പ്രൊഫ: എം. എന്‍ . വിജയന് അന്തരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ സാസ്കാരിക മേഖലകളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന വിജയന് മാഷ് ഇന്നലെ തൃശൂരില്‍ വാര്‍ത്താ സമ്മേളനം നടത്തിക്കൊണ്ടിരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. എന്നും ഇടതുപക്ഷത്തോടൊപ്പം നടക്കുകയും ഒപ്പം കലഹിക്കുകയും ചെയ്ത മാഷ് കവിതയും മനശാസ്ത്രവും, വര്‍ണ്ണങ്ങളുടെ സംഗീതം, ചിതയിലെ വെളിച്ചം, പുതിയ വര്‍ത്തമാനങ്ങള്‍ തുടങ്ങിയ നിരവധി കൃതികളുടെ കര്‍ത്താവാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട വിജയന് മാഷിന് ആദരാഞ്ജലികള്‍...
2 comments:
വിജയന് മാഷിന്റെ വ്യക്തിത്വത്തിനു മുന്നില്‍ ഞാന്‍ എന്റെ മനസ് അടിയറവച്ചിരുന്നൂ പണ്ടേ...
ആ ചിന്തകളില്‍ ഞാന്‍ കൂടി കൂട്ടിയിരുന്നു..
ഒന്നും പറയാന്‍ തോന്നുന്നില്ല ഇപ്പോള്‍
ഉചിത്മായ പൊസ്റ്റ്.
പക്ഷെ .., പ്രിയ മനു...
മനസ്സ് ആര്‍ക്കും അടിയറ വച്ചിരുന്നു എന്നു പറയാതിരിക്കുക എന്ന് ചിത്രകാരന് സ്നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു.
പ്രത്യേകിച്ച് വിജയന് മാഷുടെ മുന്നില്‍ ഒരിക്കലും.
പഴയകാലത്ത് ആ പ്രയോഗം നല്ലതായിരിക്കാം. എന്നാല്‍ , വിജയന്മാഷെപ്പോലുള്ളവര് ആ അടിമത്വത്തെ തട്ടിമാറ്റാനുള്ള കരുത്തു നമ്മില്‍ വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി സ്വയം ജ്വലിച്ചുതീര്‍ന്ന അപൂര്‍വ്വ പ്രതിഭാസമാണെന്നോര്ക്കുംബോള്!
സസ്നേഹം.
Post a Comment