Thursday, July 15, 2010

“ലിത്ത് ഫിലിം”

     പ്രിന്റിംഗ് ആവശ്യത്തിന് ലിത്ത് ഫിലിം വാങ്ങാനായി ആശാൻ ആദ്യമായി അബ്ദുവിനെ അയക്കുമ്പോൾ മറക്കാതെ കറുത്ത പോളിത്തീൻ കവർ കൊടുത്തുവിട്ടിരുന്നു. വെളിച്ചം തട്ടി എക്സ്പോസ് ആകാതെ ശ്രദ്ധിക്കണമെന്നും ഡാർക്ക് റൂമിലെത്താതെ തുറക്കരുതെന്നും ഫിലിം ഭദ്രമായി പൊതിഞ്ഞു നൽകുമ്പോൾ കടക്കാരനും ഓർമ്മിപ്പിച്ചു. പിന്നീടത് ഒരു സ്ഥിരം ജോലിയായപ്പോൾ ഫിലിം വാങ്ങാൻ പോകുമ്പോൾ അവൻ മറക്കാതെ കറുത്ത കവർ കരുതുമായിരുന്നു.

     പിന്നീട് സൌദിയിലെത്തിയ അബ്ദു അത്തറുകടയിലെ ജോലിക്കാരനായതോടെ ലിത്ത് ഫിലിമും കറുത്ത പേപ്പറും ഡാർക് റൂമും എല്ലാം മറന്നു. വർഷങ്ങൾക്കു ശേഷം ഇന്നലെ ഒരിക്കൽ കൂടി പഴയ ജോലിയുടെ തനിയാവർത്തനമുണ്ടായി. പക്ഷെ കറുത്ത പോളിത്തീൻ പേപ്പറിനു പകരം  ഇന്നലെ അവന്റെ കൈവശമുണ്ടായിരുന്നത് ഒരു പർദ്ദയായിരുന്നു. അതിൽ പൊതിഞ്ഞു കൊണ്ടുവന്നത് ഫിലിമിനു പകരം റിയാദ് എയർപോർട്ടിൽ വന്നിറങ്ങിയ അവന്റെ ഭാര്യയെ ആയിരുന്നു!


(ഒരു വിശദീകരണം എന്റെ കമന്റായി ചേർത്തിട്ടുണ്ട്)

40 comments:

Jishad Cronic said...

ഭാഗ്യം വെയില്‍ കൊണ്ടിരുന്നെങ്കില്‍ ആ‍ പാവത്തിന്റെ മേയ്ക്കപ്പ് മൊത്തം പോയേനെ....

Naushu said...

വര്‍ഷങ്ങള്‍ക്കു മുന്പ്
കറുത്ത പോളിത്തീൻ കവറുമായി ലിത്ത് ഫിലിം വാങ്ങാന്‍ പോയിരുന്നത് ഓര്‍മവന്നു...

ഹംസ said...

അപ്പോ ഓള് നാട്ടീന്ന് ഔറത്ത് മറക്കാതെയാണോ വന്നത് ?

പട്ടേപ്പാടം റാംജി said...

കുറഞ്ഞ വരികളില്‍ വളരെ മനോഹരമാക്കി ഹംസ.
പഴയത് പലതും അപ്രത്യക്ഷമായി
പുത്തന്‍ രൂപം കൈവരിക്കുന്നു...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കറുത്ത കവറിന്റെയും പര്‍ദയുടെയും ഉള്ളിലുള്ളത് എന്തായാലും ,എക്സ്പോസ് ആയാല്‍ വലിയ കുഴപ്പമാണ്.
പിന്നെ റിയാദിലുള്ള മലയാളികളെയും അബ്ദുവിന് നന്നായി അറിയാമായിരിക്കും.

കുറഞ്ഞ വരിയില്‍ നല്ല കഥ.

Faisal Alimuth said...

ശീലിച്ചതല്ലേ പാലിക്കു..!
അബ്ദൂനെ കുറ്റം പറയാന്‍ പറ്റില്ല..!!
എന്തായാലും എക്സ്പോസ് ആയാല്‍ പോയില്ലേ കാര്യം..!!
അലിഭായ് 'കറുത്തകവര്‍' ഉപമ കൊള്ളാം..!!

rafeeQ നടുവട്ടം said...

''ഇന്നലെ അവൻ കൊണ്ടുപോയത് ഒരു പർദ്ദയായിരുന്നു. ഫിലിമിനു പകരം റിയാദ് എയർപോർട്ടിൽ വന്നിറങ്ങിയ അവന്റെ ഭാര്യയും!''
ഈ വരികള്‍ തമ്മില്‍ അവസാനിക്കുമ്പോള്‍ എന്തോ ഒരു മിസ്സിംഗ്‌ തോന്നുന്നല്ലോ.? പരിശോധിക്കുക

Anonymous said...

എന്തൊ പലവട്ടം വായിച്ചു എന്തോ അവസാനത്തിൽ പരസ്പരം ചേരാത്ത പോലെ... എന്റെ അറിവില്ലായ്മയ ആകാം ക്ഷമിക്കുക അവസാനത്തിൽ വർഷങ്ങൾക്കു ശേഷം ഇന്നലെ ഒരിക്കൽ കൂടി പഴയ ജോലിയുടെ തനിയാവർത്തനമുണ്ടായി. പക്ഷെ കറുത്ത പോളിത്തീൻ പേപ്പറിനു പകരം ഇന്നലെ അവന്റെ കൈവശമുണ്ടായിരുന്നത് ഒരു പർദ്ദയായിരുന്നു. അതിനകത്ത് ഫിലിമിനു പകരം റിയാദ് എയർപോർട്ടിൽ വന്നിറങ്ങിയ അവന്റെ ഭാര്യയും!ഈ വരികൾ ഓടിയില്ല ദഹിക്കാത്ത പോലെ..

അലി said...

എല്ലാവർക്കും അത്ര പരിചിതമല്ലാത്ത ലിത്ത് ഫിലിം കാണാനെത്തിയവർക്കും കമന്റടിക്കാതെ മുങ്ങിയവർക്കുമായി ഇതാ ഒരു ഭയങ്കര വിശദീകരണം...

എന്റെ ചുറ്റുപാടിനകത്തു നിന്നെഴുതിയതുകൊണ്ടാവും അത്ര മനസ്സിലാകാ‍തെ പോയതെന്നു ഞാൻ മനസ്സിലാക്കുന്നു. ലിത്ത് ഫിലിം പ്രിന്റിംഗ് ആവശ്യത്തിനും ബ്ലോക്ക് എടുക്കാനും മറ്റും പണ്ടുപയോഗിച്ചിരുന്നു. ഇന്ന് കമ്പൂട്ടറിൽ നിന്നും നേരിട്ട് ഫിലിമിലേക്ക് പ്രിന്റെടുക്കാൻ സൌകര്യമുണ്ടായപ്പോൾ വംശനാശം നേരിട്ട ഒരു സാധനം. നമുക്ക് വേണ്ട അളവു പറഞ്ഞാൽ അത്രയും മുറിച്ച് കറുത്ത പേപ്പറിൽ പൊതിഞ്ഞു തരുമായിരുന്നു. ഞാനും കുറെ നാൾ ഈ കറുത്ത പൊതി കൊണ്ടുനടന്നിട്ടുണ്ട്. ( അബ്ദു ഞാനല്ല. എന്റെ ഫിലിം നാട്ടിൽ തന്നെ!)

നാട്ടിൽ നിന്നും ചുരിദാറും മറ്റുമായി വരുന്നവർ പുറത്തിറങ്ങിയാൽ നിർബന്ധമായും കറുത്ത പർദ്ദ വേണം. ഇവിടെ ബുറൈദയാണെങ്കിൽ കണ്ണു പുറത്തുകണ്ടാലും സഹിക്കാത്ത നാട്! സാധാരണ എയർപോർട്ടിൽ സ്ത്രീകളെ വിളിക്കാൻ പോകുന്നവർ പർദ്ദ കൊണ്ടുപോകാറുണ്ട്.

ഇതാണ് സംഗതി.
ഇത്രയും വിശദീകരിച്ച് ആ പോസ്റ്റിൽ എഴുതാൻ നോക്കിയാൽ അതു മിനിക്കഥ പോയിട്ട് മിനിയുടെ വല്യമ്മക്കഥയാവും.
എന്നെപ്പോലെ അതി ബുദ്ധിയില്ലാത്തവർക്ക് മനസ്സിലാകാതെ പോയതിൽ ഖേദിക്കുന്നു.

വന്നുകണ്ട എല്ലാവർക്കും നന്ദി
നന്മകൾ നേരുന്നു

ഹംസ said...

അലി കഥയുടെ ഉള്ളടക്കം എനിക്ക് മനസ്സിലായിരുന്നു . പതിനാറ് വര്‍ഷം ജിദ്ദയില്‍ നിന്നിട്ടും പര്‍ദ്ദയുമായി ഒരാള്‍ എയര്‍പോര്‍ട്ടി പോവുന്നത് ഞാന്‍ കണ്ടിട്ടില്ല. ( റിയാദിലെ കാര്യം എനിക്കറിയില്ല) സൌദിയിലേക്ക് വരുന്ന സ്ത്രീകള്‍ പര്‍ദ്ദയണിഞ്ഞോ അല്ലങ്കില്‍ പര്‍ദ്ദ കൈവശം വെച്ചോ ആയിരിക്കും മിക്കവാറും വരുന്നത്. പിന്നെ ഒരു ചെറുകഥ എന്ന രീതിയില്‍ ഇതിനെ അംഗീകരിക്കാം പക്ഷെ സ്ത്രീയെ മൂടി പുതച്ച് ഒരു “ലിത്ത് ഫിലിം” രൂപത്തിലാണ് സൌദിയില്‍ കാണുന്നത് എന്നതിനോട് യോചിക്കാന്‍ കഴിയുന്നില്ല അതുകൊണ്ടാണ് ഞാന്‍ ആദ്യ കമന്‍റ് “ഓള് നാട്ടീന്ന് ഔറത്ത് മറക്കാതെയാണോ വന്നത് ?“ എന്ന് ചോദിക്കാന്‍ കാരണം

ആളവന്‍താന്‍ said...

ആ സംശയം...... വായിച്ചപ്പോള്‍ എനിക്കും തോന്നി. പിന്നെ അലി ഭായിയുടെ വിശദീകരണം വന്നപ്പോള്‍ റെഡിയായി. അപ്പൊ ദേ വേറെ ഒരു തമശയം. ഇത് ഹംസക്കയോടാണ്. ഹംസക്കാ എന്തുവാ ഈ 'ഔറത്ത്'. ഒന്ന് പറഞ്ഞുതാ. ഈ അറിവില്ലാ പൈതങ്ങളെ കാത്തു കൊള്ളണേ ഹംസക്കാ.......

ആളവന്‍താന്‍ said...
This comment has been removed by the author.
വേണുഗോപാല്‍ ജീ said...

വായച്ചു തുടങ്ങിയപ്പൊൽ ബാലരമ യിലെ മണ്ടൂസ്സിന്റെ കഥ ആണോ എന്നൊരു സംശയം വന്നൂ.. പിന്നെ മനസ്സിലായി അബ്ദു എന്തു കൈവശം വച്ചാലും അതു കറുത്ത പൊതിയിൽ ആയിരിക്കും എന്നു.. പർദയും കറുപ്പായിരുന്നല്ലൊ അല്ലേ?

വേണുഗോപാല്‍ ജീ said...

വായച്ചു തുടങ്ങിയപ്പൊൽ ബാലരമ യിലെ മണ്ടൂസ്സിന്റെ കഥ ആണോ എന്നൊരു സംശയം വന്നൂ.. പിന്നെ മനസ്സിലായി അബ്ദു എന്തു കൈവശം വച്ചാലും അതു കറുത്ത പൊതിയിൽ ആയിരിക്കും എന്നു.. പർദയും കറുപ്പായിരുന്നല്ലൊ അല്ലേ?

lekshmi. lachu said...

ചെറിയകഥ ..എനിക്കിഷ്ടായി.
മനസ്സിലാവുകയും ചെയിതു.

mukthaRionism said...

ഡാര്‍ക്ക് റൂമില്‍ വെച്ച് തുറന്നാല്‍ മതി.
വെളിച്ചം തട്ടി എക്സ്പോസ് ആകാതെ ശ്രദ്ധിക്കുക.

ഹ ഹാ..
ഹു ഹൂ...

അതു ഗലക്കി!

Wash'Allan JK | വഷളന്‍ ജേക്കെ said...

ഹും... എന്തുവാ അലീ ഇത്?
പര്‍ദ്ദ = പോളിത്തീന്‍
ഭാര്യ = ലിത്തോ
എന്നാലും ഇതൊരു ഭയങ്കര കമ്പാരിസണ്‍ ആയിപ്പോയി.

ശ്രീനാഥന്‍ said...

അലി, ശക്തമായ കോള്ളേണ്ടിടത്തു കൊള്ളുന്ന കഥ! പ്രശസ്തയായ ഒരു എഴുത്തുകാരിയെ (ഫെമിനിസ്റ്റ് എന്ന് വിളിച്ചാല്‍ അവര്‍ എല്ലാ പ്രസിധീകരണങ്ങളിലൂടെയും വിളി കേള്ക്കും) പര്ദ്ദ അണിഞ്ഞ് സൗദിയില്‍ കണ്ട കാര്യം ഒരാള്‍ പറഞ്ഞത് ഓര്‍ത്തു പോയി
കഥ വളരെ ഇഷ്ടമായി.

noonus said...

ഞാൻ കമന്റടിക്കാതെ മുങ്ങി

Anonymous said...

ഇപ്പോ മനസിലായി കഥ ഒന്നുകൂടി മനസിലായി... എന്നെ പോലുള്ളവർക്കു മനസിലാകുന്ന തരത്തിൽ ആക്കിയതിനു നന്ദി .

K@nn(())raan*خلي ولي said...

അലിഭായീ, ഇതുപോലെ ഒന്നും മനസ്സിലാവാത്ത സാധനങ്ങള്‍ പ്രിന്ടടിച്ചു വിട്ടാല്‍ നിങ്ങളെ തല ഞാന്‍ വെട്ടും. എന്നിട്ട് 'തലയൂരാന്‍' എന്നൊരു ബ്ലോഗ് തുടങ്ങും.

എറക്കാടൻ / Erakkadan said...

കാലഘട്ടത്തിന്റെ മാറ്റം

Vayady said...

ഒരു കുഞ്ഞിക്കഥ.നല്ല ഭാവന! ഇഷ്ടമായി. വായനയുടെ അവസാനം ചിരിച്ചുപോയി.:)

OAB/ഒഎബി said...

കഥ വായിച്ച അന്നേ ശരിക്കും മനസ്സിലായി.
കമന്റ് ഇന്നും ബോക്സിലാക്കി.

ഹംസ പറഞ്ഞ പോലെ,
ഞാനൊ മറ്റാരെങ്കിലുമൊ പര്‍ദ്ദയുമായി ജിദ്ദ എയര്‍ പോര്‍ട്ടില്‍ പോയിട്ടുണ്ടെങ്കില്‍ അത് പെണ്ണുങ്ങളെ സ്വീകരിക്കാനായിരുന്നില്ല.

അപ്പൊ കഥ ഉഷാര്‍...

അലി said...

ജിഷാദ്
ആദ്യ കമന്റിനു നന്ദി.

നൌഷു,
ലിത്ത് ഫിലിം അറിയുന്ന ഒരാളെയെങ്കിലും കണ്ടല്ലോ

ഹംസാക്ക
അങ്ങിനെം വരുന്നുണ്ടല്ലോ
എയർപോർട്ടിൽ വെച്ച് ഡ്രസ്സ് മാറുന്നവരെം കണ്ടിട്ടുണ്ട്.

പട്ടേപ്പാടം റാംജി,
നന്ദി

ഇസ്മയിൽ ഭായ്,
രണ്ടായാലും ഡാർക് റൂമിൽ വെച്ച് തുറക്കുന്നത് നല്ലത്

ഫൈസൽ,
നന്ദി.

റഫീഖ് ഭായ്,
വ്യക്തതക്ക് വേണ്ടി ചെറിയൊരു മാറ്റം വരുത്തി... അഭിപ്രായത്തിന് നന്ദി

ഉമ്മു അമ്മാ‍ർ
കുറച്ചുകൂടി വ്യക്തമാക്കിയിട്ടുണ്ട്.
നന്ദി.

അലി said...

ഹംസാക്കാ,
പറഞ്ഞത് നേരു തന്നെ
എന്റെ ഒരു സ്നേഹിതന്റെ അവസ്ഥ നേരിൽ കണ്ടത് കഥ പോലെയാക്കിയതാ‍ണിത്.

ആളവൻ‌താൻ
നന്ദി
സ്ത്രീകൾ മറയ്ക്കേണ്ട ഭാഗങ്ങൾക്ക് ഔറത്ത് എന്ന് പറയും.

വേണുഗോപാൽ മാഷെ
വളരെ നന്ദി

ലച്ചു
അഭിപ്രായത്തിന് നന്ദി.

മുഖ്താർ
വളരെ നന്ദി.

വഷളൻ = ജേക്കെ
എന്നൊക്കെയുള്ള കമ്പാരിസൺ പോലെ അല്ലെ

ശ്രീനാഥൻ മാഷെ
കഥ ഇഷ്ടമായതിൽ സന്തോഷം

അലി said...

നുനൂസ്
മുങ്ങിയാലും പൊങ്ങിയാലും വന്നതിനു നന്ദി

ഉമ്മു അമ്മാർ,
വീണ്ടും വായനക്കെത്തിയതിനു നന്ദി.

കണ്ണൂരാൻ
തലയൂരാൻ ബ്ലോഗിന്റെ ഉദ്ഘാടനം ഉടനെയുണ്ടാവുമോ?

എറക്കാടൻ
നന്ദി

വായാടി
ഇഷ്ടമായതിൽ വളരെ സന്തോഷം

ഒഎബി,
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി.

ഇങ്ങനെ ഒരു ദഹിക്കാത്ത വിഷയം പോസ്റ്റാക്കേണ്ടി വന്നതിൽ വിഷമമുണ്ട്. എങ്കിലും എഴുതി വെച്ചത് നിങ്ങൾക്കു മുന്നിൽ വെച്ചാലല്ലേ നല്ലതോ ചീത്തയോ എന്നറിയാനാ‍വൂ... അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

കൂതറHashimܓ said...

പുള്ളി ഇപ്പോ ‘ഡെവെലൊപ്പ്’ ചെയ്യുന്ന തിരക്കിലാവും അല്ലേ
(ലിത്ത് ഫിലീമും പിന്നെ പറഞ്ഞ പര്‍ദ്ദ യില്‍ പൊതിഞ്ഞ ഫിലീമും നേരിട്ട് മനസ്സിലാക്കിയിട്ടില്ലാ, അതിനാല്‍ പോസ്റ്റ് ഇഷ്ട്ടായില്ലാ)

അനില്‍കുമാര്‍ . സി. പി. said...

അപ്പോ പാവത്തിന് ‘എക്സ്പ്പോസ്’ ചെയ്യാന്‍ ‘ഡാര്‍ക്ക് റൂം’ വേണ്ടിവന്നൂന്ന് (അതൊ റൂം ഡാര്‍ക്കാവുന്നതു വരെയൊ?)സാരം:).

ഏതായാലും ഈ കുഞ്ഞിക്കഥ നന്നായി.

Unknown said...

പുതുമയുള്ള ഒരു ചെറു കഥ....

Unknown said...

ഒരോ തവണ ലിത് ഫിലിം വാങ്ങാന്‍ വേണ്ടി നടക്കുമ്പോഴും ഈ ഒരു ദിവസത്തിന് വേണ്ടി അബ്ദു കൊടിച്ചു കാണില്ലേ...??

നന്നായി സ്നേഹിതാ ....

poor-me/പാവം-ഞാന്‍ said...

Who wants to expose ones wife?

ശ്രീ said...

നല്ലൊരു മിനിക്കഥ!

നന്നായി അലി ഭായ്...

Sulfikar Manalvayal said...

no comment.........

Sulfikar Manalvayal said...

vaayichu. 10 varshatholam printing fieldilaayirunnu njaanum. sangathi manasilaayi.
ivide athalla kuzhapam, evideyo enthokkeyo kuravu.
lith filimum pardayum thammil oru cherayka. saaramilla. ente vivarakkuravaayi karuthi kollaam.
(sorry malayalam type cheyyaan google ammachi sammathikkunnilla)

അലി said...

കൂതറHashimܓ ,
മനസ്സിലാവുന്ന പോസ്റ്റിടാൻ ശ്രമിക്കാം

അനില്‍കുമാര്‍. സി.പി.,
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി

പാലക്കുഴി,
നന്ദി

നിയാസ്‌ മോങ്ങം,
നന്ദി

ശ്രീ,
നന്ദി

സുൽഫി,
നന്ദി അഭിപ്രായത്തിന്.

ഇഷ്ടമായവർക്കും അല്ലാത്തവർക്കും ദഹിച്ചവർക്കും ദഹിക്കാത്തവർക്കുമായി നാളെ ഒരു പുതിയ പോസ്റ്റ്!

Unknown said...

അലിഭായ്..കുറച്ചു വരികളില്‍ എല്ലാം പറഞ്ഞു..നന്നായിട്ടുണ്ട്..

poor-me/പാവം-ഞാന്‍ said...

You forgot me?

jayanEvoor said...

തകർപ്പൻ!

അഭി said...

കുറച്ചു വരികളില്‍ കുറെ കാര്യങ്ങള്‍
ഇഷ്ടമായി