Monday, October 29, 2007

കുട്ടിച്ചാത്തന്‍ മാഹാത്മ്യം!!

   യാതൊരു പ്രത്യേകതകളുമില്ലാതെ ഇരുണ്ടുവെളുത്തു കടന്നുപോയിരുന്ന ഞങ്ങളുടെ ഗ്രാമത്തിലേക്കൊരു ഉത്സവമായാണവന്‍ കടന്നുവന്നത്‌. അഞ്ചെട്ടുവര്‍ഷം മുമ്പുള്ള ഒരവധിക്കാലത്തായിരുന്നു അത്‌. എന്റെ വീടിന്റെ തൊട്ടടുത്തുള്ള അഞ്ചാറേക്കര്‍ വരുന്ന റബ്ബര്‍തോട്ടത്തിന്‌ നടുവിലെ ആ വലിയ വീട്ടിലാണ്‌ അവന്‍ എത്തിയത്‌

   അച്ഛനും മൂന്നാണ്‍മക്കളും അവരുടെ ഭാര്യമാരും മക്കളുമായി താമസിക്കുന്ന ഒരു പഴയമോഡല്‍ വീടായിരുന്നു. അയല്‍പക്കമെങ്കിലും എന്റെ കുഞ്ഞുന്നാളിലെപ്പോഴൊ അവിടെപോയ ഓര്‍മ്മയേ ഉള്ളു. നാട്ടിലെ ഓരോരുത്തരോടും ഒന്നല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ അവര്‍ സ്നേഹം കാണിച്ചിട്ടുണ്ട്‌.  അതിനാൽ ആർക്കും കണ്ടുകൂടാതായ അവരുടെ ഹിറ്റ്‌ലിസ്റ്റില്‍പ്പെട്ട്‌ പോലീസ്‌ സ്റ്റേഷനിലോ കോടതിയിലോ കേറേണ്ടിവരാത്ത നാട്ടുകാര്‍ ചുരുക്കമാണ്‌. കുളത്തില്‍ ചൂണ്ടയിടുക, മാവിന്‍ചുവട്ടില്‍നിന്നും മാങ്ങ പെറുക്കുക പോലുള്ള തീവ്രമായ ക്രിമിനല്‍ കുറ്റങ്ങളിലകപ്പെട്ട ബാല്യങ്ങളും നിരവധി.  അവര്‍ക്ക്‌  മുമ്പിൽ വെറുക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍ നാട്ടുകാരെല്ലാവരും. ആരോ എവിടെയോ വഴിവെട്ടിയതിന്‌ മനസ്സറിയാതെ ഒന്നാം പ്രതിയായിപ്പോയൊരാളുടെ മകനായിരുന്നു ഞാനും.

     കേസുകളുടെ പ്രതാപകാലം അവസാനിച്ചെങ്കിലും നാട്ടിലെല്ലാവരോടും പ്രത്യേകം അകലം സൂക്ഷിച്ചിരുന്നു. നാട്‌ തിരിച്ചും. അതുകൊണ്ടാവാം അവര്‍ക്കുവരുന്ന ചെറിയ വീഴ്ചപോലും നാടിനാഘോഷവുമായി. എന്തൊക്കെയണെങ്കിലും കേട്ടുകേള്‍വിമാത്രമായിരുന്ന അവന്‍ അയല്‍പക്കത്തുതന്നെ വന്നുകിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍.
കല്ലെറിഞ്ഞ്‌ ജനല്‍ചില്ലുതകര്‍ത്ത്‌ ഉല്‍ഘാടനം നിര്‍വഹിച്ചപ്പോള്‍ തന്നെ ജോലിക്കാര്‍ വഴി പുറംലോകവും അറിഞ്ഞിരുന്നു. നാട്ടിലെത്തിയ പുതിയ അതിഥിയെക്കാണാന്‍ എല്ലാവരും മടിച്ചുനിന്നപ്പോഴാണ്‌ ആ സന്തോഷവാര്‍ത്ത അറിയുന്നത്‌. ഈ അടിയന്തിര സാഹചര്യത്തില്‍ നാട്ടാര്‍ക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്നു!.

    പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ കാല്‍നൂറ്റാണ്ടിനുശേഷം ഞാനും ആ മുറ്റത്ത്‌ കാലുകുത്തി. ഞങ്ങളുടെ പ്രതീക്ഷ തെറ്റിച്ച്‌ ഏറെക്കാലത്തിനുശേഷം വന്നെത്തിയ അതിഥികള്‍ക്ക്‌ മികച്ച സ്വീകരണമായിരുന്നു കിട്ടിയത്‌ അവിടെ ഞങ്ങള്‍ക്കായി നയനമനോഹരമായ കാഴ്ചകളാണവന്‍ ഒരുക്കിവെച്ചിരുന്നത്‌.

   തകര്‍ന്നുകിടക്കുന്ന ജനല്‍ചില്ലുകള്‍ പകുതി കത്തിയ കുട്ടികളുടെ സ്കൂള്‍ യൂണിഫോമുകള്‍, ബള്‍ബുകള്‍, പിഞ്ഞാണങ്ങള്‍, എല്ലാം മുറ്റത്തു കൂട്ടിയിട്ടിരിക്കുന്നു. ചില്ല് അവനൊരു ദൗര്‍ബല്യമായിരുന്നു എന്നെനിക്കു തോന്നി. വരുന്ന എല്ലവരെയും കൊണ്ടുപോയി അവന്റെ ലീലാവിലാസങ്ങള്‍ വര്‍ണ്ണിക്കുന്നതില്‍ വീട്ടുകാര്‍ തെല്ലും പിശുക്കുകാണിച്ചില്ല.

    ബള്‍ബ്‌ പൊട്ടിക്കലായിരുന്നു അവന്റെ പ്രധാന വിനോദം. പുതിയ ബള്‍ബ്‌ വാങ്ങി ഹോള്‍ഡറില്‍ വെച്ച്‌ തിരിയുമ്പോഴെക്കും പൊട്ടിച്ചിട്ടുണ്ടാവും. കുട്ടികള്‍ക്ക്‌ സ്കൂളില്‍ കൊണ്ടുപോകാനായി ഇസ്തിരിട്ട്‌വെച്ച ഉടുപ്പുകള്‍ നോക്കിനില്‍ക്കെ പറന്നുപോയി മുറ്റത്തുവീഴുന്നു. പിന്നാലെ ഓടിച്ചെന്ന് എടുക്കുന്നതിന്‌ മുമ്പേ തീപിടിക്കുന്നു. അടുക്കളയിലെ അലമാരയില്‍ നിന്നും പിഞ്ഞാണങ്ങളെല്ലാം തഴെ തള്ളിയിട്ട്‌ പൊട്ടിക്കുന്നു. അടുപ്പിലിരുന്നു തിളക്കുന്ന കഞ്ഞിയില്‍ മണ്ണുവാരിയിടുന്നു, അങ്ങനെ അവന്‍ കൈവക്കാത്ത മേഖലകളില്ല. ഇങ്ങനെ അവിടത്തെ അന്തേവാസികള്‍ തന്ന കഥകളല്ലാതെ ഒരിക്കലും അവന്റെ ദിവ്യ ദര്‍ശനമോ ലൈവ്‌ പെര്‍ഫോമെന്‍സോ കാണാന്‍ ഞങ്ങള്‍ക്ക്‌ ഭാഗ്യമുണ്ടായില്ല.

   കാതോടുകാതോരം പറഞ്ഞുകേട്ട വാര്‍ത്ത നാടാകെ പരക്കാന്‍ അധികസമയം വേണ്ടിവന്നില്ല. വന്നവര്‍ തന്നെ എല്ലാദിവസവും മുടങ്ങാതെ എത്തുന്നു, അവന്റെ അപ്ഗ്രേഡ്‌ ചെയ്ത വാര്‍ത്തകള്‍ കാണാന്‍. ഒറ്റക്കും തെറ്റക്കും വന്നവര്‍ അള്‍ക്കൂട്ടങ്ങളായി. ആള്‍ക്കൂട്ടങ്ങള്‍ ആരവങ്ങളായി.

   ആര്‌ ചെയ്തു? എന്തിനു ചെയ്തു? 

ആള്‍ക്കൂട്ടത്തിന്റെ പിറുപിറുക്കലിനുമുമ്പില്‍ അവന്റെ പേര്‌ പ്രഖ്യാപിക്കപ്പെട്ടു. ചാത്തന്‍... അതെ അവനല്ലാതെ ആരും ഇപ്പണി ചെയ്യില്ല. ആ പേര്‌ പിന്താങ്ങുന്നവരെക്കൂടാതെ കുട്ടിച്ചാത്തനെന്ന പേരും പറഞ്ഞുകേട്ടു. കുട്ടിച്ചാത്തനാണൊ അതോ പ്രായപൂര്‍ത്തിയായ ചാത്തനാണോയെന്നൊന്നും തിരയാനൊന്നും എനിക്കറിയില്ലായിരുന്നു. എങ്കിലും എറിയാനുള്ള കഴിവ്‌ മുതിര്‍ന്ന ചാത്തനുതന്നെയെന്ന് പ്രായമായവര്‍ വിധിയെഴുതി.

    വരുന്ന ആരെയും ഒഴിവാക്കാതെ വീട്ടുകാരെല്ലാരും എല്ലാം കാണിച്ചുകൊടുത്ത്‌ മ്യൂസിയത്തില്‍ പുരാവസ്തുക്കളെ പരിചയപ്പെടുത്തുന്ന ഗൈഡിനെപ്പോലെ വിവരിച്ചുകൊടുത്തുകൊണ്ടിരുന്നു. സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകുന്നു... ആളുകള്‍ കൂടുന്തോറും നമ്മുടെ കഥാനായകന്‍ കലാപരിപാടി പൂര്‍വ്വാധികം ഭംഗിയായി തുടര്‍ന്നുകൊണ്ടേയിരുന്നു. ഒപ്പം പൂജകള്‍...ഹോമങ്ങള്‍... വഴിപാടുകള്‍...!

    ദൈവങ്ങള്‍ക്കുകൊടുത്ത പരാതിയുടെ ഒരു കോപ്പി പോലീസിലും എത്തി. പോലീസ്‌ വന്നു തെളിവുകള്‍ ശേഖരിക്കുമ്പോള്‍തന്നെ മറുവശത്തെ ജനല്‍ചില്ലുകള്‍ തകര്‍ന്നുവീഴുന്നു. ഒരു വിരലടയാളം പോലും അവശേഷിപ്പിക്കാതെ വളരെ വിദഗ്ദമായാണ്‌ അവന്റെ വേലകള്‍. മിക്കവാറും എല്ലാ പത്രത്തിന്റെയും റിപ്പോര്‍ട്ടര്‍മാര്‍, അന്വേഷണത്തിനായി വരുന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍, സ്കൂളില്‍ നിന്നും കൂട്ടത്തോടെയെത്തുന്ന വിദ്യാര്‍ത്ഥികള്‍, ദൂരദിക്കുകളില്‍ നിന്നുപോലും ഓട്ടോയിലും മറ്റുവാഹനങ്ങളിലുമായി എത്തുന്നവര്‍... ചാത്തന്‍ ഏതുനിമിഷവും പ്രത്യക്ഷപ്പെടുമെന്നുള്ള ഭീതിയും ആകാംക്ഷയും നിറഞ്ഞ കണ്ണുകളുമായി ജനം. എങ്കിലും ആകെ ഒരു ഉത്സവ പ്രതീതി.

    കവലയിലെ ഓട്ടോറിക്ഷക്കാര്‍ക്കും ടാക്സികള്‍ക്കും കൊയ്‌ത്തുകാലം... ചായക്കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം കുത്തനെ കൂടി. അടുത്ത നാട്ടുകാര്‍ക്കൊക്കെ അസൂയ തോന്നിപ്പിക്കുന്ന മുന്നേറ്റമാണ്‌ ചാത്തന്റെ സ്പോണ്‍സര്‍ഷിപ്പില്‍ ഞങ്ങളുടെ കൊച്ചുഗ്രാമം കാഴ്ചവെച്ചത്‌. ജനപ്രവാഹം കൂടിയത്‌ അവന്‌ കൂടുതല്‍ പ്രോല്‍സാഹനമായി. അപ്പോഴും ആവര്‍ത്തനവിരസത ഒഴിവാക്കി കലാപരിപാടികള്‍ വ്യത്യസ്ഥമാക്കാന്‍ അവന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നിട്ടും നാണം കൊണ്ടോ സഭാകമ്പം കൊണ്ടോ അവന്‍ ജനത്തിനുമുമ്പില്‍ വന്നില്ല. അതിന്റെ ഒരു പരിഭവം നാട്ടുകാര്‍ക്കില്ലാതിരുന്നില്ല.

    ചാത്തന്റെ പേരിലാണെങ്കിലും ഞങ്ങളുടെ ഗ്രാമം ഭൂമിമലയാളമാകെ അറിയപ്പെട്ടുവരുന്നതിന്റെ ഗമയില്‍ നില്‍ക്കുമ്പോഴാണ്‌ കഥയുടെ രസച്ചരട്‌ പൊട്ടിക്കുന്ന വില്ലന്‍ പ്രത്യക്ഷപ്പെട്ടത്‌. കാരണം സാദാ കോണ്‍സ്റ്റബിള്‍മാരുടെ കാവല്‍കൊണ്ട്‌ ഫലമില്ലാത്തതുകൊണ്ട്‌ മേലേതട്ടിലെത്തിയ പരാതി. ഇത്തവണ കേസന്വേഷിക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തന്നെ നേരിട്ടെത്തി. ചാത്തവിക്രിയകളൊക്കെ ചുറ്റിനടന്നുകണ്ടു. പിന്നെ വീട്ടുകാരെ ഓരോരുത്തരോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ശേഷം 

    കുടുംബാംഗങ്ങളെയെല്ലാം പുരുഷാരത്തിനുമുമ്പിലേക്കു വിളിച്ചുകൂട്ടി സർക്കിളേമാൻ ഇപ്രകാരം പ്രസ്താവിച്ചു. "ചാത്തനെ പിടികിട്ടി!!" 

   ചാത്തനെക്കണാന്‍ ജനക്കൂട്ടം എത്തിവലിഞ്ഞു നോക്കി, കാണാഞ്ഞ്‌ പരസ്പരം മുഖത്തോടുമുഖവും. "പിന്നെ ഈ വീട്ടില്‍ താമസിക്കുന്ന എല്ലാവരും നാളെ രാവിലെ സ്റ്റേഷനിലേക്കു വരണം, ടൗണില്‍ എനിക്കു പരിചയമുള്ള ഒരു മനോരോഗവിദഗ്ദനുണ്ട്‌. നിങ്ങളെയെല്ലാം അയാളെക്കാണിച്ച്‌ വേണ്ട ചികില്‍സ ചെയ്യാം, അപ്പോ നാളെ രാവിലെ സ്റ്റേഷനില്‍... കേട്ടല്ലൊ എല്ലാരും..."

     ചാത്തനെ അറസ്റ്റ്‌ ചെയ്തു വിലങ്ങണിയിച്ച്‌ കൂമ്പിനു രണ്ടിടിയും കൊടുത്ത് പോലിസ്‌ ജീപ്പിന്റെ പിന്നില്‍ ഇരുത്തികൊണ്ടുപോകുന്നത്‌ കാണാന്‍ കാത്തുനിന്നു നിരാശരായ ഞങ്ങളെയും പിരിച്ചുവിട്ടാണ്‌ ഏമാന്‍ യാത്രയായത്‌. പിറ്റേന്ന് അവിടത്തെ ആരും പോലീസ്‌ സ്റ്റേഷനില്‍ പോയില്ല. അന്നല്ല, പിന്നീടൊരിക്കലും. ഒരുമാസത്തോളം ഞങ്ങളുടെ മിന്നും താരമായിരുന്ന ചാത്തനും ഇതുവരെ വന്നിട്ടില്ല.

    "പ്രിയപ്പെട്ട ചാത്താ... നീ ഞങ്ങളോടു പറയാതെ ഒന്നു മുഖം കാണിക്കുകപോലും ചെയ്യാതെ പോയെങ്കിലും മറ്റെവിടെയെങ്കിലും ഏതെങ്കിലും വീട്ടില്‍ ബള്‍ബുകളും ജനല്‍‍ചില്ലുകളും പൊട്ടിച്ച് കഞ്ഞിയില്‍ മണ്ണും വാരിയിട്ട് സസുഖം കഴിയുന്നുണ്ടെന്നു കരുതട്ടെ! "

21 comments:

കുഞ്ഞന്‍ said...

ഹ ഹ എന്തായാലും നമ്മുടെ കൂടപ്പിറപ്പായ ചാത്തനാവില്ല അത്, കാരണം അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യം ബൂലോകത്തെപ്പോഴുമുണ്ട്, അപ്പോള്‍പ്പിന്നെ യാരവന്‍?

ഓ.ടോ. ചാത്തോ ആ ഭാഗത്തെങ്ങാന്‍ പോയിരുന്നൊ?

മന്‍സുര്‍ said...

അലിഭായ്‌...

മുല്ലപൂമ്പൊടിയേറ്റ്‌ കിടക്കും കല്ലിനുമുണ്ടാ സൌരഭ്യം... എന്നാണല്ലോ ചൊല്ല്‌....ആ ചാത്തനാണോ ഈ ചാത്തന്‍....കാരണം...എസ്‌.ഐ.ഏമാന്‍ ഇടക്ക്‌ ഒന്ന്‌ കോങ്കണ്ണിട്ട്‌ നോക്കുന്നത്‌ കണ്ടു... അത്യുഗ്രന്‍ എന്ന്‌ പറഞാല്‍ മതിയാവുമോ എന്നറിയില്ല. തികച്ചും പുതുമ നിറഞ വരികളിലൂടെയുള്ള കഥയുടെ പോക്ക്‌ വായനക്കൊപ്പം വായനക്കാരന്റെ ചുണ്ടില്‍ ചിരി നില നിര്‍ത്തി.
കഥയുടെ ആ മനോഹാരിതമായ......വഴികളിലൂടെ ഒന്ന്‌ കണ്ണോടിക്കാം......

കുളത്തില്‍ ചൂണ്ടയിടുക, മാവിന്‍ചുവട്ടില്‍നിന്നും മാങ്ങ പെറുക്കുക പോലുള്ള തീവ്രമായ ക്രിമിനല്‍ കുറ്റങ്ങളിലകപ്പെട്ട ബാല്യങ്ങളും നിരവധി. ഇന്നത്തെ ഭാഷയിലാണെങ്കില്‍ അവര്‍ക്ക്‌ വെറുക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍ നാട്ടുകാരെല്ലാവരും.

ഈ അടിയന്തിര സാഹചര്യത്തില്‍ നാട്ടാര്‍ക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്നു!. പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ കാല്‍നൂറ്റാണ്ടിനുശേഷം ഞാനും ആ മുറ്റത്ത്‌ കാലുകുത്തി.

ഇങ്ങനെ അവിടത്തെ അന്തേവാസികള്‍ തന്ന കഥകളല്ലാതെ ഒരിക്കലും അവന്റെ ദിവ്യ ദര്‍ശനമോ ലൈവ്‌ പെര്‍ഫോമെന്‍സോ കാണാന്‍ ഞങ്ങള്‍ക്ക്‌ ഭാഗ്യമുണ്ടായില്ല.

സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകുന്നു... ആളുകള്‍ കൂടുന്തോറും നമ്മുടെ കഥാനായകന്‍ കലാപരിപാടി പൂര്‍വ്വാധികം ഭംഗിയായി തുടര്‍ന്നുകൊണ്ടേയിരുന്നു. ഒപ്പം പൂജകള്‍...ഹോമങ്ങള്‍... വഴിപാടുകള്‍...

ഒരുമാസത്തോളം ഞങ്ങളുടെ മിന്നും താരമായിരുന്ന ചാത്തനും ഇതുവരെ വന്നിട്ടില്ല.

എന്നാലും ആ ചാത്തന്‍ ഒരു ബല്ലാത്ത ചാത്തനാ....അല്ലേ
ഒരു വെറൈറ്റി ചാത്തന്‍...ബല്‍ബ്‌ ചാത്തന്‍

നന്‍മകള്‍ നേരുന്നു

ശ്രീ said...

ഇനീപ്പോ ആ ചാത്തനാണോ ഈ ചാത്തന്‍‌?

അവിടെ നിന്നും അപ്രത്യക്ഷനായെങ്കിലും ഇവിടെ ഈ ബൂലോകത്ത് കണ്ട ബ്ലോഗിലെല്ലാം ചാത്തനേറു നടത്തി സസുഖം വാഴുന്ന ഒരു ചാത്തനാണല്ലൊ ഇത്.

ആണോ ചാത്താ...

;)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇവിടെം കിടത്തിപ്പൊറുപ്പിക്കൂലല്ലേ :)
ചേട്ടായിയെ.. പോലീസിനെ വിളിക്കല്ലേ. ബള്‍ബിനു കൊള്ളാതാ എറിഞ്ഞത്.

മന്‍സുര്‍ said...

ഒഹ് ന്റെ ദൈവെ.....ഞാനിതെന്ത കാണണത്‌
അപ്പോ ഈ ചാത്തനേറ്‌ എന്നൊക്കെ പറേണത്‌ കാര്യാണോ..
ഒരു കുട്ടി ചാത്തന്‍ പോസ്റ്റ്‌ വന്നപ്പോഴെക്കും എവിടുന്ന ഈ ചാത്തനോടി വന്നതാവോ..... ന്നലും ന്റെ ചാത്തോ....

നന്‍മകള്‍ നേരുന്നു

സഹയാത്രികന്‍ said...

ഹ ഹ ഹ... ഗൊള്ളാം...

ചാത്തനെട്ടെറിഞ്ഞു.... ചാത്തനറിഞ്ഞു... ചാത്തനും എറിഞ്ഞു...

:)

ഉപാസന || Upasana said...

എഴുത്ത് ഒക്കെ നന്നാവുന്നു കേട്ടോ

പിന്നെ ഖണ്ഢിക തിരിച്ച് എഴുതുന്നത് വായനാസുഖം വര്‍ദ്ധിപ്പിക്കും
:)
ഉപാസന

sandoz said...

ചാത്തനെറിയും...അവന്‍ എറിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ..അവനെയിങ്ങനെ കയറൂരി ബൂലോഗത്ത്‌ വിടരുതെന്ന് ഞാന്‍ പറഞ്ഞട്ടില്ലേ....
അലീ...ഒരു സ്വാഗതമിണ്ടെട്ടാ...

SHAN ALPY said...

സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍
പരിപാടികള്‍ ഗംഭീരമാകുന്നു...

Murali K Menon said...

ചാത്തന്‍ കുറച്ചുകാലം മിസ്സിംങ് ആയിരുന്നു. അപ്പോള്‍ തീര്‍ച്ചയായും സംശയിക്കുന്നതില്‍ തെറ്റില്ല. പൊട്ടിക്കുന്നത് ബള്‍ബാണെങ്കില്‍ നമ്മുടെ ചാത്തനാവില്ല അല്ലേ, വല്ല കുപ്പിയാണെങ്കിലേ സംശയം ബലപ്പെടുത്തേണ്ടതുള്ളു. പാവം ചാത്തനെ വെറുതെ വിടാം...

നന്നായിട്ടുണ്ട്

അലി said...

നന്ദി.. എല്ലാവര്‍ക്കും നന്ദി...
ജോലിത്തിരക്കു കൊണ്ട് വരാന്‍ അല്‍പ്പം വൈകി.

കുഞ്ഞാ... ഈ കൂടപ്പിറപ്പായിരുന്നോ ഈ പൊല്ലാപ്പ് മുഴുവന്‍ ഉണ്ടാക്കിയത്?

മന്‍സൂര്‍ ഭായ്...ഒരുപാട് നന്ദി
ഈ പുതിയ സംരഭത്തിന് ഇത്രയും പ്രോത്സാഹനങ്ങള്‍ തന്നതിന്...

ശ്രീ... നന്ദി
ചാത്തന്‍മാരുടെ സെന്‍സസ് ലഭ്യമല്ലാത്തതിനാല്‍ യഥാര്‍ത്ഥ ചാത്തനേതാണെന്നു എങ്ങിനെയറിയും??

ഇനി കുട്ടിച്ചാത്തനോട് നേരിട്ട്...
താങ്കള്‍ ഇവിടെയുള്ളവിവരം എനിക്കറിയില്ലാരുന്നു.
നാട്ടില്‍ ഇപ്പോഴും ഒരു വാറണ്ട് നിലവിലുണ്ട്
സൂക്ഷിക്കണം. എന്തിനാ ഇങ്ങനെ ഏറുകൊള്ളാന്‍ നിന്നു കൊടുക്കന്നെ?

സഹയാത്രികാ...നന്ദി..

എന്റെ ഉപാസനാ...
ഖണ്ഢിക തിരിക്കാനായി നോക്കിയതുകൊണ്ടാണ് ഇത്രയും വൈകിയത്...ശരിയാവുന്നില്ല..പബ്ലിഷ് അടിക്കുമ്പോള്‍ ഇപ്പോ കാണുന്നതു പോലെ വരുന്നു
പറഞ്ഞുതന്നാല്‍ ഉപകാരമായി...

sandoz .. നന്ദി..
അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും പരസ്പരം എറിഞ്ഞ എല്ലാ ചാത്തന്‍‌മാര്‍ക്കും ഒരിക്കല്‍കൂടി നന്ദി.. എല്ലാവിധ ആശംസകളും...

നന്‍‌മകള്‍ നേരുന്നു ...

ദിലീപ് വിശ്വനാഥ് said...

:-)

പ്രയാസി said...

അലി വരാന്‍ വൈകി മനപ്പൂര്‍വ്വമല്ല! ഹെഡ് ഓഫീസിലെ കുറെ ചാത്തന്മാര്‍ ഇവിടെയുണ്ടായിരുന്നു.
കുട്ടൂസനേയും ഡാകിനിയേയും വിളിച്ചു
കുട്ടൂസനെ കിട്ടി പക്ഷെ കുപ്പിയില്ല! രാജുവും രാധേം പൊട്ടിച്ചു കളഞ്ഞെന്നു!ഡാകിനിയെ കിട്ടുന്നില്ല, റേഞ്ചില്ല!പറ്റിയ കുപ്പിയുമായി ഞാനുടനെ വരാം
ഒരു കുപ്പി പോരല്ലൊ.! ഒരു ഫാമിലി ചാത്തമാരില്ലെ!?
വളരെ നന്നായി..അഭിനന്ദനങ്ങള്‍..

കുട്ടിച്ചാത്തന്‍ said...

ആ ക്രിയേറ്റ് പോസ്റ്റില്‍ 2 ടാബുണ്ട് ഒന്ന് Edit html 2) Compose , you may be using compose. change to edit html and make paragraphs it will work. If more doubts contact by mail.

അലി said...

shan alpy, മുരളി മേനോന്‍,വാല്‍മീകി, പ്രയാസി,കുട്ടിച്ചാത്തന്‍ എല്ലാവര്‍ക്കും നന്ദി...
അഭിപ്രായമറിയിച്ചതില്‍ വളരെ സന്തോഷം..
മുരളി മേനോന്‍.. മിസ്സിംഗ് ആയിരുന്ന ചാത്തനെ മുമ്പില്‍ കിട്ടിയില്ലേ..അഭിനന്ദനങ്ങള്‍ക്ക് നന്ദി.
മിസ്റ്റര്‍ വാല്‍മീകി.. മൌനത്തിന്റെ വല്‍മീകം പൊട്ടിച്ചു പുറത്തു വാ. എന്തെങ്കിലും എഴുത്..
പിന്നെ പ്രിയപ്പെട്ട കുട്ടിച്ചാത്താ.
നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി. പക്ഷെ html തൊടാന്‍ പേടി.
ശരിയാക്കാന്‍ ശ്രമിക്കുന്നുണ്ട്. കുട്ടിച്ചാത്ത സഹായം ഇനിയും വേണ്ടിവരും...
എല്ലാവര്‍ക്കും നന്‍‌മകള്‍ നേരുന്നു.

ഹരിശ്രീ said...

കൊള്ളാം കൊള്ളാം...

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌
അഭിനന്ദനങ്ങള്‍...

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌
അഭിനന്ദനങ്ങള്‍...

ഗിരീഷ്‌ എ എസ്‌ said...
This comment has been removed by the author.
ഫസല്‍ ബിനാലി.. said...

പ്രിയപ്പെട്ട ചാത്താ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ചാത്തനേറു കലക്കീട്ടാ..