Monday, June 28, 2010

ഞങ്ങൾ വാഴും ബൂലോകം!

      കണ്ണുകളിൽ ട്രാഫിക് സിഗ്നലിന്റെ ചുവപ്പ്...
      വേഗങ്ങളെ വലിച്ചെറിയുന്ന എന്റെ യാത്രകൾ...
      തേയുന്ന ചെരുപ്പുകളിൽ താളം പിടിക്കുന്ന കാൽ‌പാദങ്ങൾ...
      എന്റെ പേനത്തുമ്പിനെ തിന്നുതീർക്കുന്ന കടലാസുകൾ.

    അക്ഷരപ്പിശകുകളും വ്യാകരണത്തെറ്റുകളും പറഞ്ഞുതന്ന മലയാളം അദ്ധ്യാപികയെ ആക്ഷേപിച്ചപ്പോൾ പള്ളിക്കൂടത്തിൽ നിന്നും പുറത്താക്കി. പെറ്റതള്ളയെ ചീത്തവിളി പതിവാക്കിയപ്പോൾ വീട്ടിൽ നിന്നും ആട്ടിയിറക്കി. സ്വന്തം പേരെഴുതുമ്പോൾ പോലും ഒഴിഞ്ഞുമാറുന്ന അക്ഷരങ്ങളെ ശപിച്ചു ഞാൻ നാടുവിട്ടു. മറ്റുള്ളവർക്ക് മനസ്സിലാകുന്ന ഒരു വരിയെങ്കിലും എഴുതണമെന്ന ആശ നശിച്ചപ്പോൾ അർത്ഥമറിയാത്ത വാക്കുകളും ചേരാത്ത പദങ്ങളും ഞാൻ ചേർത്തുവെച്ചു. അതിനു മേലെ മലയാള കവിതയെന്ന ലേബൽ ഒട്ടിച്ചു.

    വിമർശനവും ഉപദേശവുമായി വന്നവരെ ആട്ടിയോടിച്ചു. വാക്കുകൾക്കുമേലെ അടയിരിക്കാൻ ഞാൻ പിടക്കോഴിയല്ല. അവയ്ക്ക് മൂർച്ചകൂട്ടാൻ കൊല്ലന്റെ പണിയുമറിയില്ല. ആഴത്തിലുള്ള വിഷയങ്ങൾ തേടണമെന്നു പറഞ്ഞവരെ പഴി പറഞ്ഞു. പ്രമേയങ്ങൾക്ക് പരിചരണം പോരെന്ന് പറയുന്നവരുടെ കരണം പുകച്ചു. എന്തും വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യത്തെ ആവിഷ്കാര സ്വാതന്ത്ര്യമെന്നു പറഞ്ഞ് പരിഷ്കാരിയായി. അവാർഡിൽ ചതിയെന്നലറി പ്രതിഷേധിച്ചു. അവസാനം വാർഡിൽ ശല്യമായപ്പോൾ സെല്ലിലടച്ചു.

    അഴിയറുത്ത് മതിൽ ചാടിയ എനിക്ക് മുന്നിൽ ഭൂമി മലയാളത്തോളം വിശാലമായ തെരുവ്. തിരിച്ചറിയാതിരിക്കാൻ മുഖം മറച്ച് ഞാൻ അലഞ്ഞുനടക്കുന്നു. ഈ തെരുവിൽ കവിതയെഴുതി ജീവിക്കുന്നു!

59 comments:

അലി said...

സമർപ്പണം: ക്ഷമയും സമയവും തിന്നുതീർക്കുന്ന അത്യന്താധുനിക ബൂലോക കവികൾക്ക്..

എറക്കാടൻ / Erakkadan said...

എന്ത് തെങ്ങയടിക്കാന്‍ ആരുമില്ലേ ...

പിന്നേ ഇത് ഹംസ ഇന്ന് കവിത എഴുതിയത്ഹു കൊണ്ടാണോ ..പാവം ഹംസ

Sulfikar Manalvayal said...

(((((ഠേ))))))
തേങ്ങാ എന്റെ വക
അതിനു മുമ്പ് കമന്റിയോ?

കുഞ്ഞാമിന said...

ഒന്നും മനസ്സിലായില്ല. കവിത എഴുതാത്തത് കൊണ്ടാകും. :)

ഷാജി നായരമ്പലം said...

അവസാനം വാർഡിൽ ശല്യമായപ്പോൾ സെല്ലിലടച്ചു....

കാത്തു കാതോര്‍ത്തിരിയ്ക്കുന്നു ഞാനും.....!!

Manoraj said...

അലീ.. ഞാൻ പിടിച്ച് സെല്ലിലടക്കും കേട്ടോ..

പാവം ഹംസ.. ഇത് ഹംസയെ ഉദ്ദേശിച്ചാണ്. ഹംസയെ തന്നെ ഉദ്ദേശിച്ചാണ്.
ഹോ രണ്ട് പേരെ തമ്മിലടിപ്പിച്ചപ്പോൾ എന്തൊരാശ്വാസം. ഒന്ന് കിടക്കട്ടെ:)

(റെഫി: ReffY) said...

ഇത് പോസ്റ്റ്‌ മോഡേണ്‍ കവിതയോ അതോ കവിതയുടെ പോസ്റ്റ് മോര്‍ട്ടമോ?
രണ്ടായാലും കൊള്ളാം.

Naushu said...

ഇതെല്ലാം സഹിക്കാനുള്ള ശക്തി നല്‍കണേ ഈശ്വരാ...

ശ്രീനാഥന്‍ said...

പാവം കവികൾ ജിവിച്ചു പോട്ടേ അലി, ഹംസാന്തം കവിത്വം എന്നല്ലേ പ്രമാണം?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആധുനികോത്തര കവി ഒന്ന് മനസ്സില്‍ കരുതും.
വരി മുറിച്ചു മറ്റൊന്ന് എഴുതും..
അഞ്ചു ആളുകള്‍ അത് വായിക്കും..
അവര്‍ ഓരോരുത്തരും അഞ്ച് അര്‍ഥം വയ്ക്കും..
അല്ലെങ്കില്‍ ഒന്നും മനസ്സിലായില്ലേലും ബുജി ചമയും.
ഇതാണപ്പാ കവിത!!

(അല്ല ആശാനെ ഇനി ഇതും ഒരു ഉഗ്രന്‍ കവിത ആണെന്ന് ആരെങ്കിലും പറയുമോ? എങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി)

കൂതറHashimܓ said...

>>>ന്തും വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യത്തെ ആവിഷ്കാര സ്വാതന്ത്ര്യമെന്നു പറഞ്ഞ് പരിഷ്കാരിയായി<<<
ആഹാ നല്ലത്‌, മുകളിലെ വരികൾ സത്യം.
ആർക്കും മനസ്സിലാവാത്തത്‌ പറഞ്ഞാ അത്‌ ആധുനികമായി, പിന്നേയും പൊട്ടത്തരം പറഞ്ഞാൽ അത്‌ അത്യന്താധുനികവും..
നാണമില്ലേ കൂതറകളേ. എല്ലാർക്കും മനസിലാകുന്ന വിധത്തിൽ പറഞ്ഞാല്‍ എന്താ...? (തന്റെ പൊട്ടത്തരം വല്ലവരം മനസ്സിലാക്കും എന്ന പേടിയായിരിക്കും അല്ലേ??)

ഹംസ said...

ഇതൊക്കെ തന്നെയാ ഞാനും ഇവിടെ പറഞ്ഞത്
പല ഗവിതകളും കണ്ട് പലയിടത്തും രു ചുക്കും മനസ്സിലാവാതെ തലചൊറിഞ്ഞത് മിച്ചം .

Anonymous said...

അപ്പോ കവികളെല്ലാം സെല്ലിൽ നിന്നും ചാടി പോന്നവർ എന്നാണോ... ബൂലോകത്തു പിടിച്ചു നിൽക്കാൻ ചിലർ അനുഭവം വെച്ചു കാച്ചുന്നു ചിലർ കേട്ട കഥതന്നെ അൽ‌പ്പം കൂടി മെഴുക്കു പുരട്ടി.. സ്വന്തം കഥയാക്കി പോസ്റ്റുന്നു ചിലർ ജീവിതത്തിലെ വിഡ്ഡിത്തം ടൈപി പോസ്റ്റുന്നു.. ചിലർ അവർക്കു തന്നെ മനസിലാകാത്ത എന്തൊക്കെയോ എഴുതി ബ്ലോഗറാകുന്നു... അതു പോലെ കവിത എന്ന ലേബലിൽ ചിലർ വാക്കുകൾ മുറിച്ചെഴുതി പോസ്റ്റുന്നു... പ്രാസവുമില്ല വൃത്തവുമില്ല ഒന്നുമില്ലാതെ അവർ ഒന്നു ചിന്തിക്കുന്നു വായിക്കുന്നവർ മറ്റൊന്നു ചിന്തിക്കുന്നു അതിനേയും കവിത എന്നുപേരു ചൊല്ലി വിളിക്കുന്നു... കവികൾ മാത്രമെന്തെ ഭ്രാന്തന്മാരാകുന്നു.. അതുമാത്രം മനസിലാകുന്നില്ല .

ഹംസ said...

@ഉമ്മു അമ്മാര്‍
എല്ലാ കവികളേയും അലി പറഞ്ഞിട്ടില്ല. പോസ്റ്റിനു വേണ്ടി പലരും പലതും എഴുതുന്നു. ആ എഴുതുന്നത് തന്നെ മനുഷ്യര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ തെളിച്ചെഴുതിയാല്‍ എന്താ കുഴപ്പം അപ്പോള്‍ “ഉത്തരാധുനികം” ആവില്ല അല്ലെ . അനുഭവം എഴുതുന്നവരും കഥ എഴുതുന്നവരും കേട്ടുമടുത്ത വിഷയങ്ങള്‍ തന്നേ തേച്ച് മിനുക്കുമ്പോഴും വായിക്കുന്നവര്‍ക്ക് വിഷയം മനസ്സിലാവും എന്നുണ്ടെങ്കില്‍ അതില്‍ എന്താ തെറ്റ്?
ഉത്തരാധുനിക കവിതകള്‍ മനസ്സിലായി കമന്‍റ് ഇടുന്നവര്‍ എത്ര പേരുണ്ട് ബൂലോകത്ത്?
താനും ഒരു ബുദ്ധിജീവിയാ എന്നു മറ്റുള്ളവര്‍ കരുതട്ടെ എന്നു കരുതി അല്ലങ്കില്‍ തന്‍റെ ബുദ്ദിയില്ലായ്മ മറ്റുള്ളവരെ അറിയിക്കണ്ട എന്നു കരുതി . നന്നായി, സൂപ്പര്‍ എന്നൊക്കെ പറയാന്‍ ആളുണ്ടാവും . മനസ്സില്‍ ആ കവിക്ക് വട്ടണെന്നു കരുതികൊണ്ട് തന്നെ.

ഏ.ആര്‍. നജീം said...

ഒരു അത്യന്താധുനിക കവിയുടെ ദുരിത പര്യവസാനിയായ കഥയുടെ നേര്‍ചിത്രം ...
പാവം ബൂലോക ബുജികള്‍.. :)

ഏ.ആര്‍. നജീം said...
This comment has been removed by the author.
lekshmi. lachu said...

എന്താപ്പോ പറയാ...ഞാനും രണ്ടുമൂന്
കവിതകള്‍ എഴുതി..എനിക്ക് വട്ടൊന്നും വന്നിട്ടില്ല്യ ഇതുവരെ
ടോ.ഞാനും പലരുടെയും കവിതകള്‍ വായിച്ചു ,ചിലതൊന്നും
മനസ്സിലാകാതെ തലയില്‍മുണ്ടിട്ടു പതുക്കെ പോരും .ഞാന്‍ എന്തേലും
പറഞ്ഞാല്‍ അതെന്റെ വിവരക്കെടാകുമോ എന്നോര്‍ത്ത്.ചിലര്‍ എഴുതുന്ന
കവിതയുടെ അര്‍ത്ഥം അവര്‍ക്കുതന്നെ അറിയുകയുള്ളൂ ...മനുഷ്യര്‍ക്ക്‌
മനസ്സിലാകുന്ന അര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാല്‍ എന്നെ പോലുള്ള
മണ്ടികള്‍ക്ക് മനസ്സിലാകുമല്ലോ.ഒഹംസക്ക പറഞ്ഞത് ശരിയാണ് പലരും തന്‍റെ വിവരമില്ലായ്മ മറ്റുള്ളവരെ അറിയിക്കണ്ട എന്നു കരുതി എല്ലാം മനസ്സിലായവരെ പോലെ കമന്‍റിട്ടു പോവുന്നതയി തോന്നിയിട്ടുണ്ട്.

പട്ടേപ്പാടം റാംജി said...

എഴുതുന്നവര്‍ എഴുതുന്നത് വായിക്കുന്ന എല്ലാര്‍ക്കും മനസ്സിലായാലേ അതിനര്‍ത്ഥമുള്ളു എന്നാണ്‌ എനിക്ക് തോന്നുന്നത്. കവിത എന്ന് മാത്രമല്ല എല്ലാത്തിനും ഈ മനസ്സിലാക്കല്‍ ലഭിക്കണം.

mukthaRionism said...

നല്ല ഗവിത.
ഗംഭീരം..
ഭീകരം...!
തുടരട്ടെ...
ഭൂലോകം എഴുത്തുകാര്‍ക്കു മാത്രമല്ല,
വായനക്കാര്‍ക്കും വിഷാലമായ പറമ്പു തന്നെ..

ഹേമാംബിക | Hemambika said...

എഴുതുന്നവര്‍ക്ക് അറിയില്ല അവര്‍ എന്താണ് എഴുതുന്നതെന്ന് . വായിക്കുന്നവര്‍ക്ക് ലവലേശം അറിയില്ല.
സീ , ഒന്ന് എസ്ടാബ്ലിഷ് ആയാല്‍ പിന്നെ പേടിക്കണ്ട , വായിക്കുന്നവര്‍ തന്നെ എന്തെങ്കിലും അര്‍ഥം ഉണ്ടാക്കിക്കൊള്ളും , ഏത് ?

Sulfikar Manalvayal said...

ഇത് തന്നെയാ അലി ഉദേശിച്ചതും.
നോക്കൂ. അലിക്ക് തന്നെ അറിയില്ല എന്താണ് എഴുതിയതെന്ന് ? . ശരിയല്ലേ അലി?
എന്നിട്ടും ഈ "അത്യന്താധുനിക" കവിതയ്ക്ക് ഒരുപാട് പേര്‍ അഭിപ്രായം പറഞ്ഞിരിക്കുന്നു.
എന്തിനാണ് ഈ പുറംപൂച്ച്. മനസിലായില്ലെങ്കില്‍ അതങ്ങു പറഞ്ഞാല്‍ പോരെ. ഒരാളും നിങ്ങളെ കളിയാക്കുകയോ, ചെറുതാക്കി കാണുകയോ ഇല്ല.
നേരത്തെ ആരോ ഒരാള്‍ പറഞ്ഞു മനസിലായില്ലെങ്കില്‍ മെല്ലെ തലയില്‍ മുണ്ടിട്ട് മിണ്ടാതെ മടങ്ങി പോകുമെന്ന്. ചുരുങ്ങിയത് അങ്ങിനെ ചെയ്യാനുള്ള ബുദ്ധി എങ്കിലും കാണിചൂടേ.
ഇത് ഒന്നും മനസിലാവുകയും ഇല്ല. എന്നിട്ട് ഭയങ്കരം, കിടിലന്‍, അതി ഗംഭീരം എന്നൊക്കെ തട്ടി വിട്ടങ്ങു നടക്കും.
ഇതിന് ഞാന്‍ പറഞ്ഞ വഴിയേ ഉള്ളൂ.
ഇത് നോക്കൂ
അലി അഭിനന്ദനങ്ങള്‍. ഈ ഭൂലോക "അഭിനവ" കവികളുടെ പുറമ്പൂച്ച് പുറത്ത് ചാടിച്ചതിന്.
എന്നിട്ടും ഇവര്‍ക്ക് വല്ല കുലുക്കവുമുണ്ടോന്നു നോക്കിക്കെ. അടുത്ത "അത്യന്താധുനികത്തിന്" ഒരുങ്ങുകയാ ഓരോരുത്തരും.
പോരട്ടെ ഇനിയും ഇത്തരം നല്ല 'കൊട്ടുകള്‍'.

ഒഴാക്കന്‍. said...

എന്താപ്പോ ഇത് എല്ലാരും കബിത എഴുതി കബിത എഴുതി കബിതാ സമാഹാരം ഉണ്ടാക്കുമോ
നാലും സംഭവം കലക്കി

Wash'Allan JK | വഷളന്‍ ജേക്കെ said...

അലീ, അതാണ്‌ സ്വാതന്ത്ര്യം കണ്ണില്‍ കാണുന്ന ചുവരിലൊക്കെ തോന്നുന്നതൊക്കെ എഴുതി വയ്ക്കൂ. ആരുണ്ടിവിടെ ചോദിയ്ക്കാന്‍?
ഇഷ്ടമുള്ളവര്‍ വായിക്കും. ആഹാ എന്തൊരാശ്വാസം..

Vayady said...

ഇതെന്തായിവിടെ വട്ടന്മാരുടെ സംസ്ഥാന സമ്മേളനമോ മറ്റോ നടക്കുകയാണോ? ഹാവൂ! ഞാന്‍ രക്ഷപ്പെട്ടു. ഞാനിതുവരെ കവിത എഴുതിയിട്ടേയില്ല. ഇവിടന്ന് വേഗം സ്ഥലം വിടുന്നതായിരിക്കും ബുദ്ധി. :)

K@nn(())raan*خلي ولي said...

കവികള്‍ കല്ലിവല്ലി.






(ഒന്നും മനസ്സിലാവാത്ത ഭാഷയില്‍ എഴുതുന്ന അത്യന്താധുനിക കവി കോമരങ്ങള്‍ പിന്നെയും പിന്നെയും പിന്നെയും കല്ലിവല്ലി. പോര. ഒരായിരം വട്ടം കല്ലിവല്ലി! അലിക്കയും ഹംസക്കയും നീണാള്‍ വാഴട്ടെ. ഞാനങ്ങു പോട്ടെ..)

നൗഷാദ് അകമ്പാടം said...

" കണ്ണുകളിൽ ട്രാഫിക് സിഗ്നലിന്റെ ചുവപ്പ്...
വേഗങ്ങളെ വലിച്ചെറിയുന്ന എന്റെ യാത്രകൾ...
തേയുന്ന ചെരുപ്പുകളിൽ താളം പിടിക്കുന്ന കാൽ‌പാദങ്ങൾ...
എന്റെ പേനത്തുമ്പിനെ തിന്നുതീർക്കുന്ന കടലാസുകൾ."

അലീ ..ഒരു പക്ഷേ ഇത് ആക്ഷേപഹാസ്യമായി എഴുതിയതാവാം..
ഉള്ളത് പറയാലോ..
ആ പ്രയോഗങ്ങള്‍ എനിക്ക് ക്ഷ പിടിച്ചു..
അവയിലോരോ വരികളും ഉന്നമറിഞ്ഞ് യഥാസ്ഥാനത്ത് കഥയില്‍ /കവിതയില്‍ ഉള്‍പ്പെടുത്തിയാല്‍
തീര്‍ച്ചയായും ആ വരികള്‍ കിടന്ന് തിളങ്ങും..

പലപ്പോഴും കവിയുടെ ചിന്തകള്‍ ഒരു സാദാ വായനയല്ല ആവശ്യപ്പെടുന്നത്..
കവി അത്തരം വായനയെ ഗണിക്കുന്നുമുണ്ടാവില്ല..

ഭാവന തീഷ്ണമെങ്കില്‍ കവി (കവിയായിരിക്കണം!)
എന്തുമെഴുതട്ടെ..അതില്‍ കവിത്വമുണ്ടാവും..

അതുകൊണ്ടായിരിക്കാം നല്ല എഴുത്തുകാരനായ താങ്കള്‍
(താങ്കളുടെ കഥകളിലെ ലാളിത്യം,ശുദ്ധമായ അവതരണം,ഉപമകള്‍.ക്രാഫ്റ്റ് അറിഞ്ഞു കൊണ്ടുള്ള രചന..)
വിഡ്ഡിയെഴുത്തിനെ പരിഹസിച്ച് വിഡ്ഡിത്തമെഴുതാന്‍ തുനിഞ്ഞപ്പോള്‍ പോലും
താങ്കളുടെ തൂലികയില്‍ ഉതിര്‍ന്നത് നല്ല വരികള്‍ തന്നെയാണു..
പല വരികള്‍ ഒന്നിച്ചു വെച്ചു എന്ന തെറ്റേ മുകളില്‍ സംഭവിച്ചിട്ടുള്ളൂ എന്ന് ചുരുക്കം.

ഒരിക്കല്‍ കൂടി പറയട്ടേ..
കഥ ഒരു വായനയെങ്കില്‍ കവിത ഒന്‍പതു വായന ആവശ്യപ്പെടുന്നു.

Anonymous said...

ഇവിടെ ഒരാളുടെ നന്മയാണുദ്ദേശമെങ്കിൽ അയാൾ അവിടെ നല്ലതിനു നല്ലതെന്നും മോശമാണെങ്കിൽ മോശമെന്നും മനസിലായില്ലെങ്കിൽ മനസിലായില്ല എന്നും എഴുതണം അതിനല്ലെ സത്യസന്ധമായ അഭിപ്രായം എന്നു പറയുക.. എല്ലാത്തിനും വളരെ നന്നായി എന്നെഴുതുന്നത് കാപട്യമല്ലെ.. ഒരു സന്ദേശവും ലഭിക്കാത്ത കഥയും ..ഒന്നും മനസ്സിലാകാത്ത കവിതയും ഒരു പോലെയല്ലെ... കവിതക്ക് കവിതയുടെ ഒരു ഭാഷയില്ലെ .. അതു ഇപ്പോൾ ഉള്ള അധിക എഴുത്തുകാർക്കും അറിയില്ല ഞാനടക്കം അതും കൂടി അറിയാമെങ്കിൽ സെല്ലിൽ അല്ലായിരുന്നു അടക്കുക രാജ്യത്തു നിന്നു തന്നെ പുറത്താക്കുമായിരുന്നു.. എല്ലാരും കൂടി..

Unknown said...

കവിതയോട് എനിക്കത്ര ബന്ധമൊന്നുമില്ല, മനസ്സിലാകുന്നത് വായിക്കാറുണ്ട്, ഇല്ലാത്തവായില്‍ നിന്ന് ഒന്നും മിണ്ടാതെ പോരാരുമുണ്ട്.
ഈ ലേഖനവും നേരാംവണ്ണം എനിക്ക് മനസ്സിലായിട്ടില്ല, ഒരേകദേശ ഐഡിയ വന്നു എന്ന് മാത്രം!
പറയാനുള്ളത് നേരാംവണ്ണം തെളിച്ച് പറയാത്ത ഉത്തരാധുനിക സാഹിത്യ വിമര്‍ശകരുടെ കൂട്ടത്തിലാണോ അലി ?!

കാവാലം ജയകൃഷ്ണന്‍ said...

വായിച്ചു ഇഷ്ടപ്പെട്ടു. കളിയാക്കാനാണെങ്കിലും, താങ്കള്‍ എഴുതി വച്ചിരിക്കുന്ന ആ നാലു വരി പോലും അത്യന്താധുനിക ഉത്തരാധുനിക ബൂലോക കവിതകള്‍ വച്ചു നോക്കിയാല്‍ എത്രയോ ഭേദം.



ഓഫ്: ഞാനും കവിതയാണെന്നു പറഞ്ഞ് കുറേ എഴുതി നാട്ടുകാരെ മിനക്കെടുത്താന്‍ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്. നമുക്കിത്രയൊക്കെയേ ദ്രോഹിക്കാന്‍ കഴിയൂ.

Jishad Cronic said...

ഗംഭീരം..

ഹരീഷ് തൊടുപുഴ said...

:)

മന്‍സുര്‍ said...

ഒരുപ്പാട്‌ കാലമായി ഞാന്‍ വായില്‍ നിന്നും തുപ്പണം തുപ്പണം എന്നു കരുതിയിരുന്ന നഗ്നത വളരെ മാന്യമായി അലിഭായി ഇവിടെ വിളിച്ചു പറഞ്ഞിരിക്കുന്നു.....കണ്ണുളവര്‍ വായിക്കട്ടെ...
കാതുള്ളവര്‍ കേള്‍ക്കട്ടെ....ഇതൊന്നുമില്ലാത്തവര്‍ ഇരുന്നു ചൊറിയട്ടെ.

അലിഭായി...വെല്‍..ക്ലാപ്പ്‌സ്സ്‌.

നന്‍മകള്‍ നേരുന്നു

സസ്നേഹം
മന്‍സൂര്‍.നിലബൂര്‍

kambarRm said...

ഞാനിതു വരെ കവിത എഴുതിയിട്ടില്ല,. എന്നാൽ കവിത വായിക്കാൻ എനിക്കിഷ്ടമാണു.., ചിലതൊക്കെ വീണ്ടും വീണ്ടും വായിച്ചാലേ മനസ്സിലാകൂ എന്നത് കറക്റ്റാണു, അത് എന്റെ വിവരക്കേട് കൊണ്ടാകാം..
എന്ന് വെച്ച് ബൂലോകത്ത് കവിത എഴുതന്നവരെല്ലാം മോശക്കാരാണെന്ന് എനിക്കഭിപ്രായമില്ല, നല്ല കവികളും കവിതകളും ഉണ്ട്, പിന്നെ പോസ്റ്റുകളുടെ എണ്ണം കൂട്ടാൻ വേണ്ടി മാത്രം എഴുതുന്ന ചില ചപ്പ് ചവറുകൾ കണ്ടില്ലെന്ന് നടിക്കാറാണു പതിവ്.പക്ഷേ എന്നെ അതിശയപ്പെടുത്തുന്നത് അവയ്ക്കൊക്കെ കിട്ടുന്ന കമന്റുകളുടെ എണ്ണമാണു..കൊള്ളാം..അതുഗ്രൻ..മാങ്ങാത്തൊലി ഹൌ...

യാതൊരു കാ‍മ്പും കഴമ്പുമില്ലാതെ എഴുതുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് അവർക്ക് വീണ്ടും വീണ്ടും പ്രചോദനമേ ആകൂ എന്ന് മറ്റുള്ളവർ മനസ്സിലാക്കാത്തതെന്ത്..
നല്ലത് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാനും ചവറുകളെ തിരസ്കരിക്കാനും മുന്നോട്ട് വരുമ്പോഴേ അവർക്കും മലയാളസാഹിത്യമേഖലക്കും ഗുണം ഉണ്ടാവൂ എന്ന് ഇനിയെങ്കിലും ബ്ലോഗർമാർ മനസ്സിലാക്കട്ടെ..
എല്ലാവർക്കും നന്മ നേരുന്നു.

ശ്രീക്കുട്ടന്‍ said...

ഒരു കവിതയെഴുതിയിട്ടു തന്നെ ഇനി മറ്റെന്തുമുള്ളൂ..

കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ
..........................
.....................ണ്ടോ...

എഴുതി തീര്‍ന്നപ്പോഴാണ് ഇതും മുമ്പാരാണ്ട് കീച്ചിയതാണെന്നു മനസ്സിലായത്.ഒരു തൊണ്ണൂറുകൂടി അടിച്ചേച്ച് ഒന്നൂടി തപ്പി നോക്കട്ടെ..

Anonymous said...

" കണ്ണുകളിൽ ട്രാഫിക് സിഗ്നലിന്റെ ചുവപ്പ്...
വേഗങ്ങളെ വലിച്ചെറിയുന്ന എന്റെ യാത്രകൾ...
തേയുന്ന ചെരുപ്പുകളിൽ താളം പിടിക്കുന്ന കാൽ‌പാദങ്ങൾ...
എന്റെ പേനത്തുമ്പിനെ തിന്നുതീർക്കുന്ന കടലാസുകൾ."
ആക്ഷേപം നിറച്ച വരികള്‍ ...

Akbar said...

"ക്ഷമയും സമയവും തിന്നുതീർക്കുന്ന" കവിതകളും പോസ്റ്റുകളും ഇനി വായിക്കില്ല. സത്യം

ശ്രീ said...

പാവം കവികൾ

Abdulkader kodungallur said...

അഴിയറുത്ത് മതില്‍ചാടിയവനത്രേ അലി
മൊഴിയെടുത്തതില്‍കുഴിമാന്തിയവന്‍ അലി
വഴിപറഞ്ഞവരെ പഴിപറഞ്ഞവനത്രേ അലി
കഴിവുകളൊക്കെ കവിതയാക്കുന്നവന്‍ അലി.

sm sadique said...

മറ്റുള്ളവർക്ക് മനസ്സിലാകുന്ന ഒരു വരിയെങ്കിലും എഴുതണമെന്ന ആശ നശിച്ചപ്പോൾ അർത്ഥമറിയാത്ത വാക്കുകളും ചേരാത്ത പദങ്ങളും ഞാൻ ചേർത്തുവെച്ചു. അതിനു മേലെ മലയാള കവിതയെന്ന ലേബൽ ഒട്ടിച്ചു

ഞാനും ഇതുപോലാ…
എന്തെങ്കിലും എഴുതി ഒരു എഴുത്ത്കാരനാകാൻ സമ്മതിക്കില്ലേ അലിയാരേ?

അലി said...

ആദ്യമായി പറയട്ടെ ഞാനൊരു കവിതാ വിരോധിയല്ല. നല്ല കവിതകൾ വായിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരൻ മാത്രം. പക്ഷെ ബ്ലോഗ് വായനക്കിടയിലെപ്പോഴോ തിളച്ചുപൊന്തിയ ദേഷ്യവും സങ്കടവും എല്ലാം എഴുതിക്കൂട്ടിയപ്പോൾ വായിക്കാനും അഭിപ്രായം പറയാനുമെത്തിയ എല്ലാ കൂട്ടുകാർക്കും നന്ദി.

എറക്കാടാ...
തേങ്ങ മോശമായില്ല.
ഹംസയെ ഞാനൊന്നും ചെയ്തില്ല, എല്ലായിടത്തും ആദ്യം തേങ്ങയടിക്കാനെത്തുന്ന ഹംസക്ക് ഇത്തവണ പാരയായതാരാ?

സുൽഫി,
തേങ്ങ പാഴായല്ലോ...

കുഞ്ഞാമിന,
മനസ്സിലാകാത്തതെന്തെങ്കിലും ഞാനെഴുതിയെന്നു തോന്നുന്നില്ല.
ഇനി വേണമെങ്കിൽ കവിതയെഴുതിനോക്കാം.

ഷാജി നായരമ്പലം,
ആദ്യ സന്ദർശനത്തിനു നന്ദി.
ഇതെഴുതിവെച്ചിട്ട് കുറെയായി നിങ്ങളുടെ കവിത ഇതു പോസ്റ്റ് ചെയ്യാൻ ഒരു കാരണമായി.

മനോരാജ്.
ഇപ്പോ സെല്ലീന്ന് ചാടിയേയുള്ളു.
വന്നു കണ്ടതിൽ നന്ദി.

റെഫി,
ഇതു ഒരു കവിയുടെ പോസ്റ്റ്മാർട്ടം!

നൌഷു,
ഇതിലപ്പുറം നമ്മൾ സഹിച്ചുകൊണ്ടിരിക്കുകയല്ലേ!

ശ്രീനാഥൻ മാഷെ,
എല്ലാരും ഹംസയെ ഹിംസിക്കാനിറങ്ങിയതാണല്ലേ.

ഇസ്മയിൽ ഭായ്
അർത്ഥം വായിക്കുന്നവർക്ക് തോന്നുന്നതാണല്ലോ. അർത്ഥമില്ലാത്തവർക്ക് അത് കിട്ടുമ്പോൾ കുടപിടിക്കും. കമന്റടിക്കും.
എന്തായാ‍ലും കവിത കിടിലൻ!

അലി said...

കൂതറHashimܓ
മനസ്സിലാകുന്ന തരത്തിലെഴുതിയാൽ നമുക്ക് അർത്ഥം പിടികിട്ടിയാലോ! അതല്ലെ അതിന്റെ സീക്രട്ട്!

ഹംസാക്കാ...
നന്ദി, എഴുതിവെച്ചിരുന്ന ഈ സാധനം പെട്ടെന്നു പോസ്റ്റ് ചെയ്യാൻ കാരണമായതിന്.

ഉമ്മു അമ്മാർ,
വന്നതിനും വിലയേറിയ അഭിപ്രായത്തിനും നന്ദി.
ഞാൻ എല്ലാ കവികളെയും അടച്ചാക്ഷേപിച്ചിട്ടില്ല. മനസ്സിലാവാത്തത് ആരെഴുതിയാലും എന്ത് ലേബലിലായാലും എനിക്കിഷ്ടമില്ല. നിങ്ങൾ തന്നെ കവിത വായിച്ചിട്ട് ഒന്നും മനസ്സിലായില്ലെന്നെഴുതിയ കമന്റ് കണ്ടിട്ടുണ്ട്. ബാക്കി ഹംസാക്ക പറഞ്ഞു.

ഹംസാക്ക.
വീണ്ടും തിരിച്ചെത്തി ചർച്ചയിൽ പങ്കെടുത്തതിൽ നന്ദി.

ഏ.ആര്‍. നജീം
സത്യം... പാവം ബുജികൾ!

ലച്ചു,
മനസ്സിലാകാത്തവർ പോലും കിടിലം എന്നു കമന്റിടുന്നവരുടെ ഗതികേട് കാണുന്നു.എനിക്ക് തീരെ മനസ്സിലാകാത്ത പോസ്റ്റുകൾക്ക് ഞാൻ അർഹിക്കുന്ന രീതിയിൽ കമന്റിയിട്ടുമുണ്ട്.

പട്ടേപ്പാടം റാംജി,
കഥയായാലും കവിതയായാലും മനസിലായാൽ മാത്രമേ അതിന്റെ ലക്ഷ്യത്തിലെത്തൂ.
നന്ദി

മുഖ്താർ,
ബൂലോകത്തെ വിശാലമായ പുല്പറമ്പിൽ എല്ലാരും മേഞ്ഞു നടക്കട്ടെ!

ഹേമാംബിക,
സ്വാഗതം.
കമന്റിലെ നിരീക്ഷണം ഇഷ്ടപ്പെട്ടു. നന്ദി.

അലി said...

സുൽഫി,
വിശദമായ അഭിപ്രായങ്ങൾക്ക് നന്ദി,

ഒഴാക്കാ..
ഉടനെ മനസ്സിലാകാ കവിതകളുടെ ഒരു ബൂലോകം സ്പെഷ്യൽ എഡിഷൻ ഇറക്കുന്നതാണ്.

വായാടി തത്തമ്മേ...
പറന്നോ അതാ നല്ലത്.
എന്നിട്ടൊരു കവിതയുമായി വാ... ഞങ്ങൾ കാത്തിരിക്കുന്നു.

വഷളൻ,
എഴുതിക്കഴിഞ്ഞപ്പോൾ എന്തൊരാശ്വാസം എനിക്കും.

കണ്ണൂരാൻ,
നന്ദി.

നൌഷാദ് അകമ്പാടം
വിശദമായ വായനക്കും അപഗ്രഥനത്തിനും നന്ദി.

ഉമ്മു അമ്മാർ
സത്യസന്ധമായ അഭിപ്രായത്തിനു നന്ദി.
എല്ലാം പോസിറ്റീവായി തന്നെ സ്വീകരിക്കുന്നു.

തെച്ചിക്കോടൻ,
സാധാരണക്കാരനു മനസ്സിലാവാത്ത ഭാഷ ഞാനും ഉപയോഗിച്ചിട്ടില്ല എന്നെനിക്കു തോന്നുന്നു. ഇനി മനസ്സിലാവാത്തത് ഏതാണാവോ.

ജയകൃഷ്ണന്‍ കാവാലം
ആദ്യ സന്ദർശനത്തിനു നന്ദി.
കവിതയെനിക്കിഷ്ടമാണ്. മനസ്സിലാകുന്ന വിധമാണെങ്കിൽ. ഞാനും വരാം അതിലെ.

ജിഷാദ് നന്ദി,
ഹരീഷ് തൊടുപുഴ... നന്ദി.

അലി said...

മൻസൂർഭായ്,
എന്റെ ആ‍ദ്യകാ‍ല സുഹൃത്ത് വന്നു കണ്ടതിൽ വളരെ സന്തോഷം.
നന്‍മകള്‍ നേരുന്നു

കമ്പർ,
സന്തോഷമായി...നന്ദി.

ശ്രീക്കുട്ടാ...
ഇനിയുമെഴുതണം.
നന്ദി.

ആദില,
ആ വരികൾ ഒരുമിനിറ്റു കൊണ്ട് എഴുതിയത്.
വേണമെങ്കിൽ നിങ്ങൾക്കതിൽ ഒരു മഹാ സംഭവം വായിക്കാം. കിട്ടിയാൽ ഊട്ടി... അല്ലെങ്കിൽ............?

അക്ബർ,
സന്തോഷം.

ശ്രീ,
നന്ദി.

Abdulkader kodungallur
എന്നെക്കുറിച്ചൊരു കവിത കണ്ടപ്പോൾ സന്തോഷായി കാദർക്കാ...
ഭരണിയുടെ നാട്ടുകാരനാണല്ലേ?

സാദിഖ് ഇക്കാ...
നമ്മളും എന്തെങ്കിലും എഴുതി അരി സോറി കമന്റ് മേടിച്ചുപോട്ടെ.

വായിച്ച് അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി.
രക്തസമ്മർദ്ദം കൂട്ടാത്ത നല്ല കവിതകൾക്കും മറ്റു നല്ല രചനകൾക്കുമായി കാത്തിരിക്കുന്നു.

എന്‍.ബി.സുരേഷ് said...

chilappol naam nammalilekk thirinnju nOkkum. appol azhamo parappo sunyathayo kandu pedikkum. athmavimarsanam ore samayam samooha vimarsanavumaakum. avanavane snehikkunnath matullavare snehikkunnathu poleyaakunnath pole. boolokatthe onnu kudanjath nannaayi.

തറവാടി said...

;)

Faisal Alimuth said...

ക്ഷമയും സമയവും തിന്നുതീർക്കുന്ന അത്യന്താധുനിക ബൂലോകകവികൾ..
സത്യം അലിഭായ്.

അലി said...

എന്‍.ബി.സുരേഷ് ,
വായനക്കും അഭിപ്രായത്തിനും നന്ദി.
താങ്കളടക്കം മുകളിൽ കണ്ട പലരും ഒരുപാട് ആധുനിക കവിതകളെക്കുറിച്ചു പറഞ്ഞ അഭിപ്രായം കണ്ടപ്പോൾ ഇങ്ങിനെയെഴുതണമെന്ന് തോന്നി.

തറവാടി,
പുഞ്ചിരിക്ക് നന്ദി.

ഫൈസൽ,
നന്ദി.

Vayady said...

അലി പറഞ്ഞു‌- "വായാടി തത്തമ്മേ...പറന്നോ അതാ നല്ലത്. എന്നിട്ടൊരു കവിതയുമായി വാ... ഞങ്ങൾ കാത്തിരിക്കുന്നു"

എന്തിന്‌? .. എന്റെ "പിച്ചും പേയും" അടച്ചുപൂട്ടിക്കാനുള്ള പരിപാടിയാ..ആ സുള്‍‌ഫി വല്ല കൈകൂലിയും തന്നോ? :):)
ദേ, അക്‌ബര്‍ പറഞ്ഞത് കേട്ടില്ലേ?
"ക്ഷമയും സമയവും തിന്നുതീർക്കുന്ന" കവിതകളും പോസ്റ്റുകളും ഇനി വായിക്കില്ല. സത്യം"എന്ന്.
ഇനി എന്റെ ബ്ലോഗില്‍ വരില്ലേയെന്തോ?ങാ.. കാത്തിരുന്ന് കാണാം.:)
നല്ല പോസ്റ്റായിരുന്നുട്ടോ.

ഹംസ said...

@ വായാടി
വായാടി കവിത എഴുതിയിട്ടില്ലാ എന്നു പറയരുത് ഇവിടെ ക്ലിക്കിയാല്‍ വായാടിയുടെ കവിത വായിക്കാലോ..( ഞാന്‍ ആരാ മോന്‍ .മറന്നു എന്ന് കരുതിയോ )

Vayady said...

@ഹംസ-
ഹംസേ...എന്നാലുമെന്നോടീ ചതി ചെയ്തല്ലോ? വേണ്ടായിരുന്നു...ഞാന്‍ പിണങ്ങി. പരമൂടീച്ചറുടെ ഇംഗ്ല്ലിഷ്‌ ക്ലാസ്സില്‍ ചെന്ന് എനിക്ക് വോട്ട് ചെയ്താലേ ഞാനിനി ഹംസയോട് കൂട്ടുകൂടൂ..

അലി said...

ഹമ്പടി കള്ളി വായാടി പിന്നേം വന്നല്ലോ...

ഇതെന്താ ഹംസാക്കാ എല്ലാരും കവിതയെഴുതുന്നില്ലെന്നും പറഞ്ഞ് ഓടുന്നത്.
തത്തമ്മയെ പിടിക്കാൻ ഇത്തവണ പൂച്ചയേം കൊണ്ടാണല്ലോ വരവ്!
എന്തായാലും വായാടീടെ കള്ളത്തരം കയ്യോടെ പിടികൂടി.

പരമുസാറിന്റെ ക്ലാസിൽ പോയി ഞാനും വായാടിക്ക് വേണ്ടി വോട്ടു ചെയ്തു. വായാടി ലീഡറായിട്ട് ആ സുൽഫിക്ക് ചൂരവടികഷായം കൊടുക്കണം.

Unknown said...

കിടുവാണല്ലോ.....

Sulfikar Manalvayal said...

എന്റമ്മോ. ഈ വായാടി നാട് മുഴുവന്‍ തെണ്ടി വോട്ടു ചോതിച്ചു നടക്കുകയാണല്ലേ.
ശരിയാക്കി തരാം ഞാന്‍ ഞാനും ഇറങ്ങട്ടെ.
വായാടീ, പിന്നെ കൈക്കൂലി ഞാന്‍ ദുബായ് പോലീസിലെ മുദീറിന് (സ്വിമ്മിംഗ് പൂള്‍) മാത്രമേ കൊടുക്കാറുള്ളൂ.
അലി ഇതൊന്നും കേട്ട് കുലുങ്ങണ്ട. ഞാനുണ്ട് കൂടെ.

Anees Hassan said...

ഉവ്വേ ...ഉവ്വ്

അലി said...

ഒറ്റയാൻ,
നന്ദി.

സുൽഫി,
ഒന്നടങ്ങ് ചങ്ങായി.

ആയിരത്തിയൊന്നാം രാവ്.
വിഷമിക്കേണ്ട! എല്ലാം ശരിയാവും.

Channel1234 said...

വായിച്ചു ... പക്ഷെ...

വേണുഗോപാല്‍ ജീ said...

അപ്പോൾ ഒരു സാഹിത്ത്യ ഗുണ്ട ആണ് അല്ലേ?.....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അലിക്കാ,അച്ചനും അമ്മയുമില്ലാത്ത
കുറേ കുഞ്ഞുങ്ങള്‍
മലയാള കവിതയില്‍
താന്തോന്നികളായി,
വളര്‍ന്നു കൊണ്ടിരിക്കുന്നിപ്പോഴും!. മലയാളം കവിത എന്ന ബ്ലോഗില്‍ ഇത്തരം കവികള്‍ക്ക് ഞാന്‍ എഴുതിയ മറുപടി

.. said...

..
ഹ ഹ ഹ, ഒരു അത്യന്താധുനികനില്‍ ഇട്ട കമന്റിലൂടെയാ ഇവിടെയെത്തിയെ ;) - ആ കവിത വായിച്ചപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല, സത്യം, :(
..
മറച്ച് ഞാൻ അലഞ്ഞുനടക്കുന്നു. ഈ തെരുവിൽ കവിതയെഴുതി ജീവിക്കുന്നു!

..മറച്ച് ഞാൻ അലഞ്ഞുനടക്കുന്നു, ഈ തെരുവിലെ ചുവരുകളില്‍ കവിതകളെഴുതി ജീവിക്കുന്നു! ;)
..