ഇറാഖ്: അടുത്ത വര്‍ഷം അവസാനത്തോടു കൂടി ഇറാഖില്‍ നിന്നു ഒരു ലക്ഷം അമേരിക്കന്‍ സൈനികര്‍ പിന്‍മാറുമെന്ന് ഇറാഖ് പ്രസിഡന്‍റ് ജലാല്‍ തലബാനി പറഞ്ഞു. അമേരിക്കന്‍ കമാന്‍ഡന്‍മാര്‍ നേരത്തെ അറിയിച്ചിരുന്നതിലും നേരത്തെതന്നെ പിന്‍മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്‍മാറ്റത്തിന്‍റെ വേഗം യു എസ് കമാന്‍ഡര്‍മാര്‍ക്ക് വിധേയമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് സൈന്യം നേരത്തെ പിന്‍മാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഒന്നരലക്ഷത്തിലധികം യു എസ് സൈന്യമാണിപ്പോള്‍ ഇറാഖിലുള്ളത്. വിവിധ തലങ്ങളില്‍ നിന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് ബുഷ് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
3 comments:
ഇന്നലെ വാതില്‍ അടച്ചപ്പോള്‍ യാദൃശ്ചികമായി എന്റെ വിരല്‍ അതിനിടെ കൂടുങ്ങി. പെട്ടെന്ന് ഞാന്‍ ബുഷിന്റെ കാര്യം ഓര്‍ത്തു. ഒരര്‍ത്ഥത്തില്‍ ഇതപോലെയല്ലേ പുള്ളിക്കാരന്റെ അവസ്ഥ എന്ന്. വേദന കൊണ്ട് വിരല്‍ അവിടെ വെച്ചോണ്ടിരിക്കാനും പറ്റുന്നില്ല. ഊരി എടുക്കാനും പറ്റുന്നില്ല... ശിവ..ശിവാ
idiot bush, just listened his vice and sec and the ameican citizen paying for it. whats the use of democracy?
നജീം നിങ്ങളുടെ വിരലല്ലെ കുടുങ്ങിയുള്ളു .. ഭാഗ്യം...ബുഷിന്റെ അവസ്ഥ ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തില്‍ സലിംകുമാറിന് പറ്റിയപോലാണ്...പുറത്ത് പറയാന്‍പോലുമാവാത്ത വിധമായിപ്പോയി...
Post a Comment