Wednesday, October 10, 2007

ന്റുപ്പാക്കൊരു ഡെഡിക്കേഷന്‍ (നാടകം)

രംഗം ഒന്ന്
( രംഗത്ത്‌ ഒരു ഫോണ്‍ പിന്നെ ചിരിക്കുന്ന ഒരു സുന്ദരിയും. ചിരി കൃത്രിമമല്ല എന്നു വരുത്താന്‍ ശ്രമിക്കുന്നു.)
സുന്ദരി: വെല്‍ക്കം റ്റു സംഗീതസല്ലാപം
(തുടര്‍ന്ന് ബെല്‍ മുഴങ്ങുന്നു. എടുക്കുന്നില്ല ഫോണില്‍ ഞെക്കുന്നപോലെ എന്തോ ചെയ്യുന്നു.)സുന്ദരി: ഹലോ... സംഗീതസല്ലാപം ആരാണ്‌...
ഫോണ്‍ ശബ്ദം: കോയസുന്ദരി: എന്തോന്ന് കോഴിയോഅല്ലാ.. കോയാ..കോയാ.. (ഉച്ചത്തില്‍)സുന്ദരി: എവിടെന്നു വിളിക്കുന്നു.
ഫോണ്‍ ശബ്ദം: ജിദ്ദേന്ന് സഹൂദി അറേബ്യേന്ന്..സുന്ദരി: ആ.. ഒ.ഓ...ശെരി കോയാ ടീവീടെ വോളിയം അല്‍പ്പം കുറച്ചുവെച്ചോളൂ.
ഫോണ്‍ ശബ്ദം: ഈടെ ടിവി ഓഫാണല്ലോ.. സുന്ദരി: ഒകെ.ഒകെ...ശീലിച്ചത്‌ പറഞ്ഞുപോയതാ..(ഇനി നമുക്ക്‌ ഫോണ്‍ ശബ്ദത്തെ കോയ എന്നു തന്നെ പരിചയപ്പെടുത്താം.)
സുന്ദരി: കോയച്ചേട്ടാ..കോയ: ഓ
സുന്ദരി: നാട്ടില്‍ എവിടെയാ?
കോയ: തിരൂര്‍,.. മലപ്പുറം ജില്ലാവീട്ടില്‍ ആരൊക്കെയുണ്ട്‌?
കോയ: വീട്ടിലോ,.. വീട്ടില്‍ ഉപ്പ, ഉമ്മ,ബാര്യ രണ്ട്‌ കുട്ടികള്‍...
സുന്ദരി: എന്താ ഫാര്യേടെ പേര്‌?
കോയ: ഓള്‍ടെ പേര്‌ പാത്തുമ്മ.. അല്ല ഫാത്തിമ...സുന്ദരി: കോയച്ചേട്ടന്‍ പാട്ടുപാടുമോ?,....
കോയ: ഇങ്ങടെ പരിപാടി നന്നാവുന്ന്ണ്ട്‌ട്ടോ ഞങ്ങള്‍ എന്നും കാണാറുണ്ട്‌...സുന്ദരി: കോയച്ചേട്ടാ ഒരു പാട്ടുപാടാമോ?,....എത്രനാളായി ട്രൈ ചെയ്യണൂന്ന് അറിയാമോ ഇന്ന് കിട്ടിയതില്‍ ഒത്തിരി സന്തോഷം...കയിഞ്ഞായ്ച്ച ഇങ്ങള്‌ ഒരു ചൊമന്ന ചുരിദാര്‍ ഇട്ടു വന്നില്ലെ അതു ഒത്തിരി നന്നായിരുന്നൂട്ടോ...
സുന്ദരി: കോയച്ചേട്ടാ ഒരു പാട്ടുപാടാമോ?,....(സുന്ദരി അക്ഷമ കാണിക്കുന്നു)
കോയ: പാടാല്ലോ...നെഞ്ചിനുള്ളില്‍ നീയാണ്‌...കണ്ണിന്‍ മുമ്പില്‍ നീയാണ്‌............................ഫാത്തിമാാാാാാാാ..........ഫാത്തിമാാാാാാാാ..........
സുന്ദരി: (ഇടക്കു കയറി) വളരെ നന്നായിരുന്നു...
കോയ: സ്നേഹിച്ചു സ്നേഹിച്ചു കൊതിതീരും...............................(മനസ്സില്ലാ മനസ്സോടെ കോയ നിറുത്തുന്നു.)
സുന്ദരി: വളരെ നന്നായിട്ടുണ്ടല്ലോ ചേട്ടന്‍ സംഗീതം പഠിച്ചിട്ടുണ്ടോ....കോയ: റൂമില്‌ രണ്ടുമൂന്ന് ചങ്ങായിമാരുണ്ട്‌... അവര്‍ക്കും അന്നോട്‌ സംസാരിക്കണമെന്ന്...സുന്ദരി: സുഹൃത്തുക്കള്‍ടെ പേരു പറഞ്ഞോളു.
കോയ: മൊയ്തീന്‍കുട്ടി, സെയ്തലവി.. ബാപ്പുട്ടി...അന്‍വറ്‌....സുന്ദരി: പാട്ടുപാടുമോ?
(പറഞ്ഞുതീരും മുമ്പ്‌ ഒരുസംഘഗാനം പോലെ എന്തോ ഒന്നു മുഴങ്ങുന്നു.,..സുന്ദരി ചെവിപൊത്തുന്നു.)
കോയ: (കഴുത്തിനു പിടിച്ചിട്ടെന്നപോലെ ശബ്ദം നിലച്ച ശേഷം) എനിക്കൊരു പാട്ടുവെച്ചുതരുമോ?
സുന്ദരി: ഏതു പാട്ടാ വേണ്ടെ?
കോയ: മണീന്റെ പടത്തിലെ മതി. സോനാ സോനാ നീ ഒന്നാം നമ്പര്‍....ഇത്‌ എന്റെ ഉമ്മക്കും ഉപ്പാക്കും വേണ്ടീട്ട്‌ ഇങ്ങള് ഏതാണ്ട്‌ ചെയ്യില്ലെ അതങ്ങു ചെയ്തേരെ...
സുന്ദരി: ഡെഡിക്കേറ്റ്‌ ആണൊ...
കോയ: അത്തന്നെ.(ഫോണ്‍ കട്ടാകുന്നു സുന്ദരി അടുത്ത ആളെ തേടുന്നു)
(രംഗം രണ്ട്‌)
പഴയ ഒരു റൂം, നാലുകട്ടിലുകള്‍ക്കിടയില്‍ തറയില്‍ പേപ്പര്‍ വിരിച്ച്‌ ഭക്ഷണം കഴിക്കുന്ന നാലുപേര്‍...ഇന്ന് അനക്കെന്താ ഇത്ര സന്തോസം ടീവീല്‍ വിളിച്ച്‌ ഓളെ കിട്ടിയേനാ..
കോയ: എത്രനാളായി ഞാന്‍ മെനക്കെടണൂന്ന് അറിയോ
(മൊബെയില്‍ ബെല്ലടിക്കുന്നു, എടുത്ത്‌ നോക്കി കട്ട്‌ ചെയ്യുന്നു, വീണ്ടും അതാവര്‍ത്തിക്കുന്നു.)
അന്‍വര്‍: ആരാ?
കോയ: ഓള്‌ ...ഓള്‍ക്ക്‌ വേറെ പണിയൊന്നൂല്ല..
മൊയ്തീന്‍കുട്ടി: ഇങ്ങോട്ട്‌ വന്ന ഫോണല്ലെ ഇജ്ജെന്തിനാ കട്ട്‌ ചെയ്യുന്നെ?
കോയ: അതാപ്പോ നന്നായെ, എടുത്താല്‍ നൂറുകൂട്ടം ആവശ്യങ്ങളാ.. ഉപ്പാക്ക്‌ മരുന്ന് മേടിക്കണം,കുട്ട്യോള്‍ക്ക്‌ ഉടുപ്പ്‌ വേണം അങ്ങനെ... അതുപോട്ടെ നാളെ പതിനഞ്ചാം തീറ്യതിയാ...ജ്ജൊരു നല്ല നമ്പര്‍ പറഞ്ഞുതാ...
(തുടരും)

6 comments:

ഫസല്‍ ബിനാലി.. said...

thamaashayenkilum chila yaadharthyangal...
congrats

പ്രയാസി said...

തായ് മാതാവെ കാത്തുകൊള്ളണേ...

മാണിക്യം said...

എസ് എം എസ് കളുടെ മായാപ്രപഞ്ചമേ!
അതിനു പിന്നിലെ ചേതോവികാരം,
കണ്ണുനീരിനു ഒരു അണക്കെട്ട് അത് ആരറിയുന്നു?
ഹും സത്യം ഒരു വഴിയെ,
മിഥ്യ ഒരു വഴിയെ!
ഒരു നേരത്തെ ഭക്ഷണത്തിനു മുട്ടുമ്പോഴും കടം വാങ്ങിയാ ദര്‍ഹവുമായി കഫേല്‍ പൊയിരുന്ന്
സ്വപ്ന ലോകത്തെ സുല്‍ത്താനായി വാഴുന്നൊരെ കുറ്റം പറയില്ലാ ഞാന്‍.
ആ സ്വപ്നം ഇല്ലാതായാല്‍
‘ഹ്ഹ്ഹ് ’എന്ന് ജിറ്റാക്കില്‍ എങ്കിലും ചിരിക്കാതായാല്‍ ഞെട്ടറ്റ് വീണു പോകും പ്രവാസികളില്‍ പലരും ...
ഞാനങ്ങ് ദുബായീന്നാ വിളിക്കുന്നെ എന്ന് പറയുമ്പൊള്‍ കേട്ടിരിക്കുന്ന പ്രേഷകന് എന്തറിയാം ?
ആ പാവം പ്രവാസിയുടെ നൊമ്പരത്തെ പറ്റി, അവന്റെ അറ്റ്മില്ല്ലാത്ത ഏകാന്തതയെ പറ്റി,
കഴുത്തില്‍ വരിഞ്ഞു മുറുകുന്ന കടക്കെണിയെ പറ്റി ഉറ്റവരെ പിരിഞ്ഞ ദുഃഖത്തെ പറ്റി....
ഇതൊരു തമാശയല്ലാ പൊള്ളുന്ന സത്യം മാത്രം !!

Malayali Peringode said...

അലീ!
കാര്യം ഹാസ്യരൂ‍പേണ പറയാനുള്ള താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു!
ഒപ്പം ഗള്‍ഫ് സ്വപ്നം തലക്കു കയറി ‘പിരാന്തുപിടിച്ച്’ എങ്ങനെയൊക്കെയോ ഇവിടെ എത്തിപെട്ട ജീവിതങ്ങള്‍...
അവരില്‍ പത്തു ശതമാനം സാമ്പത്തികമായി വിജയം വരിച്ചെങ്കിലും,
അവരടക്കം എല്ലാവരും ജീവിതം ‘കുട്ടിച്ചോ‍റായ’ പ്രവാസികള്‍ തന്നെ!
അതില്‍ തന്നെ ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്നവനാണ് അലി പറഞ്ഞ ഈ കോമാളിത്തരം കാണിക്കുന്നതെന്നറിയുമ്പോള്‍, ഇവരെ ചൂഷണം ചെയ്യാനായി വലയും വിരിച്ചിരിക്കുന്ന ‘ടെലിവിഷം’ കാരെ കുറ്റം പറഞ്ഞിട്ടെന്ത് ഫലം!
അവര്‍ക്കും ജീവിക്കണ്ടേ!
ഇവിടെയും കുറവല്ലല്ലോ ഈ ‘പഞ്ചാര വര്‍ത്തമാനം’ യു ഏ ഇ യില്‍ അഞ്ച് മലയാളം റേഡിയോ ചാനലുകള്‍ ഉണ്ട്! ഏ എമ്മും എഫ്ഫെമ്മുമായി
എല്ലാത്തിലും ഉള്ള ഫോണ്‍ ഇന്‍ പരിപാടികള്‍ പഞ്ചാര കയറ്റുമതിയിലും ഇറക്കുമതിയിലും മത്സരച്ച് മുന്നേറുകയുമാണ്!!

പുലിവാല്‍ കഷ്ണം:
ഗള്‍ഫ് റിട്ടേണ്‍സിന് ഷുഗറ് കൂടുതലെന്ന് റിപോര്‍ട്ട്!

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ അലി...

വായനയില്‍ അല്‌പ്പം ഹാസ്യം തോന്നുമെങ്കിലും വായനക്കാരന്‍റെ മനസ്സിനെ ചോദ്യം ചെയുന്നീ വരികള്‍..
പ്രവാസിയുടെ വിഷമങ്ങള്‍ ഒട്ടെറെ ആണ്‌...പക്ഷേ ആ വിഷമങ്ങളില്‍ തീര്‍ച്ചയായും നാം അല്‌പ്പം നേരമെങ്കിലും വീട്ടുക്കാരുമായി....ഉമ്മയുമായി..ഉപ്പയുമായി...സംസാരിക്കുവാന്‍ ശ്രമിച്ചാല്‍ എല്ലാ വിഷമങ്ങളും മാറി കിട്ടും..തീര്‍ച്ച..
പക്ഷേ അലി പറഞപോലെ വീട്ടിലേക്ക്‌ മാസത്തിലൊരിക്കല്‍ മാത്രം ഫോണ്‍ ചെയ്യുന്നവര്‍ ..ദിവസേനെ ടീവീ ചാനലുകളില്‍ ഫോണ്‍ ചെയ്യ്‌ത്‌ സുഖമില്ലാത്ത..ഉപ്പാക്കും , ഉമ്മാക്കും ഡെഡിക്കേഷന്‍ ചെയ്യുന്ന രംഗങ്ങള്‍ ലജ്ജാവഹം..
നല്ലൊരു കുറിപ്പിന്‌ അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

ഒരു സാധാരണ പ്രവാസജീവിതത്തിന്റെ പൊള്ളുന്ന നഗ്ന ചിത്രം നന്നായി അലി വരച്ചു കാണിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍...