Tuesday, November 6, 2007

"ഒരച്ഛനും ഈ ഗതി വരാതിരിക്കട്ടെ!"

ഓരൊ വിളിയും കാതോര്‍ത്ത്‌... പതിറ്റാണ്ടുകളോളം അന്നം തന്ന കോണ്‍ഗ്രസ്സ്‌ തറവാടിന്റെ പടിപ്പുരവാതില്‍ക്കല്‍ ഏകമകനെപ്പോലും പെരുവഴിയിലുപേക്ഷിച്ച്‌ കാത്തുനില്‍ക്കുന്ന അച്ഛന്‍...
കെ. കരുണാകരന്‍ ഇനിയും അപമാനിക്കപ്പെടുമെന്ന് മൈക്ക്‌ കെട്ടി പ്രസംഗിക്കുന്ന സ്വന്തം മകന്‍...
പണ്ട്‌ ഈച്ചരവാര്യര്‍ പറഞ്ഞത്‌ ആവര്‍ത്തിക്കാം!
"ഒരച്ഛനും ഈ ഗതി വരാതിരിക്കട്ടെ!"

15 comments:

ഏ.ആര്‍. നജീം said...

അദ്ദേഹം ഒരച്‌ഛന്‍ മാത്രമല്ലല്ലോ..
കോണ്‍ഗ്രസുകാരനായി ജീവിച്ച് കോണ്‍ഗ്രസ്സ് കാരനായി മരിക്കാന്‍, ഗുരുവായൂരപ്പന്‍ കഴിഞ്ഞാല്‍ ഇന്ദിരാഗാന്ധിയെ ആരാധിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പാവം രാഷ്ട്രീയ നേതാവിനോട് സഹതാപം മാത്രമേയുള്ളു..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

what to say??????

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

ത്രിശങ്കു / Thrisanku said...

ഏകമകനെപ്പോലും പെരുവഴിയിലുപേക്ഷിച്ച്‌

എത്ര നാറിയ നാടകങ്ങള്‍ നാം കണ്ടു, ഇനിയും എത്ര കൂടി കാണണം. :(

Murali K Menon said...

പ്രിയ പറയുന്നു, what to say???? അവര്‍ എം.കെ.ഹരികുമാറിന്റെ കമന്റിനു ശേഷമായിരുന്നെങ്കില്‍ അങ്ങനെ പറയില്ലായിരുന്നു. ഹ ഹ ഹ
അലി, എന്തു ചെയ്യാനാടോ, സംഭവാമി യുഗേ യുഗേ

krish | കൃഷ് said...

ഇതാണ് സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തണം എന്നു പറയുന്നത്. പക്ഷേ രാഷ്ട്രീയത്തില്‍ വയസ്സ്, റിട്ടയര്‍മെന്റ് എന്നിവ ഇല്ലല്ലോ. അതാ പറ്റിയത്.പിന്നെ ചുരുളിമോന്റെ അതിമോഹത്തിന് കൂട്ട് നിന്നതും.

(ഓ.ടോ: ഹരികുമാറേ.. എല്ലാ പോസ്റ്റും ‘സ്ഥിരമായി‘ വായിക്കാമെന്നോ.. കാക്കതൊള്ളായിരം പോസ്റ്റൂകളാ വരുന്നത്. ഒരു രാഷ്ട്രീയക്കാര്‍ പറയുന്നപോലെ. പിന്നെ സമയമുണ്ടെങ്കില്‍ പകലും രാത്രിയുമിരുന്ന് സ്ഥിരം വായിച്ചോളൂ. കണ്ണടിച്ചുപോകാതെ നോക്കണേ.. ചുമ്മാ..! :) )

പ്രയാസി said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
what to say??????
മുരളിച്ചേട്ടാ ഇപ്പ ശരിയായാ..:)

അലി said...

രഷ്ട്രീയക്കാരനല്ലാത്ത...നാടകങ്നളറിയാത്ത...
മകനെ ഒരുപാട് സ്നേഹിച്ച ഒരച്ഛന്റ്റെ ഗദ്‌ഗദമായിരുന്നു...ഈച്ചരവാര്യരുടേത്...
അതുമായി പുതുലോകത്തെ അച്ഛന്‍ മകന്‍ നാടകങ്ങളെ തുലനം ചെയ്യാനാവില്ല. എങ്കിലും ഈച്ചരവാര്യരേക്കാള്‍ സഹതാപമര്‍ഹിക്കും വിധം നമ്മുടെ ലീഡര്‍ എത്തിപ്പെട്ടിരിക്കുന്നു.

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി.
എ. ആര്‍. നജീം.
പ്രിയ, ഹരികുമാര്‍, ത്രിശങ്കു, മുരളി മേനോന്‍,കൃഷ്, പ്രയാസി എല്ലാവര്‍ക്കും നന്ദി

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍...

മന്‍സുര്‍ said...
This comment has been removed by the author.
മന്‍സുര്‍ said...

അലിഭായ്‌...


ഒരച്ഛനും മകനുമെന്ന്‌ നമ്മുക്കറിയാം..പക്ഷേ ആ അച്ഛനും മകനും അറിയുമോ എന്തോ....

അത്യാവശ്യം ബുദ്ധിയും ആരോഗ്യവുമുള്ള ഒരു മകനുണ്ടായിട്ട്‌ എന്ത് കാര്യം..?? ഇന്നും മറ്റുള്ളവരുടെ സഹായത്താല്‍ പല ഓഫീസ്സുകളുടെയും ചവിട്ട്‌പടികള്‍ കയറി പോകുന്ന ആ അച്ഛന്‍റെ മനസ്സിന്‍റെ വേദന കാണാന്‍ ആ മകന്‌ മനസ്സുണ്ടോ ആവോ....
അച്ഛനും മകനുമൊക്കെ വീട്ടില്‍ അല്ലേ..രാഷ്ട്രിയത്തില്‍ ഒരു മനസ്സേയുള്ളു അധികാര മനസ്സ്‌
നമ്മുക്ക്‌ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഒരു കഥ പറഞ്ഞു കൊടുക്കാം
ഒരച്ഛന്‍റെ മുടിയനായ പുത്രന്‍റെ കഥ.

നന്‍മകള്‍ നേരുന്നു

അലി said...

മന്‍സൂര്‍ ഭായ്..
ചിലപ്പോള്‍ തിരിച്ചാവും...
ഒരു മകന്റെ മുടിയനായ അച്ഛന്റെ കഥ.

സ്നേഹതീരം said...

അലിഭായ് ആളു കൊള്ളാലോ..! ചെറിയ വാചകങ്ങളിലൂടെ വലിയ കാര്യങ്ങളാണല്ലോ, പറയുന്നത് !

ഹരിശ്രീ said...

"ഒരച്ഛനും ഈ ഗതി വരാതിരിക്കട്ടെ!"

ശരിതന്നെ...

സക്കീര്‍ കൈപ്പുറം said...

കോണ്‍ഗ്രസ്സുകരനായി ജനിച്ച കരുണാകരജിക്ക് കോണ്‍ഗ്രസ്സുകാരനായി മരിക്കാന്‍ ഒരവസരം കോടുക്കണേ........

ഫസല്‍ ബിനാലി.. said...

chinthikkunnavarkku drishtaanthangalundu

thank you ali