Friday, August 13, 2010

ഇടവേളയ്ക്കു ശേഷം തുടരും!


      പുണ്യമാസമായ റമദാനിന്റെ ആദ്യദിനങ്ങൾ പിന്നിടുന്നു. ആയിരം മാസങ്ങളേക്കാൾ പുണ്യം വിതയ്ക്കുന്ന ഈ മാസം ലോക മുസ്‌ലിംകൾക്ക് അനുഗ്രഹങ്ങൾ കൊണ്ട് ധന്യമായ കാലം... വ്രതാനുഷ്ടാനത്തിലൂടെ ആത്മ സംസ്കരണം നേടുന്ന റമദാൻ പുണ്യങ്ങളുടെ പൂക്കാലമായാണ് മുസ്‌ലിംകൾ കാണുന്നത്. ഭക്ഷണം ഉപേക്ഷിക്കുന്ന പകലുകൾക്കൊപ്പം മനസ്സു ശുദ്ധമാക്കാനുള്ള ശ്രമങ്ങൾക്കുമിടമുണ്ടാവണം. അതിനു കഴിയാത്തവൻ നഷ്ടപ്പെടുത്തുന്നത് തിരിച്ചുവരാത്തൊരു സുവർണ്ണാവസരമാണ്.

        ദേഹേച്ഛകൾക്ക് വ്യക്തമായ നിയന്ത്രണം കൊടുക്കുന്ന റമദാനിൽ ബ്ലോഗിംഗിനും കുറച്ചുദിവസത്തെ വിശ്രമം കൊടുക്കാനാണ് എന്റെ തീരുമാനം. പുണ്യമാസമായ റമദാനിന്റെ വിശുദ്ധിയെ കാത്തു സൂക്ഷിക്കുന്നതിനായി എല്ലാ നോമ്പുകാലത്തും ചെയ്യാറുള്ള പ്രിയങ്ങളെ മാറ്റിവെയ്ക്കുന്ന പതിവ് രീതി തന്നെ. ചിലയിടത്ത് എന്റെ സാന്നിദ്ധ്യം അത്യാവശ്യമാണെന്ന് തോന്നിയതിനാൽ അതിനായി ഇത്തവണ അല്പം വൈകിയെന്ന് മാത്രം. പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ വേദനിപ്പിക്കുന്നതോ മറ്റൊ ആയ പരാമർശങ്ങളിൽ നിന്നും മാറി നിൽക്കാനും വേണ്ടി മാത്രം അല്പം ഇടപെടലുകൾ കുറയ്ക്കുകയാണ്. ഒരുപാടറിവുകളും സൌഹൃദങ്ങളും തന്ന ഈ മാധ്യമത്തിൽ തിന്മ കൂടുതലായിട്ടാണെന്നോ ഒരു മാസത്തിനുശേഷം നിങ്ങളെ വിഷമിപ്പിക്കാ‍ൻ ഇറങ്ങിത്തിരിക്കും എന്നോ അതിനർത്ഥമില്ല. വ്രതാനുഷ്ടാനത്തിലൂടെയും പ്രാർത്ഥനകളിലൂടെയും മനസ്സിനെ സ്ഫുടം ചെയ്ത് കൂടുതൽ പക്വമായും വിവേകത്തോടെയും ജീവിതത്തെ സമീപിക്കാൻ  ഈ അവസരം ഉതകുമെന്ന് കരുതുന്നു. ഞാൻ എന്റേതായ രീതിയിൽ അതിനായി ശ്രമിക്കുന്നു.

     എന്റെ സ്നേഹിതരുടെ നല്ല പോസ്റ്റുകൾ കാണാനും എന്തെങ്കിലും കുറിക്കാനും വൈകിയാലും ഞാനുണ്ടാവും. എങ്കിലും സ്വന്തമായ കുറച്ച് സമയം നീക്കി വെയ്ക്കുന്നതിനായി ബൂലോകത്തെ കറക്കം ലേശം കുറയ്ക്കുന്നു എന്നു മാത്രം.

      ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ബൂലോകത്ത് നടക്കാനിറങ്ങിയിട്ട് നാലുമാസമായതേയുള്ളു. ഇതിനകം നിങ്ങളിൽ ഒരാളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒപ്പം ചിലരെയെങ്കിലും വേദനിപ്പിക്കേണ്ടിവന്നതിൽ സങ്കടവുമുണ്ട്. ഏതുവിഷയങ്ങളിലും പെട്ടെന്ന് പ്രതികരിക്കുക എന്നത് എന്റെ നല്ലതോ ചീത്തയോ എന്നു വേർതിരിക്കാനാവാത്ത സ്വഭാവത്തിന്റെ ഭാഗം തന്നെ. ചെറുപ്പം മുതലേ വാക്കുകളും ചിത്രങ്ങളും കാർട്ടൂണുകളുമായി തുടർന്ന ആ സ്വഭാവം ഇപ്പോൾ ബ്ലോഗ് എന്ന മാധ്യമത്തിലൂടെയും തുടരുന്നു. ശരികളേക്കാ‍ൾ കൂടുതൽ തെറ്റുകളാണ് എന്നിൽ നിന്നും വരുന്നതെങ്കിലും തെറ്റാണെന്ന് തിരിച്ചറിഞ്ഞാ‍ൽ പിടിവാശികളില്ലാതെ തിരുത്താനുള്ള സന്നദ്ധത എന്നും കൂടെ നിറുത്താൻ ശ്രമിച്ചിട്ടുണ്ട്. ഒപ്പം ശരിയെന്ന് പൂർണ്ണ ബോധ്യമുള്ളതിനൊപ്പം ഉറച്ചു നിൽക്കാനും.

  അറിഞ്ഞോ അറിയാതെയോ നിങ്ങളെ ഏതെങ്കിലും വിധത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കണമെന്നും ഇനിയും സൌഹാർദ്ദത്തോടെ തുടരാൻ നിങ്ങളുടെ എല്ലാവിധ സഹകരണവും ഉണ്ടാകണമെന്നും ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു.

ബൂലോകത്തിലെ എല്ലാ സഹോദരങ്ങൾക്കും റമദാൻ ആശംസകൾ!
എല്ലാവർക്കും നന്മകൾ നേരുന്നു.

34 comments:

അലി said...

ബൂലോകത്തിലെ എല്ലാ സഹോദരങ്ങൾക്കും റമദാൻ ആശംസകൾ!

.. said...

..
പുണ്യദിനാശംസകള്‍..
..

Vayady said...

നന്ദി. തിരിച്ചും റമദാന്‍ ആശംസകള്‍.

HAINA said...

റമളാൻ ആശംസകൾ

ഒരു നുറുങ്ങ് said...

വ്രതവിശുദ്ധിയുടെ
പുതു ചൈതന്യവുമായി
ഈദുല്‍ ഫിത്വറിന്‍റെ
ആത്മഹര്‍ഷമായി
ശവ്വാലൊന്നിന്‍
വീണ്ടും വരൂ...

ഈദ് മുബാറകിന്‍ മുന്നെ ഒരു റമദാന്‍ മുബാറക്!

Wash'Allan JK | വഷളന്‍ ജേക്കെ said...

റമദാന്‍ ആശംസകള്‍

ഉസ്മാന്‍ പള്ളിക്കരയില്‍ said...

റമദാൻ മുബാറക്....

Faisal Alimuth said...

തീരുമാനം നല്ലതുതന്നെ..!!
റമദാന്‍ ആശംസകള്‍....!

മൻസൂർ അബ്ദു ചെറുവാടി said...

റമദാന്‍ മുബാറക്
പ്രാര്‍ത്ഥനകളില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തുക

Sulthan | സുൽത്താൻ said...

എല്ലാം കണ്ടും കേട്ടും, ഒരുമാസം നിങ്ങൾ അടങ്ങിയിരിക്കണം എന്ന് പറയുന്നില്ല. ബ്ലോഗർക്ക്‌ അതിനാവില്ല തന്നെ.

ശക്തമായ ഒരു തിരിച്ചുവരവിന്‌, ശക്തിയേക്കട്ടെ നാഥൻ.

റമദാൻ മുബാറക്ക്‌.

Sulthan | സുൽത്താൻ

പട്ടേപ്പാടം റാംജി said...

റമദാന്‍ ആശംസകള്‍.

K@nn(())raan*خلي ولي said...

ഹും.. പാവപ്പെട്ട കുറെ കോപ്പിയടിക്കാരെ ഓടിച്ചിട്ട്‌ ഇപ്പോ മാപ്പ് ചോദിക്കുന്നോ!


@@
എല്ലാ സുഹൃത്തുക്കള്‍ക്കും കണ്ണൂരാന്റെയും കുടുംബത്തിന്റെയും റമദാന്‍ ആശംസകള്‍.

ആളവന്‍താന്‍ said...

ആശംസകള്‍... റമദാനും, നല്ല തീരുമാനത്തിനും.

വേണുഗോപാല്‍ ജീ said...

വ്രത കാ‍ലം മനസിനെ നേർ വഴിക്കു നടത്തുന്നതെങ്ങിനെ എന്നു പഠിപ്പിക്കുന്ന കാലം ഇല്ലെങ്കിൽ സ്വയം പഠിക്കുന്ന കാലം ആണ്. വ്രതകാലത്തിനു ശേഷം അതുതുടരുന്നതും വ്രതത്തിന്റെ മറുപഥ്യം ആണ്. റമദാൻ ആശംസകൾ..

ഹംസ said...

റമദാന്‍ മുബാറഖ്...

എന്‍റെയും തീരുമാനം ഇതു തന്നെയാണ് അലീ...

Unknown said...

Ramzan Kareeem

നവാസ് കല്ലേരി... said...

തീരുമാനം നല്ലതുതന്നെ..!!
റമദാന്‍ ആശംസകള്‍....!

ആചാര്യന്‍ said...

മനസ്സും ശരീരവും ഏകനായ അല്ലാഹുവിന്റെ കാരുണ്യത്തിനായി അര്‍പ്പിക്കുന്ന ഈ വേളയില്‍ ,പശ്ചാത്തപിക്കുന്ന മനസ്സുമായി ഈ റംസാനും ശേഷവും മുന്നോട്ട് പോകാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ ..റംസാന്‍ ആശംസകള്‍ .

mukthaRionism said...
This comment has been removed by the author.
Anees Hassan said...

റമദാന്‍ ആശംസകള്‍

Sulfikar Manalvayal said...

അതെതായാലും നന്നായി. നല്ല കുറെ വരികള്‍.
വളരെ നല്ല തീരുമാനം. ഞാനും ഈ മാസം അതിന് സമയം കണ്ടെത്തുന്നു. ഇന്‍ഷ അല്ലാഹു. പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തുമല്ലോ അല്ലേ. പുണ്യങളുടെ ഈ പൂക്കാലം നമുക്കൊക്കെ അനുഗ്രഹങളുടെ വസന്ത കാലമാവട്ടെ എന്നാശ്വസിക്കാം.
പരമ കാരുണികന്‍ നമ്മെ നേര്‍വഴിക്ക് നടത്തട്ടെ. ആമീന്‍.

വഴിപോക്കന്‍ | YK said...

പുണ്യദിനാശംസകള്‍..

Jishad Cronic said...

റമളാൻ ആശംസകൾ

rafeeQ നടുവട്ടം said...

മലിനമനസ്സുകള്‍ വിമലീകരിക്കും മഹിത മാസത്തില്‍ മന:സ്താപത്തിന്‍റെ ചെറുകുറിപ്പ് നന്നായി.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

റമദാന്‍ ആശംസകള്‍....

mukthaRionism said...

ക്ഷമിച്ചിരിക്കുന്നു.
ന്നാ പെരുന്നാളു കഴിഞ്ഞു ബാക്കി..

പ്രാര്‍ഥനകള്‍!
ഈ നോമ്പുകാലം അര്‍ഥവത്തായിത്തീരട്ടെ.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

എല്ലാവിധ ഭാവുകങ്ങളും!!!!!
റമദാന്‍ ആശംസകള്‍!!!!!

Akbar said...

അപ്പൊ ഇനി പെരുന്നാള്‍ കഴിഞ്ഞു. എന്നാല്‍ മുന്‍‌കൂര്‍ പെരുന്നാള്‍ ആശംസകള്‍.

ശ്രദ്ധേയന്‍ | shradheyan said...

ഈദ് മുബാറക്

അലി said...

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍!

പേടിരോഗയ്യര്‍ C.B.I said...

അലി ഭായ് :- റമദാന്‍ കഴിഞ്ഞു, പെരുന്നാളു കഴിഞ്ഞു ..... കാണുന്നില്ലല്ലോ

OAB/ഒഎബി said...

ആശംസകള്‍... നല്ല തീരുമാനങ്ങൾക്ക്...

ബഷീർ said...

നല്ല തീരുമാനങ്ങളെടുക്കാൻ കഴിയും മിക്കവർക്കും പക്ഷെ അത് നിലനിർത്തികൊണ്ടുപോവാനാണ് ‘ധർമ്മസമരം’ആവശ്യം. സ്വശരീരതാത്പര്യങ്ങളോടുള്ള ജിഹാദ്.. അതിനാവട്ടെ മുൻഗണന..അതിൽ വിജയിക്കാൻ നമുക്കാവട്ടെ ..ആശംസകൾ

ശ്രീ said...

ഓ... വെറുതേയല്ല, കുറച്ചു നാളായി കാണാത്തത് അല്ലേ? പുതിയ പോസ്റ്റൊന്നുമില്ലേ എന്ന് അന്വേഷിച്ച് വന്നതാണ് :)