ഞാന്‍ കണ്ടുപിടിച്ച് പരീക്ഷിച്ചു വിജയിച്ചൊരു ശത്രുസംഹാരയന്ത്രം ഇവിടെ അവതരിപ്പിക്കുകയാണ്. ആവശ്യക്കാര്‍ക്ക് തികച്ചും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. ലളിതമായി പ്രവത്തിപ്പിക്കാവുന്ന ഈ യന്ത്രമുപയോഗിച്ച് നിങ്ങളുടെ ശത്രുക്കളെ തുരത്താം.
ത്രിപുരസുന്ദരീയന്ത്രം പോലുള്ള അന്യസംസ്ഥാന യന്ത്രങ്ങളും ധനാഗമയോഗയന്ത്രം പോലെയുള്ള ധനകാര്യവകുപ്പുയന്ത്രങ്ങളും വശീകരണത്തിനുള്ള വിശ്വമോഹിനിയന്ത്രങ്ങളും തല്ക്കാലം കൈവശമില്ലെന്നു ഖേദപൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ.
ഒരു മസ്രിയാണ് എന്റെ ശത്രുപാളയത്തില്‍...
ആദ്യമായി ഇവിടെയെത്തിയ ദിവസം തന്നെ കണ്ടു ഒരു മസ്രിയെ... പരിചപ്പെടുത്തിയപ്പോള്‍ത്തന്നെ ഞങ്ങളുടെ മലയാളിയായ ഡ്രൈവര്‍ പറഞ്ഞു:
"അവന് മസ്രിയാ.. കൂടുതല്‍ അടുക്കേണ്ട".
"മസ്രിയൊ അതെന്നാ സാധനം ?
മസ്രീന്നു പറഞ്ഞാല്‍.. ഈജിപ്റ്റ്കാരന്‍. സൂക്ഷിക്കണം ഒക്കെ പാരകളാ. പ്രത്യേകിച്ചും നമ്മളിന്ത്യക്കാര്‍ക്ക്.."
"അതെയോ"
നീ പുതിയ ആളായതുകോണ്ടാ...പറയുന്നെ"
"ഏയ്"
പിന്നെയും ഉപദേശിച്ചു ഒരുപാട്..."
"അറബിഭാഷ വശമുള്ളതിനാലും ശരീരവും ശബ്ദവും നമ്മെക്കാള്‍ വലുതായതുകൊണ്ടും ഇതൊന്നുമില്ലാത്ത ഇന്ത്യക്കാരുടെയും ബംഗാളികളുടെയും നെഞ്ചത്ത് കയറാന്‍ അവര്‍ക്ക് മിടുക്ക് കൂടും. സൂക്ഷിച്ചാല്‍ നന്ന്.."
പക്ഷെ ഞാനതൊന്നും വിശ്വസിച്ചില്ല... നൈല്‍ നദീതടസംസ്കാരം, മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടില്‍ എന്നൊക്കെ സ്കൂളില്‍ വെച്ച് പഠിച്ച ഈജിപ്റ്റ്... അവിടത്തുകാര്‍ ഒരിക്കലും അങ്ങിനെയാവില്ല... സംസ്കാരസമ്പന്നരായിരിക്കും... തീര്‍ച്ച. നൈല്‍നദിയുടെയും പിരമിഡുകളുടെയും നാട്ടുകാര്‍... അവരുടെ കൂടെ ജോലിചെയ്യാന്‍ കഴിയുന്നതെത്ര ഭാഗ്യം!
ഈജിപ്റ്റിനെ നെഞ്ചിലേറ്റിയ ക്യൂബാമുകുന്ദനായിരുന്നു ഞാനന്ന്...
സ്കൂളില്‍ വെച്ചുപഠിച്ച അറബിയും മുറി ഇംഗ്ലീഷും പയറ്റിപരാജയപ്പെട്ട് ആംഗ്യഭാഷയിലായിരുന്നു, ആശയവിനിമയം കൂടുതലും.
ഇവിടെ വരുന്ന മസ്രികളെല്ലാം ഉസ്താസ് (മാഷ്), മുഹന്ദിസ് (എന്‍ജിനീയര്‍), ദുക്തൂര് ( ഡോക്ടര്‍) എന്ന വിഭാഗത്തില്‍പ്പെട്ടവരാണ്. ജന്മനാ ഡോക്ടര്‍, എന്‍ജിനീയര്‍, മാഷ് ആവാന്‍ കഴിയാത്ത പാവങ്ങളെ കുറഞ്ഞപക്ഷം അമ്മി (എളാപ്പ) എന്നെങ്കിലും വിളിക്കണം
ഞാന്‍ വന്നപ്പോള്‍ കടയിലുണ്ടായിരുന്ന മുഹന്ദിസ് ആറുമാസത്തിനുള്ളില്‍ അടിച്ചുമാറ്റല്‍ കൈയ്യോടെ പിടിക്കപ്പെട്ട് സൂയസ് കടന്നു.
സ്പോണ്‍സറുടെ ബന്ധുവിന്റെ ഈത്തപ്പനതോട്ടത്തില്‍ വല്ലപ്പോഴും പോകുമായിരുന്നു. അവിടെ പണിയെടുക്കുന്ന അമ്മിക്ക് എന്നും ഫോട്ടൊയെടുക്കാന്‍ ആശ. ഒരിക്കല്‍ കൂട്ടുകാരുമൊത്ത് ഫോട്ടോയെടുക്കനവിടെ പോയപ്പോള്‍ എന്റെ കയ്യിലെ ക്യാമറ കണ്ട് സ്നേഹം കൂടി.
ടൗണില്‍ പോകാന്‍ സമയവും സൗകര്യവും ഇല്ലാത്ത കാര്യവും മക്കള്‍ക്ക് ഫോട്ടൊ കാണാനുള്ള ആഗ്രഹവുമെല്ലാം പറഞ്ഞു. അന്നു പടമെടുക്കമെന്നു പറഞ്ഞപ്പോള്‍ വേണ്ട. അങ്ങേരുടെ ദൈന്യത കണ്ടു അക്കാര്യം ഞാനേറ്റു.
പറഞ്ഞ ദിവസം തന്നെ ക്യാമറയുമായി എത്തി. തയ്യാറായിരിക്കാന്‍ നേരത്തെ പറഞ്ഞതാണെങ്കിലും ജോലികഴിഞ്ഞ് വന്ന അതേകോലത്തിലിരിക്കുന്നു, ആ മണ്ണിന്റെ നിറമുള്ള മനുഷ്യന്. അമ്മി ഡ്രസ്സ് തേച്ചിട്ടില്ല, ഷേവ് ചെയ്തില്ല. ഏതായലും നാളെയെടുക്കാം എന്നും പറഞ്ഞ് തിരിച്ചപ്പോള്‍ ക്യാമറ അവിടെ വെച്ചുപോകണമെന്നായി
വിയര്‍പ്പിന്റെ മണമുള്ള അയാളെന്നെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചപ്പൊള്‍ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കലെന്നൊക്കെപ്പറയുന്നത് ശരിക്കും അനുഭവിച്ചു. പിറ്റേന്ന് വരാനുള്ളതല്ലെ അതുകൊണ്ട് ക്യാമറ ഇവിടെ വെച്ചോളാം, അല്ലെങ്കില്‍ നീ വരില്ല എന്നൊക്കെ പറഞ്ഞപ്പോള്‍ മനസ്സില്ലാമനസ്സോടെ സമ്മതിക്കേണ്ടിവന്നു.
പിറ്റേന്നു ജോലികഴിഞ്ഞ് പടമെടുക്കാനായി ചെന്നപ്പോള്‍... റൂം പൂട്ടിയിരിക്കുന്നു. അന്വേഷിച്ചപ്പോള്‍... അമ്മിയും ഞാന്‍ പൊന്നുപോലെ നോക്കിയിരുന്ന ക്യാമറയും നൈല്‍ നദിയുടെ നാട്ടിലെത്തി.
പിന്നൊരിക്കല്‍ സുഹൃത്തിനെ സഹായിക്കാന്‍ ഒരുകട വൃത്തിയാക്കാന്‍ കൂടെപ്പോയപ്പോഴാണ് ഈജിപ്റ്റിയന്‍ സംസ്കാരം തൊട്ടറിഞ്ഞത്. മുമ്പ് മസ്രി ഉപയോഗിച്ചിരുന്നതാണെന്ന് കേട്ടപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. കടയോടു ചേര്‍ന്നുള്ള മുറിയുടെ മൂലയില്‍ പത്തുപതിനഞ്ച് പ്ലാസ്റ്റിക് കിറ്റുകള്‍ ഭദ്രമായി കെട്ടിയവിധത്തില്‍ കിടപ്പുണ്ട്. എന്തോ നിധിയെന്നു കരുതി അതിലൊന്നു ചങ്ങാതിയെടുത്തു തുറന്നു നോക്കിയപ്പോള്‍ ....?!.
അവന്റെ മുഖത്തുനോക്കിയപ്പൊ തന്നെ അതിനകത്തെന്തായിരുന്നെന്നു പിടികിട്ടി! നൈല്‍ നദീതടസംസ്കാരത്തിന്റെ ഉപോല്‍പ്പന്നം! ബാത്റൂം അറ്റാച്ഡ് അല്ലാതെ മുറി പണിതാലുള്ള കുഴപ്പം!
ഈ സംഭവങ്ങളോടെ മസ്രികളെ ശത്രുപക്ഷത്തേക്ക് മാറ്റിനിറുത്തി, അവരുമായി അടുക്കാതിരിക്കാനും ശ്രദ്ധിച്ചു.
ഏറെക്കാലം മസ്രിരഹിതമായിരുന്ന ഞങ്ങളുടെ സ്ഥാപനത്തിലേക്ക് കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി അവനെത്തിയത്. ആളൊരു മഹാചിന്തകന്.. എപ്പോഴും മേലേക്ക് നോക്കി ചിന്തകളില്‍ മുഴുകിയിരിക്കും. കൂട്ടുകാര്‍ വന്നാല്‍ കുറെ ചിരിക്കും, പ്രൊഫഷണല്‍ നാടകങ്ങളിലെ വില്ലന്മാരുടെ പോലെ ശബ്ദമുണ്ടാക്കിക്കൊണ്ട്. കുറ്റം പറയരുതല്ലോ ആളൊരു പാവം. ജോലിചെയ്യുന്നതിനൊന്നും തീരെ താല്‍പ്പര്യമില്ല. സ്പോണ്‍സറുടെ സലാം കേള്‍ക്കാതെ ഇരിക്കുന്നിടത്തുനിന്ന് അനങ്ങില്ല. ശരിക്കും അമ്മി കാറ്റത്തിട്ടപോലെ...!
തിരക്കുപിടിച്ച ജോലിക്കിടയില്‍ ഉണ്ടാക്കിയെടുക്കുന്ന ഇടവേളകളിലാണ് നമ്മുടെ സൈഡ് ബിസിനസ്സായ ഈ കുത്തിക്കുറിക്കലും പത്ര വായനയും. ജോലിയൊക്കെ എത്രയും പെട്ടെന്നു തീര്‍ത്ത് നെറ്റ് തുറക്കുമ്പോഴേക്കും എന്റടുത്തുവന്നിരിക്കും. അവന്റെ ജോലിയായ പുറത്തെ റിസപ്ഷന് കൗണ്ടറില്‍ സിബൂന് (കസ്റ്റമര്‍) ഉണ്ടൊയൊന്നു നോക്കുകപോലും ചെയ്യാതെ.
മലയാളപത്രത്തിന്റെ തര്‍ജ്ജമ പറഞ്ഞുകൊടുക്കണം. അതൊരുവിധം കഷ്ടപ്പെട്ട് പറഞ്ഞൊഴിവാക്കിയപ്പോള്‍ പിന്നെ കാണേണ്ടത് മലയാള സിനിമാനടികളെയാണ്. അതിനും വഴിയുണ്ടാക്കികൊടുത്തു. ഫിലോമിന, ആറന്മുള പൊന്നമ്മ, അടൂര്‍ ഭവാനി മുതലായ മലയാളത്തിലെ പ്രശസ്തരായ നടികളുടെ ചിത്രങ്ങള്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു കാണിച്ചുകൊടുത്തു. മലയാള സിനിമാനടികളുടെ സൗന്ദര്യം പിടിച്ചുപോയതുകൊണ്ടയിരിക്കാം പിന്നീടാ ആവശ്യം കേട്ടില്ല.!
എല്ലാം കഴിഞ്ഞ് ചിന്തകളില്ലാത്ത സമയത്ത് വെറുതെ വന്നു മോണിട്ടറില്‍ നോക്കിയിരിക്കുന്ന സ്വഭാവം തുടങ്ങിയപ്പോഴാണ് അറ്റകൈ ശത്രുസംഹാരയന്ത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചത്. ഫോട്ടോഷോപ്പില്‍ അല്‍പ്പനേരം പണിതു... കടുത്ത വര്‍ണ്ണങ്ങളില്‍ വരച്ചെടുത്ത ചിത്രം. അല്‍പ്പനേരം അതില്‍ നോക്കിയാല്‍ കണ്ണുകള്‍ കറങ്ങും. പിന്നെ കണ്ണടച്ചാലും ഈചക്രം കണ്ണില്‍ കുറേനേരം കൂടിക്കറങ്ങും. പ്രസ്തുത യന്ത്രം ഫുള്‍സ്ക്രീന്‍ ആക്കിയിട്ട് തല്ക്കാലം വല്ല പേപ്പറുകള്‍ അടുക്കിവെക്കുകയോ മറ്റെന്തെങ്കിലും ജോലിയിലേക്കൊ മനഃപൂര്‍വ്വം തിരിയും.
ഇതു നമ്മുടെ ചിന്തകന്‍ വന്നു ഒന്നു നോക്കിയപാടെ തലയും കുമ്പിട്ടിരിപ്പായി..
ഇതൊന്തൊരു ഇരിപ്പാ ഇങ്ങനെയിരുന്നാല് നമ്മുടെ സൈഡ് ബിസിനസ്സ് നടക്കേണ്ടെ...
"നീ ഈ ചുരുളുകള്‍ എത്രയുണ്ടെന്ന് ഒന്നു എണ്ണി നോക്കിയെ?"
"സിബൂന് വേണ്ടീട്ടാ ..?"
"പിന്നല്ലാതെ!
"നൂറ് എണ്ണം വേണമെന്നാണ് കസ്റ്റമര്‍ പറഞ്ഞത്...ഞാന്‍ എണ്ണിയപ്പോ തൊണ്ണൂറ്റിയൊന്‍പതേ ആയുള്ളു
പ്ലീസമ്മീ ഒന്നെണ്ണിനോക്ക്...
അങ്ങിനെ നമ്മുടെ എളാപ്പ എണ്ണി, ആദ്യം പുറത്തുനിന്നകത്തേക്ക്, പിന്നെ തിരിച്ചും... എണ്ണി എണ്ണി കണ്ണുകറങ്ങി.... എഴുന്നേറ്റുപോയി.
അതിനുശേഷം എന്റടുത്ത് വന്നിരുന്നിട്ടില്ല, ഇതുവരെ. എങ്കിലും ആ ഫയല്‍ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുന്നുണ്ട്.
28 comments:
മുന്നറിയിപ്പ്:
കണ്ണിനു ഹാനികരം!
നിവൃത്തികേടുകൊണ്ട് ചെയ്തുപോയതാണേ....
എന്റെ പൊന്നു ചങാതി ഇതിലും ഭേതം ആ മസ് രിയെ കൊല്ലലല്ലേ....?
ഓം.. ശത്രു സംഹരായ നമ..!!
ദോഷം പറയരുതല്ലോ ഇവന്മാര്ക്ക് ഇതൊന്നും പോരാ
അലിയുടെ സൂത്രം നന്നായി
ഒരു ശത്രുസംഹാര പൂജ മുന്‍കൂറായി കഴിക്കുന്നതു നല്ലതാ അലി..
മസ്രികള് അത്ര നിസ്സാരക്കരല്ല.
ഫറോവകളുടെ പിന്തലമുറക്കാരാ..
ഓര്മ്മകളുന്ടാവണം
അലി ഇക്കാ..
ഇത്രയും സുന്ദരന്മാരായ ഭൂലോക കഞ്ഞികളെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല..!
എനിക്കും ഒരു ബോസ്സുണ്ട് 80,000 റിയാലെങ്കിലും ശമ്പളം കാണും..!പക്ഷെ 30 റിയാലിന്റെ ടെലഫോന്‍ കാര്‍ഡ് 27 റിയാലിനു കിട്ടിയാല്‍ അയ്യാള്ക്കുണ്ടാകുന്ന സ്ന്തോഷം...
എന്തായാലും പണി കലക്കി...:)
ഇമ്മാതിരി കുറെ എന്റെ കയ്യിലുണ്ട്..ഞാന്‍ അയച്ചുതരാം..
ഹാസ്യം കലര്‍ത്തിയാണ് പറഞ്ഞതെങ്കിലും,
മനസ്സില്‍ കുറച്ചു വിഷമം തോന്നാതിരുന്നില്ല.
ഈ മസ്രിമാരോടൊപ്പം എങ്ങനെയാ,
അവിടെ കഴിഞ്ഞു പോകുന്നെ?!
sakeer...
ഗള്‍ഫില്‍ ജോലിചെയ്യുന്ന ആരും ഇവരെക്കുറിച്ച് മറിച്ചൊരഭിപ്രായം പറയില്ല.
shan alpy...
സ്വയം ദൈവമാണെന്ന് അവകാശപ്പെട്ട ഫിര്‍ഔന്റെ നാട്ടുകാര്‍ക്കിടയിലും ആ അഹങ്കാരം ബാക്കിനില്ക്കുന്നുണ്ടെന്നു തോന്നുന്നു.
പ്രയാസീ... നന്നായി
കോട്ടും ടൈയുമണിഞ്ഞ് നടക്കുന്ന സുന്ദര കഞ്ഞികള്‍... നേരെ നിന്ന് ഒന്നുറക്കെ സംസാരിച്ചാല്‍ പോണ വഴികാണില്ല..പിന്നെ എന്നും കാണുന്നതല്ലേയെന്നുവെച്ച് ... വേണ്ടെന്നുവെക്കലാണ് പതിവ്..
സ്നേഹതീരം.
ജീവിതത്തിന്റെ അറ്റങ്ങള്‍ (ഇപ്പൊള്‍ രണ്ടറ്റമല്ല) കൂട്ടിമുട്ടിക്കാനുള്ള് തത്രപ്പാടിനിടയില്‍ ഇവറ്റകളെയും സഹിച്ചുപോവുന്നു.
ഇവിടെ വന്നു കണ്ടു അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി...
നന്മകള് നേരുന്നു...
അലിയേ ജ്ജ് പുലിയാ.
കൊള്ളാം പഹയാ.
-സുല്‍
അലിഭായ്...
അപ്പോ ഈ യന്ത്രം കൊണ്ട് ആ മിസിരിയെ ഒതുക്കി അല്ലേ...നന്നായി
പിന്നെ അമ്മിയും..മുഹന്തിസ്സുമൊക്കെ വളരെ രസകരമായി ട്ടോ...എന്നും കേള്‍ക്കുന്ന വാക്കുകള്‍... മലയാളികള്‍ക്ക് എന്നും പാരയുമായി മിക്ക ഓഫീസ്സുകളിലും ഈ സ്വര്‍ണ്ണ പല്ലന്മാര് വിലസുന്നു....സ്വര്‍ണ്ണ പല്ലാണെന്ന് തെറ്റിദ്ധരിക്കല്ലേ..പല്ല് തേക്കില്ല ഈ സാധനങ്ങള്‍...
എന്തായലും ഈ അനുഭവകഥ സൂപ്പര്‍
മിസിരികളെ കുറിച്ച് ഞാന്‍ എപ്പോഴും ഒരു തമാശ പറയാറുണ്ടു..അതിങ്ങനെ.... ജ എന്ന വാക്ക് അവര്‍ക്ക് വഴങ്ങാറില്ല.. ജ ക്ക് പകരം ഗ എന്നാണ് അവര്‍ പറയാറ്...
ഗമാല്‍ ഗമാല്‍ യോമുല് ഗുമ ഈഗി ഗഗാഗ്...( ജമാല്‍ ജമാല്‍ യോമുല് ജുമ ഈജി ദജാജ്....
അലിഭായുടെ ഈ ശത്രുസംഹാര യന്ത്രത്തിന്റെ ജിദ്ദ ഡീലര്‍ഷിപ്പ് ഞാനുടനെ എഗ്ഗ്രിമെന്റ്റ് ചെയ്യാന്‍ പോകുന്നു......സബ് ഡീലര്‍ഷിപ്പ് വേണ്ടവര്‍ ഞാനുമായി ബന്ധപ്പെടുക...
അലിഭായ്.... അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
ബെസ്റ്റ് ഐഡിയ :) കുറച്ചു കൂടി നേരം നോക്കിയെങ്കില്‍ ആളു തലചുറ്റി വീണേനേ
അലി..
നന്നായിരിക്കുന്നു...
ശത്രുസംഹാരത്തിന്
ഇങ്ങനെയൊരു കാര്യം വ്യക്തമാക്കിയതിന് നന്ദി...
ആസ്വദിച്ചുവായിച്ചു
അഭിനന്ദനങ്ങള്‍
സുല്‍...
മ്മള് പുല്യായതോണ്ടല്ലെ ഈ സിംഗങ്ങള്ക്കിടയില് പിടിച്ചുനില്ക്കുന്നെ!
ഗെദ്ദയിലെ മന്സൂര്ക്കാ..
എത്രപറഞ്ഞാലും ഈ സ്വര്‍ണ്ണപ്പല്ലന്‍ കഞ്ഞികളുടെ കഥ തീരില്ല. കമന്റ് ഗമീല്..
ജിഹേഷ്, ദ്രൌപദി...
വന്നുകണ്ടതിനും അഭിപ്രായമറിയിച്ചതിനും എല്ലാവര്ക്കും നന്ദി...
നന്മകള് നേരുന്നു.
അലി...
സംഗതികളുടെ ഒഴുക്കുകളാണ് ഇന്നു നമ്മുക്ക് ചുറ്റും
പക്ഷേ സംഗതികളുടെ കിടപ്പ് സംഗതികളില്‍ ആയത് കൊണ്ടു സംഗതികള്‍ക്ക് ഇപ്പോ ഭയങ്കര ക്ഷാമം ഇപ്പോ തോന്നുന്നു നാട്ടില്‍ പോയി സംഗതികളുടെ ബിസിനസ്സ് തുടങ്ങിയലോ എന്ന് നല്ല വിജയമായിരിക്കും...പക്ഷേ ഈ സംഗതി എവിടെ കിട്ടുമെന്ന് ഒരു ഐഡിയയുമില്ല....നെറ്റിലൊക്കെ അന്വേഷിച്ചു..നോ രക്ഷ
സംഗതികളെ കുറിച്ചറിയുന്നവര്‍ അറിയിക്കുക....
അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
കീ ബോഡിന്റെ മുന്പില് എത്തിക്കിട്ടിയാലല്ലേ ഇങ്ങിനെ പറ്റൂ. അതല്ലാതെ സമയം കൊല്ലാനെത്തുന്നവരെ ഓടിക്കാന്‍ ഒരു യന്ത്രം ഉണ്ടാക്കിതാരാമോ?
ശത്രുസംഹാരയന്ത്രം കലക്കി
പിന്നെ മസ്രീസിനിട്ടൊരു താങ്ങും...
ശത്രു സംഹാരയന്ത്രം കൊള്ളാട്ടോ..
മഴത്തുള്ളിക്കിലുക്കം...
പോസ്റ്റ് വായിക്കാതെ കമന്റിയല്ലെ?
എന്നാലും...വന്നല്ലോ അതുമതി!
എഴുത്തുകാരി
പുതിയ യന്ത്രത്തിന്റെ പണിപ്പുരയിലാണ്.
അന്യന്
ഹരിശ്രീ
വന്നുകണ്ട് അഭിപ്രായമറിയിച്ച എല്ലാര്ക്കും നന്ദി
നന്മകള് നേരുന്നു.
Idivaaaal
yyo, nte kanninte fuse poyi
nannayirikkunnu
ചേട്ടായി
കുറെ നാളായി ഒരു ബ്ലോഗും ആയി ഇരിക്കുകായആണ് ആരും കയറുന്നില്ല എന്റെ interest എല്ലാം പോയി
ശഫീക്
ഹ..ഹ..ഹ..കലക്കി ട്ടോ. ഫോട്ടോഷോപ്പ് പഠിച്ചാല്‍ ഇങ്ങനെ ഒരു ഉപയോഗം കൂടെ ഉണ്ട്, അല്ലെ .....
എന്തായാലും വിദ്യ പറ്റിയല്ലൊ..
പക്ഷെ, എന്നെപ്പോലുള്ളവർക്ക് കമ്പൂട്ടറിന്റെ മുപിൽ അവരെ കിട്ടില്ല.(ജോലിസ്ഥലത്ത് കമ്പൂട്ടറില്ല..)മറ്റു വല്ല പണിയും നോക്കണം.ചെറിയ പണിയൊന്നും പോരാ... ഇത്തിരി കാര്യമായ തട്ടു തന്നെ കൊടുക്കണം...!!?
അതുകൊള്ളാലോ മാഷേ..പ്രവാസിയാനെങ്കിലും മസിരികളുമായി നമുക്കിടപാടില്ല. മൂന്നു തവണ ഈജിപ്ടില്‍ പോയിടുണ്ട്. അവിടെ കണ്ടവരെല്ലാം നല്ല പോന്നുംപോലത്തെ മക്കള്‍....ഇതാണല്ലേ ശരിയായ കയ്യിലിരിപ്പ്.....സസ്നേഹം
ഈ യന്ത്രം രക്ഷക്കുള്ളിലാക്കി അരയില്‍ കെട്ടിയാല്‍ ശത്രുക്കളെ ഓടിക്കാന്‍ പറ്റുമോ..അത് കൂടി ഒന്ന് പരീക്ഷിച്ചു അറിഞ്ഞിട്ടു അറിയിക്കണേ... പേറ്റന്റ് ഇല്ലാതെ പരീക്ഷിക്കണ്ട എന്ന് വെച്ചാ.. .
ഈ യന്ത്രം രക്ഷക്കുള്ളിലാക്കി അരയില്‍ കെട്ടിയാല്‍ ശത്രുക്കളെ ഓടിക്കാന്‍ പറ്റുമോ..അത് കൂടി ഒന്ന് പരീക്ഷിച്ചു അറിഞ്ഞിട്ടു അറിയിക്കണേ... പേറ്റന്റ് ഇല്ലാതെ പരീക്ഷിക്കണ്ട എന്ന് വെച്ചാ.. .
വഹ്.. അസ്സലായി ഈ പുരാണം. വല്ലാതെ ലിഷ്ടപ്പെട്ടു.
എന്റള്ളോ...ഈ മിസ്റികളെ കൊണ്ട് വല്യ ബുദ്ധിമുട്ടാ..
എന്റെ ഓഫീസിലും ഉണ്ട്..അവര്‍ സംസാരിക്കുമ്പോള്‍ നമ്മള് കുട ചൂടി നില്‍ക്കണം..
ഇല്ലങ്കില്‍ നമ്മളെ കുളിപ്പിക്കും
മിസ്രി സംഹാര തന്ത്രവും
അതിലെ രസതന്ത്രവും മനോഹരം.:)
Post a Comment