Wednesday, July 21, 2010

AKCPBA ബ്ലോഗ് മീറ്റ് !

      “പുതിയ ബ്ലോഗേഴ്സ് സംഘടന... പുതിയ ലോഗോ... പുതിയ ബ്ലോഗ് മീറ്റ് !”

      തൊടുപുഴയിൽ ഈ വരുന്ന ആഗസ്റ്റ് എട്ടിന് നടക്കുന്ന ബ്ലോഗ് മീറ്റിൽ AKCPBA പങ്കെടുക്കില്ല! ആൾ കേരള കോപ്പി പേസ്റ്റ് ബ്ലോഗേഴ്സ് അസോസിയേഷൻ (AKCPBA) എന്നപേരിൽ ബ്ലോഗർ കൂട്ടായ്മ പ്രവർത്തിച്ചു വരുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ? അഥവാ ഇനിയും അറിയാത്ത ശുംഭന്മാരെ വിവരമറിയിക്കും! കോപ്പി പേസ്റ്റ് ബ്ലോഗിംഗിന്റെ അനന്ത സാധ്യതകൾ ബൂലോകത്തിനു പരിചയപ്പെടുത്തിയ ഞങ്ങളും  സ്വന്തമായി ബ്ലോഗ് മീറ്റ് നടത്തുന്നവിവരം കോപ്പിയെടുത്ത് ഇവിടെ പേസ്റ്റ് ചെയ്യുന്നു. “കോപ്പുക... പേസ്റ്റുക... പോസ്റ്റുക” എന്നതാണ് AKCPBA മീറ്റിന്റെ മുദ്രാവാക്യം! ദിവസേന നാലും അഞ്ചും പോസ്റ്റുകൾ കൊണ്ട് ജാലകം കീഴടക്കിയിട്ടും അർഹമായ പരിഗണന കിട്ടാതെ ബൂലോകത്ത് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ ശക്തി പ്രകടനമായിരിക്കും ഈ മീറ്റ്.

      തൊടുപുഴ ബ്ലോഗ് മീറ്റിൽ AKCPBA യിലെ പോസ്റ്റുകൾ കൊണ്ട് സമ്പന്നരായ ആരും പേരു നൽകിയിട്ടില്ല. ദിവസേന നിരവധി പോസ്റ്റുകൾ നാട്ടുന്ന സംഘടനയിലെ മെംബർമാർ മാസങ്ങൾ കൂടുമ്പോൾ പോസ്റ്റിടുന്ന ബൂർഷ്വകളുടെ മുമ്പിൽ മുട്ടുമടക്കി സ്വത്വം അടിയറവെക്കാത്തവരാണ്. ഞങ്ങളുടെ പോസ്റ്റുകൾക്ക് ആരും കമന്റുന്നില്ലെന്ന പരിഹാസത്തിലും കഴമ്പില്ല. കാമ്പുള്ള പോസ്റ്റുകളിടുന്നവർക്ക് ഒരുദിവസം കിട്ടുന്ന കമന്റിനേക്കാളധികം പിതൃത്വം അറിയാത്ത പോസ്റ്റുകളെ പെറ്റുകൂട്ടുന്ന ഞങ്ങൾക്കെന്തിന് നിസ്സാരമായ കമന്റ്? ctrl+A, ctrl+C, ctrl+V, എന്നീ കീബോർഡ് ഷോർട്ട്കട്ട് കൊണ്ട് മാത്രം ബ്ലോഗുന്ന ഞങ്ങളെ പുലികളായി ഇനിയും അംഗീകരിക്കാത്ത ബൂർഷ്വകൾ ഞങ്ങളിലെ സത്വത്തെ തിരിച്ചറിഞ്ഞ് പുലിയൊഴികെയുള്ള മറ്റേതെങ്കിലും മൃഗത്തിന്റെ പേരെങ്കിലും വിളിച്ച് ചരിത്രപരമായ മണ്ടത്തരം തിരുത്തണം.

      താലപ്പൊലിയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ മദപ്പാടുള്ള ഗജവീരന്മാരെ അണിനിരത്തി നാഷണൽ ഹൈവേ തടഞ്ഞ് പ്രകടനവും മഹാകവികളെ ഉൾപ്പെടുത്തി കവിയരങ്ങുകളുമൊക്കെയായി  ഉത്സവമാക്കാനായിരുന്നു ആദ്യ തീരുമാനം. പക്ഷെ വഴിയരികിലെ പൊതുയോഗങ്ങളും സമ്മേളനങ്ങളും പാടില്ലെന്ന ഉത്തരവ് ഞങ്ങൾക്ക് ctrl കീയില്ലാത്ത കീബോ‍ർഡ് കിട്ടിയതിനു് തുല്യമായി. പക്ഷെ വിവര സാങ്കേതികവിദ്യ കുതിച്ചുചാടുമ്പോൾ ഞങ്ങൾ അതിനുമേലെ ചാടും. വഴിയരികിലെ സമ്മേളന നിരോധന ഉത്തരവ് മാനിച്ച് ഓൺലൈനിൽ AKCPBA മീറ്റ് നടത്തി മറ്റുള്ളവർക്ക് മാതൃകയാവും. ചിക്കൻ ബിരിയാണി, ചക്കപ്പുഴുക്ക്, മറ്റു ഇൻഡ്യൻ ചൈനീസ് ആഫ്രിക്കൻ കോഴിക്കോടൻ വിഭവങ്ങളും ഓൺലൈൻ വഴിയാവും വിതരണം ചെയ്യുക. രുചികരമായ വിഭവങ്ങളുടെ പടം കിട്ടുന്നവർ കിട്ടാത്തവർക്ക് ഫോർവേഡ് ചെയ്യുക.

      സംഘടനയുടെ വിപുലീകരണത്തിന്റെ ഭാഗമായി ലിങ്ക് ബ്ലോഗേഴ്സിനെയും മെയിൽ ഫോർവേഡ് ബ്ലോഗേഴ്സിനെയും ഉൾപ്പെടുത്താനും ഉദ്ദേശിക്കുന്നു. യൂട്യൂബ് ലിങ്ക് കൊടുക്കുന്നവരെ പോഷക സംഘടനയാക്കും. പുലിമടകളിൽ കുടുങ്ങിയ കൂടുതൽ ബ്ലോഗേഴ്സിനെ രക്ഷപെടുത്തി ഈ എളുപ്പവഴിയിലേക്ക് കൊണ്ടുവരാനും ശ്രമിക്കും. പുട്ടുകുറ്റി പോലെയുള്ള ക്യാമറകളും തൂക്കി നടന്ന് പൂച്ചയുടെയും ഈച്ചയുടെയും ഉറുമ്പിന്റെയും പടമെടുത്ത് പോസ്റ്റുന്ന ഫോട്ടോഗ്രാഫർ പുലികളെ പിടിക്കാനുള്ള പുലിക്കെണിയും തയ്യാറായി വരുന്നു. അവർക്കായി ഫോർവേഡ് മെയിലായി കിട്ടുന്ന ചിത്രങ്ങൾ പോസ്റ്റാനുള്ള കുറുക്കു വഴി പഠിപ്പിക്കുന്ന വർക്ക് ഷോപ്പും സർവീസ് സെന്ററും തുടങ്ങും.

      ഈ മേഖലയിലേക്ക് ബ്ലോഗിണികളുടെ വരവ് കുറവായതിൽ ഞങ്ങൾ കടുത്ത നിരാശയിലാണ്. സ്ത്രീകൾക്കായി ഇപ്പോഴുള്ള 33 ശതമാനം സംവരണം  50 ശതമാനം ആക്കാൻ തീരുമാനമായിട്ടുണ്ട്. ഈ വർഷത്തെ മികച്ച കോപ്പിയടിക്കാരനുള്ള കോപ്പൻസ് പുരസ്കാരം കോപ്പൻ ഹേഗനിൽ വെച്ച് സമ്മാനിക്കും.

      ഞങ്ങൾ വല്ലപ്പോഴും സ്വന്തമായി എഴുതിയുണ്ടാക്കുന്ന തലക്കെട്ടുകളിൽ അക്ഷരത്തെറ്റു വരുന്നത് മന:പൂർവ്വമേയല്ല. കീബോർഡിൽ സ്ഥിരമായി ഉപയോഗിക്കുന്ന ctrl, A, C, V എന്നീ കീകളൊഴികെ വിരൽ സ്പർശമില്ലാതിരുന്ന് ഉപയോഗ ശൂന്യമായത് കൊണ്ട് മാത്രമാണ്. ആരെങ്കിലും അബദ്ധത്തിൽ വായിക്കാനെത്തിയാൽ അതു മനസ്സിലാക്കി സഹകരിക്കണം. ദിനപത്രങ്ങളിൽ നിന്നും പരമാവധി കോപ്പിയെടുത്ത് പേസ്റ്റ് ചെയ്യണം. ബ്ലോഗേഴ്സിനെപോലെ പത്രങ്ങൾ കമന്റുകളുമായി പിന്നാലെ വരാൻ മിനക്കെടാറില്ലെന്ന സൌകര്യം പ്രയോജനപ്പെടുത്തണമെന്നും അണികളെ ഓർമ്മപ്പെടുത്തുന്നു. സംഘടനയുടെ മെമ്പർമാരെല്ലാം ലിങ്ക് നൽകുകയും പരസ്പരം കമന്റടിക്കുകയും ചെയ്യുക. നമ്മുടെ ബ്ലോഗുകളിൽ  ഈ പോസ്റ്റ് മറ്റെവിടെയെങ്കിലും വായിച്ചതാണെന്ന് കമന്റിയാലുടനെ മറുപടിക്കു നിൽക്കാതെ ഡിലിറ്റ് ചെയ്യുക. പത്രക്കുറിപ്പ് പേസ്റ്റ് ചെയ്തത് തുടരുന്നു...

      ആരെന്തു പറഞ്ഞാലും പിന്നോട്ടില്ല... സഖാക്കളുടെ കണ്ടൽ കൃഷി പോലെ നമുക്കും ഈ കോപ്പി ബ്ലോഗിംഗ് കൃഷി രീതി പരിപോഷിപ്പിക്കാം. നമ്മുടെ പോസ്റ്റുകൾ ആഫ്രിക്കൻ ഒച്ചുകൾ പോലെ ബൂലോകം മുഴുവൻ ഇഴയട്ടെ. നമ്മളെഴുതുന്ന തലക്കെട്ടുകൾ കണ്ട് ജാലകത്തിലൂടെ നുഴഞ്ഞുകയറി വായിക്കുന്നവന്റെ ഇഞ്ചി തിന്നപോലെയുള്ള മുഖം! അത് മാ‍ത്രമാണ് ത്യാഗങ്ങൾ സഹിച്ച് നമുക്ക് ഈ മഹാ പ്രസ്ഥാനം തുടർന്നു കൊണ്ടുപോകാനുള്ള പ്രചോദനം. വായിക്കാൻ ആളില്ലേലും അഗ്രിഗേറ്ററുകളിൽ എപ്പോഴും നമ്മുടെ പേര് കാണുമെന്നുള്ള പ്രയോജനം! നമ്മൾ വിളമ്പുന്ന കണ്ടും കേട്ടും മടുത്ത കഥകളും വാർത്തകളും ചിത്രങ്ങളും കണ്ട് ഇളിഭ്യരായി കമന്റടിക്കാതെ വന്നതിന്റെ ഇരട്ടി വേഗത്തിൽ തിരിഞ്ഞോടുന്ന കാഴ്ച എത്ര ആനന്ദകരമാണ്. അതുകാണുമ്പോൾ ലക്ഷ്യം നിറവേറ്റിയ ചാരിതാർത്ഥ്യം ctrl+c എടുത്ത് സംഘടനയുടെ അണിയറ പ്രവർത്തകർ  നിങ്ങൾക്കു മുമ്പിൽ ctrl+v ചെയ്യുന്നു.

പേസ്റ്റ് പോസ്റ്റുകൾ കീ ജയ്......! AKCPBA കീ ജയ്......!

98 comments:

അലി said...

എന്നെ തല്ലാൻ വരുന്നതിനു മുമ്പ് സംഘടനയുടെ മെമ്പർമാർ വക ഈ “ടീച്ഛര്‍ക്കൊരു പ്രണയലലേഘനം......” ഇവിടെയും ഇവിടെയും പിന്നെ ഇവിടേയും ഒറ്റ ദിവസം പോസ്റ്റിയിരിക്കുന്നത് നോക്കൂ... ഇനിയും കാണാതെ കിടക്കുന്നതെത്രയോ. ഇടയ്ക്കിടെ ‘ജാലക’ത്തിൽ പോയി പുതിയ പോസ്റ്റുകൾ തിരയുന്നത് ഇല്ലാതാക്കിയവർക്ക് സ്തോത്രം!

ഒഴാക്കന്‍. said...

അലിക്ക, അപ്പൊ ശരിക്ക് ആരാ ഈ കഥകളുടെ orginal പിതാവ്!
ഏതായാലും ഈ കോപ്പി പേസ്റ്റ് ടീമിനെ പരിച്ചയപെടുത്തിയത്തില്‍ നന്ദി

sm sadique said...

എന്റെ അൽളോ…….. ഇങ്ങനെയും ബ്ലോഗർമാരുണ്ടോ……
ഹ…ഹ്ഹ…ഹി ,,ഹി… ഹോയ്…….

Faisal Alimuth said...

ആരാണ് ശരിക്കും ഈ പ്രണയലേഖനത്തിന്റെ ഉപജ്ഞാതാവ്..? എങ്ങിനെ കണ്ണില്‍പെട്ടു..!

അലി said...

ഗള്‍ഫുകാരന്റെ ഭാര്യക്കിവിടെ 'സുഖ'മാണ്! എവിടെയൊക്കെയാണെന്നറിയേണ്ടെ? ഇവിടെയും ഇവിടെയും പിന്നെ ഇവിടേയും! പിന്നെ എവിടെയൊക്കെയുണ്ടെന്ന് ദൈവത്തിനു മാത്രമറിയാം!

Naushu said...

“ടീച്ഛര്‍ക്കൊരു പ്രണയലലേഘനം......” ഞാനും രണ്ടുതവണ കണ്ടിരുന്നു....

ഏതായാലും ഒരു സംഘടനയുള്ളത് നല്ലതാ..

രസികന്‍ said...

സ്നേഹം നിറഞ്ഞ അലി ഭായ് സത്യത്തില്‍ ടീച്ചര്‍ക്കൊരു പ്രേമലേഖനത്തിന്റെ പിതാശ്രീ ഈയുള്ളവന്‍ തന്നെ ... ഈ പോസ്റ്റ് ആദ്യം അടിച്ചുമാറ്റി പോസ്റ്റിയത് മലയാളം ഫണ്‍ എന്ന കോപ്പിയടി കയറ്റിറക്കു കമ്പനിയായിരുന്നു ഇവര്‍ക്കെതിരില്‍ ഞാന്‍ പണ്ടൊരു പോസ്റ്റ് ഇട്ടിരുന്നു (ഒരു വര്‍ഷത്തോളമായി ഞാന്‍ ബ്ലോഗില്‍നിന്നും വിട്ടു നിന്നിരുന്നു എന്നതു സത്യം അതിനിടയില്‍ എന്തൊക്കെ സംബ്ഭവിക്കുന്നു ) ഇതാ ഇവിടെ
ഈപോസ്റ്റ് ഒന്നു വായിക്കൂ പിതൃത്വം തെളിയിക്കാനുള്ള ഒരു ഡി എന്‍ എ ടെസ്റ്റ് റിസല്‍റ്റാണിത് എനിക്കു വയ്യാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

noonus said...

ഏതായാലും ഒരു സംഘടനയുള്ളത് നല്ലതാ.

ഹംസ said...

ഇപ്പോള്‍ മനസ്സിലായില്ലെ “ടീച്ചര്‍ക്കുള്ള പ്രണയലേഖനം” അയച്ചത് രസികനാണെന്ന്.. ഇന്നലെ ഞാന്‍ രസികന്‍റെ ബ്ലോഗില്‍ വേറെ ഒരു കത്ത് കണ്ടിരുന്നു പ്രവാസി അച്ഛനും നാട്ടുകാര്‍ക്കും കൂടി അയച്ചത് . ഇന്ന് ഇതു കണ്ടപ്പ്പ്പോള്‍ എനിക്ക് തോന്നിയത് ഇത് രസികന്‍റെ എഴുത്ത് പോലയുണ്ടല്ലോ എന്നാണ്. അത് സത്യമാണെന്ന് ഇപ്പോള്‍ മനസ്സിലാവുകയും ചെയ്തു. മറ്റതെല്ലാം ഡ്യൂപ്ലിക്കറ്റ് തന്തമാര്‍..

പോസ്റ്റ് അടിച്ച് മാറ്റി പോസ്റ്റാക്കുന്നവരുടെ അക്രമത്തില്‍ ചെറുതായിട്ടാണെങ്കിലും ഒരു നോവ് എനിക്കും ഉണ്ടായിട്ടുണ്ട് “ഒ നെഗറ്റീവ്” എന്ന പേരില്‍ ഒരു കഥ എഴുതി പോസ്റ്റ് ചെയ്തു കുറെ കഴിഞ്ഞപ്പോള്‍ എനിക്കൊരു ഫോര്‍വേഡ് മൈല്‍ ആ കഥ തന്നെ. അതിനു ശേഷം എന്‍റെ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു അപ്പോള്‍ അത് മൈലില്‍ നിന്നും അടിച്ചുമാറ്റിയതാണോ എന്ന്.. സത്യത്തില്‍ സങ്കടം വന്നു എനിക്ക്. പിന്നെ ഞാന്‍ ഗൂഗിളില്‍ ഒന്ന് സേര്‍ച്ച് ചെയ്തപ്പോല്‍ അത് നാലഞ്ച് ബ്ലോഗുകളില്‍ കാണുകയും ചെയ്തു. ഞാനും അത് എന്‍റെതെന്നറിയുന്ന ബ്ലൊഗര്‍മാരും അവിടയെല്ലാം പോയി വിവരം പറഞ്ഞങ്കിലും ചിലര്‍ മറുപടി പറഞ്ഞത് മൈലായി കിട്ടിയതാ ആര്‍ക്കും ഇടാം എന്നാണ്‍.. അവരും ജീവിച്ചു പോട്ടെ. സ്വന്തമുണ്ടാക്കാന്‍ കഴിയില്ലാ എങ്കില്‍ ആരാന്‍റെ മക്കളെ കട്ടെടുത്തിട്ടെങ്കിലും

AKKPB..( ആള്‍ കേരളാ കട്ട പോസ്റ്റ് ബ്ലോഗേഴ്സ്)

ബഷീർ said...

AKCPBA സിന്ദാബാദ്

കോപ്പിയടി ഒരു കലയായി അംഗീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

എറക്കാടൻ / Erakkadan said...

നേരത്തെ തന്നെ വായിച്ചു ..പിന്നെ ഈ കൊപ്പിയടിയുടെ മുതലാളിമാരെ ഒന്ന് നോക്കാന്‍ പോയതാ ...സമ്മതിച്ചു ..ഇവര്‍ക്ക്‌ യൂണിയന്‍ വേണം എന്നുള്ള കാര്യത്തില്‍ സംശയമില്ല

jayanEvoor said...

ഹ!! ഹ!!

അനുകരണമാണ് കലാവിദ്യ എന്ന് അരിസ്റ്റോട്ടിൽ പറഞ്ഞിട്ടുണ്ട്.
പിന്നെ അനുകരിക്കാൻ എളുപ്പവഴിctrl+A, ctrl+C, ctrl+V എന്നൊക്കെ പഠിപ്പിച്ചു തന്നേച്ച് ഞങ്ങടെ മെക്കിട്ടുകേറാൻ വരുന്നോ!

ആഹാ!

(ഇന്നു രാവിലെ നമ്മടെ അരുൺ കായംകുളത്തിന്റെ “മനസ്സ് പ്രക്ഷുബ്ധമാണ്” കോപ്പിയടിച്ച ഒരാളോട് ചോദിച്ചപ്പോൽ കിട്ടിയ മറുപടി!)

Anonymous said...

ഞാന്‍ ഒരു പാവം കോപ്പി ആന്‍ഡ്‌ പേസ്റ്റുകാരന്‍
അല്ല മാഷെ നിങ്ങളെന്തു ഭാവിച്ചാണ് ഞങ്ങളുടെ പിന്നാലെ. ഞങ്ങള്‍ വളരെ മാന്യമായിട്ടാണ് കോപ്പി അടിക്കുന്നത് അതാണല്ലോ ബ്ലോഗിലെ ഈ താഴെ കാണുന്ന കടപ്പാടുകള്‍ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇനി കോപ്പി അടിയിലും മാന്യതയോ എന്ന് ചോദിക്കരുത് കേട്ടോ .തികച്ചും സത്യസന്ദമായ കോപ്പിയടി . അതില്ലാതെ എത്രയോപേര്‍ കോപ്പിഅടിച്ചു ‍ഓരോന്ന് തലയും വാലും മാറ്റി ഇറക്കിവിടുന്നുട് മാഷെ . അല്ലെങ്കിലും ഓരോ ബ്ലോഗ്‌ പോസ്ടിങ്ങിന്റെയും പിറകില്‍ തീരെ അടിച്ചു മാറ്റല്‍ പരിപാടി ഇല്ലായെന്ന് തീര്‍ത്തു പറയാന്‍ കഴിയുമോ താങ്കള്‍ക്ക്. ഏതായാലും തീരെ കോപ്പിയടിക്കാത്ത എത്ര പേരുണ്ട് ഈ ബ്ലോഗ്ഗര്‍മാരില്‍ എന്ന് കൂടി ഒന്ന് കണ്ടെത്തുക.അവരെ നമുക്ക് പ്രോലസാഹിപ്പിക്കാം .പക്ഷെ കോപ്പിയടി നിര്‍ത്താന്‍ മാത്രം പറയരുത് കേട്ടോ. ഇനിയും കോപ്പിയടിക്കാരെ കുറിച്ച് എഴുതിയാല്‍ നിങ്ങളുടെ കാര്യം ഞങള്‍ പോപ്പുലര്‍ ഫ്രണ്ടിനെ എല്പിക്കേണ്ടി വരുമെന്നാണ് തോനുന്നത്..........

Anonymous said...

ഇതുവരെ ആരും അറിയാതിരുന്ന അഥവാ ആര്‍ക്കും അറിയാതിരുന്ന ഒരു സത്യം താന്‍ കണ്ടെത്തിയിരിക്കുന്നു എന്ന നഗളിപ്പിലാണ് ഈയാളുള്ളത്‌ എന്ന് മനസ്സിലായി .ഇങ്ങനെ ഒരു കാര്യം പോസ്റ്റ്‌ ചെയ്യുമ്പോള്‍ താനും സ്വയം എന്തല്ലാം അടിച്ചു മാറ്റിയിട്ടു പോസ്റ്റ്‌ ചെയ്തിട്ടുണ്ട് എന്ന കാര്യം ഒരു പക്ഷെ മറന്നു പോയതാണോ അതോ പൂച്ച കണ്ണടച്ച് പാല് കുടിച്ചാല്‍ ആരും അറിയില്ലാന്നു കരുതുന്നത് പോലെ ഈയാളും കരുതുകയാണ്. ഇവിടെ കുറെ ഈയളെ പോലുള്ള സവര്‍ണ ബ്ലോഗര്‍ വിഭാഗക്കാരുണ്ട് അവര്‍ക്ക് മാത്രമേ ഇതൊക്കെ പാടുള്ളൂ എന്നുണ്ടോ ഒരു ബ്ലോഗറുടെ അഹങ്കാരം എന്നല്ലാതെന്തു പറയാനാണ് ഇതിനു

ശ്രീ said...

എന്തൊക്കെ ചെയ്താലും അക്കാര്യത്തില്‍ വല്യ മാറ്റമൊന്നും വരുമെന്ന് തോന്നുന്നില്ല

Aiwa!! said...

അനുകരണം ഒരു കലയായി അംഗീകരിച്ച സ്ഥിതിക്ക് ഈ കോപ്പിയടി ഇന്നോവെറ്റീവ് അല്ലെങ്കിലും ഒരു കഴിവായി അന്ഗീകരിക്കണം എന്ന് എനിക്കൊരു അഭ്യര്‍ത്തനയുണ്ട്. അപ്പോ ഇത്രയും കാലം കോപ്പിയടിച്ചു നടന്ന ഞാന്‍ ആരായി?

അലിക്ക, കസറി എന്ന് പറഞ്ഞാല്‍ മതിയാവില്ല ....കക്കസറി!!

rafeeQ നടുവട്ടം said...

സാങ്കല്‍പ്പികമാണെങ്കിലും ആലങ്കാരികമായി പറയുന്ന ''കാക്കത്തൊള്ളായിര''ത്തിലേക്ക് ഈ സംഘടനയെയും നമുക്ക് തള്ളിവിടാം!

Manoraj said...

മുൻപൊരു ബ്ലോഗ് വായിച്ചു. മൊത്തം കോപ്പിയടി.എല്ലാ കോപ്പിയടിയും കണ്ടുപിടിച്ചത് നമ്മുടെ ശ്രീ. അപ്പോൾ അവസാനം ശ്രീയുടെ പോസ്റ്റും ആ മഹാൻ കോപ്പിയടിച്ചു. അതുപോലെ നിരക്ഷരന്റെ പോസ്റ്റ് കോപ്പിയടിച്ചയാളോട് ഇത് ആ നിരക്ഷരന്റെ അല്ലേ എന്ന് ആരോ ചോദിച്ചപ്പോൾ ഏതവന്റെയായാലും നല്ല രസികൻ പോസ്റ്റ് എന്നായിരുന്നു മറുപടി. അലീ ഇവരൊക്കെ എന്തേ നമ്മുടെയൊക്കെ പോസ്റ്റ് എടുത്ത് പേസ്റ്റാത്തെ.. നമുക്കും വരുമായിരിക്കും ഒരു കാ‍ലം അല്ലേ..
അഭിനന്ദനങ്ങൾ ഇത് പച്ചയായി തുറന്നെഴുതിയതിന്

കൂതറHashimܓ said...

അയ്യേ നാണമില്ലേ അലീ ഇവരുടെ പിറകെ പോവാന്‍.. ഷെയിം ഷെയിം

പ്രത്യുല്പാതന ശേഷി ഇല്ലാത്തവര്‍ ആരാന്റെ കുട്ടിയെ കട്ടിട്ടാനെങ്കിലും കൊച്ചിന്റെ സുന്നത്ത് കല്യാണം നടത്തണമെന്ന് ആഗ്രഹിക്കുന്നതില്‍ എന്താ തെറ്റ്..!!
അവര്‍ കുട്ടിങ് സെറിമണി ആഘോഷിക്കെട്ടെന്നേ...
അവരെ നമുക്ക് കുക്കൂതറകള്‍ എന്ന് വിളിക്കാം
തറകള്‍..!!

പട്ടേപ്പാടം റാംജി said...

ഇന്ന സ്ഥലം എന്നില്ല,
കാക്കുന്നവര്‍ എവിടെ ആയാലും കാക്കുക തന്നെ ചെയ്യും.
ശീ പറഞ്ഞത്‌ പോലെ വലിയ മാറ്റമൊന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നാണ് എനിക്കും തോന്നുന്നത്.

അലി said...

ഒരു വരിയെങ്കിലും സ്വന്തമായി എഴുതുന്നവർ കൂടെ നിൽക്കുമെന്ന വിശ്വാസത്തിലാണീ പോസ്റ്റെഴുതിയത്. ഇവിടെ വന്നു കാണുകയും അഭിപ്രായമറിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.

ഒഴാക്കൻ,
ആദ്യ കമന്റിനു നന്ദി.
ഒറിജിനൽ പിതാവ് ഡി എൻ എ ടെസ്റ്റു് റിസൾട്ടുമായി വന്നത് കണ്ടില്ലെ.

സാദിഖ് ഇക്കാ...
ഉണ്ടോന്നോ... അനോണിയായി വന്ന് ഭീഷണിപ്പെടുത്തുന്നത് കണ്ടില്ലേ.
വന്നതിൽ സന്തോഷം.

ഫൈസൽ,
കണ്ടെത്താനെന്താ പ്രയാസം. ജാലകത്തിൽ ഇവന്മാരുടെ വിളയാട്ടമല്ലേ.
എന്തായാലും പിതാവിനെ കണ്ടെത്തി.

നൌഷു,
എത്രയുണ്ടായിട്ടാ ഈ രണ്ടുമൂന്നെണ്ണം കണ്ണിൽ പെട്ടത്.

രസികൻ,
മുഖ്യമന്ത്രിയെ തട്ടിക്കളയുമെന്ന് പറഞ്ഞിട്ടാണേലും പാവം ബാബു ചാക്കോയ്ക്ക് ഭാര്യയെ കണ്ടെത്താനായല്ലോ... അതുപോലെ ഈ പോസ്റ്റ് കൊണ്ട് ബൂലോകത്തിലൂടെ അനാഥമായി കറങ്ങിനടന്ന ഒരു പോസ്റ്റിന്റെ പിതാവിനെ കണ്ടെത്താനായതിൽ സന്തോഷം. നിങ്ങളുടെ പോസ്റ്റ് അപ്പടി മോഷ്ടിക്കുകയൊന്നുമല്ല കെട്ടോ അവർ ചെയ്തത്. രണ്ട് പേർ പ്രിയപ്പെട്ട ടീച്ചക്കൊർക്കൊരു പ്രേമലേഖനം എന്നെഴുതിയപ്പോൾ അടുത്തയാൾ “ടീച്ഛര്‍ക്കൊരു പ്രണയലലേഘനം......” എന്ന മനോഞ്ജമായ തലെക്കെട്ട് നൽകി. മിടുക്കൻ ഇപ്പൊ അത് ഡിലിറ്റ് ചെയ്തു.

നുനൂസ്,
മെംബർഷിപ്പ് വിതരണം തുടരുന്നു.

ഹംസാക്കാ...
വാ‍യനയ്ക്കും വിശദമായ അഭിപ്രായത്തിനും നന്ദി.
സ്വന്തമായി ഒന്നും ചെയ്യാനില്ലാത്തവർ ആർക്കുവേണ്ടിയാണീ അഭ്യാസം കാണിക്കുന്നതെന്നറിയില്ല. സ്വന്തം രചനകൾ പ്രസിദ്ധീകരിക്കുന്ന എല്ലാ സഹോദരങ്ങൾക്കും വേണ്ടിയാണീ പോസ്റ്റിട്ടത്. നിങ്ങൾ പറഞ്ഞപോലെ അവസാനം എഴുതിയുണ്ടാക്കിയ ബ്ലോഗർ കള്ളനാവും. അനോണികളായി പിന്നാലെ വരുന്നുണ്ടവർ. AKKPB..(ആള്‍ കേരളാ കട്ട പോസ്റ്റ് ബ്ലോഗേഴ്സ്) യെയും നമുക്ക് മുന്നണിയിൽ ഉൾപ്പെടുത്താം.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌,
സംഘടനയായി. ഇനി ഇതിന് അംഗീകാരം നേടിയിട്ട് എഴുത്തുകാരെയല്ലാം അയോഗ്യരാക്കാം.

അലി said...

എറക്കാടൻ,
മൊതലാളീസിനെ കണ്ടല്ലോ! യൂണിയൻ ഉണ്ടാക്കി. ഇനി നോക്കു കൂലിയും വാങ്ങണം.

ജയൻ ഡോക്ടറെ.
എന്റെയും മെക്കിട്ടു കേറാ‍ൻ വരുന്നുണ്ട് പിന്നാലെ.
ഈ അസുഖത്തിന് ആയുർവ്വേദത്തിൽ വല്ല ചികിത്സയുമുണ്ടോ ?

അനോണിമക്കളേ സ്വാഗതം!
എന്റെ ബ്ലോഗിലും അനോണികളെ കാണാൻ കാത്തിരുന്നിട്ട് ഇപ്പൊ ദാ‍ അനോണി ഇരട്ട പെറ്റിരിക്കുന്നു. ഹ..ഹ.. മോഷണത്തിലും കോപ്പിയടിയിലും മാന്യത. തന്തയില്ലാത്ത കുഞ്ഞിനെ വളർത്തുന്നതിന്റെ അഭിമാനം. സമ്മതിക്കണം നിങ്ങളെ. ഇതു പറയാൻ അനോണിയായി വരേണ്ടിയിരുന്നില്ല. ആരാണെന്ന് എപ്പഴേ മനസ്സിലായി. കീബോർഡ് കേടുവന്നത് ഈ കമന്റെഴുതിയ അനോണിയുടെ ബ്ലോഗിൽ ശരിക്കും കാണാനുണ്ട്. കടപ്പാട് വെയ്ക്കുന്നുണ്ട് പോലും. അതല്ലെ ഞാൻ ഒരു കടപ്പാടെങ്കിലും വെച്ചുകൂടെയെന്ന് നിങ്ങളുടെ പോസ്റ്റിൽ എഴുതിയ എന്റെതടക്കം എല്ലാവരുടെയും കമന്റ് നിങ്ങൾ ഡിലിറ്റ് ചെയ്തത്. ഇപ്പൊ കമന്റ് അപ്രൂവലും വെച്ചു. ഞാൻ ആരുടെയെങ്കിലും കട്ടിട്ടുണ്ടെങ്കിൽ അതു കാണിച്ചുതാ ചങ്ങാതി വെറുതെ ബബ്ബബ്ബ പറയാതെ. നിങ്ങൾ ഈ യൂണിയൻ‌കാരൊഴികെ എല്ലാരും കള്ളന്മാരാ‍ന്ന് സമ്മതിച്ചു. നിങ്ങളെ ഉണ്ടാക്കിയ ആശാരിയായ പോപ്പുലർ ഫ്രണ്ടിനെകൊണ്ട് കൈ വെട്ടിക്കരുത് കെട്ടോ.

അനോണി രണ്ടാമനോട്,
സ്വാഗതം. നിങ്ങളുടെ ബ്ലോഗിൽ പരസ്യം വെച്ചിരിക്കുന്ന അനോണി ഒന്ന് പറഞ്ഞത് കേട്ട് വന്നതാവും. എപ്പോഴും കൂടെയുണ്ടാവണം കെട്ടോ. എനിക്ക് നിങ്ങളുടെ കള്ളത്തരം ആദ്യമായിട്ടാണ് കണ്ടുപിടിച്ചതെന്ന നെഗളിപ്പൊന്നുമില്ല. ഉളുപ്പില്ലാത്ത നിങ്ങളൊക്കെ പലരുടെയും കട്ടും പിടികൂടിയും നാണംകെട്ടു പോയതാണെന്നും അറിയാം. ഞങ്ങളൊക്കെ സവർണ ബ്ലോഗർ മാർ തന്നെ. എന്താ സംശയം. ഒരു വരിയെങ്കിലും സ്വന്തമായി എഴുത്. എന്നാൽ നിങ്ങളേയും സ്വർണം പൂശാം.

ശ്രീ,
നിരാശനാവാതെ. നമ്മുടെ സഹജീവികളൊട് ചെയ്യുന്നതിനെതിരെ പ്രതികരിക്കാതെ പൊട്ടനാകാൻ കഴിയില്ല. ഇവന്മാർക്ക് നല്ല ബുദ്ധിക്കായ് ആശിക്കാം.

aiwatharangal,
ആദ്യ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി.

അലി said...

റഫീഖ് ഭായ്,
ബൂലോകത്തെ ആദ്യത്തെ സംഘടനയാണിത്.
നന്ദി.സന്ദർശനത്തിന്.

മനോരാജ്,
ബൂലോകത്തെ കോപ്പിയടിക്കഥകൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും എന്റെ ഒരു പോസ്റ്റ് മോഷ്ടിക്കാനുള്ള ആരും ഇതുവരെ വന്നില്ല. അതു കാത്തിരുന്നു മടുത്തിട്ടാണിങ്ങനെ പോസ്റ്റിട്ടത്. വരുമെന്ന് പ്രതീക്ഷിക്കാം. ശ്രീ ആകെ പ്രതീക്ഷയില്ലാത്ത പോലെ പ്രതികരിച്ചത് അതായിരിക്കും കാരണം അല്ലെ? രസം അതല്ല, ഈ കള്ളന്മാർ പ്രചരിപ്പിക്കുന്നത് എല്ലാവരും കോപ്പിയടിക്കുന്നതെന്നാ ! അപ്പൊ ഈ പോസ്റ്റൊക്കെ കൂണുപോലെ മണ്ണിൽനിന്നും പൊങ്ങി വരുന്നതാണൊ? നന്ദി അഭിപ്രായത്തിന്.

കൂതറHashimܓ,
നാണക്കേടുതന്നെ ഇവരുടെ പിന്നാലെ പോകാ‍ൻ. പക്ഷെ അറിയാതെ ജാലകം വഴി പോയാലെത്തുന്നത് ചിലപ്പോൾ ഇവന്മാരുടെ ചെളിക്കുഴിയിലാവും. നീ പറഞ്ഞ ശേഷി ഇല്ലാത്തവർ എന്തിനാണീ രംഗത്ത് കിടന്ന് കൈകാലിട്ടടിക്കുന്നത്? ധൈര്യപൂർവ്വം പറയാനുള്ളത് പറഞ്ഞല്ലൊ. സന്തോഷം.

പട്ടേപ്പാടം റാംജി.
കക്കാനുള്ളവർ കക്കട്ടെ അല്ലെ. ശീലമായിപ്പോയത് മാറ്റാനാവില്ല.
നന്ദി, വരവിനും അഭിപ്രായത്തിനും.

ചീത്ത പറച്ചിലും ഭീഷണിയുമായി പിന്നാലെ വരുന്ന എല്ലാവർക്കും ഈ സവർണ ബ്ലോഗറുടെ നെഗളിപ്പു നിറഞ്ഞ സ്വാഗതം!

ശ്രീനാഥന്‍ said...

മാഷായതുകൊണ്ട് കോപ്പിയടി കുറെ കണ്ടവനാണ് ഞാന്‍, കോപ്പിയടിക്കുന്നവരോട് കോപ്പിയടിക്കാത്ത ചില പഠിപ്പിസ്റ്റുകള്‍ക്ക്ണ്ടാവുന്ന ഒരു കെറുവുണ്ട് അലിയുടെ എഴുത്തില്‍, അവര്‍ ക്കൊക്കെ മാര്‍ക്കു കൊടുക്കില്ല, കെട്ടോ, സമാധാനിക്ക് അലിയുടെ എഴുത്തിന് നല്ല രസമാണ്

Wash'Allan JK | വഷളന്‍ ജേക്കെ said...

കൂട്ടത്തില്‍ മുഴുത്തതെന്നു തോന്നിയ ഹംസയുടെ കമന്റ് ഞാന്‍ കട്ട്‌ പേസ്റ്റ് ചെയ്തു ഇട്ടിട്ടുണ്ട്. അല്ലാതെ തലപുണ്ണാക്കാനൊന്നും എന്നെ കിട്ടില്ല.
എന്ന് വഷളന്‍.
പ്രസിഡന്റ്‌ KKK കേരള കട്ട കമന്റടിസംഘം
Ctrl V സിന്ദാബാദ്
Ctrl C സിന്ദാബാദ്


"ഇപ്പോള്‍ മനസ്സിലായില്ലെ “ടീച്ചര്‍ക്കുള്ള പ്രണയലേഖനം” അയച്ചത് രസികനാണെന്ന്.. ഇന്നലെ ഞാന്‍ രസികന്‍റെ ബ്ലോഗില്‍ വേറെ ഒരു കത്ത് കണ്ടിരുന്നു പ്രവാസി അച്ഛനും നാട്ടുകാര്‍ക്കും കൂടി അയച്ചത് . ഇന്ന് ഇതു കണ്ടപ്പ്പ്പോള്‍ എനിക്ക് തോന്നിയത് ഇത് രസികന്‍റെ എഴുത്ത് പോലയുണ്ടല്ലോ എന്നാണ്. അത് സത്യമാണെന്ന് ഇപ്പോള്‍ മനസ്സിലാവുകയും ചെയ്തു. മറ്റതെല്ലാം ഡ്യൂപ്ലിക്കറ്റ് തന്തമാര്‍..

പോസ്റ്റ് അടിച്ച് മാറ്റി പോസ്റ്റാക്കുന്നവരുടെ അക്രമത്തില്‍ ചെറുതായിട്ടാണെങ്കിലും ഒരു നോവ് എനിക്കും ഉണ്ടായിട്ടുണ്ട് “ഒ നെഗറ്റീവ്” എന്ന പേരില്‍ ഒരു കഥ എഴുതി പോസ്റ്റ് ചെയ്തു കുറെ കഴിഞ്ഞപ്പോള്‍ എനിക്കൊരു ഫോര്‍വേഡ് മൈല്‍ ആ കഥ തന്നെ. അതിനു ശേഷം എന്‍റെ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു അപ്പോള്‍ അത് മൈലില്‍ നിന്നും അടിച്ചുമാറ്റിയതാണോ എന്ന്.. സത്യത്തില്‍ സങ്കടം വന്നു എനിക്ക്. പിന്നെ ഞാന്‍ ഗൂഗിളില്‍ ഒന്ന് സേര്‍ച്ച് ചെയ്തപ്പോല്‍ അത് നാലഞ്ച് ബ്ലോഗുകളില്‍ കാണുകയും ചെയ്തു. ഞാനും അത് എന്‍റെതെന്നറിയുന്ന ബ്ലൊഗര്‍മാരും അവിടയെല്ലാം പോയി വിവരം പറഞ്ഞങ്കിലും ചിലര്‍ മറുപടി പറഞ്ഞത് മൈലായി കിട്ടിയതാ ആര്‍ക്കും ഇടാം എന്നാണ്‍.. അവരും ജീവിച്ചു പോട്ടെ. സ്വന്തമുണ്ടാക്കാന്‍ കഴിയില്ലാ എങ്കില്‍ ആരാന്‍റെ മക്കളെ കട്ടെടുത്തിട്ടെങ്കിലും

AKKPB..( ആള്‍ കേരളാ കട്ട പോസ്റ്റ് ബ്ലോഗേഴ്സ്)
"

Wash'Allan JK | വഷളന്‍ ജേക്കെ said...
This comment has been removed by the author.
Wash'Allan JK | വഷളന്‍ ജേക്കെ said...
This comment has been removed by the author.
K@nn(())raan*خلي ولي said...

**********************

"ഇതോ ഇതോ ബ്ലോഗസ്യ
അതോ അതോ പോസ്റ്റ്സ്സ്യ
അത്യദ്ധ്വാനം എഴുത്തസ്സ്യ,
വെരി സിമ്പിള്‍ കോപ്പിയസ്യ
ജീവിച്ചുപോട്ടെ സാധൂ, നാം
വിനാശായ കമന്റിടാം
ബ്ലോഗ്‌ സമസ്ഥാന പാരയാം
അലീ ഭായ്, യൂ ഗോ, യൂ ഗോ..!"

(അല്ലയോ ശിഷ്യാ, മോഷ്ട്ടിച്ചു പോസ്റ്റുന്നതാണോ ബ്ലോഗെഴുത്ത്? അത്യദ്ധ്വാനം ചെയ്ത് ഉണ്ടാക്കുന്ന സൃഷ്ട്ടികള്‍ എത്ര ഈസി ആയിട്ടാണ് അങ്ങ് അടിച്ചു മാറ്റുന്നത്?
പോട്ടെ. സാധുക്കളോട് നാം ക്ഷമിച്ചിരിക്കുന്നു. പക്ഷെ, കമന്റു കൊണ്ടും പോസ്റ്റ്‌ കൊണ്ടും അലിഭായി താങ്കളെ നാണം കെടുത്തുമെന്നത് മറക്കണ്ടാ..)

ഷൈജൻ കാക്കര said...

പോസ്റ്റ് അടിച്ചുമാറ്റി പോസ്റ്റാക്കുന്നവർ ഒരുകൂട്ടർ...

കാക്കരയുടെ കമന്റ് അടിച്ചുമാറ്റി പോസ്റ്റാക്കിയത്‌ കാണണമെങ്ങിൽ താഴെ ക്ലിക്കു... smile please...

http://sharanblogs.blogspot.com/2010/01/blog-post_16.html#comments

Jishad Cronic said...

സംഗതി കൂതറ കുകൂതറ ആണെങ്കിലും അവന്‍ പറഞ്ഞതാണ് ശരി.

Unknown said...

Ctrl +C യും Ctrl +V ഇല്ലാരുന്നേല്‍ ഇവരങ്ങ് ബുദ്ധിമുട്ടി പോയേനെ...

അലി said...

ശ്രീനാഥൻ മാഷെ
ഇവർ സ്കൂളിൽ നിന്നേ കോപ്പിയടി തുടങ്ങിയതാവും അല്ലെ.
നന്ദി അഭിപ്രായത്തിന്.

വഷളൻ ജേക്കെ
അപ്പോ നമ്മുടെ യൂണിയനിൽ ചേർന്നു അല്ലെ.
ഹംസ കേസ് കൊടുക്കും.
Ctrl V സിന്ദാബാദ്
Ctrl C സിന്ദാബാദ്

കണ്ണൂരാൻ,
ബ്ലോഗോ ശ്ലോകം ക്ഷ പിടിച്ചിരിക്ക്ണ്!
കണ്ണൂരാൻ ക്ഷമിച്ചതുകൊണ്ട് ഞാനും ക്ഷമിച്ചു.

കാക്കര,
ഒരു കള്ളനെ കൂടി ചൂണ്ടിക്കാണിച്ചതിനു നന്ദി
തൊണ്ടിമുതൽ കാണാൻ ഞാനും പോയിരുന്നു.
നന്ദി.

ജിഷാദ്,
നന്ദി.

ഒറ്റയാൻ,
കോപ്പിയടിക്കാൻ എന്തെളുപ്പം.
താങ്ക്സ്.

lekshmi. lachu said...

ഈശ്വരാ ..ഇത്രയും നാണം കേട്ട വര്‍ഗങ്ങളും ഉണ്ടെന്നു
അലിക്ക പറഞ്ഞപ്പോള്‍ ആണു അറിയുന്നത്..
കഷ്ട്ടം അല്ലാതെ .എന്തുപറയാന്‍..

Sherlock said...

കോപ്പുക... പേസ്റ്റുക... പോസ്റ്റുക...ha ha

mukthaRionism said...

ഹു ഹൂയ് പൂയ്
കൂയ്...........!

ഉളുപ്പില്ലാത്തോന്റെ
മൂട്ടില്‍ കണ്ടല്‍ മുളച്ചാല്‍
അവിടെ ഒരു പാര്‍ക്ക് പണിതു
ടിക്കറ്റു വെച്ച് നാലുകാശുണ്ടാക്കും
ഹല്ല പിന്നെ!

പ്രര്‍‌ര്‍‌ര്‍ര്‍‌ര്‍‌ര്‍ര്‍‌ര്‍‌ര്‍ര്‍‌ര്‍‌ര്‍ര്‍‌ര്‍‌ര്‍!

ഞങ്ങളിനിയും
കക്കും
പോസ്റ്റും..
AKCPBA സിന്ദാബാദ്!

(പോസ്റ്റ് ഗലക്കി അലിയാരേ,
ഒരു പ്രശസ്ഥനായ ചിത്രകാരന്റെ വീട്ടില്‍ കള്ളന്‍ കേറിയ ഒരു കഥയുണ്ട്.
ദുഖിതനായിരിക്കുന്ന ചിത്രകാരനെ കൂട്ടുകാര്‍ ആശ്വസിപ്പിക്കുകയാണ്.
പോയതു പോയി, ദുഖിച്ചിട്ടു കാര്യമില്ല.
എന്നാല്‍ ചിത്രകാരന്റെ മറുപടി എന്തായിരുന്നെന്നോ..
അവര്‍ കൊണ്ടു പോയതിനെക്കുറിച്ചല്ല ഞാന്‍ ദുഖിക്കുന്നത്, എന്റെ ഒരു പെയ്ന്റിംഗ് പോലും അവര്‍ കൊണ്ടു പോയില്ലല്ലോ എന്നോര്‍ത്താണ്.

കട്ട് ആന്റ് പേസ്റ്റ് പോസ്റ്റുകളിലൊന്നും എന്റെ ഒരു പോസ്റ്റും കാണാനില്ലല്ലോ എന്ന ദുഖമാണ് എനിക്ക്. ബഡുക്കൂസുകള്‍!

പ്രിയ AKCPBA മെമ്പര്‍മാരേ,
വല്ലപ്പോഴും എന്റെ ബ്ലോഗുകളിലും ഒന്നു
കേറി മൂന്നാല് പോസ്റ്റുകള്‍ കട്ട് എന്റെ മാനം കാക്കണം!
നിലവാരമുള്ള ഒരു പോസ്റ്റും എന്റെ ബ്ലോഗുകളില്‍ ഇല്ലെന്നോ. )

ഹായ് കൂയ് പൂയ്!

മൻസൂർ അബ്ദു ചെറുവാടി said...

ഒരു കാര്യവും ഇല്ല. എന്നാലും ഇത് വായിച്ചു അല്പമെങ്കിലും നാണിച്ചാല്‍ അത്രയും കാര്യം .

Anonymous said...

ഇത് ഒരു പത്ര വാര്‍ത്ത‍ .നീ കോപ്പിയടിച്ചു പോസ്റ്റ്‌ ചെയ്തത്
MONDAY, OCTOBER 8, 2007

ഒരു ലക്ഷം സൈനികര് ഇറാഖില് നിന്നും പിന്മാറുന്നു (രക്ഷപെടുന്നു.)
ഇറാഖ്: അടുത്ത വര്ഷം അവസാനത്തോടു കൂടി ഇറാഖില് നിന്നു ഒരു ലക്ഷം അമേരിക്കന് സൈനികര് പിന്മാറുമെന്ന് ഇറാഖ് പ്രസിഡന്റ് ജലാല് തലബാനി പറഞ്ഞു. അമേരിക്കന് കമാന്ഡന്മാര് നേരത്തെ അറിയിച്ചിരുന്നതിലും നേരത്തെതന്നെ പിന്മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല് പിന്മാറ്റത്തിന്റെ വേഗം യു എസ് കമാന്ഡര്മാര്ക്ക് വിധേയമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല് എന്തുകൊണ്ടാണ് സൈന്യം നേരത്തെ പിന്മാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഒന്നരലക്ഷത്തിലധികം യു എസ് സൈന്യമാണിപ്പോള് ഇറാഖിലുള്ളത്. വിവിധ തലങ്ങളില് നിന്നുണ്ടായ പ്രതിഷേധത്തെ തുടര്ന്നാണ് ബുഷ് സൈന്യത്തെ പിന്വലിക്കാന് തീരുമാനിച്ചതെന്നാണ് റിപ്പോര്ട്ട്.
Posted by അലി at 11:47 PM
3 comments:

ഏ.ആര്. നജീം said...
ഇന്നലെ വാതില് അടച്ചപ്പോള് യാദൃശ്ചികമായി എന്റെ വിരല് അതിനിടെ കൂടുങ്ങി. പെട്ടെന്ന് ഞാന് ബുഷിന്റെ കാര്യം ഓര്ത്തു. ഒരര്ത്ഥത്തില് ഇതപോലെയല്ലേ പുള്ളിക്കാരന്റെ അവസ്ഥ എന്ന്. വേദന കൊണ്ട് വിരല് അവിടെ വെച്ചോണ്ടിരിക്കാനും പറ്റുന്നില്ല. ഊരി എടുക്കാനും പറ്റുന്നില്ല... ശിവ..ശിവാ
October 9, 2007 4:25 AM

Vayady said...

നന്നായി. അനീതി കണ്ടാല്‍ പ്രതികരിക്കണം. ആരുമെന്താ എന്റെ പോസ്റ്റ് മോഷ്ടിക്കാത്തെന്നാ ഞാന്‍ ആലോചിക്കണേ? :(

saju john said...

മനോഹരമായി എഴുതുകയും, എന്നാല്‍ എഴുത്തുകാരന്‍ സ്വന്തമായി ഒരു ശൈലിരൂപപ്പെടുത്താത്തതും ഇത്തരം പോസ്റ്റ് മോഷണത്തെ സ്വാധിനിക്കുന്നുണ്ട്.

ഉദാഹരണം..... ബെര്‍ളിയുടെ പോസ്റ്റ് ആരു മോഷ്ടിച്ചാലും, അതിന്റെ ശൈലിയാല്‍ വായനക്കാര്‍ക്ക് പെട്ടെന്ന് ഈ പോസ്റ്റ് ബെര്‍ളിയുടെതാണെന്ന് പിടിക്കിട്ടും.

എന്തായാലും.... അവരും ബ്ലോഗി ജീവിക്കട്ടെ

ജിപ്പൂസ് said...

ബൂലോകത്ത് വന്നതിന് ശേഷം ഒരുപാട് കേട്ടിട്ടുണ്ട് ഇത്തരം മോഷണകഥകള്‍.നേരെയാവില്ല അലിക്കാ.കട്ട പോസ്റ്റുമായി ആരും ഞെളിഞ്ഞിരിക്കരുത്.പോസ്റ്റിന്‍റെ തന്തയെ പയ്യെ പോയി കാര്യം അറിയിക്കുക.മോഷണം വെളിച്ചത്ത് കൊണ്ട് വരിക.അത്രയേ ഇക്കാര്യത്തില്‍ ചെയ്യാനൊക്കൂ.

എന്റെ രണ്ട് മൂന്ന് പോസ്റ്റുകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.മോഷണം എന്ന് പറയാനൊക്കുമോ എന്നറിയില്ല.ചിലര്‍ ബൂലോകത്തേക്ക് കാലെടുത്ത് വെക്കുന്നവരായിരിക്കും.ഇങ്ങനൊരു ലോകവും കൊറേ ആദ്മികളും ഇവിടുള്ളതറിയാതെ മെയിലായോ മറ്റോ കിട്ടിയ സൃഷ്ടികള്‍ പാവങ്ങള്‍ എടുത്ത് പോസ്റ്റും.ചില കേസുകളില്‍ അതാണ് സംഭവിക്കുന്നത്.നാണക്കേട് മനസ്സിലാവുമ്പോള്‍ കുറ്റിയും പറിച്ച് സ്ഥലം വിടുകയും ചെയ്യും.

കക്കാനായി ജനിച്ചവരും ഉണ്ട് കേട്ടോ.ഒരു സംഭവം പറയാം.കുറച്ച് മുമ്പാണ്.ഒരു കോപ്പിയടി ശ്രദ്ധയില്‍ പെട്ടു.ഗഡിയോട് വളരെ മാന്യമായി ഞാന്‍ ചോദിച്ചു.'മോനേ ഈ പോസ്റ്റിന്റെ തന്തയെ എനിക്കറിയാം കേട്ടോ.അങ്ങോരിത് കണ്ടാല്‍ നിന്നെ ബൂലോകത്തിട്ട് അലക്കും.ചുമ്മാ നാണം കെടണ്ട.'

എന്റെ ലേറ്റസ്റ്റ് പോസ്റ്റൊരെണ്ണം കൂളായി പൊക്കിയെടുത്തോണ്ടായിരുന്നു ചുള്ളന്‍ എനിക്ക് മറുപടി തന്നത്.എന്തായാലും 'പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവര്‍ക്ക്' വേണ്ടി ശബ്ദമുയര്‍ത്താനുള്ള അലിക്കാടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.അവരും ഈ 'ബൂമിയുടെ' അവകാശികളല്യോ.ജീവിച്ച് പോട്ട് :)

Mohamed Rafeeque parackoden said...

പ്രിയ സുഹുര്‍ത്തുക്കളെ,
അലിയുടെ ഈ ബ്ലോഗിലെ ഒരു പ്രതിയാണ് ഞാന്‍ .ഇതില്‍ പറഞ്ഞിട്ടുള്ള ( ഗള്‍ഫ്‌ കാരന്റെ ഭാര്യയും ,ടീച്ചര്‍ക്കുള്ള പ്രേമലെഘനവും )എന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിരുന്നു ഇത് രണ്ടും കേരളൈറ്റ്സു@യാഹൂഗ്രൂപ്പ്.കോം ഇല്‍ നിന്നാണ് എനിക്ക് കിട്ടിയത് അല്ലാതെ ഞാന്‍ ആരുടേയും ബ്ലോഗില്‍ ഇതുവരെയും ഒന്നും തന്നേ അടിച്ചു മാറ്റിയിട്ടില്ല.ഇവരുടെ ബ്ലോഗ്‌ സന്ദര്ശിചിട്ടുപൊലുമില്ല .അടിച്ചു മാറ്റാന്‍ വേണമെങ്കില്‍ വേറെ എന്തെല്ലാം ഉണ്ട്.സത്യം പറഞ്ഞാല്‍ ഇതിന്റെ യഥാര്‍ത്ഥ പിതാവ് ആരാണ്എന്ന് എനിക്കിപ്പോഴും അറിയില്ല ഒരു പാട്കാലമായി പ്രവാസജീവിതം നയിച്ച്‌ കൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍ ഇതിലെ ഗള്‍ഫ്‌ കരന്ന്റെ ഭാര്യ എനിക്ക് വളരെ ഏറെ ഇഷ്ട്ടപ്പെട്ടു അതിലെ ചില വരികള്‍ എന്റെ ജീവിതവുമായി ഒരു പാട് സാമ്യത ഉണ്ടായിരുന്നു നല്ല ഒരു അവലോകനമായിരുന്നു അത് അതിനാല്‍തന്നെ അത് എന്റെ ബ്ലോഗു വഴിയും ആളുകള്‍ വായിക്കെട്ടെ എന്ന് മാത്രം കരുതിയും രണ്ടാമത്തേത് അതിലെ ഭാഷ ശ്യലിയുമാണ് എന്നെ ഏറെ സ്വാധീനിച്ചതു അതും വായിക്കാത്തവര്‍ വായിക്കട്ടെ എന്ന് കരുതിയും ആണ് പോസ്റ്റിയത് .അതല്ലാതെ ഞാന്‍ ഇത് അടിച്ചു മാറ്റിയത് ഒരു പ്രശസ്തിക്കു വേണ്ടിയോ അല്ല ശ്രീനിവാസന് കൊടുത്തു ഫിലിം ആക്കുകയോ മറ്റെന്തെങ്കിലും സാമ്പത്തീക നേട്ടത്തിന്നയോ ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.ഈ രണ്ടു ബ്ലോഗിന്റെയും യഥാര്‍ത്ഥ പിതാക്കന്മ്മാര്‍ എന്നോട് ക്ഷമിക്കുക ഇതിന്റെ പേരില്‍ നിങ്ങളല്ലാവരും നല്‍കിയ ( ശുംഭന്‍,കള്ളന്‍,തറകള്‍ എന്നിങ്ങനെയുള്ള സഭ്യങ്ങള്‍ ) പാരിദോഷികങ്ങള്‍ സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നു ................

Mohamed Rafeeque parackoden said...

പ്രിയ സുഹുര്‍ത്തുക്കളെ,
അലിയുടെ ഈ ബ്ലോഗിലെ ഒരു പ്രതിയാണ് ഞാന്‍ .ഇതില്‍ പറഞ്ഞിട്ടുള്ള ( ഗള്‍ഫ്‌ കാരന്റെ ഭാര്യയും ,ടീച്ചര്‍ക്കുള്ള പ്രേമലെഘനവും )എന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിരുന്നു ഇത് രണ്ടും കേരളൈറ്റ്സു@യാഹൂഗ്രൂപ്പ്.കോം ഇല്‍ നിന്നാണ് എനിക്ക് കിട്ടിയത് അല്ലാതെ ഞാന്‍ ആരുടേയും ബ്ലോഗില്‍ ഇതുവരെയും ഒന്നും തന്നേ അടിച്ചു മാറ്റിയിട്ടില്ല.ഇവരുടെ ബ്ലോഗ്‌ സന്ദര്ശിചിട്ടുപൊലുമില്ല .അടിച്ചു മാറ്റാന്‍ വേണമെങ്കില്‍ വേറെ എന്തെല്ലാം ഉണ്ട്.സത്യം പറഞ്ഞാല്‍ ഇതിന്റെ യഥാര്‍ത്ഥ പിതാവ് ആരാണ്എന്ന് എനിക്കിപ്പോഴും അറിയില്ല ഒരു പാട്കാലമായി പ്രവാസജീവിതം നയിച്ച്‌ കൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍ ഇതിലെ ഗള്‍ഫ്‌ കരന്ന്റെ ഭാര്യ എനിക്ക് വളരെ ഏറെ ഇഷ്ട്ടപ്പെട്ടു അതിലെ ചില വരികള്‍ എന്റെ ജീവിതവുമായി ഒരു പാട് സാമ്യത ഉണ്ടായിരുന്നു നല്ല ഒരു അവലോകനമായിരുന്നു അത് അതിനാല്‍തന്നെ അത് എന്റെ ബ്ലോഗു വഴിയും ആളുകള്‍ വായിക്കെട്ടെ എന്ന് മാത്രം കരുതിയും രണ്ടാമത്തേത് അതിലെ ഭാഷ ശ്യലിയുമാണ് എന്നെ ഏറെ സ്വാധീനിച്ചതു അതും വായിക്കാത്തവര്‍ വായിക്കട്ടെ എന്ന് കരുതിയും ആണ് പോസ്റ്റിയത് .അതല്ലാതെ ഞാന്‍ ഇത് അടിച്ചു മാറ്റിയത് ഒരു പ്രശസ്തിക്കു വേണ്ടിയോ അല്ല ശ്രീനിവാസന് കൊടുത്തു ഫിലിം ആക്കുകയോ മറ്റെന്തെങ്കിലും സാമ്പത്തീക നേട്ടത്തിന്നയോ ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.ഈ രണ്ടു ബ്ലോഗിന്റെയും യഥാര്‍ത്ഥ പിതാക്കന്മ്മാര്‍ എന്നോട് ക്ഷമിക്കുക ഇതിന്റെ പേരില്‍ നിങ്ങളല്ലാവരും നല്‍കിയ ( ശുംഭന്‍,കള്ളന്‍,തറകള്‍ എന്നിങ്ങനെയുള്ള സഭ്യങ്ങള്‍ ) പാരിദോഷികങ്ങള്‍ സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നു ................

Mohamed Rafeeque parackoden said...

പ്രിയ സുഹുര്‍ത്തുക്കളെ,
അലിയുടെ ഈ ബ്ലോഗിലെ ഒരു പ്രതിയാണ് ഞാന്‍ .ഇതില്‍ പറഞ്ഞിട്ടുള്ള ( ഗള്‍ഫ്‌ കാരന്റെ ഭാര്യയും ,ടീച്ചര്‍ക്കുള്ള പ്രേമലെഘനവും )എന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിരുന്നു ഇത് രണ്ടും കേരളൈറ്റ്സു@യാഹൂഗ്രൂപ്പ്.കോം ഇല്‍ നിന്നാണ് എനിക്ക് കിട്ടിയത് അല്ലാതെ ഞാന്‍ ആരുടേയും ബ്ലോഗില്‍ ഇതുവരെയും ഒന്നും തന്നേ അടിച്ചു മാറ്റിയിട്ടില്ല.ഇവരുടെ ബ്ലോഗ്‌ സന്ദര്ശിചിട്ടുപൊലുമില്ല .അടിച്ചു മാറ്റാന്‍ വേണമെങ്കില്‍ വേറെ എന്തെല്ലാം ഉണ്ട്.സത്യം പറഞ്ഞാല്‍ ഇതിന്റെ യഥാര്‍ത്ഥ പിതാവ് ആരാണ്എന്ന് എനിക്കിപ്പോഴും അറിയില്ല ഒരു പാട്കാലമായി പ്രവാസജീവിതം നയിച്ച്‌ കൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍ ഇതിലെ ഗള്‍ഫ്‌ കരന്ന്റെ ഭാര്യ എനിക്ക് വളരെ ഏറെ ഇഷ്ട്ടപ്പെട്ടു അതിലെ ചില വരികള്‍ എന്റെ ജീവിതവുമായി ഒരു പാട് സാമ്യത ഉണ്ടായിരുന്നു നല്ല ഒരു അവലോകനമായിരുന്നു അത് അതിനാല്‍തന്നെ അത് എന്റെ ബ്ലോഗു വഴിയും ആളുകള്‍ വായിക്കെട്ടെ എന്ന് മാത്രം കരുതിയും രണ്ടാമത്തേത് അതിലെ ഭാഷ ശ്യലിയുമാണ് എന്നെ ഏറെ സ്വാധീനിച്ചതു അതും വായിക്കാത്തവര്‍ വായിക്കട്ടെ എന്ന് കരുതിയും ആണ് പോസ്റ്റിയത് .അതല്ലാതെ ഞാന്‍ ഇത് അടിച്ചു മാറ്റിയത് ഒരു പ്രശസ്തിക്കു വേണ്ടിയോ അല്ല ശ്രീനിവാസന് കൊടുത്തു ഫിലിം ആക്കുകയോ മറ്റെന്തെങ്കിലും സാമ്പത്തീക നേട്ടത്തിന്നയോ ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.ഈ രണ്ടു ബ്ലോഗിന്റെയും യഥാര്‍ത്ഥ പിതാക്കന്മ്മാര്‍ എന്നോട് ക്ഷമിക്കുക ഇതിന്റെ പേരില്‍ നിങ്ങളല്ലാവരും നല്‍കിയ ( ശുംഭന്‍,കള്ളന്‍,തറകള്‍ എന്നിങ്ങനെയുള്ള സഭ്യങ്ങള്‍ ) പാരിദോഷികങ്ങള്‍ സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നു ................

( O M R ) said...

എഴുതിത്തുടങ്ങുന്നവര്‍ അല്പാല്പം അന്യരുടെ വരികള്‍ പകര്‍ത്തുന്നതും പ്രസിദ്ധീകരിക്കുന്നതും പുതിയ കാര്യമല്ല. അവരെ കുറ്റം പറഞ്ഞു ദ്രോഹിക്കുന്നത് അവരുടെ കഴിവിനെ ഇല്ലാതാക്കാനേ ഉപകരിക്കൂ. സര്‍ഗ്ഗശക്തിയുള്ളവരെ പ്രോത്സാഹിപ്പിക്കുക. അവരിലെ നാമ്പുകള്‍ കിളിര്‍ക്കട്ടെ.

(പ്രശ്സ്തരായവര്‍ പോലും cutting & pasting നടത്തിയില്ലെന്ന് പറയാനൊക്കുമോ?
ടാഗോറിന്റെ ഗീതാഞ്ജലിയുടെ മോഷണമാണ് പുനത്തിലിന്റെ സ്മാരകശിലകള്‍. കള്ളം പുറത്തായപ്പോള്‍ സത്യം പിന്നീട് എഴുതിച്ചേര്‍ക്കുകയായിരുന്നു. ഇതര മോഷണങ്ങലെപ്പറ്റി പറയാന്‍ കിളിത്തൂവല്‍ ബ്ലോഗര്‍ സുരേഷിനു കഴിഞ്ഞേക്കും)

(റെഫി: ReffY) said...

അലീ, പത്രവാര്‍ത്തകള്‍ കോപ്പി ചെയ്തു അടിക്കുറിപ്പോട് കൂടി ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുന്നത് കുറ്റമാകുമോ? അങ്ങനെയെങ്കില്‍ ഈ ഞാനും കുറ്റക്കാരന്‍ തന്നെ.

shabnablogspot.com said...

ബ്ലോഗ്‌ മോഷണം തെറ്റുതന്നെയാണ് എന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല.കൂടുതലായി പത്രവര്തകള്‍ പലരുടെയും ബ്ലോഗുകളില്‍ ചില മാറ്റ തിരത്തലോടെയും എഴുതി കാണാറുണ്ട് നൂറുക്കണക്കിനു ബ്ലോഗ്‌പോസ്റ്റ്‌കള്‍ വഴി തെറ്റിഅലഞ്ഞുതിരിഞ്ഞു യാഹൂഗ്രൂപ്പ് വഴിയും ജിമെയില്‍ വഴിയും ഒക്കെയായിനമുക്ക് കിട്ടാറുമുണ്ട്.ഇതില്‍ നിന്നും ചിലര്‍ ഇത് പൊടിതട്ടിയെടുത്തു വീണ്ടും പോസ്റ്റ്‌ ചെയ്യുന്നതും നടക്കുന്ന സംഭവമാണ്.ഇതൊരു പുതിയ സംഭവമല്ല.പെക്ഷേഇതിന്റെ പേരില്‍ സാമാന്യ ബുദ്ധിയും അറിവുമുള്ള ബ്ലോഗര്‍മാര്‍ വളെരെ മോശമായ രീതിയില്‍ ഇക്കൂട്ട്ടരോട് പ്രതികരിക്കുന്നതും ഇവരെ തേജോവധം ചെയ്യുന്നതും തീരെ ശരിയല്ല.കോപ്യ്യടിയും അനുകരണവും എല്ലാ മേഘലയിലും ഉണ്ട് ആരും ഇതില്‍ നിന്നും ആരും മുക്തരല്ല.ആകയാല്‍ ഇനിയെങ്കിലും നിങളുടെ തൂലിക ചലിക്കുന്നത് നല്ല നല്ല കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനയിതീരെട്ടെ

K@nn(())raan*خلي ولي said...

(ഓട്ടം തുള്ളല്‍ ശൈലിയില്‍)

പുലിയല്ലിവനൊരു പൂച്ചയുമല്ല
എലിയോ പല്ലിയും കൂറയുമല്ല
ആണായാല്‍ ഇവനെപ്പോല്‍ പറയണം
ആണത്തം ഇവനാനച്ചന്തം!

ആരാ കോപ്പി അടിക്കുന്നിവിടെ ?
അലിയാര്‍ എന്നൊരു പോലീസുണ്ടേ..
ഓടിയോളിച്ചോ ഇവനൊരു നരിയാ
അടവും തടയും പതിനെട്ടടവും..

ആളൊരു വിരുതന്‍ അലിയാര്‍ ബ്ലോഗര്‍
ആരുടെ ബ്ലോഗിലും കയറിക്കൂടും
കോപ്പിയടിച്ചു രസിക്കും കൂതറ
കോപ്പേ, പോകൂ പോടാ പുല്ലേ..

ഇല്ലിവന്‍ നിങ്ങളെ വെറുതെ വിടില്ല
അല്ലേല്‍ നിര്‍ത്തുക മോഷണ ബ്ലോഗുകള്‍
എണ്ണിയെടുക്കും എല്ലുകളെല്ലാം
കണ്ണൂരാനും അലിയുടെ പക്ഷം

വല്ലാതങ്ങനെ നെഗളിക്കല്ലേ
കള്ളാ, തെണ്ടീ ചെറ്റ ഹമുക്കെ..
അതുകൊണ്ടിനിമേല്‍ കള്ളം വേണ്ടാ
അലിയാര്‍ ചൂരലെടുക്കും ചുമ്മാ..!

ജിപ്പൂസ് said...

കമന്റില്‍ അന്വേഷിയെ വിഷമിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു.പലരും അറിയാതെ തന്നെയാണീ കട്ട & പേസ്റ്റ് നടത്തുന്നത്.ഇത്തരം പരിപാടികള്‍ ബൂലോകത്ത് പല പുലികളും ചെയ്തിട്ടുണ്ടെന്നാണ് കേള്‍വി.വിമര്ശനങ്ങള്‍ പോസിടീവ് ആയെടുക്കൂ.എഴുത്ത് തുടരൂ..

ഏ.ആര്‍. നജീം said...

ഇത്രയൊക്കെ ആയ സ്ഥിതിക്ക് ബൂലോക പോലീസിന്റെ സീ.ഐ. ഡി വിഭാഗത്തിന്റെ തലവനാക്കി നമ്മുക്ക് അലിബായിലെ അങ്ങ് നിയമിച്ചാലോ...എന്നാ എന്റെ അഭിപ്രായം ..
ഇനി ഇതുപോലുള്ള കേസുകള്‍ കണ്ടുപിടിക്കാന്‍ ഒരു സ്ട്രിംഗ് ഓപറേഷന്‍ വരെ അലിഭായിയില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാം :)

Anonymous said...

അലി തലകുത്തിമരിഞ്ഞാലും ഹംസ കുമ്പ കുലുക്കിയാലും കൂതരചെട്ട മലര്‍ന്നുകിടന്നു തുപ്പിയാലും മനോജ്‌ മൈ.. കളഞ്ഞാലും കണ്ണൂരാന്‍ ശ്ലോകം ചൊല്ലിയാലും ഓട്ടന്‍തുള്ളല്‍ നടത്തിയാലും തീരൂലടാ പുല്ലന്മാരെ ഞങ്ങള്‍ടെ കോപ്പിയടി. അലി കട്ട കാര്യം പറഞ്ഞല്ലോ. എന്താ മറുപടി ഇല്ലാതെ?

അലി said...

അവധി ദിവസമായതുകൊണ്ട് ഇന്നലെ മറുപടി പറയാൻ കഴിഞ്ഞില്ല. എന്റെ മറുപടിക്കായി യത്തീംഖാന വിട്ടു വന്നേക്കുന്ന അനോണിക്കുഞ്ഞുങ്ങൾ കാത്തുനിന്നു മടുത്തുകാണും. ഏതായാലും ക്രമത്തിനു വരാം.

lakshmi. lachu,
നാണം കെട്ട വർഗ്ഗങ്ങൾ പിന്നേം ചീത്തേം വിളിച്ചോണ്ട് പിന്നാലെ കൂടുന്നു. അതവരുടെ അവകാശമല്ലെ.

sherlock,
നന്ദി.

മുഖ്താർ,
നന്ദി... വായനയ്ക്കും അഭിപ്രായത്തിനും.
അനോണികളായി വന്നു ചീത്ത പറയുന്ന പ്രിയ AKCPBA മെമ്പര്‍മാരേ, മുഖ്താർ പറഞ്ഞതു കേട്ടില്ലെ.. അവന്റടുത്തും കോപ്പാൻ പോകണം കെട്ടോ.

ചെറുവാടി.
നാണം കെട്ടവരാണല്ലോ ഈ പണിക്കിറങ്ങുന്നത്. ഇനിയെങ്ങോട്ട് നാണം കെടാൻ?

ഇനി അനോണി കോപ്പനോട്...
നീയൊക്കെ ബ്ല എന്നു കേൾക്കുന്നതിനു മുമ്പ് പോസ്റ്റിയല്ലോ. ബ്ലോഗ് തുടങ്ങിയ കാലത്തെ അനുഭവങ്ങളൊന്നും ഞാൻ പോസ്റ്റാക്കിയത് വായിച്ചിട്ടില്ലല്ലൊ. 2007ൽ അന്നത്തെ സാഹചര്യത്തിൽ ആ ഹെഡിംഗ് (നിങ്ങളെപ്പോലെ അക്ഷരത്തെറ്റില്ലാതെയാണെന്നു ശ്രദ്ധിക്കുക) എഴുതിയതാണ്. അതിന്റെ പൂർണ്ണതക്കായി കേട്ട ഒരു വാർത്തയും കൊടുത്തു. അത് കോപ്പി ചെയ്തതൊന്നുമല്ല, സ്വന്തം എഴുതിയതു തന്നെ (അല്ലെങ്കിൽ എവിടുന്നെന്ന് തെളിയിക്ക്) തന്നെപ്പോലെ പേടിച്ച് ഡിലിറ്റ് ചെയ്യുകയില്ല. തന്റെ വൃത്തികെട്ട സ്വഭാവം കാണിക്കുന്ന ഈ കമന്റ് പോലും. ഇത്രേം പോരെ?

വായാടി,
പ്രതികരിച്ചതിന്റെ പ്രതികരണം കാണുന്നില്ലേ.
ഇനി ഇവിടെ കമന്റിയ എല്ലാരുടെയും പോസ്റ്റും കോപ്പും സംഘടനയിലെ മെമ്പർമാർ.
വന്നു കണ്ടതിൽ സന്തോഷം.

അലി said...

നട്ടപിരാന്തൻ.
ബൂലോകത്തെ നട്ടപ്പിരാന്തൻ എന്റെ ബ്ലോഗിലുമെത്തിയതിൽ സന്തോഷം. സ്വാ‍ഗതം. കുറേ എഴുതിയാലല്ലേ ഓരോരുത്തരുടെയും ശൈലിയൊക്കെ രൂപമായി വരു. കക്കാൻ വരുന്നവർക്കെന്ത് ശൈലി. കയ്യിൽ കിട്ടുന്നത് കോപ്പും. ബെർളിയുടെ ലെവലിലേക്ക് എത്താനൊക്കെ എത്രപേർക്കാവും? അവരും ജീവിക്കട്ടെ, ഇങ്ങനെ തന്നെ.
നന്ദി, വായനയ്ക്കും അഭിപ്രായത്തിനും.

ജിപ്പൂസ്,
ഈ കോപ്പൻസിന്റെ രക്തസാക്ഷിയാണല്ലേ നീയും. ഇവർ നന്നാവില്ലെന്നറിയാം. ബൂലോകത്തെ എല്ലാ പോസ്റ്റും എല്ലാവരും വായിക്കുന്നില്ലല്ലോ. പക്ഷെ അക്ഷരത്തെറ്റുള്ള ഹെഡിംഗിനു താഴെ നല്ല ഭാഷയിൽ തെറ്റില്ലാത്ത പോസ്റ്റ് കണ്ടാലറിയാം ഇതു കോപ്പിയാണെന്ന്. കോപ്പി പേസ്റ്റുകൊണ്ട് ബ്ലോഗ് നടത്തണം എന്ന് പറയുന്നതാണെനിക്ക് മനസ്സിലാകാത്തത്. ചിലർ പറയുന്നു അവരും ജീവിച്ചുപോട്ടേന്ന്. ജീവിക്കാൻ ബ്ലോഗെന്തിനു്? എന്തെങ്കിലും സ്വന്താമായി സൃഷ്ടിക്കാൻ കഴിയുന്നവർക്കല്ലെ അതു ഉപയോഗപ്പെടുക.

കഷ്ടകാലത്തിനു എന്റേതൊന്നും കോപ്പിയിട്ടില്ല. ഇനി ഉറപ്പായും അതു പ്രതീക്ഷിക്കാം. അങ്ങിനെയാണെങ്കിൽ അതിന്റെ മുൻ‌കൂർ ചീത്തവിളിയായി ഇതു സ്വീകരിക്കട്ടെ. കക്കാ‍നായി ബ്ലോഗ് തുടങ്ങിയവന്മാർ തന്നെ പിതൃശൂന്യരായി വന്ന് ചീത്ത വിളിക്കുന്നതും വെല്ലു വിളിക്കുന്നതും.

നന്ദി, വായനയ്ക്കും അഭിപ്രായത്തിനും.

അന്വേഷി,
എന്റെ ബ്ലോഗിലെ ആദ്യ സന്ദർശനത്തിന് സ്വാഗതം. സ്വന്തം ഐഡിയിൽ നേരിട്ട് വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ സന്തോഷം. ഞാൻ വാദിയല്ലാത്തതിനാൽ നിങ്ങൾ പ്രതിയുമല്ല. ബൂലോകത്തെ എനിക്കു പിടിക്കാത്ത ഒരു തെറ്റായ പ്രവണത ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. ഈ ബൂലോകത്തിന്റെ കോണിൽ എനിക്കും ഇടം ഉള്ളതുകൊണ്ടും ഓരോ ബ്ലോഗിലും അഭിപ്രായമറിയിക്കാൻ അവസരമുള്ളതുകൊണ്ടും ഞാനെന്റെ അഭിപ്രായം അറിയിക്കും. ഒരു സുപ്രഭാതത്തിൽ ഇങ്ങനെയൊരു പോസ്റ്റിടുകയായിരുന്നില്ല ഞാൻ. ഇങ്ങനെ കോപ്പി പോസ്റ്റുകളുടെ താഴെ ഞാൻ നല്ല രീതിയിൽ കമന്റിയിരുന്നു. നിങ്ങളുടേതടക്കം പല ബ്ലോഗിലും ഞാനും മറ്റു പലരും മാന്യമായ രീതിയിൽ ഇതു നല്ല പ്രവണതയല്ല എന്ന രീതിയിൽ എഴുതിയിട്ട് നിങ്ങൾ എല്ലാവരും അതു ഡിലിറ്റ് ചെയ്യുകയായിരുന്നു. പിന്നെ എന്റെ അഭിപ്രായം അറിയിക്കാൻ ഞാൻ എന്റെ ബ്ലോഗിൽ എഴുതുകയല്ലതെ വഴിയില്ലല്ലോ. വളരെയേറെ AKCPBAക്കാർ ഉള്ളതുകൊണ്ട് അതിൽ രണ്ടുമൂന്നുപേരെ ഉദാഹരണം പറഞ്ഞപ്പോൾ നിങ്ങളും അതിൽ പെട്ടു എന്നുമാത്രം.

ഞാനും ഒരുപാട് കാലമായി പ്രവാസ ജീവിതം നയിക്കുന്ന ആളു തന്നെയാണ്. രണ്ടര വർഷത്തോളം ഒരു പോസ്റ്റ് പോലുമിടാതെ ബൂലോകത്തുനിന്നും മാറി നിന്നു. അതിനിടയിൽ ആയിരക്കണക്കിനു നല്ല നല്ല പോസ്റ്റുകൾ കണ്ടു. എനിക്കും കോപ്പിയെടുത്ത് പോസ്റ്റാമായിരുന്നു. ഇവിടെ അഭിപ്രായം പറഞ്ഞവരെ കണ്ടല്ലോ. ഞാനും ഇത് കട്ടെഴുതിയതാണെങ്കിൽ ആരും വരില്ലായിരുന്നു. അവർ എന്തെങ്കിലും ചീത്തപറഞ്ഞത് മനസ്സിലാവണമെങ്കിൽ നിങ്ങൾ സ്വന്തമെഴുതിയ പോസ്റ്റ് മറ്റാരെങ്കിലും അടിച്ചുമാറ്റണം.

അലി said...

( O M R )
എഴുതിത്തുടങ്ങുന്നവര്‍ അല്പാല്പം അന്യരുടെ വരികള്‍ പകര്‍ത്തുന്നതും പ്രസിദ്ധീകരിക്കുന്നതും പുതിയ കാര്യമല്ല. അല്പാല്പം അല്ലല്ലോ കോപ്പി ചെയ്യുന്നത്. ഒരൊറ്റ പോസ്റ്റു പോലും സ്വന്തമില്ലാതെ ദിവസേന ഒന്നിലധികം പോസ്റ്റിടുന്നവരുടെ ലിങ്ക് അയച്ചുതരാം. ഇവരുടെ ഈ കോപ്പി കഴിവിനെ ഇല്ലാതാക്കാൻ വേണ്ടിയാണീ പോസ്റ്റ് തന്നെ. എഴുതുന്നത് സ്വന്തം ഒരു വരിയാണെങ്കിലും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. പ്രശസ്തരുടെ മോഷണ കഥകൾ പറഞ്ഞ് ആ കലയെ പിന്താങ്ങുന്നതിനോടെനിക്ക് അശേഷം താല്പര്യമില്ല.
നന്ദി വരവിനും അഭിപ്രായത്തിനും.

റെഫി,
താങ്കൾ വ്യക്തമായ ഒരു വിഷയം പറയാൻ വേണ്ടി വാർത്തകൾ നൽകുന്ന പോലെയല്ല എല്ലാവരും കോപ്പി ചെയ്യുന്നത് എന്നെനിക്ക് തോന്നുന്നു. അതു പത്ര വാർത്തയാണെന്നറിഞ്ഞുതന്നെ ഞാനും കമന്റ് എഴുതിയിട്ടുണ്ടല്ലോ. പിന്നെ തെറ്റും ശിക്ഷയും വിധിക്കാൻ ഞാനാരുമല്ല.
നന്ദി.

കാർന്നോരെ
ബ്ലോഗ് പോസ്റ്റുകൾ കാർന്നു തിന്നുന്ന കാർന്നോരു തന്നെയാണു നിങ്ങളുമെന്നറിയാം. ( തിരിച്ചറിയാൻ കാർന്നോരുടെ സ്ഥിരം “മേഘലയിലും” എന്ന വാക്കുമതി!) കുടുംബം നോക്കാനാണെങ്കിലും മോഷണത്തെ പ്രോത്സാഹിപ്പിക്കാമോ. എവിടുന്നു കിട്ടിയാലും സ്വന്തം സൃഷ്ടിയല്ലാത്തതെന്തിനു ബ്ലോഗിലിടുന്നു. ആരെങ്കിലും നിർബന്ധിക്കുന്നുണ്ടൊ ബ്ലോഗ് നടത്തണമെന്ന്? ഇതിനു മുമ്പ് നടന്ന മോഷണക്കേസുകളിലെ വിചാരണകൾ ഇതിലും മോശമായ ഭാഷയിലായിരുന്നു കാർന്നോരെ.

കണ്ണൂരാനെ,
ഓട്ടം തുള്ളൽ ഉഷാറായി.
പിന്നാലെ വന്ന അനോണി നിങ്ങളെ കെട്ടിപ്പിടിച്ച് ഉമ്മതരും.

ജിപ്പൂസെ
സഹതാപം വേണ്ട.
ഇതിന്റെ സൂചനകൾ കമന്റായി കൊടുത്തപ്പോൾ അവർ കണ്ടിട്ടില്ലല്ലോ.

നജീമിക്കാ,
പോലീസു പണിയൊന്നും വേണ്ട. ഈ കൃഷിയുമായി നടക്കുമ്പോൾ ഇവന്മാരെ വളർത്താനില്ലെങ്കിലും വെള്ളമൊഴിക്കാതിരിക്കാനെങ്കിലും നോക്കണം.
നന്ദി.

അനോണി,
നിങ്ങളുടെ സംസ്കാരത്തിനു ചേരുന്ന പദങ്ങൾ ഉപയോഗിക്കുന്നു. പലയിടത്തും നിങ്ങൾ വിവാദമുണ്ടാക്കിയ കമന്റുകളിലെ പോലെ! അനോണിത്തരം തുടരുക. (മേൽ‌വിലാസമില്ലാത്തവൻ എന്ന് മലയാളത്തിൽ പറയാം)

Kalam said...

എന്റെ സുഹൃത്ത് റഷീദ്‌ കോട്ടപ്പാടത്തിന്റെ     'ദരിദ്ര പ്രവാസി'  എന്ന കവിതയും ഇങ്ങിനെ  പലയിടത്തും പറന്നു നടന്നു.
കാലികമായ പോസ്റ്റ്‌!
അഭിനന്ദനങള്‍!

ബീരാന്‍ കുട്ടി said...
This comment has been removed by the author.
ബീരാന്‍ കുട്ടി said...

അലിഭായ്‌,

കട്ടിങ്ങ്‌ ആൻഡ്‌ സേവിങ്ങിനിരയായവന ഈയുള്ളവനും. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു. ബഹളമുണ്ടാക്കിയിരുന്നു. പിന്നീട്‌, മോഷ്ടാവിന്റെ ബ്ലോഗിൽപോയി, നല്ല ഭാഷയിൽ പറയും, ഇത്‌ എന്റെ കഥയാണെന്ന്. ഫലം എന്താണെന്ന് ശ്രദ്ധിക്കാറില്ല.

രസികന്റെ ഒന്നല്ല, ഒട്ടനവധി പോസ്റ്റുകൾ കട്ടിങ്ങ്‌ ആൻഡ്‌ സേവിങ്ങിനിരയായിട്ടുണ്ട്‌. കോമഡികളെഴുതുന്നവരാണ്‌ ഇവരുടെ പ്രധാന ഇരകൾ.

മോഷണം നടത്തുന്നവൻ ജീവിച്ച്‌പോട്ടെ എന്ന ധാരണ തെറ്റാണ്‌. ഒരു കഥ വായിച്ച്‌, അതിലെ ത്രെഡ്‌ മറ്റോരു കഥയുടെ രൂപത്തിലാക്കാം. സന്ദർഭങ്ങൾ മാറ്റി എഴുതാം. അതിൽ എഴുത്തുകാരന്റെ വിയർപ്പുണ്ടാവും. അതിനുപകരം ക.സി.ക.വി അതേപോലെ ചെയ്യുന്ന പരിപാടി മോഷമാണ്‌ തന്നെയാണ്‌.

ബൂലോകം എന്താണെന്നറിയാതെ, ബ്ലോഗ്‌ എന്താണെന്ന് കേൾക്കാതെ ചിലർ കവികസി ചെയ്യാറുണ്ട്‌. അതും പറഞ്ഞുമനസിലാക്കുവാൻ നമ്മുക്ക്‌ കഴിയണം.

ഒരോ സൃഷ്ടികൾക്ക്‌ പിന്നിലും ഒരുപാട്‌ പ്രയാസങ്ങളുണ്ട്‌. വേദനകലുണ്ട്‌. അത്‌ വളർന്ന് വരുന്നവർ അറിയരുതെന്ന് ശഠിക്കുന്നത്‌, അവരെ വളർത്താനല്ല, തളർത്താനാണ്‌.

ഇങ്ങനെ ഒരു പ്രശ്നത്തിലിടപ്പെട്ടിട്ട്‌, ഒരിക്കൽ, കോപ്പിയവൻ പറഞ്ഞത്‌, അവൻ എന്റെ പേരിൽ കേസ്‌ കൊടുക്കുമെന്നാണ്‌. പാവം, അഡ്രസ്‌ കൊടുത്തിട്ടുണ്ട്‌. സമൻസ്‌ അയക്കുമായിരിക്കും.

ചിലർ തെറ്റുകൾ മനസിലാക്കും, പ്രായശ്ചിത്തം ചെയ്യും. മറ്റുചിലർ, തെറ്റാണെന്നറിഞ്ഞ്‌കൊണ്ട്‌ ശരി ചെയ്യും. അവരെ ....

AKCPBA സിന്ദാബാദ്

K@nn(())raan*خلي ولي said...

"ഇല്ലിവന്‍ നിന്നെ വെറുതെ വിടില്ല
വല്ലാതങ്ങനെ നെഗളിക്കല്ലേ
കള്ളാ, തെണ്ടീ ചെറ്റ ഹമുക്കെ..പൂ.......മോനെ "

എന്റെ തന്നെ വരികള്‍ മോഷ്ട്ടിച്ചു ഒരു യതീമ്കുട്ടി എന്നെ പൂമോന്‍ എന്ന് വിളിച്ചിരിക്കുന്നു. സന്തോഷായി മകനെ സന്തോഷായി.. ഇനി എനിക്ക് വടിയായാലും വേണ്ടില്ല!

Sulfikar Manalvayal said...

വായിച്ചിട്ട് എന്തെഴുതണം എന്ന് കരുതി കുറെ ദിവസം ഇരുന്നു.
ചില കാര്യങ്ങള്‍ ചോദിച്ചോട്ടെ. ഒരു നല്ല എഴുത്ത് കണ്ടു അത് മറ്റുള്ളവര്‍ കൂടി വായിച്ചോട്ടെ എന്ന് കരുതി കോപ്പി പേസ്റ്റ് ചെയ്യുന്നവരെ തെറ്റ് പറയാന്‍ പറ്റില്ല. ഒരു "നല്ല" കാര്യമല്ലേ അവര്‍ ചെയ്യുന്നത്. കൂടെ കടപ്പാട് എന്ന് വെക്കുന്നുന്ടെന്നം പറഞ്ഞു. പിന്നെന്താ കുഴപ്പം? പക്ഷെ അത് ചെയ്യുന്നതിന് മുമ്പ് എഴുത്തുകാരനോട്‌ ഒരു വാക്ക് ചോതിച്ചു ചെയ്‌താല്‍ മതി എന്ന് മാത്രം. ജീവിച്ചു പോയ്ക്കൊട്ടെന്നെ. ചില ബ്ലോഗുകള്‍ ഉണ്ട് ഇതിനായി കച്ച കെട്ടി ഇറങ്ങുന്നവര്‍. അതിനെ എതിര്‍ക്കേണ്ടത് തന്നെ.
വിമര്‍ശനാത്മകമായ, ഒരു വിഷയം, ഇത്ര സരസമായി എഴുതിയ അലി ഭായിയുടെ എഴുത്തിനെ അഭിനന്ദിക്കാതെ വയ്യ. ചിലയിടങ്ങളിലോകെ ക്ഷോഭിച്ചു കണ്ട്രോള്‍ പോകുന്ന അവസരങ്ങളില്‍ പോലും വരികളിലെ നര്‍മം വിടാതെ അനായാസമായി പറഞ്ഞു. ഈ സരസത അതാണ്‌ എന്നും താങ്കളെ വായനക്കാര്കിടയില്‍ പിടിച്ചു നിര്‍ത്തുന്നതും.
ഇനി വരികളെ കുറിച്ച്. കടന്നാല്‍ കൂടില്‍ കൊണ്ട ചെറിയ കല്ല്‌ പോലെ അവിടെയും ഇവിടെയും ഒക്കെ ഈ എഴുത്തിന്റെ പ്രതിഫലനം കണ്ടു തുടങ്ങിയിട്ടുണ്ട്. വൃത്തി കേട്ട ഈ പ്രവനതക്കെതിരെ ആഞ്ഞടിച്ചതിനു, ഇനി താങ്കള്‍ക്കു പൊലിസ് സംരക്ഷണം വേണ്ടി വരുമോ എന്നാണു ഞാനിപ്പോള്‍ ചിന്തിക്കുന്നത്. പോപ്പുലര്‍ ഫ്രെണ്ടിനു കൊട്ടേഷന്‍ കൊടുക്കുമെന്ന്. അതിനു പോപ്പുലര്‍ ഫ്രെണ്ട് ആരാ ഇവന്‍റെ ഒക്കെ അമമായിന്റെ മക്കളോ? അവര്‍ പോലും ഇത്തരം വൃത്തി കേട്ട പരിപാടിക്ക് കൂട്ട് നില്‍ക്കുമെന്ന് തോന്നുന്നില്ല. പിന്നെ കഷ്ട്ടപ്പെട്ടു ആലോചിച്ചു ഉണ്ടാക്കുന്ന എഴുത്തുകാരന്റെ വിഷമം ഇവര്‍ക്കറിയുമോ? അതൊന്നും അവരോട് പറഞ്ഞിട്ട് കാര്യമില്ല. അധ്വാനിച്ചു തിന്നുന്നതിന്റെ രുചി, വിയര്‍പ്പിന്റെ രുചി ഇതൊന്നും അറിയാത്തവന്‍, പിച്ച ചട്ടിയില്‍ കയ്യിട്ടു വാരുന്നവരെ പോലെ ആണ്. അവരത് ചെയ്തു കൊണ്ടിരിക്കും. പക്ഷെ എത്ര തെറ്റ് ചെയ്താലും ഒരിക്കല്‍ പിടിക്കപ്പെടും എന്നാ ലോക തത്വം ഇവര്‍ മറക്കാതിരുന്നാല്‍ നന്നായിരുന്നു. ഇവര്‍ക്ക് സല്‍ബുദ്ധി തോന്നാന്‍ പ്രാര്തിക്കാനും, അവരോടു സഹതാപിക്കാനുമേ നമുക്ക് കഴിയൂ. കഷ്ട്ടം.

നൗഷാദ് അകമ്പാടം said...

ഹതു ശരി..
ഞാനറിയാതെ ഇവിടെ കോപ്പിയടിക്കാരും ഒറിജിനലുകളും തമ്മില്‍ നല്ല അടി നടക്കുന്നുണ്ടല്ലേ..
എല്ലാം വായിച്ചിട്ട് ഞാന്‍ എഴുതാം.
ങാഹ ..ഇതങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ലല്ലോ!

Abdulkader kodungallur said...

അലിയുടെ കണ്ടുപിടുത്തവും പ്രതികരണവും അതിനുപയോഗിച്ചശൈലിയും നന്നായി. ഇത്തരം പ്രതികരണങ്ങളും എതിര്‍പ്പുകളും വിമര്‍ശനങ്ങളുമൊക്കെ മോഷ്ടാക്കളെ പിന്തിരിപ്പിക്കാനുപകരിക്കും എന്നതില്‍ തര്‍ക്കമില്ല. മോഷണം ഒരു കലയാക്കിയവരും തൊഴിലാക്കിയവരും എല്ലാ മേഖലയിലുമുണ്ടല്ലോ.ബ്ലോഗ് ഒരു സാംസ്ക്കാരിക മേഖലയാണെന്ന് മറന്നു കൊണ്ടുള്ള ചില കമന്റുകള്‍ വേദനാജനകമാണ്'.അതില്‍ ചെറിയൊരു ആത്മസംയമനം പാലിക്കാന്‍ നമുക്കോരോരുത്തര്‍ക്കും ബാധ്യതയുണ്ട്.

അലി said...

കലാം,
ഒരു പറക്കും പോസ്റ്റുകൂടി കാണാ‍നൊത്തു.
നന്ദി.

ബീരാൻ കുട്ടി,
ആദ്യ സന്ദർശനത്തിനു നന്ദി.
കഷ്ടപ്പെട്ട് എഴുതി തയ്യാറാക്കി പോസ്റ്റുന്ന രചനകൾ ചുളുവിൽ തട്ടിയെടുക്കുന്നവരുടെ അതവരുടെ അവകാശമെന്നവിധമുള്ള ധാർഷ്ട്യമുണ്ടല്ലോ.. അതാണൊട്ടും സഹിക്കാത്തത്.

യൂണിയൻ‌കാരോട് കളിക്കല്ലെ കണ്ണൂരാനെ
ഇവിടെ കമന്റിയ എല്ലാർക്കും ഇത് പ്രതീക്ഷിക്കാം.

സുൽഫി,
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

പോപ്പുലർ ഫ്രണ്ടിനെ അനുകൂലിച്ച് കമന്റിടുന്ന കോപ്പിക്കാരൻ തന്നെയാ ആ അനോണിയും കാർന്നോരും എല്ലാം. ഇനി പേടിക്കണമല്ലോ.

നൌഷാദ് ഭായ്,
എവിടെയായിരുന്നു. ഇവിടെ അടി തുടങ്ങിയിട്ട് എത്ര ദിവസമായി!

ഖാദർക്കാ,
എന്തായാലും നമ്മുടെ പ്രതികരണം ഏറ്റു. ഒരുപക്ഷെ തൽക്കാലത്തേക്കാ‍യിരിക്കാം. ഒരാഴ്ചയായിട്ട് കോപ്പികൾ കുറവുണ്ട്. ഇനി പൂർവ്വാധികം ശക്തിയായി തിരിച്ചുവരാനായിരിക്കാം.
നന്ദി.

shabnablogspot.com said...

അല്ല അലിയെ,ഈ പുണ്യഭൂമിയിലിരിന്നുകൊണ്ടുള്ള ഓരോരുത്തരുടെ കുറ്റവുംകുറവുംനോക്കിനടക്കുന്ന പണിയിനിയുംനിര്തുവനായില്ലേ

(കൊലുസ്) said...

റബ്ബേ,ഇതെന്താ ഇങ്ങനൊക്കെ ഇവിടെ നടന്നോ. അല്ല.അലിക്കാ,മോഷണം പോയാല്‍ എവിടാ complaint ചെയ്യേണ്ടത്?

Anil cheleri kumaran said...

കലക്കി മാഷേ, ഇത് അത്യാവശ്യമായിരുന്നു.

എന്‍.ബി.സുരേഷ് said...

സ്വകാര്യ ബ്ലോഗിൽ ഇടുന്ന ചില പോസ്റ്റുകൾ നമ്മൾ ചിലപ്പോൾ പൊതുബ്ലോഗിൽ ഇടാറുണ്ട്. പക്ഷേ അലി കാണിച്ചു തന്ന ലിങ്ക് നോക്കിയപ്പോഴാണ് കടുംകൈ ബോധ്യപ്പെട്ടത്. അതിൽ അലി ഇട്ട ഒരു കമന്റ് ഡിലീറ്റ് ചെയ്തു കളയുകയും ചെയ്തിരിക്കുന്നു.

പ്രിന്റ് മീഡിയയിൽ ഇത്തരം പുന:പ്രസിദ്ധീകരണം സധ്യമല്ലല്ലോ. ബ്ലോഗിനെ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണിത്. പിന്നെ ഒരാളുടെ തന്നെ പല ബ്ലോഗ് വായിക്കുന്നത് ഒരേ ആളുകളല്ലല്ലോ.

എന്തായാലും ഇത്തരമൊരു കൊട്ടുകൊടുക്കൽ ഉചിതമാണ്.

Anonymous said...

copy/paste കലയെപ്പറ്റി ഇത്തിരി അറിവുണ്ടായിരുന്നു. പക്ഷേ ഇത്രയും ഭീതിദമാണ് എന്ന് ഇപ്പോഴാണറിഞ്ഞത്. എന്റെ ആദ്യ പോസ്റ്റ് Who is Maithreyi ഒരിക്കല്‍ യാഹൂ ആന്‍സേഴ്‌സില്‍ കണ്ടിരുന്നു. കോപ്പിയടിച്ചതു മനസ്സിലാക്കിയാലും പിന്നെയും പറഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുക, ഹോ, സമ്മതിക്കണം...

Rafiq said...

അയിനെന്താ പ്പൊ! മാഷുമ്മാരു പറയണതല്ലെ മ്മള് പരൂഷക്കെഴുതണെ. ന്നട്ടും തലേ കേറീല്ലാചാ കോപ്പി തന്നെ കോപ്പി..





നന്നായി ട്ടൊ! ഇഷ്ടപ്പെട്ടു!!!!

:‍)

Rafiq said...
This comment has been removed by the author.
Anonymous said...

അലിഭായ് പ്രതികരണം നന്നായി ...കോപ്പി പേസ്റ്റ് ചെയിതു ലിങ്കും കടപ്പാടും പലപ്പോഴും ഞാനും കൊടുക്കാറുണ്ട് ...നല്ലത് എന്ന് തോന്നുന്നവ മറ്റുള്ളവര്‍ കൂടി വായികട്ടെ എന്ന് കരുതി മാത്രം ..പക്ഷെ മാതൃത്വം ഏറ്റെടുക്കാറില്ല ...ദത്തെടുക്കുന്ന കുട്ടികളോട് കാണിക്കുന്ന സ്നേഹം പരിഗണന അത്രമാത്രം ...പിന്നെ പലപ്പോഴും ഇത് പോലെ പൂര്‍ണ്ണമായി കോപ്പി അടിച്ചു ഒരു കടപ്പാട് പോലും കൊടുക്കാതെ എഴുതിയവരോട് തുടക്കത്തില്‍ ഞാനും പറഞ്ഞു കൊടുത്തിരുന്നു ....പക്ഷെ പറഞ്ഞു കൊടുത്താല്‍ പിന്നെ കിട്ടുന്നത് കുറെ ശത്രുക്കളെ മാത്രം ...പിന്നെ കുറെ കമന്റു തെറികളും മെയിലുകളും ആയിരുന്നു ...അവര്‍ അറിയാതെ ചെയിതതാണ് എന്ന് കരുതി പറഞ്ഞു കൊടുത്തതാണ് ...പക്ഷെ സ്വയം അറിഞ്ഞു ചെയ്യുന്നവരോട് എന്ത് പറയാന്‍

Abdulkader kodungallur പറഞ്ഞ വാക്കുകളോട് മുഴുവനായും യോജിക്കുന്നു ...പ്രത്യേകിച്ച് ഈ വാക്കുകളോട്
" ബ്ലോഗ് ഒരു സാംസ്ക്കാരിക മേഖലയാണെന്ന് മറന്നു കൊണ്ടുള്ള ചില കമന്റുകള്‍ വേദനാജനകമാണ്'.അതില്‍ ചെറിയൊരു ആത്മസംയമനം പാലിക്കാന്‍ നമുക്കോരോരുത്തര്‍ക്കും ബാധ്യതയുണ്ട്."

അലി said...

ദേ കാർന്നോരു പിന്നേം വന്നല്ലോ...
കാർന്നോർക്ക് മാത്രമായി ഒരു പോസ്റ്റിട്ടേക്കാം.
അതിനു മുമ്പ് താൽക്കാലിക ദുരിതശ്വാസം തരാം. അതു ഡോളറിലോ യൂറോയിലോ അതോ ഇൻഡ്യൻ റുപ്പികയിലോ വേണ്ടതെന്നറിയിച്ചാൽ മതി.


കൊലുസ്,
കോപ്പി പോസ്റ്റുകൾക്കായി അഗ്രിഗേറ്റർ തുടങ്ങാം. അതിൽ കമ്പ്ലയിന്റ് ചെയ്യാനുള്ള സൌകര്യമുണ്ടാക്കാം. പോരെ?

കുമാരൻ,
നന്ദി.

സുരേഷ് മാഷെ,
വന്നതിലും അഭിപ്രായമറിയിച്ചതിലും നന്ദി.
ഞാനിട്ട എത്രയോ കമന്റുകളും പോസ്റ്റുകളും ഡിലിറ്റ് ചെയ്തിരിക്കുന്നു. ചിലർ സമാധിയിലും.

മൈത്രേയി.
എന്റെ ബ്ലോഗിലെ ആദ്യസന്ദർശനത്തിനു നന്ദി.
ഇനിയും പ്രതീക്ഷിക്കുന്നു.

റഫിഖ്
ആദ്യ വരവിനു നന്ദി.
കോപ്പിയടിച്ചാലും പരൂക്ഷ ജയിച്ചാ മതി.

ആദില,
സ്വന്തം സൃഷ്ടികൾ മോശമായാലും നന്നായാലും അതു ജനങ്ങളിലെത്തിക്കാനുള്ളതാണ് ഏതു മാധ്യമവും എന്ന് ഞാൻ വിശ്വസിക്കുന്നു. തനിക്ക് സംവദിക്കാനൊന്നുമില്ലെങ്കിൽ പിന്നെ ആർക്കു വേണ്ടി ഈ കളികൾ? ശത്രുക്കളെയും ചീത്തവിളികളെയും പ്രതീക്ഷിച്ചു തന്നെയാണിതിനിറങ്ങിയത്.
നന്ദി.

അഭിപ്രാ‍യമറിയിച്ച എല്ലാവർക്കും നന്ദി.

വഴിപോക്കന്‍ | YK said...

കോപ്പിയടി ഒരു മാനസിക രോഗമാണ്, അതിനു ചികിത്സയാ വേണ്ടത്. ചെറിയ നെല്ലിക്കാത്തളം വച്ചാല്‍ അതൊക്കെ അങ്ങ് മാറും..
പക്ഷെ കമന്റ്‌ കോപ്പിയടിച്ചു പോസ്റ്റുന്ന നികൃഷ്ട ജീവികളെ എതിനത്തില്‍ പെടുത്തണം ?
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല - കണ്ണൂരാന്റെയും, കാക്കര യുടെയും, സുരേഷ് മാഷുടെയും മറ്റും കമെന്റ് കാണുമ്പോള്‍ (അവരുടെ കമെന്റുകള്‍ മിക്കതും ബൂലോകത്തിലെ ആവറേജ് പോസ്ടിനെക്കാള്‍ സ്റ്റാന്‍ഡേര്‍ഡ് ഉള്ളതായി എനിക്ക് ഫീല്‍ ചെയ്യാറുണ്ട്) ഇതൊരു കംമെന്റായിരിക്കേണ്ട സാടനമല്ല എന്ന ആരാധന കാരണം പോസ്ടായി അപ്ഗ്രേഡ് ചെയ്യുന്നവരെ കുറ്റം പറയാന്‍ പറ്റുമോ ?
പിന്നെ,
അലിക്ക് സൈബര്‍ സെല്ലില്‍ ഒരു ജോലി കിട്ടാന്‍ നല്ല സ്കോപ് കാണുന്നുണ്ട്.

Anonymous said...

Ctrl+A, Ctrl+C, Ctrl+V യുടെ ഒരു മോത്തക്കച്ചവടക്കാരന്‍
AKCPBA-യുടെ പ്രസിഡണ്ട്‌ ആക്കാന്‍ എന്ത് കൊണ്ടും യോഗ്യന്‍


http://mtsunilkumar-mozhi.blogspot.com

http://mtsunilkumar.blogspot.com/

Naseef U Areacode said...

കട്ടും പേസ്റ്റും കോപ്പും .. ദൈവമേ എന്തെല്ലാം സഹിക്കണം.. തെറികള്‍ വരെ കട്ടും പേസ്റ്റും... ആശംസകള്‍

അലി said...

വഴിപോക്കൻ,
വായിച്ച് അഭിപ്രായമറിയിച്ചതിൽ നന്ദി.
ഇതുകൊണ്ടൊന്നും ആരും ഈപണി നിറുത്തുകയുമില്ല. പൂർവ്വധികം ശക്തിയോടെ അവർ കോപ്പിയിംഗ് തുടരുന്നു. സൈബർ സെല്ലിലെ പണിയില്ലേലും സ്ഥിരം കോപ്പുന്നവരുടെ ലിസ്റ്റ് എടുക്കുന്നു. അത് ഒറിജിനൽ പിതാക്കന്മാർക്ക് അയക്കാം.

അനോണി
:(

നസീഫ്,
നന്ദി.

Akbar said...

പ്രിയ അലി,
ഇവിടെ ഒരു യുദ്ധം നടന്നത് അറിഞ്ഞില്ല. കോപ്പി അടിക്കാരുടെ ഒരു കാര്യം. ഞാന്‍
ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത് പോസ്റ്റ് ചെയ്ത മൂന്നാം ദിവസം ഏതാനും കോപ്പി അടി ബ്ലോഗുകളില്‍ അതെ പടി കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. മാത്രവുമല്ല കിട്ടുന്ന കമന്റുകള്‍ക്കൊക്കെ കോപ്പി അടി മുതലാളി വളരെ

നന്ദിയും സന്തോഷവുമൊക്കെ വാരി വാരി കൊടുക്കുന്നു. ആഹ. ഒരുത്തന്‍ അതിനെപ്പറ്റി ചര്‍ച്ച തന്നെ സംഘടിപ്പിച്ചു പോസ്റ്റിന്റെ "മുതലാളി" എന്ന നിലക്ക് മോഡ് റെ റ്ററായി അരങ്ങു തകര്‍ക്കുന്ന കാഴ്ച കണ്ടു "താങ്കളുടെ പോസ്റ്റ് അസ്സലായി" എന്ന് കമന്റി പോരേണ്ടി വന്നു അതെഴുതിയ എനിക്ക്.



പിന്നെ അവരുടെ തനിനിറം തുറന്നു കാണിക്കാന്‍ വേണ്ടി മാത്രം വീണ്ടും ചില പ്രവാസ ചിന്തകള്‍ എന്ന മറ്റൊന്ന് കൂടി എഴുതേണ്ടി വന്നു. അതാണ്‌ ഭൂലോകം. ഇവിടെ താങ്കള്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത് കണ്ടപ്പോള്‍ സതോഷം തോന്നുന്നു. ഒരാളുടെ ചിന്തയെയം അദ്ധ്വാനത്തെയും സര്ഗ്ഗവാസനയെയും കൊഞ്ഞനം കുത്തുന്ന ഇത്തരം കൃമി കീടങ്ങള്‍ ഭൂലോകത്തിന്റെ ശാപമായി എന്നും കാണും. ഈ പോസ്റ്റിട്ട താങ്കള്‍ക്കു എന്റെയും നന്ദി.

അലി said...

അക്ബർ ഭായി,
സ്വാഗതം.

താങ്കളുടെ പ്രവാസിയുടെ തുറക്കാത്ത കത്ത് കോപ്പിയടിക്കാർ തുറന്നു ചീന്തിയതുപോലെയാണ് ബൂലോകത്തെ എല്ലാവരുടെയും അവസ്ഥ. സംഘടിച്ചു ശക്തരായ കോപ്പൻസ്ഇപ്പോൾ അക്ഷരതെറ്റുകൾ കൊണ്ടലങ്കരിച്ച് സ്വന്തം ബ്ലോഗും എഴുതാൻ തുടങ്ങിയിരിക്കുന്നു എന്നത് നല്ല കാര്യം.പേരു മറച്ച് മറഞ്ഞിരുന്നവരും അനോണിയായി മുഖം മറച്ചവരും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. കോപ്പിയടിക്കാരുടെ ആചാര്യൻ‌മാരും കോപ്പിയടിക്കാനുള്ളത് അന്വേഷിച്ചു നടക്കുന്നവരും ഇപ്പോൾ യൂണിയന്റെ ബലത്തിൽ ഭീഷണി മുഴക്കുന്നു. ഇതിവിടം കൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതിയിരുന്നതാണ്. പക്ഷെ ഡോസ് കൂട്ടി ഒരു പോസ്റ്റ് കൂടെ ഇടാതെ ഈ കോപ്പൻസ് സമ്മതിക്കില്ലെന്ന് തോന്നുന്നു.

Dr.Jishnu Chandran said...

അനുഭവം വന്നപ്പോ ഞാനും പഠിച്ചു.......

Anees Hassan said...

സംഘടന kollam

മഹേഷ്‌ വിജയന്‍ said...

അലി, കലക്കി...
എന്നാലും ഇവന്മാരെ ഒക്കെ എങ്ങനെ കണ്ടു പിടിച്ചു...??
എല്ലാം കൂടി ചേര്‍ത്ത് നമുക്ക് ഒരു സിനിമ എടുത്താലോ? "C.I.D അലി" എന്നോ "അലി C.B.I കുറിപ്പുകള്‍" എന്നോ "പോസ്റ്റിടാന്‍ C.B.I " എന്നൊക്കെ പേരിടാം..
ഐഡിയ തന്നതിന് ചെറിയ റോള്‍ എനിക്കും തന്നാല്‍ മതി.. (വല്ല നായകനായോ മറ്റോ)

AKCPBA ഒരു മെമ്പര്‍ഷിപ്പ് എനിക്കും തന്നാലും..!!
AKCPBA കീ ജയ്.. വീണ്ടും വീണ്ടും കീ ജയ്..

അലി said...

ജിഷ്‌ണു,
അഭിപ്രായത്തിനു നന്ദി.

ആയിരത്തിയൊന്നാം രാവ്,
നന്ദി.

മഹേഷ് വിജയൻ,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
ഇനിയും വരിക!

shabnablogspot.com said...

അലിയരെ, അല്ലപ്പാ ആ "ആചാര്യന്‍" ബ്ലോഗില്‍ നിങ്ങടെ പാര്‍ട്ടിയുടെ ഒരു ജനറല്‍ ബോഡിയോഗത്തെ കുറിച്ച്കണ്ടല്ലോ,അതെന്താ ഇവിടെയിടാതിരുന്നത്? ഏതായാലും നന്നായി നടക്കട്ടെ വന്നു കൂടനമെന്നുണ്ടായിരുന്നു ഇന്ത്യയിന്നു വിജാരിക്കണ പോലെ അങ്ങനെയങ്ങ്ട്ട് കേറിപ്പോരാന്‍ പറ്റില്ലല്ലോ അലീയാരെ ഏതായാലും നടക്കട്ടെ.എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു കൊള്ളുന്നു

അലി said...

എന്തെല്ലാം രൂപത്തിലും പേരിലും മാറി വന്നാലും നിന്റെ ബ്ലോഗിൽ കമന്റാൻ വരില്ല ആചാര്യാ...

നീ കട്ടും പേസ്റ്റു ചെയ്തും ബീമാപള്ളി ബ്ലോഗിലെ പോലെ ചീത്ത വിളിച്ചും തുടർന്നോളൂ.

അലി said...

ഇതിനു ശേഷം വന്ന പോസ്റ്റിനു കമന്റ് ഇവിടെ എഴുതേണ്ടതില്ല. ഉടനെ തന്നെ അതിനു പകരം പോസ്റ്റുണ്ടാവും. ക്ഷമിക്കുക.

chithrakaran:ചിത്രകാരന്‍ said...

നല്ല കിടിലന്‍ പോസ്റ്റാണല്ലോ അലി !!!
കോപ്പി പേസ്റ്റ് പ്രസ്ഥാനത്തെ
രസകരമായി അടയാളപ്പെടുത്തിയിരിക്കുന്നു.

ആചാര്യന്‍ said...
This comment has been removed by the author.
അലി said...

ആചാര്യാ...
ഞാൻ അക്ഷരത്തെറ്റുള്ള അനോണിയെ പറഞ്ഞതിനു എന്തിനിത്ര വിറളി പിടിക്കുന്നു. എന്റെ പേരിൽ താൻ പോസ്റ്റിടുന്നതു വരെ ആചാര്യൻ എന്ന പേരു ഞാൻ ഉപയോഗിച്ചിട്ടില്ലല്ലോ.

ആചാര്യന്റെ പോസ്റ്റിന്റെ സമയം നോക്കുക
ആചാര്യന്‍ ആചാര്യന്‍ at Sunday, August 8, 2010

ഞാനെഴുതിയ കമന്റിന്റെ സമയവും
August 9, 2010 2:10 AM

ഹഹഹ എന്റെ കമന്റുകാരണമാണല്ലെ പോസ്റ്റിട്ടത്. അതോ ഞാൻ കമന്റെഴുതുന്നതിനു മുമ്പേ ദിവ്യദൃഷ്ടി കൊണ്ട് എന്താണെഴുതുന്നത് കണ്ടു പിടിച്ചോ!

ബീമാപള്ളിയുടെ ഈ പോസ്റ്റിൽ ആചാര്യൻ മനോഹരമായ ഭാഷയിൽ എഴുതിയ കമന്റുകൾ ഡിലിറ്റ് ചെയ്തതായി കാണുന്നു. അവർക്ക് ഗൂഗിൾ ക്രോം ഉപയോഗിക്കാൻ അറിയില്ലായിരിക്കും. അതോ പിന്നാലെയുള്ള കമന്റുകൾ പറയുന്നതോ ശരി?

നന്ദി. അനോണിയെ ഒന്നുകൂടി വ്യക്തമാക്കിയതിന്.

അലി said...

എന്റെ ബ്ലോഗ് ആചാര്യന്റെ മാലിന്യങ്ങൾ തട്ടാനുള്ള ഞെളിയൻപറമ്പ് ആക്കാനുദ്ദേശിക്കാത്തതിനാൽ ഒരു കമന്റ് തൽക്കാലം മാറ്റുന്നു. അത് സ്വന്തം ബ്ലോഗിൽ തന്നെയാക്കിക്കൂടെ? അതിലെ എല്ലാ ചോദ്യങ്ങൾക്കും മറുപടിയുമായി വരും. ആചാര്യനും അന്വേഷിയുമാണ് ആ ഒന്നും രണ്ടും അനോണികളെന്ന് നിങ്ങൾ തന്നെ തെളിയിച്ച ആ കമന്റ് എനിക്ക് കളയാനാവില്ല.

അലി said...

ഇവിടെ ആചാര്യൻ എന്നയാളെ കുറിച്ച് ഞാൻ കമന്റിട്ടതുകൊണ്ടാണ് എനിക്കെതിരെ പോസ്റ്റിട്ടത് എന്ന് പറഞ്ഞിരിക്കുന്നു. അതിനു മറുപടിയെഴുതിയപ്പോൾ അതിലും ഭീകരവും പൈശാചികവുമായി ഒരു കമന്റ്! അതിനു മറുപടിയെഴുതുമ്പോഴേക്കും ആദ്യത്തെ കമന്റ് വന്ന് ഡിലിറ്റ് ചെയ്തിരിക്കുന്നു.

ഈ "ആചാര്യന്‍" ആയ എനിക്ക് വാപ്പ ഒന്നേ ഉള്ളൂ അലിയാരെ.. ആരുടെയെങ്കിലും ബ്ലോഗില്‍ കയറി തന്തയില്ലാതെ "അനോണി" ആയി കമ്മെന്റ് പറയാന്‍ എന്നെ കിട്ടില്ല ..ഞാന്‍ കമ്മെന്റ് ചെയ്യുന്നെങ്കില്‍ എന്‍റെ പേരും അഡ്രസ്സും ഉണ്ടാകും കേട്ടോ.അല്ലാതെ മറ്റു പേരുകളില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന് "ആചാര്യന്‍"എങ്ങനെ ഉത്തരവാദി ആകും? .അനോണികള്‍ അത് ആരൊക്കെയാണ് എന്ന് ബ്ലോഗര്‍മാരില്‍ ഭൂരിഭാഗത്തിനും അറിയാം ..അല്ലാതെ താങ്കളുടെ പോസ്റ്റില്‍ ഏതോ അനോണി എന്തോ പറഞ്ഞതിന് അത് ഞാന്‍ ആണ് എന്ന് തെറ്റിദ്ധരിച്ചു .ഞാന്‍ അറിയാത്ത കാര്യത്തിന് എന്നെ അപമാനിക്കാന്‍ ശ്രമിച്ചതിനാണ് എനിക്ക് അങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നത്.ഇപ്പോഴും താങ്കള്‍ അങ്ങനെ ത്തന്നെ വിശ്വസിക്കുന്നു എന്നാണു തോന്നുന്നത്.പിന്നേ പോസ്റ്റ് ആര്‍ക്കും എന്തും ചെയ്യാം കേട്ടോ .താങ്കള്‍ക്ക് താങ്കള്‍ക്കിഷ്ട്ടമുള്ളതും എനിക്ക് എനിക്കിഷ്ട്ടമുള്ളതും ..അക്ഷരത്തെറ്റു എന്ന് പറഞ്ഞത് താങ്കളുടെ കുഴപ്പം ആണ് .താങ്കളുടെ പി സിയില്‍ ഗൂഗിള്‍ ക്രോം ബ്രൌസര്‍ ,അല്ലെങ്കില്‍ മലയാളം യുണിക്കോഡ് ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്‌താല്‍ തീരുന്ന പ്രശ്നമേ ഉള്ളൂ.കാര്യം അറിയാതെ അപമാനിക്കാന്‍ ശ്രമിക്കരുത് കേട്ടോ?

എങ്കിലും ആ കമന്റ് എന്റെ പക്കലുള്ളതുകൊണ്ട് മറുപടി പറയാതെ വയ്യ. ബ്ലോഗിംഗിലെ ചീത്ത പ്രവർത്തനങ്ങളെക്കുറിച്ചു മാത്രമെ ഞാൻ പറഞ്ഞിട്ടുള്ളൂ. തന്റെ വീട്ടിലുള്ളവരുടെ എണ്ണമൊന്നും ഞാൻ ചോദിച്ചില്ല. എന്തിനാണിങ്ങനെ തന്നെയും പിന്നെയും പറഞ്ഞു പഠിക്കുന്നത്?

അലി said...

ആചാര്യന്റെ പോസ്റ്റിന്റെ സമയം നോക്കുക
ആചാര്യന്‍ ആചാര്യന്‍ at Sunday, August 8, 2010

ഞാനെഴുതിയ കമന്റിന്റെ സമയവും
August 9, 2010 2:10 AM

ഹഹഹ എന്റെ കമന്റുകാരണമാണല്ലെ പോസ്റ്റിട്ടത്. അതോ ഞാൻ കമന്റെഴുതുന്നതിനു മുമ്പേ ദിവ്യദൃഷ്ടി കൊണ്ട് എന്താണെഴുതുന്നത് കണ്ടു പിടിച്ചോ!

അലി said...

ഇതാണ് ആചാര്യന്റെ അടുത്ത കമന്റിലെ ആരോപണം.
താന്‍ പറയുന്നത് തന്നെയാണ് വേദ വാക്യം എന്നൊന്നും വിജാരിക്കരുത്.ഞാന്‍ പറഞ്ഞത് "അന്വേഷി" എന്ന ആളുടെ ബ്ലോഗില്‍ പരസ്യം ഉള്ള ആള്‍ എന്ന് താന്‍ പറഞ്ഞു അതില്‍ "ആചാര്യന്റെ" പരസ്യമാണ് ഉള്ളത് കേട്ടോ.
ഇതാണ് ഞാൻ കമന്റിൽ ചോദിച്ചത്
അനോണി രണ്ടാമനോട്,
സ്വാഗതം. നിങ്ങളുടെ ബ്ലോഗിൽ പരസ്യം വെച്ചിരിക്കുന്ന അനോണി ഒന്ന് പറഞ്ഞത് കേട്ട് വന്നതാവും. എപ്പോഴും കൂടെയുണ്ടാവണം കെട്ടോ.

ഇതാണത്രെ എനിക്കെതിരെ തിരിയാൻ കാരണം. എന്റെ പോസ്റ്റിൽ രണ്ട് അനോണികൾ തുടർച്ചയായി കമന്റിയപ്പോൾ ആചാര്യനും അന്വേഷിയുമാണ് ആ അനോണികൾ എന്ന് അറിയാമായിരുന്നിട്ടും അവരെ അനോണി ഒന്നാമൻ അനോണി രണ്ടാമൻ എന്നേ ഞാൻ മറുപടിയിൽ സംബോധന ചെയ്തുള്ളു. ആ കമന്റുകൾ ഒന്നുകൂടെ വായിച്ചുനോക്ക്. ഇതു വായിച്ച് ആചാര്യനെങ്ങിനെ അനോണി രണ്ടാമൻ അന്വേഷിയാണെന്നും അതിൽ പരസ്യം വെച്ചയാൾ താനാണെന്നും എങ്ങിനെ ഉറപ്പിച്ചു? ഇതിലപ്പുറം എന്തു തെളിവു വേണം?

ആചാര്യ കമന്റ് തുടരുന്നു.
പിന്നെ ഞാന്‍ ഒരു വിശ്വാസി ആയത് കൊണ്ടും ഭീമപ്പള്ളിയുടെ പോസ്റ്റ് അത്തരത്തില്‍ ആയതു കൊണ്ടും ആണ് അങ്ങനെ കമ്മെന്റിയത്.ആ കമ്മെന്ടു പോലും എന്‍റെ പേരില്‍ തന്നെയാണ്

ബീമാപ്പള്ളി ബ്ലോഗിൽ വൃത്തികെട്ട ഭാഷയിൽ കമന്റിടുന്നയാളാണോ ആചാര്യാ വിശ്വാസി? ഭീമപ്പള്ളിയെന്നത് ഞാൻ വായിച്ചത് ഗൂഗിൾ ക്രോമിൽ അല്ലാത്തതുകൊണ്ടാവും.

അലി said...

വാദപ്രതിവാദങ്ങൾക്കിടയിൽ ചിത്രകാരന്റെ കമന്റ് കാണാതിരുന്നിട്ടില്ല.
വന്ന് അഭിപ്രായമറിയിച്ചതിൽ നന്ദി.

അന്വേഷിയോടും ആചാര്യനോടും ഒരു വാക്ക്. നിങ്ങൾ രണ്ട് പേരും എന്നെ ചീത്ത വിളിക്കാനായി പോസ്റ്റിട്ട സ്ഥിതിക്ക് ആ മാലിന്യങ്ങൾ അവിടെ തന്നെ തട്ടുക. എന്റെ ബ്ലോഗിൽ കൊണ്ടു വന്നു വിതറേണ്ട. അഥവാ ഇട്ടാലും അതു പ്രദർശനത്തിനു വെയ്ക്കാൻ ഞാനൊരുക്കമല്ല. നിങ്ങൾ സ്പെഷ്യലൈസ് ചെയ്ത മേഖലകളിൽ ഇനിയും വളരുക. എനിക്ക് മറ്റു ചില തിരക്കുകൾ ഉള്ളതിനാൽ ഇത്രമാത്രം പറയാനുള്ളു.

അലി said...

ഇവിടെ അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ബൂലോകത്തെ കോപ്പിയടിക്കാരെ ഒറ്റപ്പെടുത്തുക.

എല്ലാവർക്കും നന്മകൾ നേരുന്നു.

Unknown said...

ഇന്ന് ആണ് ഞന ഇവടെ എത്തിയത്
ഭൂലോകത്തെ പുലിയാണ് അലി എന്ന് പറഞ്ഞു കേള്‍കാന്‍ തുടങ്ങിട്ട് കുറച്ചു ദിവസമായി

പാവങ്ങള്‍ ജീവിച്ചു പോയികോട്ടെ മാഷേ

അലി said...

MyDreams,

നന്ദി.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ശെടാ..ഈ കോപ്പിയടിയന്‍മാരെ കൊണ്ടു തോറ്റല്ലോ..?
ഞാന്‍ മുമ്പ് ബ്ലോഗ് എഴുതി തുടങ്ങുന്നതിനു മുന്പ് ഒരു ഫ്രീ വെബ്സ് സൈറ്റ് ഉണ്ടാക്കിയിരുന്നു..
http://www.freewebs.com/mizhineer--thully/
അതിലെ കുറെ ഫോട്ടോസ് ആരോ അടിച്ചു മാറ്റി മഴത്തുള്ളി.കോമില്.ഇട്ടിരിക്കുന്നു...
കടപാടുള്ളവരുടെ കൂട്ടത്തില്‍ എന്റെ പേരു കൂടിയുണ്ടങ്കിലും ഞാന്‍ ഉണ്ടാക്കിയ ഫോട്ടോസില്‍
മഴത്തുള്ളി.കോം ന്റെ പേര്‍ കണ്ടപ്പോ ഒരു വല്ലായ്മ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇവിടെ അടി നടക്കുന്ന വിവരം ഇപ്പോഴാണറിഞ്ഞത്. എല്ലാം കണ്ടപ്പോള്‍ എനിക്കൊരു സംശയം:
അലിയുടെ ഈ പോസ്റ്റും ctrl+C, ctrl+V ആണ് എന്ന് വല്ലവരും പറഞ്ഞുകളയുമോ എന്ന് .

അനുഗാമി said...

പ്രണയതിലകപ്പെട്ട ,
യൌവനം,
മടുപേതുമില്ലാ,
നിലക്കതോരെന്‍ ....
ഇത്രയും അക്ഷരത്തെറ്റുള്ള വാക്കുകള്‍ ഒരു കോപ്പി പേസ്റ്റു ബ്ലോഗറുടെ പ്രൊഫൈലില്‍ നിന്ന്‍ എടുത്തതാണ്,
അവന്റെ കഥയിലെവിടെയും അക്ഷരത്തെറ്റു കാണാനില്ല.

റശീദ് പുന്നശ്ശേരി said...

കള്ളന്‍ കൊണ്ടു പോയ മുതല്‍ ഓര്‍ത്ത്
ആത്മ നിര്‍വ്ര്‍ത്തി കൊള്ളുന്ന ബ്ലോഗര്‍മാരും
ബൂലോഗത്ത് ഉണ്ടോ ? ഉണ്ടാകുമോ ? ഏയ്‌ ഉണ്ടാ .................
അല്ലെ അലിക്ക :)
വൈകിയതില്‍ കലിപ്പ് തോന്നുന്നു എനിക്ക് തന്നെ