Saturday, June 19, 2010

നക്ഷത്രമെണ്ണാനുള്ള വഴികൾ!

     കോളിംഗ് ബെല്ലിന്റെ ചിന്നംവിളി കേട്ടാണ് ഉച്ചയുറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. പാതിമുറിഞ്ഞുപോയ ഉറക്കത്തിന്റെ ആലസ്യം മുറിഞ്ഞുവീണ പല്ലിയുടെ വാലെന്നവണ്ണം  കണ്ണുകളിൽ പിടച്ചു. ഉറക്കം കളഞ്ഞതിന്റെ പിരാക്ക് മുഴുവൻ സ്വീകരിക്കാനെത്തിയ ആ മഹാഭാഗ്യവാൻ ആരാകുമെന്ന ആകാംക്ഷയോടെ കതക് തുറന്നു. പത്തുപതിനെട്ട് പ്രായം വരുന്ന കാണാൻ തരക്കേടില്ലാത്ത ഒരു പെൺകുട്ടി ചാനലിൽ പാട്ടു ഡെഡിക്കേറ്റു ചെയ്യുന്ന പെമ്പിള്ളാരെ മാതിരി ചിരിച്ചു നിൽക്കുന്നു.

“സാർ...” 

     മനുഷ്യനെ ഉറക്കത്തിൽനിന്നും വിളിച്ചെഴുന്നേൽ‌പ്പിച്ചത് സാറാക്കാനാണോ? സാറെന്നു വിളിക്കാനുള്ളൊരു ലുക്കില്ലാഞ്ഞിട്ടും എന്നെ വിളിക്കുന്ന ഈ കുട്ടിയേതാ? ഇനി ആളു മാറിയതാണോ? പണ്ടു സ്കൂൾ അവധിക്കാലത്ത് കുഞ്ഞുപിള്ളാർക്ക് ഡ്രോയിംഗ് ക്ലാസെടുത്തിരുന്നപ്പോൾ അവർ മാഷെന്നാണ് വിളിച്ചിരുന്നത്. അവരെയൊക്കെ ഇപ്പൊ കെട്ടിച്ച് കുട്ടികളും ആയിട്ടുണ്ടാവും. “സാർ...” കിട്ടിയ ഗ്യാപ്പിന് ഭൂതകാലത്തിലേക്കു ഊളിയിടാൻ ശ്രമിച്ച എന്നെ പിന്നേയും വലിച്ചു പുറത്തിട്ടു. സാ‍ർ ഞാനൊരു പുതിയ പ്രൊഡക്റ്റ് ഇൻ‌ട്രൊഡ്യൂസ് ചെയ്യാൻ വന്നതാണ്.  തടിയൻ ബാഗെടുത്തു സിറ്റൌട്ടിൽ വെച്ചുകൊണ്ടവൾ മൊഴിഞ്ഞു. അതിന്റെ സിബ്ബ് വലിച്ചുകീറി എന്റെ അമ്പരപ്പിനുമേലെ എന്തൊക്കെയോ വാരിവലിച്ച് നിരത്തിയിട്ടു.

   “ഞങ്ങളുടെ കമ്പനിയുടെ ഒരു പ്രൊഡക്ട് പരിചയപ്പെടുത്താനായിറങ്ങിയതാണ്. മാഡം എവിടെ സർ..?”

   “ഇവിടെ മാടമൊന്നുമില്ല, ദാ കൊറച്ചപ്പുറത്ത് ഒരു മഠമുണ്ട്. കൊച്ച് അങ്ങോട്ടു പോകാൻ വന്നതാ..?”

   “അതല്ല സർ. മാഡം അതായത് ചേച്ചി”

      ങാ അതുപറ മ്യാഡം. ആ വിളിയെനിക്കിഷ്ടപ്പെട്ടു. എന്നെ സാറേന്നു വിളിച്ച സ്ഥിതിക്ക് എന്റെ കെട്യോളെ മ്യാഡമെന്നുതന്നെ വിളിക്കണം അല്ലെങ്കിൽ ഞാൻ സമ്മതിക്കൂല. അഥവാ ഞാൻ സമ്മതിച്ചാലും അവളു തീരെ സമ്മതിക്കൂല!

      ഞങ്ങളുടെ പുതിയൊരു പ്രോഡക്ടാണിത്. ചിരട്ടപ്പുട്ടുപാത്രം. വെറുതെ പുട്ടുപൊടിയുമിട്ട് കുക്കറിനുമേലെ വെച്ചാൽ മതി. ഇതിൽ തേങ്ങയിട്ടില്ലേലും സാരമില്ല. പണ്ട് ചിരട്ടപ്പുട്ട് തിന്നുന്ന ടേസ്റ്റ് പഴമക്കാരോട് ചോദിച്ചുനോക്കു സർ. എത്ര രുചികരമായിരുന്നു. ചിരട്ടപ്പുട്ടിനെക്കുറിച്ച് കാണാതെ പഠിച്ച മഹത്വം വർണ്ണിക്കാൻ തുടങ്ങി. ചിരട്ടപ്പുട്ടിന്റെ മദ്‌ഹ് പാട്ട് തീർന്നപ്പോഴൊരു സംശയം. 

   “സ്റ്റീലുകൊണ്ടുണ്ടാക്കിയാൽ ചിരട്ടയാവുമോ മോളെ. അതിലുണ്ടാക്കിയാൽ ഒറിജിനൽ ചിരട്ടപ്പുട്ടിനുണ്ടാവുന്ന രുചികിട്ടുമോ...?”

     അപ്പോൾ ഡെഡിക്കേഷൻ ചിരിയുടെ മോഡ് മാറ്റിക്കൊണ്ട് വേറൊരു സാധനം ബാഗിൽ നിന്നും വലിച്ചെടുത്തു. മഴക്കാലത്തെ ജലദോഷം, പനി ഉത്സവമെത്തുമ്പോൾ ഉപയോഗിക്കാനുള്ള മൂക്ക് ഓപ്പണിംഗ് മെഷീൻ...! വെറും നൂറ്റമ്പതു രൂപയ്ക്ക് അൺലിമിറ്റഡ് ശ്വാസം ബ്രൌസിംഗ്. ജലദോഷം വരുമ്പഴല്ലേ... അതിനിപ്പഴേ തയ്യാറെടുപ്പുകൾ വേണോ. അഥവാ വാങ്ങിയാലും... പുട്ടുകുടത്തിൽ വിക്സിട്ട് തിളപ്പിച്ച് തലമൂടിയ പുതപ്പിന്റെ കൂടാരത്തിലിരുന്ന് ആവികൊള്ളണ സുഖം ഈ മെഷീൻ തരുമോ?

     ഭാഗ്യത്തിന് ഉച്ചയൂണു കഴിഞ്ഞ് മ്യാഡം അലക്ക് കുളി കലാ പരിപാടിക്കായി ഇറങ്ങുമ്പോഴാണു ഈ സഞ്ചിമൃഗമിറങ്ങിയത്. അവളെങ്ങാനും കണ്ടുപോയാൽ  ആ ബാഗിലുള്ള ഐറ്റംസ് ഓരോന്നെങ്കിലും വാങ്ങാമെന്ന ചെറിയൊരാഗ്രഹം പറയും. എനിക്കാണെങ്കിൽ ഗൾഫീന്ന് കൊണ്ടുവന്ന ഉച്ചയുറക്കം കളയാനും വയ്യ. മ്യാഡം വരുന്നതുവരെ വെയ്റ്റുചെയ്യാമെന്നു പറഞ്ഞ് ഉപ്പുപെട്ടിക്ക് ചുറ്റിയ ആ കുഞ്ഞാടിനെ ഒരുവിധം പറഞ്ഞയച്ചു.

      കണ്ടാൽ കൊതിപ്പിക്കുന്ന ഗ്ലാമർ പാത്രങ്ങളുമായൊരു ചേച്ചി വരുന്നു. കമ്പനീടെ പരസ്യത്തിനായി മൂന്നിലൊന്നു വില മാത്രം!      അയൽ‌പക്കത്തെല്ലാവരും വാങ്ങിയ സാക്ഷ്യപത്രവും കൊണ്ടാണ് വരവ്. കടയിലൊന്നും വാങ്ങാൻ കിട്ടാത്ത ലിമിറ്റഡ് എഡിഷൻ!  ഇതു വാങ്ങിയില്ലേൽ ഈ മോഡൽ പാത്രമില്ലാത്ത ഈ പഞ്ചായത്തിലെ ഏക വീട് ഞങ്ങളുടേതാവും.. ഉൽഘാടനം തന്നെ ബഹുകേമം... കൈപ്പിടി കയ്യിലും പാത്രം സ്റ്റൌവിലും. ..ഫെയർ ആന്റ് ലവ്‌ലി പൂശിയ ഗ്ലാമർ തീയിൽ ഉരുകുന്നു. രണ്ടാഴ്ചക്കുള്ളിൽ അഞ്ചിൽ മൂന്നുപേർ വികലാംഗരായി. ലൈഫ് ടൈം വാറന്റിയുള്ളതല്ലേ. ബില്ലിലെ നമ്പർ എടുത്തുവിളിച്ചു. ഫോണെടുത്ത വല്യമ്മ ഇവിടാർക്കും പാത്രക്കച്ചവടമില്ലേന്നും പറച്ചിലും ഫോൺ കട്ട്! ആക്ഷൻ: മൊബൈൽ നമ്പറിലേക്ക്... വിളിച്ചപ്പോൾ തന്നെ മറുപടി കിട്ടി. നിങ്ങൾ വിളിക്കുന്ന നമ്പർ പരിധിക്ക് പുറത്താണ്. പരിധിവിട്ട നമ്പറുകൾ കേട്ടു സാധനം വാങ്ങിയാലിങ്ങനിരിക്കും!

     ബെഡ്ഡുവിൽക്കാൻ വരുന്ന ചേട്ടൻ മുറ്റത്തുനിന്നും അലറിവിളിക്കുന്നു. പഴയതിനു പകരം പുത്തൻ കൊടുക്കുന്ന മൊബൈൽ എക്സ്ചേഞ്ച് മേള. പഴകിപ്പതിഞ്ഞ ബെഡു മാറ്റാൻ കുറെ നാളായി ആലോചിക്കുമ്പോൾ ദൈവദൂതനായി വന്ന ചേട്ടൻ. അകത്തുകയറി ബെഡ്ഡ് കണ്ട ചേട്ടൻ അഞ്ഞൂറ് രൂപ വിലയിട്ടു. ഇതൊഴിവാക്കുന്നതിന് എത്ര ചോദിക്കുമെന്ന് കരുതിയിട്ട് അഞ്ഞൂറ് രൂപയോ! മക്കളുടെ മൂത്രം കുടിച്ചുവീർത്ത കിടക്കയിൽ രക്തദാഹികളായ മൂട്ടകളുടെ താവളം. കണ്ടൽ കാടുകളെ വെല്ലുന്ന ജൈവവൈവിധ്യം. അഞ്ഞൂറ് രൂപ കിട്ടിയാൽ പോര! ഗൾഫീന്നു പഠിച്ച വിലപേശൽ തന്ത്രം ഞാനും പയറ്റി, ആയിരം! അവസാനം പറഞ്ഞ് എണ്ണൂറ്റമ്പതിലുറപ്പിച്ചു. ബാർട്ടർ സിസ്റ്റം പ്രകാരം തരുന്ന പുതിയതിന് വില 2500 പഴയത് കഴിച്ച് 1650. മൂട്ടകളുടെ ആവാസവ്യവസ്ഥക്ക് എന്തൊരു വില! പുത്തൻ ബെഡ്ഡിനു പകരം  മൂട്ടകൾ വണ്ടിയിലേറി പോയി. പിന്നൊരിക്കൽ അതേ അളവ് കമ്പനി ബെഡ് കടയിൽ നിന്നും വാങ്ങി വീട്ടിലെത്തിച്ചപ്പോൾ ആയത് രൂപ 1400 മാത്രം.  മൂട്ടയെ ചുമന്ന ദൈവ്ദൂത് ചേട്ടൻ രൂപ ഇരുന്നൂറ്റമ്പത് അധികം ചുമന്നു. ഒരുമാസം കൊണ്ട് ബെഡ് ചപ്പാത്തി പോലായതു വേറെ കഥ. പിന്നൊരു ഓണക്കാലത്ത് ടിവിക്കടയുടെ മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ ടിവി, ഫ്രിഡ്ജ്, മിക്സി കൂമ്പാരം കണ്ടപ്പോൾ എക്സ്ചേഞ്ച് മേളയിൽ പങ്കെടുത്ത എന്റെ പഴയ ഇക്കൊ ഫ്രണ്ട്ലി ബെഡ്ഡിന്റെ അവസ്ഥയും ഓർത്തുപോയി.

     കറിപൌഡർ ഇൻ‌ട്രൊഡ്യൂസ് വന്ന എസ് ഷേപ്പ് ചെക്കനെക്കണ്ടപ്പോൾ സഹതാപം തോന്നി. സ്വതവെ ആടിക്കളിക്കുന്ന അവൻ വലിയ ബാഗ് തോളിലേറ്റുമ്പോൾ ഒന്നുകൂടി ഒടിഞ്ഞുമടങ്ങുന്നു. ബോഡിഷേപ്പുമായി മാച്ചാകാത്ത വേഷവും കഴുത്തിൽ നിന്നും രക്ഷപെടാൻ വെമ്പുന്ന  ടൈയും!  സാമ്പാർ പൊടിയുടെ വർണ്ണനകൾ! സാമ്പാറു കാണുമ്പോൾ അരവട്ട് മുഴുവട്ടാകുന്ന ഈ സാറിനെക്കൊണ്ട് തന്നെ വാങ്ങിപ്പിക്കണമെന്ന വാശി. ബിസിനസ് മാനേജ്മെന്റ് പഠിക്കുന്ന അവനു ഈ ഒരു പായ്ക്കറ്റ് വിറ്റാൽ ഒരുപോയിന്റ് കൂടുമത്രേ. അവനൊരു പോയിന്റ് കൊടുത്താൽ സ്റ്റോറിലിരിക്കുന്ന സാമ്പാർ പൊടിയിൽ രണ്ടു പോയിന്റ്  പൂപ്പൽ കയറുമെന്ന് ഭാര്യ. എങ്കിൽ സാറിനു പറ്റിയ മറ്റൊരു പ്രോഡക്ട് ഉണ്ട്. നക്ഷത്രമെണ്ണൽ സ്റ്റിക്കർ! ഈ കാണുന്ന സ്റ്റിക്കർ മേലെ വാർക്കത്തട്ടിൽ ഒട്ടിച്ചുവെച്ചാൽ രാത്രി നല്ല രസമായിരിക്കും. രാത്രി ആകാശത്തിലെ നക്ഷത്രങ്ങൾ കണ്ട് മലർന്നുകിടക്കാം. കമിഴ്ന്നു കിടപ്പ് ശീലമാക്കിയവനെങ്ങിനെ നക്ഷത്രം കാണും? പ്ലീസ്... സാർ എങ്ങിനെയെങ്കിലും വാങ്ങ്. ഞങ്ങൾക്കൊരു പോയിന്റിനു വേണ്ടിയെങ്കിലും... ബിസിനസ് മാനേജ്മെന്റ് പഠിക്കുന്നവർക്ക് ഈ പോയിന്റ് തെണ്ടലും പഠിക്കണോ?

    റോഡരുകിലെ ചാഞ്ഞ മരമായതുകൊണ്ട് വീട്ടിലേക്ക് പാഞ്ഞുകയറുന്ന, ഏഷ്യാനെറ്റിലെ മുൻഷിസ്റ്റൈലിൽ എല്ലാരേം സാറെന്നു വിളിക്കുന്ന സഞ്ചിമൃഗങ്ങളുടെ എണ്ണവും കൂടുന്നു.  നക്ഷത്രം അവശ്യ വസ്തുക്കളുടെ ലിസ്റ്റിൽ സർക്കാർ പെടുത്തിയിരിക്കുന്നതുകൊണ്ട് കയ്യിലുണ്ടാവും. നാലുകിലോ അരിയുടെ വിലമാത്രം! പിന്നെ പറഞ്ഞു സുഖിപ്പിച്ച് നമ്മളെ ഹൈഡ്രജൻ ബലൂൺ കണക്കെ ആകാശത്തേക്ക് പറത്തിവിടും. അല്ലെങ്കിൽ ഡിസ്കൌണ്ടെന്ന ചക്കരമുട്ടായി കാണിച്ച് കൊതിപ്പിക്കും.

     ഡിക്ഷ്ണറി കം ഗ്രാമർ ബുക്ക് വിൽക്കാനായി വന്നയാൾ  ഭാര്യയോട് ജനറൽ നോളജിൽ നിന്നും പത്തു ചോദ്യം ചോദിച്ചു. ചന്ദ്രന്റെ മേൽ ആദ്യം കാലുകുത്തിയത് ചന്ദ്രന്റെ പെണ്ണുമ്പിള്ള ഇന്ദിരയെന്നും ഉഗാണ്ടയുടെ തലസ്ഥാനം കൊടമുണ്ടയെന്നുമൊക്കെ ഉത്തരം പറഞ്ഞിട്ടും എല്ലാം കറക്റ്റ് ആൻസർ!  ശരിയുത്തരം പറഞ്ഞതിന്റെ ഡിസ്കൌണ്ട്  ആയിരം രുപ! ജനറൽ നോളജിന്റെ പുസ്തകത്തിന് ബാക്കി അഞ്ഞൂറു മാത്രം! അഞ്ചു ചോദ്യം കൂടി ചോദിച്ചാൽ ഫ്രീയായി  ബുക്ക് കിട്ടിയേനെ? അല്ലെങ്കിലും ജനറൽ നോളജിൽ പത്തിൽ പത്തും മാർക്ക് വാങ്ങുന്ന  ഉമ്മച്ചിയുള്ളപ്പോൾ പിന്നെ മക്കളെ പഠിപ്പിക്കാൻ വേറെ പുസ്തകമെന്തിന്?

     ഉറുമ്പിനെ ഓടിക്കാൻ വാങ്ങി അലമാരയിൽ വെച്ചിരുന്ന ലക്ഷ്മണരേഖയിൽ ഉറുമ്പിൻ കൂട്ടം പാർട്ടികോൺഗ്രസ് നടത്തുന്നു, പാത്രം തേക്കാനുള്ള കമ്പിച്ചുരുൾ വെച്ച സിങ്കിലെ തുരുമ്പുകറ കഴുകാൻ വേണ്ടി  കടയിൽനിന്ന് വേറെ രണ്ടെണ്ണം വാങ്ങേണ്ടിവന്നു എന്നൊക്കെ അവൾ പറയും. എന്നാലും മാന്ത്രികപ്പെട്ടി ചുമന്നു വരുന്നവരുടെ മുമ്പിൽ അതെല്ലാം മറക്കും.

     അനുഭവങ്ങളുടെ കുപ്പായമിട്ട ഗുരുനാഥൻ തല്ലിപ്പഠിപ്പിച്ചിട്ടും പഠിക്കാത്ത ഞാൻ. കച്ചവടക്കാരന്റെ വാചകക്കസർത്തിൽ കമിഴ്ന്നടിച്ച് വീഴും. ആവശ്യമുള്ള സാധനങ്ങൾ കടയിൽ നിന്നും വാങ്ങിയാൽ മതിയെന്നും ഇനിയൊരിക്കലും ചുമട്ടുകാർ വീട്ടിൽ കൊണ്ടുവരുന്ന സാധനങ്ങൾ വാങ്ങില്ലെന്നും പ്രതിജ്ഞയെടുക്കും. ദൃഢമായും മൃദുവായുമൊക്കെ പ്രതിജ്ഞചൊല്ലി മുന്നോട്ട് നീട്ടിയ കൈ താഴ്ത്തിയിടുമ്പോഴേക്കും അതു തകർക്കാനായി ഓരോരുത്തർ വരും. സോപ്പ് ചീപ്പ് കണ്ണാടിയുമായി വരുന്ന പഴയ പെട്ടിക്കാരന്റെ പുതിയ ഡിജിറ്റൽ പതിപ്പുകൾ! അബദ്ധങ്ങളിലേക്കുള്ള വീഴ്ചകളിൽനിന്നും ഉരുണ്ടുപിടഞ്ഞെഴുന്നേറ്റ് വീണ്ടും പ്രതിജ്ഞ പുതുക്കും. മന്ത്രിമാരുടെ സത്യപ്രതിജ്ഞപോലെ, വെറുതെ!

     ഞാൻ പഴയതുപോലെ ചിരിക്കുന്നില്ലെന്ന് പരാതിയാണെല്ലാർക്കും. ഉള്ളുതുറന്നു ചിരിക്കാനൊരു കാരണം കിട്ടുന്നില്ലെന്ന പരാതിയെനിക്കും. ചാനലുകളിലെ കോമഡികളും റിയാലിറ്റിഷോയിലെ എലുമിനേഷനും കണ്ടിട്ടും ചിരിക്കാൻ പറ്റുന്നില്ല.  പത്രസമ്മേളനത്തിൽ മുഖ്യമന്ത്രീടെ ചുണ്ടിന്റെ കേരളയാത്ര കണ്ടിട്ടുപോലും! ചിരിപരിഹാരത്തിനുള്ള മാന്ത്രിക ഏലസ്സു തേടി നടക്കുമ്പോഴാണീ സാധനം  കാലിൽ ചുറ്റിയത്! ചിരിമസാജർ. തല മസാജ് ചെയ്താൽ ഇക്കിളിയെടുത്ത് ചിരിപ്പിക്കുന്ന സർവ്വരോഗസംഹാരി. സാമ്പിൾ സൌജന്യമെന്നാണല്ലോ ആപ്തവാക്യം. പരീക്ഷിച്ചുനോക്കി. ഉഗ്രൻ! ഈ മസ്സാജർ തലയിലൂടെ ഓടിച്ചാൽ സകല പിരാന്തും മാറുമത്രേ. എന്തായാലും നല്ല രസമുള്ള ഇക്കിളി, ഷക്കീലാന്റീം രേഷ്മക്കൊച്ചും തോറ്റുപോവും!  അഞ്ചാറു കൊടക്കമ്പി കൂട്ടിപ്പിരിച്ച് അറ്റത്ത് മുത്ത് പിടിപ്പിച്ച സാധനത്തിന്റെ വില കേട്ടപ്പോൾ റിസേർവിലിരുന്ന ചിരികൂടി മാഞ്ഞു! പിന്നീടത് പകുതി വിലയ്ക്ക് കടയിൽനിന്നും കിട്ടി. വളരെ സന്തോഷായി!  ക്യാമറ മൊബൈൽ കയ്യിലുള്ളവൻ നടുറോഡിൽ ആക്സിഡന്റ് കണ്ടപോലെ!

     ഒരുദിവസം മോളെ സ്കൂളിലാക്കിയിട്ട് തിരിച്ചെത്തിയപ്പോൾ ഭാര്യ സന്തോഷത്തിൽ മതിമറന്നിരിക്കുന്നു. ടാറ്റാ കമ്പനീന്നു വിളിച്ചു നമുക്കെന്തോ പ്രൈസ് അടിച്ചൂന്ന് പറഞ്ഞതാണു കാരണം. പേരും അഡ്രസുമൊക്കെ വാങ്ങിയിട്ട് ഹസ്ബന്റ് വരുമ്പോൾ വിളിക്കാമെന്നും പറഞ്ഞ് ഫോൺ വെച്ചു! എന്തു പ്രൈസ് ആണെന്നറിയാതെ ഞാനും അന്തം വിട്ടു. വിഴുങ്ങാനുള്ള കുന്തം കുടത്തിൽ തപ്പിയിട്ടുപോലും കിട്ടാത്തതുകൊണ്ട് അടുത്ത വിളിയും കാത്തിരുന്നു. കണ്ണിലെണ്ണയൊഴിക്കുന്നതിനു മുമ്പേ വിളി വന്നു. കോൾ എടുത്തപ്പോൾ കിട്ടിയ കൺഗ്രാറ്റ്സ്.... കേട്ട് കോൾ മയിർ കൊണ്ടു. ടാറ്റായുടെ ഇൻഷുറൻസ് കമ്പനീന്നാണ് വിളിക്കുന്നത്. നിങ്ങളുടെ പേര് നറുക്കെടുത്തുവെന്നും സമ്മാനമായി ഒരു ഫ്രീ പോളിസി തരുന്നുണ്ടെന്നും തിരിച്ചറിയൽ കാർഡുമായി വന്ന് ഡോക്യുമെന്റ്സ് കളക്ട് ചെയ്യണമെന്നും... തിങ്കളാ‍ഴ്ച നിങ്ങൾക്കുവേണ്ടി ഒരു ഫംഗ്ഷൻ അറേഞ്ച് ചെയ്തിട്ടുണ്ട്. വരുമോ ഇല്ലയോ എന്ന് ഉറപ്പാക്കാൻ വേണ്ടി അടുത്ത വിളി. സീറ്റ് ഉറപ്പിക്കാൻ നാലക്ക കോഡ് നമ്പർ... ഒന്നുകൂടി കൺഫോം ചെയ്യാൻ വീണ്ടും കോൾ. കോളടിച്ചു..

     തിങ്കളാ‍ഴ്ചക്കിനി രണ്ടു ദിവസം മാത്രം. പോകണോ...വേണ്ടയോ. ചെല്ലാമെന്ന് ഉറപ്പ് കൊടുത്തില്ലേ. എന്തായിരിക്കും പ്രൈസ്...? എങ്ങിനെയാവും ഫംഗ്ഷൻ? മന്ത്രി...ജില്ലാ കളക്ടർ... പൊലിസ് സൂപ്രണ്ട്... ആരായിരിക്കും പ്രൈസ് തരിക..?  കിടന്നിട്ടുറക്കം വരുന്നില്ല. ടാറ്റായുടെ കയ്യേറ്റം ഞങ്ങളുടെ സ്വപ്നങ്ങളിലേക്കും.

     പത്തുപന്ത്രണ്ട് ജോഡി ദമ്പതികൾ വന്നിട്ടുണ്ട്. എന്റെ മുഖത്തെ ഭാവം തന്നെ കോപ്പിയെടുത്ത് എല്ലാവരുടെയും മുഖത്ത് പേസ്റ്റ് ചെയ്തിരിക്കുന്നു. എല്ലാർക്കും ലോട്ടറിയടിച്ച കാശ് വാങ്ങാൻ വന്നവരുടെ ഗമ! ഞങ്ങളുടെ കോഡ് നമ്പർ കൊടുത്തപ്പോൾ റിസപ്ഷനിലെ കിളി തന്ന ഫോറത്തിൽ അക്ഷരത്തെറ്റിലെങ്ങാനും സമ്മാനം മിസ്സായെങ്കിലോ എന്നു കരുതി ശ്രദ്ധയോടെ വിവരങ്ങളെഴുതി നൽകി. ഇനി അകത്തേക്ക്... പരീക്ഷാഹാളിലെ പോലെ ഇട്ടിരിക്കുന്ന മേശകൾ. അപ്പുറത്തൊന്നും ഇപ്പുറത്ത് രണ്ടും എന്ന കണക്കിനു കസേര. ഭാഗ്യദമ്പതികളെ ആനയിച്ചിരുത്തി, അപ്പുറത്തിരുന്ന പെൺകുട്ടി ഞങ്ങളുടെ വീട്ടിലേക്ക് വിളിച്ചുകൊണ്ടിരുന്ന കിളിമൊഴിയാണെന്ന് സ്വയം പരിചയപ്പെടുത്തി. ടാറ്റയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഞങ്ങളുടെ ഉല്പന്നങ്ങളേതൊക്കെയെന്നറിയാമോ? പഠിപ്പിക്കാത്ത പാഠത്തിൽ നിന്നും പരീക്ഷയ്ക്ക്  ചോദ്യംകിട്ടിയ വിദ്യാർത്ഥിയുടെ മട്ടിൽ ഞങ്ങൾ മുഖാമുഖം നടത്തുമ്പോൾ മോൻ റ്റാറ്റായെന്ന്  കൈവീശിക്കാണിച്ച് ഫുൾ മാർക്ക് വാങ്ങി. മാർക്ക് കുറയാതിരിക്കാൻ അറിയാവുന്ന അഞ്ചാറു സാധനങ്ങളുടെ പേരു ഓർത്തെടുത്ത് പറഞ്ഞു. ഇത്രയൊന്നുമല്ല. ടാറ്റായുടെ അമ്പതിലേറെ ഉല്പന്നങ്ങളുടെ പേർ ഒറ്റ ശ്വാസത്തിലവർ പറഞ്ഞു. സമ്മതിക്കണം... കേട്ടിരുന്ന ഞങ്ങളെ!

     പിന്നെയൊരു വെള്ള പേപ്പറെടുത്തു നീളത്തിലൊരുവരവരച്ചു. താഴെ പൂജ്യം മുകളിൽ 100 പിന്നെ വയസ്സ് മാർക്ക് ചെയ്ത് പിന്നെ അഞ്ചുവർഷം കഴിഞ്ഞ് ഒന്ന്, പത്തുവർഷം കഴിഞ്ഞ് മറ്റൊന്ന്... ടിവി ആന്റിനപോലെ! എല്ലാം സാധാ‍രണ വീട്ടിൽ വരാറുള്ള ഇൻഷുറൻസ് ഏജന്റുമാർ പറയുന്ന കണക്കുകൾ തന്നെ. ഞങ്ങൾക്ക് തരാനുള്ളതിന്റെ കാര്യം പറയുന്നുമില്ല. ഡീറ്റെയിൽ‌സ് എക്സ്പ്ലെയ്ൻ ചെയ്യാനായി സാറിനെ വിളിക്കാം. സാറെന്നാൽ ഒരു കൊച്ചുപയ്യൻ. പണ്ട് സാമ്പാർപൊടിയുമായി വന്നവന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി! സാറിന്റെ വക മറ്റൊരു ആന്റിനയും തന്നുപോയി. കണക്കുകൾ ആർക്കു വേണം.

     മോന്റെ കുസൃതികൾ കാരണം ഭാര്യ ക്ലാസ്സിൽ തീരെ ശ്രദ്ധിക്കുന്നില്ല. എട്ടുമാസം പ്രായമുള്ള അവനാണെങ്കിൽ എവിടെയും പിടിച്ചുകയറാൻ നോക്കുന്ന സമയം! മത്സരിക്കാൻ മുന്നണികിട്ടാത്ത ചെറുപാർട്ടികളെപ്പോലെ.  ഇതിനിടെ ചേച്ചീടെ പേന പിടിച്ചുവാങ്ങി അവന്റെ വക കുറെ ടാർജറ്റ് കൂടെ വരച്ചുചേർക്കുന്നുണ്ട്. ചൂണ്ടയിൽ കൊളുത്തിയ ലക്ഷങ്ങൾ വിലയുള്ള മീൻ കൊച്ചുകുഞ്ഞിന്റെ പിടിവാശി കൊണ്ട് പിടിവിട്ടുപോകുമോ. അകത്തെ ക്യാബിനിലെ ഒരു പെൺകുട്ടിയെ വിളിച്ചു മോനെ അൽ‌പ്പനേരം നോക്കാൻ ഏൽ‌പ്പിച്ചു. നിമിഷങ്ങൾ കൊണ്ടവൻ അവളെക്കൊണ്ട് മലയാളത്തിലെ ‘ക്ഷ’യൊഴികെയുള്ള കൂട്ടക്ഷരങ്ങളെല്ലാം വരപ്പിച്ചു. ‘ക്ഷ’ അവൻ ഉമ്മച്ചിക്കായി നേരത്തെ ഫേവറിറ്റിൽ ആഡ് ചെയ്തിരുന്നു. പത്തുമിനിട്ടിനകം അവൻ തിരിച്ച് മേശപ്പുറത്ത് എമർജൻസി ലാൻഡിംഗ് നടത്തി. ഓഫീസിൽ വരുന്ന കസ്റ്റമേഴ്സിന്റെ കുട്ടികൾ എന്തു പ്രശ്നമുണ്ടാക്കിയാലും ഇനിയൊരിക്കലും തൊടരുതെന്ന പാഠം പഠിപ്പിച്ചുകൊണ്ട്.

     ജീവൻ മേരി, ജീവൻ മാത്യു, മണിഫ്രണ്ട്, മണി ബാക്ക്, ഡബിൾ കവറേജ്, ആക്സിഡന്റ്, ക്ലെയിം, ഷെയർ മാർക്കറ്റ്, റിക്കവറി, ഗ്രോത്ത്, പ്രോഫിറ്റ്, ഇന്ററസ്റ്റ്....! തീരെ ഇന്ററസ്റ്റില്ലാത്ത വിഷയങ്ങളുടെ ഘോഷയാത്ര. കൈ നനയാതെയും വെള്ളം കാണാതെയും മീൻ പിടിക്കാനുള്ള ഒത്തിരി പാക്കേജുകൾ. ഇതെല്ലാം ഞങ്ങളെപ്പോലെ ഇന്നു ക്ഷണിച്ചുവരുത്തിയ മഹാഭാഗ്യവാന്മാർക്കുമാത്രം കിട്ടുന്ന അപൂർവ്വ സമ്മാനങ്ങൾ. നമ്മൾ ചെയ്യേണ്ടത് വെരി സിമ്പിൾ. ഒന്നുരണ്ടിടത്ത് ഒപ്പിട്ട് കൊടുക്കുക. ഇപ്പോൾ വെറും ഇരുപത്തയ്യായിരം രൂപമാത്രം അടക്കുക. ഇപ്പോൾ കയ്യിൽ റെഡി കാശില്ലേൽ അതിനും ഇളവുണ്ട്,   പിറ്റേന്നടച്ചാൽ മതി. സാമ്പാർകാരൻ പയ്യൻ കരഞ്ഞുകാലുപിടിച്ചിട്ട് പതിനഞ്ചുറുപ്പിക കൊടുത്ത് ഒരു പായ്ക്കറ്റ് വാങ്ങാത്തവനാ മുമ്പിലിരിക്കുന്നതെന്ന് അറിയാതെ വെറുതെ എനർജി വേസ്റ്റാക്കുന്ന പാവം! ഈ സുവിശേഷം കേൾക്കാനിവിടെവരെ ഇത്ര കഷ്ടപ്പെട്ട് വരേണ്ടിയിരുന്നില്ല. ഏതെങ്കിലും എല്ലൈസി ഏജന്റ് ചിരിക്കുമ്പോൾ ചുമ്മാതൊന്നു തിരിച്ചു ചിരിച്ചാൽ മതിയായിരുന്നു.

     നെടുകെ വരയിട്ട് കുറുകെ വരകൾ വരച്ച് ലക്ഷങ്ങളും കോടികളുമെഴുതിയ ഏഫോർ പേപ്പറുകൾ മേശക്കു താഴെയുള്ള ചവറ്റുകൊട്ടയിലേക്ക് ഒഴുകുമ്പോഴും ഡബിളല്ല ത്രിബിൾ കവറേജ് തന്നാലും ഇനിയൊരു പോളിസി വേണ്ടെന്ന പോളിസിയിലുറച്ചുനിന്നു. എല്ലൈസിയുടെ നാലെഞ്ചെണ്ണം ട്രാക്കിൽ വലിഞ്ഞും മുടന്തിയും നടക്കുന്നുണ്ട്.  അവരാദ്യം ഫിനിഷിംഗ് പോയന്റിലെത്തട്ടെ.  ഇത്തവണ ഞങ്ങൾ കെട്ടിയ പ്രതിജ്ഞയുടെ ശക്തമായ ബാരിക്കേഡിളക്കാൻ കഴിഞ്ഞില്ല. അപ്പുറത്തെ മേശകളിലെ ഭാഗ്യവാന്മാർ സുവർണ്ണാവസരത്തിൽ ഒപ്പിട്ടുകൊടുക്കുന്നു. ഞങ്ങൾക്കടിച്ച ലോട്ടറി പോളിസിയുടെ ഡീറ്റയിൽ‌സ് അറിയണമെന്നും അതിന്റെ പേപ്പർ തന്നാൽ മതിയെന്നും പറഞ്ഞപ്പോൾ അവരുടെ മുഖത്ത് മോഹൻലാലിനെക്കണ്ട അഴീക്കോടിന്റെ ഭാവം!

     ഞങ്ങൾക്കടിച്ച മഹാഭാഗ്യത്തിന്റെ ഡീറ്റയിൽ‌സ് കേട്ടു ഞെട്ടി. റിക്ടർ സ്കെയിലിൽ 8.31 രേഖപ്പെടുത്തിയ ആ ഞെട്ടലിന്റെ തുടർ ചലനങ്ങൾ ഞങ്ങൾ രണ്ടുപേരുടെയും മുഖത്തും. ഒരുകൊല്ലത്തിനിടയിൽ അപകടത്തിൽ മരിച്ചാൽ മാത്രം ഒരുലക്ഷം രൂപ കിട്ടും. പരിക്ക് പറ്റിയാലോ കയ്യും കാലുമൊടിഞ്ഞാലോ ഒന്നും പ്രതീക്ഷിക്കേണ്ട. അസുഖം വന്ന് ആശുപത്രിയിലായാലൊ സ്വാഭാവിക മരണത്തിനോ നയാപൈസ കിട്ടില്ല. അപകടത്തിൽ മരിക്കുക തന്നെ വേണം. ഈ പോളിസിയും വാങ്ങിവെച്ചിട്ട് അന്നുമുതൽ ഒരുവർഷത്തിനുള്ളിൽ വണ്ടിയിടിച്ച് തട്ടിപ്പോണേയെന്ന് പ്രാർത്ഥിച്ചോളണം.  പ്രാർത്ഥന ഫലിച്ചാൽ നമ്മുടെ പതിനാറടിയന്തിരത്തിന്റെ ചെലവു കമ്പനി വഹിക്കും!

“അടുത്താഴ്ച വന്നു ഡോക്യുമെന്റ്സ് കളക്റ്റ് ചെയ്തോ...”

    ഒരു ലെറ്റർ പാഡിൽ പേരെഴുതിത്തന്നുകൊണ്ട് കഷായം കുടിച്ച മുഖത്തോടെ ഞങ്ങടെ ക്ലാസ്ടീച്ചർ പറഞ്ഞു.

     ഇത്ര നാളും സഞ്ചിയുമായി വീട്ടിൽ വന്ന്  പണി തന്നിരുന്നവരുടെ ഹൈടെക്ക് രൂപങ്ങൾ ഇപ്പോൾ വിളിച്ചു വരുത്തിയും പണി കൊടുത്തു തുടങ്ങിയിരിക്കുന്നു. പുറത്ത് വേറെ കമ്പനികൾ വെറും നൂറു രൂപയ്ക്കും ചിലർ ഫ്രീയായും കൊടുക്കുന്ന സാധനത്തിനായി ഭയങ്കര സംഭവമാക്കി വിളിച്ചു വരുത്തിയതിന്റെ അരിശവും ഫംഗ്ഷനെന്നു കേട്ട്  ശരിക്ക് ഊണുപോലും കഴിക്കാതെ വന്നതിന്റെ ക്ഷീണവും ഹോട്ടലിൽ കയറി മസാലദോശയോടു തീർത്ത് വീട്ടിലേക്ക് തിരിച്ചു. ഹൈക്കമാന്റിനെ കാണാൻ ഡെൽഹിക്കുപോയ മുരളിയെപ്പോലെ!

     ഡോക്യുമെന്റ്സ് അവിടെത്തന്നെ കിടക്കട്ടെ...അതിന്റെ കളക്ടർ ജോലിയും വേണ്ട. ജീവിക്കാൻ തുടങ്ങിയിട്ടേയുള്ളു. ആശകളും സ്വപ്നങ്ങളും ഇനിയുമെത്രയോ ബാക്കി... എല്ലാവിധ അപകടങ്ങളിൽ നിന്നും രക്ഷയ്ക്കായ് ദൈവത്തോടെന്നും പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു.

“ദേ വാപ്പിച്ചീ... ഒരു ചേച്ചി വരണു...”

    വലിയ ബാഗും തൂക്കി കഷ്ടപ്പെട്ട് ഗേറ്റ് തുറക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയെക്കണ്ട് ഈർച്ചക്കാരന്റെ മരത്തിനിടയിൽ വാൽ കുടുങ്ങിയ കുരങ്ങന്റെ പാഠം വായിച്ചുകൊണ്ടിരിക്കേ മോളു വിളിച്ചുപറഞ്ഞു.

    ശരിയാണല്ലോ... പിന്നേം വന്നല്ലോ വനമാല!  “വാർക്കത്തട്ടിൽ ഒട്ടിക്കുന്ന നക്ഷത്രമുണ്ടോ മോളെ കയ്യിൽ?”
     ഗേറ്റ് കടക്കുന്നതിനുമുമ്പേ ഞാൻ വിളിച്ച് ചോദിച്ചു.
     
“ഉണ്ടല്ലോ സർ”.
     
“എങ്കിൽ പൊന്നുമോളിങ്ങോട്ട് കയറണ്ട... ഇപ്പോൾ അതില്ലാതെ തന്നെ ഞങ്ങൾ നക്ഷത്രമെണ്ണിക്കൊണ്ടിരിക്കുകയാ...!”

     സഞ്ചിയും തൂക്കിവരുന്ന കച്ചവടക്കാരുടെ മോഹന വാഗ്ദാനങ്ങളിൽ വീണ് അബദ്ധങ്ങൾ പറ്റാനായി ഇനിയും ജീവിതം ബാക്കി.

51 comments:

അലി said...

സഞ്ചിയും തൂക്കിവരുന്ന കച്ചവടക്കാരുടെ മോഹന വാഗ്ദാനങ്ങളിൽ വീണ് അബദ്ധങ്ങൾ പറ്റാനായി ഇനിയും ജീവിതം ബാക്കി.

Jishad Cronic™ said...

സാറെന്നു വിളിക്കാനുള്ളൊരു ലുക്കില്ലാഞ്ഞിട്ടും എന്നെ വിളിക്കുന്ന ഈ കുട്ടിയേതാ? ഇനി ആളു മാറിയതാണോ? ini jan full vayichittu parayam ikkaa....pakuthiye vayichullooo

»¦മുഖ്‌താര്‍¦udarampoyil¦« said...

ഹ ഹാ
ഹു ഹൂ
ഹൂയ്..
കൂയ്......!


അബദ്ധങ്ങള്‍ക്ക്
നമോവാകം!
പുതിയ അബദ്ധാനുഭവങ്ങള്‍ കൊണ്ട്
ബാക്കി ജീവിതം കൂടി ധന്യമാവട്ടെ..
ഹല്ല പിന്നെ
ഹായ് കൂയ് പൂയ്!

എല്ലാവിധ അബദ്ധാശംസകളും.!

തെച്ചിക്കോടന്‍ said...

ഒരാളെയും ജീവിക്കാന്‍ അനുവദിക്കില്ലെ അലിഭായ്?! ഒന്നുമില്ലെങ്കിലും അവര്‍ ഭാവി ബിസിനസ് മാനേജര്‍മാരല്ലേ!

കൂതറHashimܓ said...

മണി ചെയിനിന്റെ ഒരു ക്ലാസ്സിന്‍ പോയി
ഒരു ബിസിനെസ്സ് ചര്‍ച്ച എന്ന് പറഞ്ഞാണ് എന്നെ അവിടേക്ക് വിളിച്ചത്
ചെന്നപ്പോ കെട്ടുതുടങ്ങിയത് ലക്ഷങ്ങളുടെ വരുമാനത്തെ കുറിച്ച്
പറഞ്ഞിട്ടും പറഞ്ഞിട്ടും അവര്‍ നിര്‍ത്തുന്നില്ലാ‍..
പിന്നെ ലക്ഷങ്ങള്‍ നേടിയവരുടെ കുറേ കഥകളും
എനിക്ക് വട്ടായി തുടങ്ങിയപ്പോ
ബാങ്ക് വിളിച്ചു എനിക്ക് നമസ്കരിക്കാന്‍ പോണം എന്ന് പറഞ്ഞപ്പോ
ക്ലാസുകാരന്റെ ഉപദേശം “ഒരു ബിസിനെസ്സിനെ പറ്റി സംസാരിക്കുമ്പോ മറ്റുകാര്യങ്ങളെ കുറിച്ച് ഓര്‍ക്കുന്ന താന്‍ ഒന്നും ജീവിതത്തില്‍ വിജയിക്കില്ലെന്ന്”
പോടാ പുല്ലേ... നിന്റെ ക്ലാസും വേണ്ടാ കോപ്പും വെണ്ടാ എന്ന് മനസില്‍ പറഞ്ഞ് എനിക്കിനി ക്ലാസ്സില്‍ താല്പര്യമില്ലെന്നും പറഞ്ഞ് അവിടെ നിന്നിറങ്ങി
ദേ... നോക്കുമ്പോ ഓരൊ കാരണവും പറഞ്ഞ് കുറേ എണ്ണം പിറകെ... അത്രക്ക് അണ്‍സഹിക്കബിള്‍ ആയിരുന്നു അവിടെ വന്നവരെ ലക്ഷപ്രഭു ആക്കാനുല്ല അവരുടെ ആക്രാന്തം

പട്ടേപ്പാടം റാംജി said...

"രണ്ടുമക്കളുടെ മൂത്രം കുടിച്ചുവീർത്ത കിടക്കയിൽ രക്തദാഹികളായ മൂട്ടകളുടെ താവളം"

ഈ പ്രയോഗം നന്നായി രസിച്ചു.
ഭിക്ഷക്കാരെക്കാള്‍ ഇപ്പോള്‍ ഇവരുടെ എണ്ണം കൂടുതലണ്‌.
എന്നാലും നക്ഷത്രം കുഴപ്പമില്ലട്ടോ..

ഹംസ said...

അലീ കുറെ വാക്കുകള്‍ കുടുകുടെ ചിരിപ്പിച്ചു..!

കൂട്ടുകാരന്‍റെ പാസ്പോര്‍ട്ട് ആവശ്യാര്‍ത്തം കോഴിക്കോട് പോയി വരുമ്പോള്‍ ബസ്സില്‍ കയറി വന്ന കോട്ടും ടൈയും കെട്ടിയ ഒരു “ മാന്യ”മരുന്നു കച്ചവടക്കാരന്‍ ലോകത്തുള്ള എല്ലാ രോഗങ്ങള്‍ക്കും കൂടിയുള്ള ഒരു മരുന്ന് പരിചയപ്പെടുത്തി. ആവശ്യക്കാര്‍ക്കും അല്ലാത്തവര്‍ക്കും എല്ലാം സാമ്പിള്‍ ഫ്രീ ആയി നെറ്റിയില്‍ തേച്ച്കൊടുത്തുകൊണ്ട് അദ്ദേഹം മുന്നേറികൊണ്ടിരിക്കുകയാണ് . എന്‍റെ നെറ്റിയിലും പുരട്ടി കൂട്ടുകാരന്‍റെ നെറ്റിയിലേക്ക് കൈകൊണ്ട് ചെന്നപ്പോള്‍ അവന്‍ തടഞ്ഞുവെങ്കിലും സമര്‍ഥനായ അയാളുടെ കരവിരുതിനാല്‍ ആ തടയല്‍ അസ്ഥനത്തവുകയും കൂട്ടുകാരന്‍റെ നെറ്റിയില്‍ മരുന്നു തേക്കുകയും ചെയ്തു. സത്യം പറയാലോ അലീ അപ്പോള്‍ തുടങ്ങിയ നീറ്റല്‍ കൂറേ സമയം എറ്റുത്ത് ഒന്നു മാറികിട്ടാന്‍. പ്രതികരണശേഷി കൂടുതല്‍ ഉള്ള കൂട്ടുകാരന്‍ ബസ്സില്‍ ഉറക്കെ വിളിച്ചു പറഞ്ഞു “തന്‍റെ മരുന്ന് എന്‍റെ തല പൊള്ളിപ്പോയല്ലോ” എന്ന് ഉടന്‍ ആ മാന്യ കച്ചവടക്കാരന്‍ പറഞ്ഞ വാക്ക് . “നിങ്ങളുടെ തലക്കകത്തു ബ്രൈയിന്‍ റ്റ്യൂമര്‍ പോലുള്ള മാരകമായ അസുഖങ്ങള്‍ ഉണ്ടാവും അതാണ് മരുന്ന് പൊള്ളുന്നത് പോലെ തോന്നുന്നത്” എന്ന്. ഒരു അടിപിടിക്ക് തയ്യാറായി സീറ്റില്‍ നിന്നും എഴുന്നേറ്റ സുഹൃത്തിനെ ഞാന്‍ ഒരു വിധം പറഞ്ഞൌ സമധാനിപ്പിച്ചു. കോഴിക്കോടാണ് ബസ്റ്റാന്‍റില്‍ അവന്‍റെ ആളുകള്‍ കൂടുതല്‍ ഉണ്ടാവും ചുമ്മാ നമ്മള്‍ അടിവാങ്ങി പോവണ്ടി വരും ഇപ്പോള്‍ സബൂറാ നല്ലത് എന്നു . അതില്‍ അവന്‍ ഒന്നു തണുത്തു.
പക്ഷെ കോഴിക്കോട് മുതല്‍ പെരിന്തല്‍മണ്ണവരെ ആ “ഡോകട്റെ” പ്രാകികൊണ്ടായിരുന്നു അവന്‍റെ യാത്ര.

ചെറുവാടി said...

അബദ്ധമല്ല കൂടുതലും. ഒഴിവായി കിട്ടാന്‍ വേണ്ടി വാങ്ങിപോകുന്നതാണ്.
ഏതായാലും വിവരണം ഇഷ്ടപ്പെട്ടു

sm sadique said...

ജീവിക്കാൻ പെടുന്ന പാടേ………….
ഹൊ…. വല്ലാതെ വിയർക്കുന്നു.

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

വിഡ്ഢിപ്പെട്ടിയും സിനിമയും പരസ്യവുമൊക്കെ നമ്മളെ വല്ലാത്തൊരു ലോകത്തേക്കാണ് നയിക്കുന്നത്.നാമിപ്പോള്‍ സ്വപ്നലോകത്തില്‍ ആണ് ജീവിക്കുന്നത്!
അയല്പക്കബന്ധം,കുടുംബബന്ധം, സുഹൃബന്ധം മുതലായവയൊക്കെ വെറും യാന്ത്രികം.
ഇപ്പോള്‍ നമുക്ക് അധികം പരിചയമുള്ളത് ഗ്യാസ്‌,പത്രം,പാല്‍ മുതലായവ കൊണ്ടുവരുന്നവരെയും ഈ കഥയിലെ കഥാപാത്രങ്ങളെയും പിന്നെ സീരിയലിലെ കഥാപാത്രങ്ങളെയും മാത്രം.
മലയാളികളുടെ സ്വഭാവത്തിന്റെ തനിപകര്‍പ്പായി ഈ കഥ.

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...
This comment has been removed by the author.
റ്റോംസ് കോനുമഠം said...

എങ്ങനെ പറ്റാതിരിക്കും . നമ്മുടെ ദൈനദിന ജീവിതം അങ്ങനെ ആയിപോയില്ലേ ..?

മരഞ്ചാടി said...

അന്നുമുതൽ ഒരുവർഷത്തിനുള്ളിൽ വണ്ടിയിടിച്ച് തട്ടിപ്പോണേയെന്ന് പ്രാർത്ഥിച്ചോളണം. പ്രാർത്ഥന ഫലിച്ചാൽ നമ്മുടെ പതിനാറടിയന്തിരത്തിന്റെ ചെലവു കമ്പനി വഹിക്കും!

ഹഹഹ എനിക്കു വയ്യ അലിഭായ് ...

നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന പതിനെട്ടും കഴിഞ്ഞുള്ള അടവുകളെ നന്നായിട്ടുതന്നെ അലക്കി ... ആശംസകള്‍

Manoraj said...

ഇത് ഇന്ന് ഒരു സ്ഥിരം കാഴ്ച. പക്ഷെ അവരുടെ ഭാഗം ചിന്തിച്ചാൽ അവർ പാവങ്ങൾ.. പലരും പഠിപ്പുള്ളവർ. ഇന്നാളൊരു ദിവസം ഒരു ചേച്ചി വീട്ടിൽ വന്നു. ബെഡ് കവർ ആയിരുന്നു ഐറ്റം. ബെഡ് ഒന്ന് തിരിച്ചിടാൻ തന്നെ മടിയുള്ള ഞാൻ അത് അവർ തന്നെയിട്ട് തന്നാൽ വാങ്ങാം എന്ന് പറഞ്ഞു. അവർ കഷ്ടപ്പെട്ട് അത് വലിച്ച് കയറ്റി. അതിനിടയിൽ പരിചയപ്പെട്ടപ്പോൾ ആണു സങ്കടം തോന്നിയത്. നല്ല വിദ്യാഭ്യാസമൊക്കെയുള്ള (എന്നേക്കാളുമൊക്കെ) അവർ നിവർത്തികേടുകൊണ്ട് ചെയ്യുന്ന തൊഴിലാണെന്ന്.. അതോർക്കുമ്പോൾ വിഷമം ഉണ്ട്..

എറക്കാടൻ / Erakkadan said...

പുതിയ പുതിയ പ്രയോഗങ്ങള്‍ വളരെ അധികം ഇഷ്ടായി ... നീളം കൂടിയാലും ബോറടിപ്പിക്കുന്നെയില്ല

കമ്പർ said...

അമ്പടാ..അപ്പോ ഒരു പാട് നക്ഷത്രങ്ങൾ എണ്ണിത്തീർത്തിട്ടുണ്ടാവും..അല്ലേ.,

നല്ല കലക്കൻ അവതരണം ഇക്കാ...ചില പ്രയോഗങ്ങൾ നന്നായി ചിരിപ്പിച്ചു..,

പിന്നെ ബാഗു തൂക്കി വരുന്ന സഞ്ചിമ്രഗങ്ങളെ ഞാൻ കുറ്റം പറയില്ല, അവർ അവരുടെ നിവ്രത്തി കേട് കൊണ്ട് ചെയ്യുന്നതല്ലേ.. ഞാനും കുറെ കാലം ഇങ്ങനെയൊക്കെ നടന്നതാ..

അഭിനന്ദനങ്ങൾ..

അലി said...

അബദ്ധങ്ങളുടെ ലിസ്റ്റെഴുതി വന്നപ്പോൾ പോസ്റ്റ് അൽ‌പ്പം നീളം കൂടിപ്പോയി. എന്തായാലും വായിച്ച് നക്ഷത്രമെണ്ണാനെത്തിയവർക്ക് നന്ദി.

ജിഷാദ് ആദ്യവായനയ്ക്കു നന്ദി.

മുഖ്താർ..
സ്വീകരിക്കുന്നു.
ഹായ് കൂയ് പൂയ്!
(ഇതു ജന്മനാ ഉള്ളതാ അല്ലേ!)

തെച്ചിക്കോടൻ...
ഭാവി വാഗ്ദാനങ്ങളെ ഇങ്ങനെ തെരുവിലിറക്കണോ?

കൂതറHashimܓ

നമ്മളെ ലക്ഷപ്രഭുവും ഖുശ്ബുവുമാക്കാൻ എന്തൊരാക്രാന്താമാണിവർക്ക്!

പട്ടേപ്പാടം റാംജി
നക്ഷത്രം നല്ലതു തന്നെ.
കുറച്ചുദിവസങ്ങൾകൊണ്ട് ഇളകിവീ‍ഴുമ്പോൾ പശയുടെ പാടുകൾ ബാക്കി!

അലി said...

ഹംസാക്ക...
പണ്ടു ലാടവൈദ്യന്മാരായി വന്നവരുടെ ഡിജിറ്റൽ രൂപങ്ങളാണിന്നു കാണുന്നവർ.

ചെറുവാടി.
സത്യമാണത്..
ആദ്യ സന്ദർശനത്തിനു നന്ദി.

സാദിഖ് ഇക്കാ‍...
ജീവിക്കാനുള്ള പാടുതന്നെ.
പക്ഷെ നല്ല സാധനങ്ങൾ വിറ്റിരുന്നെങ്കിൽ?

ഇസ്മയിൽ ഭായി.
കമന്റ് നന്നായി.
നിങ്ങളുദ്ദേശിച്ച പോസ്റ്റിനു താഴെ പേസ്റ്റു ചെയ്തിരുന്നെങ്കിൽ.

റ്റോംസ് കോനുമഠം...
നന്ദി.

മരഞ്ചാടി...
ഇരുപത്തിയെട്ടാമത്തെ അടവാണു ഇപ്പോൾ നമ്മുടെ മുമ്പിലവർ പയറ്റുന്നത്

മനോരാജ്
പറഞ്ഞതു ശരിയാണ്
നിവൃത്തികേടുകൊണ്ട് ചെയ്യുന്നതാണ്.
ഇവരെകൊണ്ട് നിലവാരമില്ലാത്ത സാധനങ്ങൾ കച്ചവടം ചെയ്യിക്കുന്നവരെ പറയണം.

എറക്കാടാ
വായിച്ചിഷ്ടപ്പെട്ടതിനു നന്ദി
ഈ പോസ്റ്റിനു നീളം കൂടിയതിനു പകരം അടുത്ത പോസ്റ്റ് മിനിക്കഥയാക്കി അഡ്ജസ്റ്റ് ചെയ്യാം.

കമ്പർ...
നിവൃത്തികേടുകൊണ്ട് ചെയ്യുന്നതെങ്കിലും മോശം സാധനങ്ങളും പറ്റിക്കൽ‌സും കൂടെയുണ്ട്.

വായിച്ചു അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി.

SULFI said...

"ങാ അതുപറ മ്യാഡം. ആ വിളിയെനിക്കിഷ്ടപ്പെട്ടു. എന്നെ സാറേന്നു വിളിച്ച സ്ഥിതിക്ക് എന്റെ കെട്യോളെ മ്യാഡമെന്നുതന്നെ വിളിക്കണം അല്ലെങ്കിൽ ഞാൻ സമ്മതിക്കൂല. അഥവാ ഞാൻ സമ്മതിച്ചാലും അവളു തീരെ സമ്മതിക്കൂല!"
എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട പ്രയോഗമാ ഇത്.
അലിക്ക സമ്മതിച്ചു. നേരെ ചൊവ്വേ പറഞ്ഞാല്‍ ബോറടിപ്പിക്കുന്ന ഒരു വിഷയം, പക്ഷെ അത് താങ്കളുടെ കയ്യിലെത്തിയപ്പോള്‍ ഇത്ര രുചികരമായ വിഭവം ആയി മാറി. നീളം കൂടി പോയെങ്കിലും മടുപ്പില്ലാതെ വായിപ്പിച്ചു. അതാണ്‌ ഇതിന്റെ വിജയവും.
സമകാലിക പ്രശ്നങ്ങള്‍ നിരത്തിയുള്ള വിവരണങ്ങള്‍ നന്നായി. ചില സമയത്ത് സകല നിയന്ത്രണവും നഷ്ടപ്പെടും ഓരോ ആളുകളുടെ പെരുമാറ്റം കണ്ടാല്‍.
നന്ദി ഇത്തരം ഒരു വിഷയം പറഞ്ഞതിന്. കാരണം തീര്‍ച്ചയായും ജനങ്ങള്‍ ഇതേ കുറിച്ച് ബോധവാന്മാര്‍ ആയെ പറ്റൂ. പ്രത്യേകിച്ചും വീട്ടിലുള്ള സ്ത്രീകള്‍.
(ഞാനും മാര്‍ക്കറ്റിംഗ് ഫീല്‍ഡ് ആണ് ജോലി കേട്ടോ, പക്ഷെ ഒരിക്കലും ആരെയും വെറുപ്പിക്കാര്‍ ഇല്ല. വളരെ ജോളി ആയി കൂട്ടുകാരോടെന്ന പോലെയേ ഞാന്‍ അവതരിപ്പിക്കാര്‍ ഉള്ളൂ. നീരസത്തിന്റെ ചെറിയ ഒരു ലാഞ്ചന എവിടെയെങ്കിലും എനിക്ക് ഫീല്‍ ചെയ്‌താല്‍, ഞാന്‍ അവിടെ നിന്നും പോരും. വര്‍ക്ക്‌ പിടിക്കാന്‍ പോവുകയാണ് അല്ലാതെ കച്ചവടം അല്ല കേട്ടോ)

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

വില്പിക്കാൻ വിധിപ്പിക്കപ്പെട്ടവരുടെ വിധിയും,വാങ്ങാൻ വിധിക്കപ്പെട്ടവരുടെ വിധിയും വരിവരിയായി വിശേഷിപ്പിച്ചു വിവരിച്ച നല്ലൊരു രചനയിത് കേട്ടൊ അലിഭായി.

jayanEvoor said...

ചിലപ്പോൾ കൌതുകംകൊണ്ട്
ചിലപ്പോൾ കൊതികൊണ്ട്
ചിലപ്പോൾ ലാഭമോർത്ത്
ചിലപ്പോൾ ദൈന്യത കണ്ട്
നമ്മൾ വീണു പോകുന്നു!

ഇനിയും വീഴുക തന്നെ ചെയ്യും!

നല്ല എഴുത്ത്.

കുസുമം ആര്‍ പുന്നപ്ര said...

“ഞങ്ങളുടെ കമ്പനിയുടെ ഒരു പ്രൊഡക്ട് പരിചയപ്പെടുത്താനായിറങ്ങിയതാണ്. മാഡം എവിടെ സർ..
അലി ജീവിക്കാന്‍ വേണ്ടി പല വേഷങ്ങള്‍
കെട്ടി പാവങ്ങള്‍ വരുന്നതാണ് .കഴിയുമെങ്കില്‍
അവരെ സഹായിക്കുക .നാളെ ഒരു ദിവസം
ഒരു ഐസ്ക്രീം കേസിലോ ഒരു പിടിച്ചു പറി കേസിലോ
അവര്‍ പോകാതിരി ക്കട്ടെ !

ശ്രീ said...

പലപ്പോഴും ഇത്തരക്കാര്‍ നമ്മെ ക്ഷമയുടെ നെല്ലിപ്പലക കാണിയ്ക്കാന്‍ കാരണക്കാരാകാറുണ്ട്...

Naushu said...

നല്ല അവതരണം......

അലി said...

സുൽഫി...
പുതിയ പ്രൊഡക്റ്റ് മാർക്കറ്റിലെത്തിക്കാൻ വേണ്ടുന്ന പരസ്യങ്ങളോടെനിക്ക് വിയോജിപ്പില്ല.
പക്ഷെ അതിന്റെ പേരിൽ നടക്കുന്ന പറ്റിക്കൽ‌സ് ആണു പിടിക്കാത്തത്. നന്ദി വരവിനും വായനയ്ക്കും.

jayanEvoor,
അതെ ഇനിയും വീഴും.
കണ്ടാലും കൊണ്ടാലും പഠിക്കുകയുമില്ല.

കുസുമം ആര്‍ പുന്നപ്ര.
അതെ, അവരോടു സഹതാപം മാത്രം.
പക്ഷെ അവർക്കിടയിൽ മോശം ഉല്പന്നങ്ങൾ വിറ്റ് ജനങ്ങളെ പറ്റിക്കുന്ന കള്ളനാണയങ്ങളും.

ബിലാത്തിപട്ടണം,
സന്തോഷമായി.

ശ്രീ,
നന്ദി വരവിനും വായനയ്ക്കും.

നൌഷു,
നന്ദി.

lekshmi. lachu said...

ഇതുപോലുള്ളവരെ കാണുമ്പോള്‍ സഹതാപം
തോന്നാറുണ്ട്..കാരണം അതും ഒരു വയറ്റിപ്പിഴപ്പാനല്ലോ
എന്നോര്‍ത്ത്.പിന്നെ ഒന്നും വാങ്ങാന്‍ ഉദേശം ഇല്ലാതതുകൊണ്ട്
എടുത്തു പുരതിടുമ്പോള്‍ പറയും ബുദ്ധിമുട്ടണ്ട ഒന്നും വേണ്ടാന്നു.
പലപ്പോഴും അവര്‍ പ്രാകികൊണ്ടാകും പഠി കടന്നു പോകുക.
ഒരിക്കല്‍ എന്‍റെ അയല്‍വാസി ഇതുപോലുള്ള ഒരാളുടെ വാചക
കസര്‍ത്തില്‍ വീണു. അവര്‍ വാഗ്ദാനം ചെയിതത്‌ ഒരു ചെടിയില്‍
നീല റോസാപ്പൂവും, ചുവന്ന റോസാപൂവും ഉണ്ടാകുന്ന അത്ഭുദ പൂവ്
ആയിരുന്നു.അതില്‍ വിശ്വസിച്ചു അഡ്വാന്‍സ് തുക നൂറു രൂപയും
വാങ്ങി അവര്‍ സ്ഥലം വിട്ടു. ചെടിയും ഇല്ല്യ..പൈസയും ഇല്ല്യ.
ചിലര്‍ എത്ര കൊണ്ടാലും ഇതൊന്നും പടിക്കില്ല്യ..വാചക കസര്‍ത്തില്‍
വീണു പോകും..

Anonymous said...

പൊരി വെയിലത്ത് ബാഗും തൂക്കി പിടിച്ച് അവർ വരുന്നതു കാണുമ്പോൽ സങ്കടം തോന്നും എന്നാലും അവർ വിൽ‌പ്പനക്കായി മുന്നിൽ എടുത്തിടുന്ന സാധനങ്ങൾ കാണുമ്പോൽ .. അമ്പരപ്പു തോന്നും നാട്ടിൽ മാത്രം കാണുന്ന ഇത്തരം ഒരു കാഴചയിൽ ഞാനും പങ്കുചേർന്നിരുന്നു അവർ പരിചയപ്പെടുത്തിയ ആദ്യ സാധനം ഒരു കഷണം തുണി ഒരു പ്ലാസ്റ്റിക് പൈപ്പിന്റെ കഷണത്തിന്റെ ഉള്ളിൽ തിരികി കയറ്റിയിരിക്കുന്നു.. അതെന്താ സാധനം എന്നെനിക്ക് ആദ്യമൊന്നും മനസിലായില്ല.. എനിക്ക് കൌതുകം തോന്നി ഞാൻ അവളുടെ ബാഗിലുള്ള സാധനങ്ങളെല്ലാം ഒരു ചെറിയ കുട്ടിയെ പോലെ ചോദിച്ചു കൊണ്ടു പുറത്തേക്ക് എടുപ്പിച്ചു എല്ലാം വാങ്ങിയാലോ എന്നു തോന്നി പക്ഷെ ഉമ്മ പറഞ്ഞു അതെല്ലാം വെറുതെയാ പെട്ടെന്നു പോകുമെന്നു ആദ്യം എടുത്തിട്ട ആ പൈപ്പു കഷണം എന്താണെന്നു മനസിലാകാത്തതു കാരണം അതു വാങ്ങാൻ എന്റെ മനസു തീരുമാനിച്ചു അതെടുത്ത് തിരിച്ചും മറിച്ചു നോക്ക് അതിന്റെ ഉപയോഗം ചോദിച്ചപ്പോൽ ഞാൻ ഞെട്ടി ദോശക്കല്ലിൽ എണ്ണപുരട്ടാൻ ഉപയോഗിക്കുന്ന മെഷീൻ... 5 രൂപയും... അതും അവിടെ തെന്ന വെച്ച് ... ഇവളു കാരണം ധാരാളം വെള്ളം കുടിച്ചു . ഇവളിൽ നിന്നും രക്ഷപ്പെടാനുള്ള വഴി ആലോചിക്കുമ്പോഴേക്കും അടുത്ത് ആളെ ദൂരെ റോഡിൽ ഞാൻ കണ്ടിരുന്നു പാത്രവുമായി നടന്നടുക്കുന്നത് ആദ്യത്തെ ആളോട് തമാശരൂപേണ ഞാൻ ചോദിച്ചു വല്ല ദാഹ ശമനിയും ഉണ്ടോ കയ്യിൽ എന്നു “ഉണ്ടല്ലോ ചേച്ചി പതിമുഖം വളരെ നല്ലതാ.. ആരോഗ്യത്തിനു ഒരിക്കൽ വെള്ളം കുടിച്ചാൽ പിന്നേ പെട്ടെന്നൊന്നും ദാഹം ഉണ്ടാകില്ല“... ഇപ്പോയത്തെ കാലത്ത് ഇതു തന്നെ വേണം എന്നും പറഞ്ഞു അതു വാങ്ങി കായി കൊടുത്ത്... ഈ പോസ്റ്റു വായിച്ചപ്പോൽ പെട്ടെന്ന് മനസിലോടിയെത്തിയത് ഈ ഒരു കാര്യമാ ഏതായാലും എഴുത്തിലെ രീതി വളരെ യധികം ചിരിപ്പിച്ചു.. മകന്റെ കുസൃതികൾ നല്ലോണം ആസ്വദിച്ചു.. ഇനിയും ഞങ്ങളൂടെ ജീവിതവും ബാക്കി ഇങ്ങനെയുള്ള അബദ്ധങ്ങൾ വായിക്കാൻ.. ആശംസകൾ

അലി said...

ബൂലോകത്തെ പെൺപുലികളെ കണ്ടില്ലല്ലോ എന്നു കരുതിയിരിക്കുകയായിരുന്നു.

lekshmi. lachu,

ഈ സഞ്ചിയും തൂക്കിവരുന്ന പാവങ്ങളോടു സഹതാപമേയുള്ളൂ... പക്ഷെ നമുക്കാവശ്യമില്ലാത്ത വസ്തുക്കൾ വാങ്ങികൂട്ടുന്നതെന്തിന്. ചേച്ചിപറഞ്ഞ റോസാപ്പൂവിന്റെ കഥപോലെ തന്നെ എനിക്കു കിട്ടിയ ഒരു പണിയാണ് ഈ പൂവും! ആറുമാസം വിരിഞ്ഞു നിൽക്കുമെന്ന് പറഞ്ഞത് ആറു മണിക്കൂർ പോലും നിൽക്കാൻ മനസ്സില്ലാത്ത പൂവ്.
നല്ല സാധനം കൊടുത്തിട്ട് പണം വാങ്ങട്ടെ.
നന്ദി വായനക്കും അഭിപ്രായത്തിനും.

ഉമ്മുഅമ്മാർ,
വിശദമായ വായനക്ക് നന്ദി
ഞാനും വാങ്ങിക്കൊടുത്തിരുന്നു... ദോശക്കല്ലിൽ എണ്ണപുരട്ടുന്ന മെഷീൻ.
അതു പക്ഷെ പൈപ്പുകഷണമല്ല. നൂറുമില്ലി എണ്ണകൊള്ളൂന്ന കുപ്പി പോലെയുള്ള സാധനത്തിൽ ഒരുവശത്ത് കോട്ടൺ തുണിയും മറുവശത്ത് അടപ്പും. ഉപയോഗം കഴിഞ്ഞ് എങ്ങിനെ വെച്ചാലും എണ്ണ വാർന്നൊഴുകി ഉറുമ്പുകൾക്ക് സദ്യയാകും.
അബദ്ധങ്ങളുടെ ലിസ്റ്റെഴുതിയാൽ ദിവസങ്ങൾ വായിച്ചാൽ തീരില്ല.
സന്തോഷം ഈ സന്ദർശനത്തിന്.

നൗഷാദ് അകമ്പാടം said...
This comment has been removed by the author.
നൗഷാദ് അകമ്പാടം said...

പണ്ടു ഞങ്ങളുടെ ഗ്രാമത്തിലെ കാടു കടന്നു വേണമായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് സ്കൂളിലെത്താന്‍..
കാറ്റിലുലഞ്ഞു നില്‍കുന്ന വന്മരങ്ങല്‍ക്കിടയില്‍ കളകളമിളകിപ്പായുന്ന കാട്ടാറും
കാട്ടിലെ കൂത്താട്ടക്കാരായ കുറുനരികളുടെ ഓരിയിടലും ശ്രദ്ധിച്ചില്ലേ ഒരു വഴുവഴുപ്പു നല്‍കി
കാലിനടിയിലൂടെ ഇഴഞ്ഞു അലസം നീങ്ങുന്ന ചേര (പാമ്പു)കളും നിറയെ പച്ച നിറഞ്ഞ കുറ്റിച്ചെടികളും
തിങ്ങി നില്‍ക്കുന്ന ആ കാടുമുറിച്ച് സ്കൂളിലേക്ക് നടക്കുമ്പോള്‍ പേടി മൂലം മനസ്സുനിറയെ പടച്ചോനേ കാക്കണേ
എന്നായിരുന്നു പ്രാര്‍ത്ഥന...

ഇന്നിപ്പോള്‍ ആറ്റുനോറ്റു കിട്ടിയ വെക്കേഷനു നാട്ടില്‍ കാലുകുത്തി അങ്ങാടിയിലേക്കിറങ്ങുമ്പോള്‍
പേടി ഇഴഞ്ഞു നീങ്ങുന്നതിനേയല്ല..നാലുകാലില്‍ ഓരിയിടുന്നവരേയുമല്ല..
മറിച്ച് വെളുക്കെ ചിരിച്ച് കയ്യില്‍ ഇന്‍ഷുറന്‍സ് ഫോറവുമായി ബൈക്കില്‍ മുന്നില്‍ വന്നിറങ്ങുന്ന
സ്നേഹിതനേയും മണി ചെയിന്‍ മോഡല്‍ നിത്യോപയോഗ സാധന ഏജന്റുമാരേയും
വേറെ കാക്കത്തൊള്ളായിരം കാകക്കണ്ണുമായി ന്യൂ ഗള്‍ഫ് റിട്ടേണ്‍സിനെ കാത്തിരിക്കുന്ന തരികിട തട്ടിപ്പു പാര്‍ട്ടികളേയുമാണു...

(ഒരു പയ്യന്‍ വന്നു പറഞ്ഞത് അവനതിന്റെ കമ്മീഷന്‍ കിട്ടിയാലേ കൊളേജിലെ ഫീസു കൊടുക്കാന്‍ കഴിയൂ
എന്നാണു..!)

അലീ നന്നായി പറഞ്ഞിരിക്കുന്നു...

(പിന്നെ പുതിയത് പോസ്റ്റുമ്പോള്‍ ഒരു മെയിലയച്ച് അറിയിക്കണം..
അല്ലങ്കിലിതു പോലെ എന്റെ വരവു വൈകും..
ഇല്ലെങ്കില്‍ ബുറൈദയില്‍ നിന്നും (കൂയ് പൂയ് ഹൂയ്-മുഖ്താര്‍ സ്റ്റൈല്‍!)
ഒന്നു കൂവി വിളിച്ചാലും മതി..ഒരു നാനൂറു കിലോമീറ്റര്‍ വ്യത്യാസമല്ലേയുള്ളൂ
മദീനയിലേക്ക്...)

അപ്പം പറഞ്ഞ പോലെ..

അഭി said...

നിമിഷങ്ങൾ കൊണ്ടവൻ അവളെക്കൊണ്ട് മലയാളത്തിലെ ‘ക്ഷ’യൊഴികെയുള്ള കൂട്ടക്ഷരങ്ങളെല്ലാം വരപ്പിച്ചു. ‘ക്ഷ’ അവൻ ഉമ്മച്ചിക്കായി നേരത്തെ ഫേവറിറ്റിൽ ആഡ് ചെയ്തിരുന്നു. പത്തുമിനിട്ടിനകം അവൻ തിരിച്ച് മേശപ്പുറത്ത് എമർജൻസി ലാൻഡിംഗ് നടത്തി. ഓഫീസിൽ വരുന്ന കസ്റ്റമേഴ്സിന്റെ കുട്ടികൾ എന്തു പ്രശ്നമുണ്ടാക്കിയാലും ഇനിയൊരിക്കലും തൊടരുതെന്ന പാഠം പഠിപ്പിച്ചുകൊണ്ട്.......................

ഹ ഹ മാഷെ ശരിക്കും ചിരിപ്പിച്ചു

ആശംസകള്‍

ഒഴാക്കന്‍. said...

:) nannayi chirichu

Vayady said...

“എങ്കിൽ പൊന്നുമോളിങ്ങോട്ട് കയറണ്ട... ഇപ്പോൾ അതില്ലാതെ തന്നെ ഞങ്ങൾ നക്ഷത്രമെണ്ണിക്കൊണ്ടിരിക്കുകയാ...!”

ഈ ഡയലോഗ് വായിച്ച് ചിരിച്ചു.
കാര്യം ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമൊന്നുമില്ലാതെ കഷ്ടപ്പെടുന്നവരാണീക്കൂട്ടര്‍. പാവങ്ങള്‍. പക്ഷെ സ്ഥിരം കുറേയാളുകള്‍ വീട്ടില്‍ കയറി വരുമ്പോള്‍ ക്ഷമ നശിച്ചു പോകും.
നാട്ടില്‍ പോയി കുറച്ചുനാള്‍ നിന്നതുകൊണ്ട് ഞങ്ങള്‍ക്ക് നല്ല ചിരിപ്പിക്കുന്ന പോസ്റ്റിനുള്ള വക കിട്ടി. നന്നായി.

സിദ്ധീക്ക് തൊഴിയൂര്‍ said...

എന്‍റെ അലി ഭായ്.എന്താ പറയ്യാ...ഒരു ഒന്നൊന്നെര നക്ഷത്രം ...എണ്ണി...നിങ്ങള്‍ ബ്ലോഗ്‌ ലോകത്തെ ഒരു പുലിക്കുട്ടിയാന്നെ..എന്തിനായിരുന്നു ഒരു ഒളിച്ചോട്ടം...

ശ്രീനാഥന്‍ said...

ആദ്യമായിട്ടാണ് ഇവിടെ, നേരത്തെ വരണമായിരുന്നു. അത്ര രസമാണ് താങ്കൾ എഴുതുന്നത്! ഇനിയും വരാം. എങ്കിലും ഈ കുട്ടികൾ നമ്മുടെ പകലുറക്കം കളയുന്നവർ മാത്രമല്ല, ഉറക്കം കെടുത്തുന്നവർ കൂടിയാകുന്നു.

രഘുനാഥന്‍ said...

ഹ ഹ.. അലീ ...പോസ്റ്റിന്റെ നീളം നോക്കിയപ്പോള്‍ ഹനുമാന്റെ വാലുപോലെ അങ്ങനെ നീണ്ടു കിടക്കുന്നു....പക്ഷെ വായിക്കാന്‍ തുടങ്ങിയപ്പോള്‍ തീര്‍ന്നു പോയതറിഞ്ഞില്ല ....നല്ല ഒഴുക്കും സുഖവും രസവും ഉള്ള വായന തന്നു...

ആശംസകള്‍

അലി said...

നൗഷാദ് അകമ്പാടം,
കൂകിവിളിക്കാൻ മെയിൽ ഐഡി തപ്പുമ്പോഴേക്കും വന്നു കമന്റ്. നാട്ടിലെത്തിയാൽ ഇൻഷുറൻസ്കാരുടെ വലയിൽ പെടാതെ നടക്കാനിത്തിരി കഷ്ടപ്പാടാണ്. നമ്മുടെ ജീവിതം സുരക്ഷിതമാക്കാൻ മറ്റുള്ളവർക്കുള്ള ആക്രാന്തം കാണുമ്പോൾ കണ്ണുനിറഞ്ഞുപോവും.

നന്ദി... വായനയ്ക്കും അഭിപ്രായത്തിനും.

അഭി,
വന്നു കണ്ടതിൽ വളരെ സന്തോഷം.

ഒഴാക്കൻ
നന്ദി.

അലി said...

വായാടി,
കുറച്ചുനാൾ നാട്ടിൽ നിന്നതുകൊണ്ട് എഴുതാനുള്ള വഴികൾ കിട്ടി, കൂടെ മൂക്കുകൊണ്ടെ ‘ക്ഷ’യും.
നന്ദി

സിദ്ധിഖ് ഭായ്...
ഞാനെണ്ണിയതിന്റെ ബാക്കി ഈ പോസ്റ്റ് വായിപ്പിച്ച് നിങ്ങളെയും എണ്ണീക്കുന്നു.
നന്ദി.

ശ്രീനാഥൻ.
ആദ്യ സന്ദർശനത്തിനു നന്ദി.
ഇനിയും പ്രതീക്ഷിക്കുന്നു.

രഘുനാഥൻ.
അബദ്ധങ്ങളെഴുതിവന്നപ്പോൾ ഹനുമാന്റെ വാലുപോലായി.
വായിച്ചതിലും അഭിപ്രായമറിയിച്ചതിലും വളരെ സന്തോഷം!

ആയിരത്തിയൊന്നാംരാവ് said...

ജലദോഷമുള്ള ഒരു നാള്‍ ആവി പിടിക്കുന്ന യന്ത്രം ഒന്ന് ഞാനും വാങ്ങി ........ വില പറയില്ല

SHAIJU :: ഷൈജു said...

HA HA
money chain njangalude nadine kure pidichukulukkiyatha
pinne ippolum veetil samparu podiyumayi management students vararund

അലി said...

ആയിരത്തിയൊന്നാം രാവ്...
ആദ്യ സന്ദർശനത്തിനു നന്ദി.

ഷൈജു,
സ്വാഗതം.
സന്തോഷം ഈ സന്ദർശനത്തിന്.

കണ്ണൂരാന്‍ / Kannooraan said...

സാര്‍.........,
ഭാവന വളരാനുള്ള ഒരു ഉപകരണം ഉണ്ട്. നന്നായി എഴുതാന്‍ പറ്റും. ബ്ലോഗെഴുത്തിന് പറ്റിയ സാധനം. കൊണ്ടുവരട്ടെ സാര്‍..?

(ഇങ്ങനെ പറഞ്ഞു വരുമോ ആരെങ്കിലും? എങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു)

jayarajmurukkumpuzha said...

enthayalum sangathy rasamayi......... aashamsakal...........

കുഞ്ഞാമിന said...

‘നക്ഷത്രമെണ്ണാനുള്ള വഴികൾ’ നന്നായിട്ടുണ്ട്. എന്നാലും വലിയ ബാഗും തൂക്കി അതിന്റെ ഭാരം കാരണം നടുവിനൊരു വളവുമായി വരുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. കൊടുങ്ങല്ലൂർ ബസ്സ്റ്റാന്റിനടുത്ത് ഒരു വീട്ടിൽ കുറെ ബിസിനസ്സ് മാനേജ്മെന്റുകാർ താമസിക്കുന്നത് കണ്ടിട്ടുണ്ട്. രാവിലെ തന്നെ അത് വഴി പോയാൽ കാണാം വലിയ ബാഗുകളും തൂക്കി പലവഴിക്ക് അവർ പോകുന്നത്.

Anonymous said...

നല്ല പോസ്റ്റ്‌...
മലയാളിത്തമുള്ള മനോഹരമായ പോസ്റ്റുകള്‍.
ഇനിയും ഇതു പോലുള്ള കഥകളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

അലി said...

കണ്ണൂരാന്‍,
ഭാവന വളരാനുള്ള ലേപനം ഇറങ്ങിയിട്ടുണ്ടത്രേ...
നടി ഭാവനയാണെങ്കിൽ വളരുന്നുമില്ല!

Blogger jayarajmurukkumpuzha,
ആദ്യസന്ദർശനത്തിനു നന്ദി.

കുഞ്ഞാമിന.
വായനക്കും അഭിപ്രായത്തിനും നന്ദി.

അനിത,
സ്വാഗതം.
ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു.

വായിച്ച് നക്ഷത്രമെണ്ണിയ എല്ലാർക്കും നന്ദി!

pournami said...

ടാറ്റായുടെ ഇൻഷുറൻസ് കമ്പനീന്നാണ് വിളിക്കുന്നത്. നിങ്ങളുടെ പേര് നറുക്കെടുത്തുവെന്നും സമ്മാനമായി ഒരു ഫ്രീ പോളിസി തരുന്നുണ്ടെന്നും തിരിച്ചറിയൽ കാർഡുമായി വന്ന് ഡോക്യുമെന്റ്സ് കളക്ട് ചെയ്യണമെന്നും... തിങ്കളാ‍ഴ്ച നിങ്ങൾക്കുവേണ്ടി ഒരു ഫംഗ്ഷൻ അറേഞ്ച് ചെയ്തിട്ടുണ്ട് hhha athu sariya ...ithupolulla calls..idakku job offerum tharundu....sales ok anu pakshey nilavaram ulla products enkil no probs...quality important avunnila ...evideyum

rafeeQ said...

അപരന്‍റെ മേല്‍ അധീശത്വം നേടാനും അവന്‍റെ സാമ്പത്തീകമായ എല്ലാം ഊറ്റിയെടുക്കാനും പുത്തന്‍ വിപണന തന്ത്രങ്ങള്‍ മെനയുകയാണ് മൂലധനശക്തികള്‍. കഞ്ഞി വെക്കുന്ന കലങ്ങളെ പോലും കമഴ്ത്തിവെക്കും വിധം ചൂഷണാധിഷ്ടിതമായ ലോകക്രമം നെന്ജെറ്റുന്ന മനുഷ്യന്‍, മനുഷ്യനാല്‍ തന്നെ കരിമ്പിന്‍ ചണ്ടിയാക്കപ്പെടുന്നു.
ആനുകാലികതയുടെ മേമ്പൊടി ചേര്‍ത്ത കഥാവതരണം തീര്‍ത്തും വ്യത്യസ്ഥം!
ഇത്തരം വലിയ കുറിപ്പുകള്‍ 2/3 ഓ ആയി കൊടുത്താല്‍ ഇ-വായനക്കാരന് സൌകര്യമാകും.

അലി said...

pournami,
സ്വാഗതം
വായനക്കും അഭിപ്രായത്തിനും നന്ദി.

റഫീഖ്,
വിശദമായ വായനക്കും മറുപടിക്കും നന്ദി
അബദ്ധങ്ങളുടെ ലിസ്റ്റിന് അല്പം നീളം കൂടിപ്പോയെന്നറിയാം. തുടരൻ എഴുതാ‍ൻ താല്പര്യമില്ലായിരുന്നു. ഇനിയും വരിക.

ദാ... വളരെ നീളം കുറച്ചൊരു പോസ്റ്റ്.

A.FAISAL said...

മാനേജ്മെന്റ് സ്റ്റുടന്റസ് ആണെന്ന് പറഞ്ഞാണ് ഇപ്പൊ വരാറുള്ളത്..!
സംഭവങ്ങള്‍ ലളിതവും മനോഹരവുമായി പറഞ്ഞിരിക്കുന്നു..!!
ക്യാമറ മൊബൈൽ കയ്യിലുള്ളവൻ നടുറോഡിൽ ആക്സിഡന്റ് കണ്ടപോലെ!
ഹൈക്കമാന്റിനെ കാണാൻ ഡെൽഹിക്കുപോയ മുരളിയെപ്പോലെ!
നന്നായിരിക്കുന്നു.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അബദ്ധങ്ങളുടെ ഒരു കൂമ്പാരമാണല്ലോ...?
ശൊ...സമ്മതിക്കണം..ഇക്കാടെ ബീവിയെ..