ്രീക്ക്‌ ഒരു ബാലതാരത്തിനുള്ള പരിഗണന കൊടുക്കാമെന്നു തോന്നുന്നു.