Wednesday, October 10, 2007

പ്രവാസികളെ ജാഗ്രതൈ

ഇനിയെന്നും ബിരിയാണി തന്നെ
ബസ്മതി അരി ഒഴികെ മറ്റെല്ലാതരം അരിയും കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഭക്‌ഷ്യ ദൗര്‍ലഭ്യം മൂലമാണ്‌ തീരുമാനമെന്ന് അറിയുന്നു. ദില്ലിയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ സമിതിയുടെ യോഗമാണ്‌ ഈ പുതിയ തീരുമാനമെടുത്തത്‌. ഇതേറ്റവും ബാധിക്കുക പ്രവാസി ഇന്ത്യ ക്കാരെ, വിശിഷ്യാ മലയാളികളെയാവും. ഇപ്പോള്‍ തന്നെ അരിയുടെ വില താങ്ങാവുന്നതിനുമപ്പുറമായിക്കഴിഞ്ഞു. പ്രവാസികള്‍ക്കുവേണ്ടി ഇളവുനല്‍കുന്ന കാര്യം പരിഗണിക്കുമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ പ്രതീക്ഷയോടെ കാണാം.

7 comments:

ഫസല്‍ ബിനാലി.. said...

khuboos daivame maap

പ്രയാസി said...

അവസരോചിതം..:)

കുഞ്ഞന്‍ said...

ഇതൊക്കെ എത്രകാലം നിരോധിക്കാനാകും?

ഒരുകാര്യമുണ്ട്, ഏതപ്പന്‍ വന്നാലും അമ്മക്ക് തൊഴി ഉറപ്പാണ്. പ്രവാസികളൊ അവര്‍ കാശുകാര്‍..!

ബാജി ഓടംവേലി said...

പ്രവാസികള്‍ കുബ്ബൂസ് കഴിച്ചാല്‍ മതി.

Anonymous said...

കുബ്ബൂസ് കഴിക്കാനാണ് എല്ലാരും തീരുമാനിക്കുന്നതെങ്കില്‍ അങ്ങനെയാക്കാം
പക്ഷെ അരിയാഹാരം കൂടാതെ മലയാളിക്ക് എത്രനാള്‍ കഴിയാനാവും

കണ്‍‌വീനര്‍
കുബ്ബൂസ് വിരുദ്ധ് സമരസമിതി
സ‌ഊദി അറേബ്യ

മുക്കുവന്‍ said...

പ്രവാസികളൊ അവര്‍ കാശുകാര്‍..!

people are leaving kerala for survival. once they make their daily food on their table, LDF think that those are BOORSHAs. I just cant understnd this logic?

അലി said...

ഉണ്ടായിരുന്ന അരി തീരുവോളം പ്രശ്നമുണ്ടായിരുന്നില്ല. ഇന്നലെ അരി വാങ്ങാന്‍ പോയപ്പോള്‍ നമ്മുടെ ആശങ്ക ശരിയാണെന്ന് നന്നായി ബോധ്യപ്പെട്ടു. കടക്കാരന്‍ അബദ്ധത്തില്‍ പഴയ വില പറഞ്ഞുപോയതുകൊണ്ട് ആകെ അവശേഷിച്ച ചാക്ക് അരിയുമായി പോന്നു. അതു തീര്‍ന്നാല്‍ പിന്നെ കുബ്ബൂസ് തന്നെ ആശ്രയം..
ഫസല്‍
പ്രയാസി
കുഞ്ഞന്‍
ബാജി
മുക്കുവന്‍
എല്ലാവര്‍ക്കും നന്ദി
ആശംസകളോടെ...